"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2024-25/സ്കൂൾ പാർലമെൻറ് ഇലക്ഷൻ/കൂടുതൽ വായിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 26: | വരി 26: | ||
=== വിദ്യാർത്ഥികൾ ആഹ്ലാദപ്രകടനം നടത്തി. === | === വിദ്യാർത്ഥികൾ ആഹ്ലാദപ്രകടനം നടത്തി. === | ||
[[പ്രമാണം:15051 on que.jpg|ലഘുചിത്രം| | [[പ്രമാണം:15051 on que.jpg|ലഘുചിത്രം|400x400px|സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് ]] | ||
തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ ക്ലാസ് തലത്തിൽ തന്നെ ശബ്ദ ശല്യം ഇല്ലാതെ ആഹ്ലാദപ്രകടനം നടത്തി.തിരഞ്ഞെടുക്കപ്പെട്ടവരെ അനുമോദിച്ചു. തെരഞ്ഞെടുക്കപ്പെട്ടവരുടെ പ്രത്യേക യോഗം.ക്ലാസ്ലത്തിൽ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളുടെ പ്രത്യേക യോഗം ലൈബ്രറിയിൽ വച്ച് ചേരുകയുംസ്കൂൾ ലീഡർ ഡെപ്യൂട്ടി സ്കൂളിഡർ പ്രതിപക്ഷ നേതാവ് മറ്റ് മന്ത്രിമാർ തുടങ്ങിയവരെ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുത്തു. | തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ ക്ലാസ് തലത്തിൽ തന്നെ ശബ്ദ ശല്യം ഇല്ലാതെ ആഹ്ലാദപ്രകടനം നടത്തി.തിരഞ്ഞെടുക്കപ്പെട്ടവരെ അനുമോദിച്ചു. തെരഞ്ഞെടുക്കപ്പെട്ടവരുടെ പ്രത്യേക യോഗം.ക്ലാസ്ലത്തിൽ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളുടെ പ്രത്യേക യോഗം ലൈബ്രറിയിൽ വച്ച് ചേരുകയുംസ്കൂൾ ലീഡർ ഡെപ്യൂട്ടി സ്കൂളിഡർ പ്രതിപക്ഷ നേതാവ് മറ്റ് മന്ത്രിമാർ തുടങ്ങിയവരെ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുത്തു. | ||
=== സ്കൂൾ ലീഡർ ആൻ മരിയ ബിജു. === | === സ്കൂൾ ലീഡർ ആൻ മരിയ ബിജു. === | ||
[[പ്രമാണം:15051 happy voters.jpg|ഇടത്ത്|ലഘുചിത്രം|671x671px|എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് കന്നി വോട്ട്]][[പ്രമാണം:15051 security pro.jpg|ലഘുചിത്രം|1185x1185px|സുഗമമായ തിരഞ്ഞെടുപ്പ് നടപ്പിലാക്കുന്നതിനായി ആവശ്യമായ കാര്യങ്ങൾ ക്രമീകരിക്കുന്നു....]]ഈ വർഷത്തെ സ്കൂൾ ലീഡറായി പത്താംക്ലാസിൽ പിഠിക്കുന്ന ആൻ മരിയ ബിജു തെരഞ്ഞെടുക്കപ്പെട്ടു.പ്രത്യേകമായി സംഘടിപ്പിച്ച പാർലമെൻറ് മെമ്പർമാരുടെ യോഗത്തിൽ വോട്ടെടുപ്പിലൂടെയാണ് ആൻ മരിയയെ തെരഞ്ഞെടുത്തത്. | |||
[[പ്രമാണം:15051 happy voters.jpg|ഇടത്ത്|ലഘുചിത്രം| |
13:54, 18 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ പാർലമെൻറ് ഇലക്ഷൻ -24
തെരഞ്ഞെടുപ്പിന് പ്രത്യേക തയ്യാറെടുപ്പുകൾ .
ഈ വർഷത്തെ സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പിന് പ്രത്യേകമായ തയ്യാറെടുപ്പുകളാണ് നടത്തിയത്. അതിനുവേണ്ടി സോഷ്യൽ സയൻസ് അധ്യാപകരായ ശ്രീമതി ദീപ്തി ജോസഫ് ഷാജി ജോസഫ് എന്നിവർക്ക് പ്രത്യേകമായ ചുമതലകൾ നൽകുകയും സുഗമമായ തിരഞ്ഞെടുപ്പ് നടപ്പിലാക്കുന്നതിനായി ആവശ്യമായ കാര്യങ്ങൾ ക്രമീകരിക്കുകയും ചെയ്തു .
വോട്ടിംഗ് ആപ്പ് .
ഈ വർഷത്തെ സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പിന് വേണ്ടി പ്രത്യേകമായ മൊബൈൽ ആപ്പ് ഉപയോഗിച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പ് നടത്തിയത്.വോട്ടിംഗ് ആപ്പ് 18 ക്ലാസ് മുറികളിലും ഫോണുകളിൽ സജ്ജമാക്കി വയ്ക്കുകയും വിദ്യാർത്ഥികൾ ക്രമമായി വന്നു അതിൽ വോട്ട് ചെയ്യുകയുമാണ് രീതി. വോട്ടിംഗ് ആപ്പിന്റെ പ്രവർത്തനം അധ്യാപകർ പ്രത്യേകമായി നിരീക്ഷിച്ച് ഉറപ്പിച്ചിരുന്നു.വോട്ടിങ്ങിന്റെ സുഗമമായ നടത്തിപ്പിന് എൻസിസി ജെ ആർ സി സ്കൗട്ട് ഗൈഡ് തുടങ്ങിയ സംഘടനകളുടെ സഹായം തേടിയിരുന്നു.
വിദ്യാർത്ഥികൾ ക്യൂ നിന്ന് വോട്ട് ചെയ്തു.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ ജനാധിപത്യ രീതികൾ മനസ്സിലാക്കുന്നതിനും,നേരിട്ട് ജനാധിപത്യ രീതിയിൽ തങ്ങളുടെ ക്ലാസ് പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിനും വിദ്യാർത്ഥികൾക്ക് ലഭിച്ച ഒരു അസുലഭ അവസരമായിരുന്നു സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ്.അതിനാൽ തന്നെ വിദ്യാർത്ഥികൾ തങ്ങളുടെ ക്ലാസ് മുറികൾക്ക് മുൻപിൽ ക്യൂ ആയി നിന്ന് വോട്ട് ചെയ്യുകയായിരുന്നു. ഇതിന് ആവശ്യമായ നിർദ്ദേശങ്ങൾ അധ്യാപകർ നൽകുകയും ചെയ്തു.
വിദ്യാർത്ഥികൾ തന്നെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ.
പൊതു തെരഞ്ഞെടുപ്പ് പ്രക്രിയയിലെ രീതികൾ വിദ്യാർത്ഥികൾക്ക് മനസ്സിലാക്കുവാൻ സഹായിക്കുന്ന വിധത്തിലുള്ളതായിരുന്നു ഇപ്രാവശ്യത്തെ സ്കൂൾ പാർലമെൻറ് ഇലക്ഷൻ.ഇവിടെ വിദ്യാർത്ഥികൾ തന്നെ പോളിംഗ് ഓഫീസർമാർ ആവുകയും പോളിംഗ് ചുമതലകൾ നിർവഹിക്കുകയും ചെയ്തു.എൻ സി സി സ്കൗട്ട് ജെ ആർ സി തുടങ്ങിയ സംഘടനകൾ സുരക്ഷ ഉദ്യോഗസ്ഥരുടെ ചുമതലകൾ നിർവഹിച്ചു.
എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് കന്നിവോട്ട്.
എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് കന്നി വോട്ട്. ഹൈസ്കൂളിലേക്ക് പ്രവേശനം നേടിയെത്തിയ എട്ടാം ക്ലാസ് വിദ്യാർത്ഥികളെ സംബന്ധിച്ച് ഇപ്രാവശ്യത്തെ തെരഞ്ഞെടുപ്പിന് കന്നിവോട്ട് രേഖപ്പെടുത്താനായി.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർമാർ.
സോഷ്യൽ സയൻസ് അധ്യാപകരായ ശ്രീമതി ദീപ്തി ജോസഫ് ,ശ്രീ ഷാജി ജോസഫ് എന്നിവരാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ മാരായി ചുമതലയിൽ ഉണ്ടായിരുന്നത്.ഇവർ സുഗമമായ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി ആവശ്യമായ കാര്യങ്ങൾ നിർവഹിച്ചു.
തൽസമയ അപ്ഡേറ്റിങ്.
ഈ വർഷത്തെ സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പിന്റെ ഒരു പ്രത്യേകതയായിരുന്നു തത്സമയ അപ്ഡേറ്റിങ്. ക്ലാസ് തരത്തിൽ നടക്കുന്ന ബാലറ്റ് കൗണ്ടിംഗ് പുരോഗതി തൽസമയം വിദ്യാർത്ഥി പ്രതിനിധികൾ മൈക്കിലൂടെ അനൗൺസ് ചെയ്തുകൊണ്ടിരുന്നു.
വിദ്യാർത്ഥികൾ ആഹ്ലാദപ്രകടനം നടത്തി.
തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ ക്ലാസ് തലത്തിൽ തന്നെ ശബ്ദ ശല്യം ഇല്ലാതെ ആഹ്ലാദപ്രകടനം നടത്തി.തിരഞ്ഞെടുക്കപ്പെട്ടവരെ അനുമോദിച്ചു. തെരഞ്ഞെടുക്കപ്പെട്ടവരുടെ പ്രത്യേക യോഗം.ക്ലാസ്ലത്തിൽ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളുടെ പ്രത്യേക യോഗം ലൈബ്രറിയിൽ വച്ച് ചേരുകയുംസ്കൂൾ ലീഡർ ഡെപ്യൂട്ടി സ്കൂളിഡർ പ്രതിപക്ഷ നേതാവ് മറ്റ് മന്ത്രിമാർ തുടങ്ങിയവരെ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുത്തു.
സ്കൂൾ ലീഡർ ആൻ മരിയ ബിജു.
ഈ വർഷത്തെ സ്കൂൾ ലീഡറായി പത്താംക്ലാസിൽ പിഠിക്കുന്ന ആൻ മരിയ ബിജു തെരഞ്ഞെടുക്കപ്പെട്ടു.പ്രത്യേകമായി സംഘടിപ്പിച്ച പാർലമെൻറ് മെമ്പർമാരുടെ യോഗത്തിൽ വോട്ടെടുപ്പിലൂടെയാണ് ആൻ മരിയയെ തെരഞ്ഞെടുത്തത്.