"എൽ.എഫ്.എൽ.പി.എസ് ചേലക്കര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
വരി 164: | വരി 164: | ||
14:17, 27 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
പഠനാനുബന്ധ പ്രവർത്തനങ്ങൾ
പഠ്യേതര പ്രവർത്തനങ്ങൾ
പ്രവേശനോത്സവം
2023 - 24 അധ്യയന വർഷത്തിലെ പ്രവേശനോത്സവം പതിവിലും മനോഹരമായി ആഘോഷിച്ചു. തോരണങ്ങളാലും ബലൂണുകളാലും അലങ്കൃതമായ സ്കൂളിൻറെ തിരുമുറ്റത്ത് പച്ചനിറത്തിലുള്ള ബലൂണുകൾ കയ്യിലേന്തി കുഞ്ഞുമക്കൾ അണിനിരന്നു. വിദ്യാലയത്തിന്റെ പ്രിയങ്കരിയായ ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ.മരിയ തെരേസ് കുഞ്ഞുമക്കൾക്ക് നിറഞ്ഞ പുഞ്ചിരിയോടെ സ്വാഗതമേകി. [1]
ജൂൺ 5 പരിസ്ഥിതി ദിനം
ജൂൺ 19 വായനാദിനം
ഒരു കുടയും കുഞ്ഞു പെങ്ങളും നാടകാവിഷ്‌ക്കാരം
സിസ്റ്റർ .മരിയ തെരേസ് ഏവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്തു. ദിനാചരണത്തിന്റെ ഉദ്ഘാടനം വെങ്ങാനെല്ലൂർ വായനാശാല പ്രസിസിഡന്റ് ശ്രീ. പരമേശ്വരൻ മാസ്റ്റർ നിർവഹിച്ചു. ഒന്ന് , രണ്ടു , മൂന്നു , നാലു ക്ലാസ്സുകളിലെ കുട്ടികൾ വൈവിധ്യമാർന്ന പരിപാടികൾ അവതരിപ്പിച്ചു. വിദ്യാർത്ഥി പ്രതിനിധി പി. എൻ പണിക്കർപണിയ്ക്കാരായി വേഷമണിഞ്ഞു സദസ്സിലെത്തി . [3]
സ്കൂൾ പി.ടി. എ
സ്വാതന്ത്ര്യ ദിനം
സ്വാതന്ത്ര്യ ദിനം 2023 കുട്ടികളുടെ കലാപരിപാടികളോടുകൂടി സമുചിതമായി ആഘോഷിച്ചു
ഹിരോഷിമ നാഗസാക്കി ദിനാചരണം 2023 ആഗസ്റ്റ് മാസത്തിൽ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു ,യുദ്ധം ഒന്നിനും പരിഹാരം അല്ല എന്ന ആശയം ഉൾകൊണ്ട് റാലി നടത്തി.
ഓണം
2023 ഓണാഘോഷം വളരെ മനോഹരമായിത്തന്നെ ആഘോഷിച്ചു , എൽ എഫ് എൽ പി യിലെ കൊച്ചുമക്കൾ നിറമാർന്ന പൂക്കളായി അന്നേ ദിവസം വിവിധ കലാപരിപാടികൾ ഒരുക്കി .ഓണത്തപ്പനും, പുലിക്കളിയും, തിരുവാതിരക്കളിയുമായി ഓണാഘോഷം സ്കൂൾ അങ്കണത്തിൽ
അധ്യാപക ദിനാചരണം 2023
ഡോ . എസ് രാധാകൃഷ്ണന്റെ ഓർമ്മദിനം .സെപ്റ്റംബർ 5 ഗുരുവന്ദനത്തോട് കൂടി ദിനത്തിന് ആരംഭം കുറിച്ചു .
നാടകം,പ്രച്ഛന്ന വേഷം ,വിദ്യാർത്ഥികൾ അധ്യാപകരായി ക്ലാസ്സെടുത്തു .വിദ്യാർത്ഥികൾ സ്വന്തമായി ഉണ്ടാക്കിയ ആശംസ കാർഡുകൾ ,ബൊക്കെ നൽകി അധ്യാപകരെ ആദരിച്ചു .
വിനോദയാത്ര 2023
മലമ്പുഴ വിനോദയാത്ര സന്ദർശനം
ഇംഗ്ലീഷ് കാർണിവൽ
എൻഹാൻസിങ് ലേണിംഗ് ആംബിയൻസ് പ്രോഗ്രാമിന്റെ ഭാഗമായി ഫെബ്രുവരി 24ന് വിദ്യാലയത്തിൽ വിദ്യാർത്ഥികൾക്കായി ഇംഗ്ലീഷ് കാർണിവൽ സംഘടിപ്പിച്ചു .കുട്ടികളുടെ ഇംഗ്ലീഷ് സംസാരത്തിനും കൈകാര്യം ചെയ്യുന്നതിനും ഉള്ള കഴിവ് വളർത്തുക എന്നതായിരുന്നു ഞങ്ങൾ ലക്ഷ്യമിട്ടത്. വളരെ മികച്ച പരിപാടിയായിരുന്നു ഇംഗ്ലീഷ് കാർണിവൽ. ഇംഗ്ലീഷിന്റെ പ്രാധാന്യം വിളിച്ചോതുന്ന വർണ്ണശബളമായ റാലിയോട് കൂടി പ്രധാനാധ്യാപിക പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് ഈസി ഇംഗ്ലീഷ് ക്ലാസും മാജിക് ഷോയും സംഘടിപ്പിച്ചു വിവിധ ക്ലാസുകാരുടെ നേതൃത്വത്തിൽ ഗെയിം കോർണർ , ടോൾഷോപ്പ്, റീഡിങ് കോർണർ, ജ്യൂസ് ഷോപ്പ്, ഐസ്ക്രീം ഷോപ്പ് , എന്നിവയും പ്രവർത്തിച്ചു. ആശയവിനിമയത്തിനായി കുട്ടികൾ ഇംഗ്ലീഷ് മാത്രം ഉപയോഗിച്ചു എന്നത് ശ്രദ്ധേയമായി. കുട്ടികളിലെ ഇംഗ്ലീഷ് നൈപുണി വളർത്തുന്നതിനായിരുന്നു ഈ പ്രോഗ്രാം. ഷോപ്പ് കീപ്പേഴ്സ് തനതു വസ്ത്രം ധരിച്ചായിരുന്നു കാർണിവൽ ഭാഗമായത് വളരെ മനോഹരമായ ഒരു പ്രോഗ്രാം ആയിരുന്നു ഇത്.https://youtu.be/e0jTP3RIQ0c
ഉപജില്ലാ കലോത്സവം
KALOTHSAV 2023 FIRST PRIZE ഉപജില്ലാ കലേത്സവം 2023 ഇൽ ജനറൽ -അറബിക് വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി എൽ എഫ് എൽ പി എസ വിദ്യാലയം യശ്ശസുയർത്തി.
ക്രിസ്തുമസ് ആഘോഷം 2023
2023 ക്രിസ്തുമസ് ദിനം വിദ്യാർത്ഥികളുടെ കല പരിപാടികളും,പ്രധാനാധ്യാപികയുടെ ക്രിസ്തുമസ് സന്ദേശവും ,കൊണ്ട് ആ ദിനം വിദ്യാലയത്തെ മനോഹരമാക്കി തീർത്തു.
ഒക്ടോബർ 2
ഗാന്ധിജയന്തി ഒക്ടോബർ 2 നു സേവന വരമായി ആചരിച്ചു എല്ലാ വിദ്യാർത്ഥികളും അധ്യാപകരും അതിൽ പങ്കെടുത്തു
2024 പുതുവർഷം
പുതിയ വർഷ പ്രാർത്ഥനയും കുഞ്ഞുമക്കളുടെ പരിപാടികളും പുതുവർഷത്തിന് മാറ്റു കൂട്ടി .
2023-2024 സ്കൂൾ വാർഷികം
2024 ജനുവരി 27 നു വിദ്യാലയത്തിന്റെ 94 മത്തെ വാർഷികം വിദ്യാർത്ഥികളുടെ കലാപരിപാടികളോടെ വളരെ ഭംഗിയായി ഘോഷിച്ചു
6 റൈറ്റിയെമെൻറ്കളും ഉണ്ടായിരുന്നു
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഉള്ളടക്കം
ചേലക്കര ഗ്രാമത്തിലെ സാംസ്കാരിക ചരിത്ര വീഥിയിൽ പൊൻപ്രഭ വിതറിക്കൊണ്ട് പ്രദേശത്തിൻറെ തന്നെ തിലകക്കുറിയായി പ്രശോഭിക്കുന്ന ലിറ്റിൽ ഫ്ലവർ എൽ പി സ്കൂൾ കൊറോണ മഹാമാരി ഘട്ടത്തിലും വെല്ലുവിളികൾ ഏറ്റെടുത്തുകൊണ്ട് ഡിജിറ്റൽ പഠന വീഥിയിൽ വിജയക്കൊടി പാറിച്ചു.
2020- 21 അധ്യയന വർഷാരംഭത്തിൽ തന്നെ ഓൺലൈൻ പഠന സൗകര്യത്തിന് സാധ്യതയില്ലാത്ത കുട്ടികളുടെ സർവ്വേ നടത്തി വേണ്ടതായ നടപടികൾ കൈക്കൊണ്ടു പിടിഎയുടെ സഹകരണത്തോടെ ടി.വി സംഘടിപ്പിച്ചു വിതരണം ചെയ്തു. സുമനസുകളുടെ സഹായ സഹകരണങ്ങൾ കൂടിയായപ്പോൾ എല്ലാ വിദ്യാർഥികൾക്കും പഠനസൗകര്യം ഉറപ്പാക്കാൻ സാധിച്ചു.
ഫസ്റ്റ് ബെൽ പഠനക്ലാസുകൾ ഉപയോഗപ്പെടുത്തുകയും തുടർ പ്രവർത്തനങ്ങൾ നൽകൽ, വിലയിരുത്തലുകൾ, എന്നിവയ്ക്കൊപ്പം ഡേ ഗ്രൂപ്പുകൾക്ക് രൂപംനൽകി ദിവസേന വീഡിയോ കോളിലൂടെ കുട്ടികളുമായി സമ്പർക്കം ഉണ്ടാക്കി പഠന പുരോഗതിക്കായി എല്ലാ അധ്യാപകരും തോളോട് തോൾ ചേർന്ന് യത്നിച്ചു.പ്രധാന അധ്യാപിക, മരിയ തെരേസിന്റെ ഇടപെടലുകളും സ്കൂൾ പ്രവർത്തനങ്ങളെ മികവിന്റെ പൊൻതൂവൽ അണിയിച്ചു .
പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് തന്നെ ദിനാചരണ പ്രവർത്തനങ്ങളിൽ വ്യത്യസ്തരീതിയിൽ മികവുറ്റതാക്കി വിദ്യാലയത്തിന് സ്വന്തം youtube ചാനലിലൂടെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ പ്രവർത്തനങ്ങളും സമൂഹത്തിനു മുന്നിൽ എത്തിച്ചു. മാസംതോറും ഇറക്കുന്ന ഡിജിറ്റൽ പത്രമായ “റെയിൻബോ ദ വോയിസ് ഓഫ് ലിറ്റിൽ ഫ്ലവർ” പ്രവർത്തനങ്ങളുടെ സംക്ഷിപ്തരൂപം കുട്ടികളിലേക്കും കുടുംബങ്ങളിലേക്കും എത്തിച്ചു കൊണ്ടിരുന്നു.
ഓൺലൈൻ ക്ലാസ്സുകളിലും ഗൂഗിൾ മീറ്റുകളിലും പങ്കെടുക്കുന്ന കുട്ടികളുടെ അറ്റൻഡൻസ് രേഖപ്പെടുത്തുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു വന്നിരുന്നു .
ജൂലൈ മാസത്തിൽ, ഗൂഗിൾ മീറ്റിലൂടെ ക്ലാസ് പിടിഎ യോഗം നടത്തുകയും പിന്നീട് മാസംതോറും വിജയകരമായ ഓൺലൈൻ യോഗങ്ങൾ നടത്തി വരികയും ചെയ്തു.ഹെഡ്മിസ്ട്രസ്സ് കൂടി ഉൾപ്പെട്ട ക്ലാസ് ഗ്രൂപ്പുകളിൽ വിജയപ്രദമായ രീതിയിൽ ചർച്ചകൾ , നിർദ്ദേശങ്ങൾ നൽകപ്പെടുന്നു .
ഒക്ടോബർ മാസത്തിൽ നടന്ന “കളിമുറ്റം ഒരിക്കൽ” ഭാഗമായി അധ്യാപകരും രക്ഷിതാക്കളും സംയുക്തമായി വളരെ ആത്മാർത്ഥമായി സ്കൂളിൻറെ ശുചീകരണം നടത്തി.വാർഡ്മെമ്പറിന്റെയും പിടിഎയുടെയും അകമഴിഞ്ഞ സേവനം സ്കൂളിന് ലഭിച്ചു. അദ്ധ്യാപകർ സ്വയം തയ്യാറാക്കിയതും ബി ആർ സി തലത്തിൽ നൽകിയതുമായ വർക്ക് ഷീറ്റുകളുടെ മൂല്യനിർണയത്തിലൂടെ കുട്ടികളുടെ പഠനനിലവാരം വിലയിരുത്തി പോന്നു.ക്ലബ്ബ് പ്രവർത്തനങ്ങളും വളരെ വിജയകരമായി ഓൺലൈനിൽ സംഘടിപ്പിച്ചിരുന്നു. ക്ലബ്ബിൻറെ ഉദ്ഘാടനം ബി ആർ സി കോഡിനേറ്റർ സുപ്രിയ മേഡം നിർവഹിച്ചതിനെ തുടർന്ന് ഇംഗ്ലീഷ് ,മലയാളം, ഗണിത, ശാസ്ത്ര വിഷയങ്ങൾ തിരിച്ച് അഭിരുചിയുടെ അടിസ്ഥാനത്തിൽ കുട്ടികളെ ഗ്രൂപ്പുകളാക്കി അധ്യാപകർ കോഡിനേറ്റർ ആയി വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു പോന്നു .
വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി ബി ആർ സി തലത്തിൽ സംഘടിപ്പിച്ച വായനാ വസന്തം വിദ്യാലയ അങ്കണത്തിൽ നടക്കുകയും അതിൽ ജില്ലാ പഞ്ചായത്ത് അംഗം മായടീച്ചർ, A.E.O സർ , B.P.C , പഞ്ചായത്ത് പ്രസിഡൻറ് വാർഡ് മെമ്പർ, ഡയറ്റ് ഫാക്കൽട്ടി എന്നിവരുടെ വിലയിരുത്തലുകൾ നിർദ്ദേശങ്ങളും ഉണ്ടാവുകയും ചെയ്തു .
വിദ്യാലയത്തിലെ ലൈബ്രറി പ്രയോജനപ്പെടുത്തുവാൻ ആയി കുട്ടികളെ അവിടെ ഇരുത്തി വായനയ്ക്ക് അവസരം നൽകി വരുന്നു. പുസ്തക വായനക്ക് ശേഷം എഴുതുന്ന വായനകുറിപ്പുകൾ ക്ലാസുകളിൽ വിലയിരുത്തി ന്പോരുന്നു.കൂടാതെ കുട്ടികളുടെ സർഗാത്മകത വികസിപ്പിക്കുന്നതിനായി അസംബ്ലിയിൽ കവിതാലാപനം, കഥ, പ്രസംഗം ,വാർത്താവായന ,ചിന്താവിഷയങ്ങൾ എന്നിവ അവതരിപ്പിക്കാൻ അവസരം നൽകി വരുന്നുണ്ട്.
സ്കൂൾ പത്രം
സ്കൂളിൽ നടക്കുന്ന പ്രധാന പ്രവർത്തനങ്ങളുടെ സംക്ഷിപ്ത രൂപമെന്നോണം "റെയിൻബോ ദ വോയിസ് ഓഫ് ലിറ്റിൽ ഫ്ലവർ" എന്ന പേരിൽ ഡിജിറ്റൽ പത്രം കുട്ടികളിലേക്കും രക്ഷിതാക്കളിലേക്കും എത്തിച്ചു കൊണ്ടിരിക്കുന്നു. ഇത് വഴി സ്കൂളിലെ പ്രവർത്തനങ്ങൾ മനസിലാക്കാനും അതിൽ പങ്കാളികളാകാനും ഓരോ വിദ്യാർത്ഥിക്കും സാധിക്കുന്നു.
ഗാന്ധി രക്തസാക്ഷിത്വ ദിനം
തിരികെ വിദ്യാലയത്തിലേക്ക്
ഒന്നര വർഷത്തെ ഇടവേളയ്ക്കു ശേഷം രണ്ടായിരത്തി ഇരുപത്തിരണ്ടു ഫെബ്രുവരി 21 നു എൽ.എഫിന്റെ തിരുമുറ്റത്ത് എല്ലാ കുരുന്നുകളും എത്തിച്ചേർന്നു. പ്രധാനധ്യാപികയും, അധ്യാപകരും, പി.ടി.എ. പ്രതിനിധിയും ചേർന്ന് എല്ലാ കുരുന്നുകളെയും വരവേറ്റു
റിപ്പബ്ലിക്ക് ഡേ
ജനുവരി 26 റിപ്പബ്ലിക്ക് ദിനം വളരെ ഗംഭീരമായി തന്നെ സ്കൂളിൽ ആഘോഷിച്ചു.
ദിനാചരണ പ്രവർത്തനങ്ങളിൽ എല്ലാ കുട്ടികളെയും പങ്കെടുപ്പിക്കാൻ ശ്രമിച്ചിരുന്നു. [5]
ചിത്രശേഖരം
സ്കൂൾ പ്രവർത്തനങ്ങളുടെ ഭാഗമായി നടന്ന വിവിധ പരിപാടികളുടെ ചിത്രങ്ങൾ
2024- 2025 അധ്യയന വർഷം
2024 - 2025 അധ്യയന വർഷത്തെ പ്രവേശനോത്സവം വളരെ ഭംഗിയായി വിദ്യാലയത്തിൽ ആഘോഷിച്ചു .വർണാഭമായ ബലൂണുകൾ നൽകി കുഞ്ഞുമക്കളെ അധ്യാപകർ വിദ്യാലയത്തിലേക്ക് വരവേറ്റു.
സിസ്റ്റർ ലീന ജോൺ , സിസ്റ്റർ . മരിയ തെരേസ് , പി.ടി. എ പ്രസിഡന്റ് ശ്രീ . എ. പി വർഗീസ് , എം. പി. ടി. എ പ്രസിഡന്റ്. ശ്രീമതി തൃപ്തി ഗീവർ, എന്നിവർ പൊതുസമ്മേളനത്തിൽ സന്നിഹിതരായിരുന്നു.ശ്രീമതി . മിനി ടീച്ചർ അദ്ധ്യാപക രക്ഷാകർതൃ ബോധവൽക്കരണ ക്ലാസെടുത്തു .
പരിസ്ഥിതി ദിനം
2024 -2025 അധ്യയനവർഷത്തെ പരിസ്ഥിതിദിനാഘോഷം വളരെ വിപുലമായ രീതിയിൽ ആഘോഷിച്ചു.പ്രധാനാധ്യാപിക വൃക്ഷ തൈ നട്ടുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു .സ്കൂൾ പ്രതിനിധിയ്ക്ക് പ്രധാനാധ്യാപിക വൃക്ഷതൈ നൽകി .പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അനു ടീച്ചർ സംസാരിച്ചു .