"എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 40: വരി 40:
[[പ്രമാണം:380982023v.jpg|center|ലഘുചിത്രം]]
[[പ്രമാണം:380982023v.jpg|center|ലഘുചിത്രം]]


==യോഗ ദിനം==
== മനസ്സിനും ശരീരത്തിനും യോഗ .....യോഗ ദിനം ==
യോഗ യുടെ ആദ്യപാഠങ്ങൾ പറഞ്ഞുകൊടുത്തത് അധ്യാപികയായ സിന്ധു ടീച്ചർ ആണ് [[പ്രമാണം:380982023y.jpg|center|ലഘുചിത്രം]]
എല്ലാ വർഷവും ജൂൺ 21 ന് അന്താരാഷ്‌ട്ര യോഗാ ദിനം ആഘോഷിക്കുന്നു. യോഗയുടെ പ്രധാന്യത്തെ കുറിച്ചും അവബോധം ഉണ്ടാക്കുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്. "സ്ത്രീ ശാക്തീകരണത്തിന് യോഗ" എന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര യോഗ ദിനത്തിൻ്റെ പ്രമേയം. സ്ത്രീകളുടെ ശാരീരികവും മാനസികവുമായ ക്ഷേമം മെച്ചപ്പെടുത്തുന്നതിൽ യോഗയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
 
യോഗ യുടെ ആദ്യപാഠങ്ങൾ പറഞ്ഞുകൊടുത്തത് അധ്യാപികയായ സിന്ധു ടീച്ചർ ആണ്.യോഗയെക്കുറിച്ച്കുട്ടികളിൽ  അവബോധം വളർത്തുക എന്നതാണ് യോഗ ദിനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വശം. [[പ്രമാണം:380982023y.jpg|center|ലഘുചിത്രം]]


==ലഹരി വിരുദ്ധ ദിനം==
==ലഹരി വിരുദ്ധ ദിനം==

13:57, 31 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സംഗീതത്തിൽ ആറാടിയ ഒരു പ്രവേശനോത്സവം 2023-24

അറിവിന്റെ അക്ഷര മുറ്റത്തേയ്ക്ക് കുട്ടികൾ എത്തുകയായി .

എസ് വി എച്ച് എസ് പൊങ്ങലടി സ്കൂളിലെ 2023 24 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നിന് നടന്നു. പ്രവേശനോത്സവ ഗാനം കേൾപ്പിച്ചുകൊണ്ട് പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു.

സ്കൂൾ പ്രവേശനോത്സവം സിനിമ പിന്നണി ഗായകനായ ഉന്മേഷ് പൂങ്കാവ് നിർവഹിക്കുന്നു. വാർഡ് മെമ്പർ ശ്രീ രഞ്ജിത് അധ്യക്ഷത വഹിച്ചു.

പിടിഎ പ്രസിഡണ്ട് ശ്രീമതി സുജ ആശംസകൾ അറിയിച്ചു . അധ്യാപികയായ ജയശ്രീ സ്വാഗത പ്രസംഗം നടത്തി. സീനിയർ അസിസ്റ്റന്റ് ആയ പ്രീത റാണി കൃതി രേഖപ്പെടുത്തി. കുട്ടികൾക്കുള്ള പഠനോപകരണ വിതരണവും ഇതോടൊപ്പം നടന്നു.

സംഗീതത്തിൽ ആറാടിയ ഒരു പ്രവേശനോത്സവം

സിനിമ പിന്നണിഗായകനായ ഉന്മേഷം പൂങ്കാവിൻറെ പാട്ടുകൾ ചുവടുവെച്ചു. ഏറെ ആവേശത്തോടെ ആയിരുന്നു കുട്ടികൾ . വാർഡ് മെമ്പർ ശ്രീരഞ്ജിത്തും ഗാനം ആലപിച്ചു.സംസ്ഥാന സ്കൂൾ പ്രവേശനോത്സവത്തിന്റെ തൽസമയ പരിപാടികൾ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്തോടെ മറ്റു കുട്ടികളിലേക്കും എത്തിക്കാൻ കഴിഞ്ഞു.

ഹരിതാഭമായി പരിസ്ഥിതി ദിനാഘോഷം

പരിസ്ഥിതി ദിനാഘോഷം 🌱🌱🌱🌱🌿🌿🌿 ഉത്ഘാടനം വാർഡ് മെമ്പർ ശ്രീ രഞ്ജിത് KR

ഹരിത നേച്ചർ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷവും വളരെ സമുചിത മായി ആഘോഷിച്ചു. വിപുലമായ പരിപാടികളാണ് നടപ്പിലാക്കിയത്. വൃക്ഷത്തൈ നട്ടു കൊണ്ട് വാർഡ് മെമ്പർ ശ്രീ രഞ്ജിത്ത് ഉദ്ഘാടനം നിർവഹിച്ചു.

സ്കൂൾ ഹെഡ്മിസ്ട്രസ് പ്രീത കുമാരി ടീച്ചർ ഈ പരിപാടികൾക്ക് നേതൃത്വം നൽകി പിടിഎ പ്രസിഡണ്ട് ശ്രീമതി സുജ മുഖ്യ സന്ദേശം കൈമാറി. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ടപാട്ടുകൾ കുട്ടികൾ ആലപിക്കുകയും ചെയ്തു.പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചുള്ള പോസ്റ്റർ രചന മത്സരവും നടത്തി. ക്ലാസ് തലത്തിൽ പരിസ്ഥിതി ദിന ക്വിസ് നടത്തി വിജയികളെ കണ്ടെത്തുകയും വിജയികളെ ഉൾക്കൊള്ളിച്ചുകൊണ്ട് സ്കൂൾതലത്തിൽ വീണ്ടും മത്സരങ്ങൾ സംഘടിപ്പിച്ചു. ട്രോഫികൾ വിതരണം ചെയ്തു.എക്കോ ക്ലബ്ബിന്റെ കൺവീനർ ശ്രീമതി ജയശ്രീ പരിസ്ഥിതി പരിസ്ഥിതി നേരിടുന്ന പ്രശ്ന ങ്ങളെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് എടുത്തു.

ഒരു തൈ നടാം നമുക്കമ്മയ്ക്കു വേണ്ടി
ഒരു തൈ നടാം കൊച്ചുമക്കൾക്കു വേണ്ടി
ഒരു തൈ നടാം നൂറു കിളികൾക്കു വേണ്ടി
ഒരു തൈ നടാം നല്ല നാളേയ്ക്കു വേണ്ടി
ഇത് പ്രാണവായുവിനായി നടുന്നു
ഇതു മഴയ്ക്കായി തൊഴുതു നടുന്നു
അഴകിനായ് തണലിനായ് തേൻ പഴങ്ങൾക്കായ്
ഒരു നൂറു തൈകൾ നിറഞ്ഞു നടുന്നു 

വായനയുടെ വസന്തം  വിരിയിച്ചുകൊണ്ട് ഒരു വായന ദിനം കൂടി

വായന പക്ഷാചരണത്തിന്റെ ഉദ്ഘാടനം ജൂൺ 19ന് ശ്രീ എ കെ ഗോപാലൻസർ നിർവഹിച്ചു. ഈ യോഗത്തിന്റെ അധ്യക്ഷൻ വാർഡ് മെമ്പർ ശ്രീ രഞ്ജിത്ത് ആയിരുന്നു. അധ്യാപികയായ ജയശ്രീ ടീച്ചറിന്റെ സ്വാഗത പ്രസംഗത്തോടെ ഈ യോഗം ആരംഭിച്ചു.

സ്കൂൾ ഹെഡ്മാസ്റ്റർ പ്രീതകുമാരി ടീച്ചർ എല്ലാ കുട്ടികൾക്കും വായനാദിന സന്ദേശം പകർന്ന നൽകി. മലയാള അധ്യാപികയായ ശ്രീമതി പ്രീതാ റാണി വായനാദിന ആശംസകൾ നേർന്നു. തുടർന്ന് വിവിധ പരിപാടികൾ സ്കൂൾതലത്തിൽ സംഘടിപ്പിച്ചു.

വിവിധ മത്സരങ്ങൾ

വായനയുടെ പ്രാധാന്യം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പോസ്റ്റർ രചന  മത്സരം നടത്തി. വായനാദിന ക്വിസ് നടത്തുകയും കുട്ടികൾക്ക് സമ്മാനം വിതരണം ചെയ്യുകയും ചെയ്തു. പ്രത്യേക സ്കൂൾ അസംബ്ലി തയ്യാറാക്കുകയും സ്കൂൾ അസംബ്ലിയിൽ വായനക്കുറിപ്പുകൾ കുട്ടികൾ അവതരിപ്പിച്ചു. സ്കൂളിന് സ്വന്തമായി ഒരു പത്രം തയ്യാറാക്കി.

മനസ്സിനും ശരീരത്തിനും യോഗ .....യോഗ ദിനം

എല്ലാ വർഷവും ജൂൺ 21 ന് അന്താരാഷ്‌ട്ര യോഗാ ദിനം ആഘോഷിക്കുന്നു. യോഗയുടെ പ്രധാന്യത്തെ കുറിച്ചും അവബോധം ഉണ്ടാക്കുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്. "സ്ത്രീ ശാക്തീകരണത്തിന് യോഗ" എന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര യോഗ ദിനത്തിൻ്റെ പ്രമേയം. സ്ത്രീകളുടെ ശാരീരികവും മാനസികവുമായ ക്ഷേമം മെച്ചപ്പെടുത്തുന്നതിൽ യോഗയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.

യോഗ യുടെ ആദ്യപാഠങ്ങൾ പറഞ്ഞുകൊടുത്തത് അധ്യാപികയായ സിന്ധു ടീച്ചർ ആണ്.യോഗയെക്കുറിച്ച്കുട്ടികളിൽ അവബോധം വളർത്തുക എന്നതാണ് യോഗ ദിനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വശം.

ലഹരി വിരുദ്ധ ദിനം

ലോക ലഹരി വിരുദ്ധ ദിനത്തിൽ എസ് വി എച് എസിൽ മദ്യവും മയക്കുമരുന്നും സമൂഹത്തിൽ ഉണ്ടാക്കുന്ന ദോഷങ്ങളെപ്പറ്റി അവബോധം സൃഷ്ടിക്കുന്നതിനായി വിപുലമായ പരിപാടികളാണ് ക്രമീകരിച്ചിരുന്നത്. സ്കൂളിലെ കുട്ടികളെ ഉൾപ്പെടുത്തി യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലായി പ്രസംഗം, ഉപന്യാസം, ചിത്രരചന, പോസ്റ്റർ നിർമ്മാണം എന്നീ മത്സരങ്ങൾ നടത്തപ്പെട്ടു. . ലഹരിവസ്തുക്കൾ ഉപയോഗിക്കുകയില്ലെന്നും ഉപയോഗിക്കുന്നവരെ അതിൽ നിന്നും പിന്തിരിപ്പിക്കുമെന്നും ഉള്ളതായ ലഹരി വിരുദ്ധ പ്രതിജ്ഞ, വിദ്യാർത്ഥി സമൂഹം എടുത്തു.

സ്കൂൾ പച്ചക്കറി തോട്ടം

കാർഷിക സംസ്കൃതിയെ കുറിച്ചുള്ള അറിവ് കുട്ടികളിൽ വളർത്തുകയും വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട പഠന പ്രവർത്തനങ്ങളെ കൃഷിയുമായി ചേർത്തുകൊണ്ട് കാർഷികവിളകൾ, അദ്ധ്വാനശീലം, സഹകരണമനോഭാവം, എന്നിവയെക്കുറിച്ച് കുട്ടികളിൽ പ്രായോഗിക അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ മികവാർന്ന രീതിയിൽ സ്കൂളിൽ കൃഷി ചെയ്യുന്നു. ഗ്രോബാഗ് കൃഷിയും, മഴമറ കൃഷിയും സ്കൂളിൽ ഉണ്ട്. കൂട്ടായ്മയുടെയും സമർപ്പണത്തിൻെറയും വിജയമന്ത്രം സ്കൂളിന് കരുത്തേകി. അങ്ങനെ കൃഷിയെ മികച്ച രീതിയിൽ കുട്ടികളിലേക്കും സമൂഹത്തിലേക്കും എത്തിക്കുന്നതിന് കഴിയുന്നു.

ഹരിതസഭ

പന്തളം തെക്കേക്കര പഞ്ചായത്തു നടത്തിയ ഹരിത സഭയിൽ കുട്ടികൾ പങ്കെടുക്കുകയുണ് വിജയിക്കുകയും ചെയ്തു