"ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 18: വരി 18:
== ചാന്ദ്രദിനം ==
== ചാന്ദ്രദിനം ==
ചാന്ദ്രദിനം വിവിധ പരിപാടികളോടെ സ്കൂളിൽ ആഘോഷിച്ചു. ജൂലൈ 21 ഞായറാഴ്ച ആയതിനാൽ പത്തൊമ്പതാം തീയതി വെള്ളിയാഴ്ച ആയിരുന്നു പ്രധാന പരിപാടികൾ.  സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിലായിരുന്നു പരിപാടികൾ നടന്നത്. അസംബ്ലിയിൽ വൈസ് പ്രിൻസിപ്പൽ ഉഷ ടീച്ചർ മനുഷ്യരാശി കൈവരിച്ചിട്ടുള്ള വിവിധ നേട്ടങ്ങളെ കുറിച്ച് സംസാരിച്ചു. ചാന്ദ്രദിന ഗാനം, സയൻസ് പ്രശ്നോത്തരി, 'ചന്ദ്രനിൽ എത്തിയ മനുഷ്യൻ' ചിത്രീകരണം ഇവ മികച്ച പരിപാടികൾ ആയിരുന്നു. സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ക്ലാസുകളിൽ തയ്യാറാക്കിയ ക്ലാസ് മാഗസിനും അസംബ്ലിയിൽ പ്രകാശനം ചെയ്തു.

[[പ്രമാണം:43040-24-MOON0021.jpg|ഇടത്ത്‌|ലഘുചിത്രം|240x240ബിന്ദു]]
 
[[പ്രമാണം:43040-24-MOON0021.jpg|ഇടത്ത്‌|ലഘുചിത്രം|220x220px]]
[[പ്രമാണം:43040-24-MOON.jpg|ലഘുചിത്രം|233x233px|നടുവിൽ]]
[[പ്രമാണം:43040-24-MOON.jpg|ലഘുചിത്രം|233x233px|നടുവിൽ]]
[[പ്രമാണം:43040-24-MOON0021.jpg|ലഘുചിത്രം|266x266ബിന്ദു]]
[[പ്രമാണം:43040-24-MOON0021.jpg|ലഘുചിത്രം|266x266ബിന്ദു]]

20:55, 27 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം 2024

സ്കൂൾ പ്രവേശനോത്സവം എംഎൽഎ വി കെ പ്രശാന്ത് ഉദ്ഘാടനം ചെയ്യുന്നു

സ്കൂൾ പ്രവേശനോത്സവം 2024 ജൂൺ 3 ന് ബഹുമാനപ്പെട്ട എം എൽ എ വി. കേ. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ജമീല ശ്രീധരൻ വിശിഷ്ട അതിഥിയായിരന്നു. പ്രിൻസിപ്പൽ ബിന്ദു ശിവദാസ് സ്വാഗതം പറയുകയും HM ഇൻചാർജ് ദീപ ടീച്ചർ നന്ദി പ്രകാശിപ്പിക്കുകയും ലഹരിക്കെതിരെ പോരാടാൻ ആഹ്വാനം ചെയ്തുകൊണ്ടു എക്സൈസ് ഇൻസ്‌പെക്ടർ അജയകുമാർ സർ പ്രസംഗിക്കുകയും ചെയ്തു. ആശംസകൾ അർപ്പിച്ചുകൊണ്ട് mpta പ്രസിഡന്റ്‌ ശുഭ ഉദയൻ, ഹയർ സെക്കന്ററി അധ്യാപകൻ ലിജിൻ സർ എന്നിവർ വേദിയിൽ സംസാരിച്ചു. കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 23 കുട്ടികൾക്കും ഹയർസെക്കൻഡറി എ പ്ലസ് നേടിയ കുട്ടികൾക്കും സ്കൂളിൻറെ സ്നേഹോപഹാരം നൽകി. കഴിഞ്ഞ പരീക്ഷയിൽ 100% വിജയമാണ് സ്കൂൾ കൈവരിച്ചത്. നമ്മുടെ സ്കൂളിൽ ഇനിയും ഒത്തിരി വികസന പ്രവർത്തനങ്ങൾ വരുന്ന ഒരു വർഷത്തിനകം നടത്താൻ കഴിയുമെന്ന് MLA VK പ്രശാന്ത് സർ ഉറപ്പും നൽകി..

പരിസ്ഥിതി ദിനം

2024 ജൂൺ 5 പരിസ്ഥിതിദിനം സ്പെഷ്യൽ അസംബ്ലി നടന്നു. കുട്ടികൾക്ക് പരിസ്ഥിതി ദിനപ്രതിജ്ഞ 10 B യിലെ ആര്യ ചൊല്ലിക്കൊടുത്തു. തുടർന്ന് സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ബിന്ദു ശിവദാസ് സംസാരിച്ചു. ഈ വർഷത്തെ പരിസ്ഥിതി ഗാനം 7B യിലെ കുട്ടികൾ ആലപിച്ചു. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് പ്രസംഗം, കവിതകൾ തുടങ്ങിയവയും കുട്ടികൾ അവതരിപ്പിച്ചു. അന്നേദിവസം SPC ഡയറക്ടറേറ്റ്റിൽ നിന്ന് ലഭിച്ച വൃക്ഷതൈകൾ സ്കൂൾ പരിസരത്തു നട്ടു പിടിപ്പിച്ചു. കുട്ടികൾ തയ്യാറാക്കി വന്ന പോസ്റ്റർ പ്രദർശനം നടന്നു.ഉച്ചക്ക് ശേഷം പ്രസംഗമത്സരം, ക്വിസ് എന്നിവ നടത്തി വിജയികളെ കണ്ടെത്തി. തുടർന്നുള്ള ഏഴ് ദിവസങ്ങളിൽ എഴു തീം അടിസ്ഥാനമാക്കിയുള്ള പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ നടന്നു.

വായന ദിനം

ഉദ്ഘാടകൻ സോണി പൂമണി സ്കൂൾ ഗ്രന്ഥശാലയ്ക്കായി പുസ്തകം സമർപ്പിക്കുന്നു.

വായനയുടെ പ്രാധാന്യവും പ്രചാരവും മുൻനിർത്തി വായനാദിനം വിവിധ പരിപാടികളോടെ സ്കൂളിൽ ആചരിച്ചു. 2024 ജൂൺ 19 മുതൽ ജൂലൈ 19 വരെ വായന മാസമായി ആചരിക്കാനാണ് ഈ വർഷം തീരുമാനിച്ചിട്ടുള്ളത്. വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിലാണ് ഈ വർഷത്തെ പരിപാടികൾ നടക്കുന്നത്. വായന മാസാചരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ജൂൺ 19 രാവിലെ 9 30ന് സ്കൂൾ അസംബ്ലിയിൽ വച്ച് കവിയും കേരള സി മാറ്റ് റിസർച്ച് ഓഫീസറുമായ സോണി പൂമണി നിർവഹിച്ചു. കുട്ടികൾ വായന ഗാനം ആലപിച്ചു. പോസ്റ്റർ രചന, പുസ്തക ആസ്വാദനം, വായന മത്സരം എന്നിവയും സമീപ ലൈബ്രറി സന്ദർശനവും നടന്നു

ലോക ജനസംഖ്യ ദിനം

ബോധവൽക്കരണത്തിന്റെ ഭാഗമായി കുട്ടികൾ നിർമ്മിച്ച പോസ്റ്റർ

ലോക ജനസംഖ്യ ദിനം ജൂലൈ 11 വിവിധ പരിപാടികളുടെ സ്കൂളിൽ ആചരിച്ചു. സ്കൂൾ അസംബ്ലിയിൽ ആയിരുന്നു പ്രധാന പരിപാടികൾ നടന്നത്

ചാന്ദ്രദിനം