"സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/വിദ്യാരംഗം‌/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
വരി 8: വരി 8:


=== വിദ്യാരംഗം മത്സരങ്ങൾ ===
=== വിദ്യാരംഗം മത്സരങ്ങൾ ===
വിദ്യ രംഗം കലാസാഹിത്യ വേദിയിലെ മത്സരങ്ങൾ സ്കൂൾ തലത്തിൽ നടത്തി .പുസ്തകാസ്വാദനം ,വായന മത്സരം ,കഥപറച്ചിൽ എന്നെ മത്സരത്തിൽ നടത്തി .വിജയികളെ ബി ആർ സി തലത്തിൽ പങ്കെടുപ്പിച്ചു .വായനമത്സരത്തിൽ അൻജലീനാ സജീവ് ഉപജില്ലാ തലത്തിൽ ഒന്നാം സമ്മാനത്തിനർഹയായി


=== ബഷീർ ദിനാഘോഷം ===
=== ബഷീർ ദിനാഘോഷം ===

11:54, 18 ജൂലൈ 2024-നു നിലവിലുള്ള രൂപം

വിദ്യാരംഗം കലാസാഹിത്യ വേദി

വായന വാരാചരണം

വായന ഒരു സംസ്കാരമാണെന്നും വായിച്ചു വളരണം എന്നും മലയാളിയെ പഠിപ്പിച്ച ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകൻ പി. എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 മുതൽ ഒരാഴ്ച്ചകാലം നീണ്ടുനിൽക്കുന്ന വായനവാരത്തിന് സെന്റ് ജോസഫ്സ് ജി.എച്ച്.എസ് ചെങ്ങൽ വിദ്യാലയത്തിൽ തിരി തെളിഞ്ഞു. ഹെഡ്മിസ്ട്രസ് റവ.സിസ്റ്റർ ജെയ്സ് തെരേസ് ഏവർക്കും സ്വാഗതം ആശംസിച്ചു.സ്കൂൾ ലോക്കൽ മാനേജർ റവ. ഡോ. സി. ജയ റോസ് അധ്യക്ഷത വഹിച്ച യോഗത്തിൽ എം.ജി യൂണിവേഴ്സിറ്റി മലയാള വിഭാഗത്തിൽ ഒന്നാംറാങ്ക് നേടിയ റവ. സി.ആതിര തെരേസ് ഉദ്ഘാടന കർമ്മം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ശ്രീ.സെബി കൂട്ടുങ്ങൽ  ആശംസകൾ അർപ്പിച്ച് സംസാരിച്ചു.  കുട്ടികളുടെ കലാപരിപാടികൾക്ക് ശേഷം പ്രശസ്ത കലാകാരൻ ഡോ.എടനാട് രാജൻ നമ്പ്യാരുടെ നേതൃത്വത്തിൽ ചാക്യാർകൂത്ത് ശില്പശാല നടന്നു.

വായനവാര പ്രതിജ്ഞ പ്രധാന അധ്യാപിക കുട്ടികൾക്ക് ചൊല്ലി കൊടുത്തു.

വിദ്യാരംഗം മത്സരങ്ങൾ

വിദ്യ രംഗം കലാസാഹിത്യ വേദിയിലെ മത്സരങ്ങൾ സ്കൂൾ തലത്തിൽ നടത്തി .പുസ്തകാസ്വാദനം ,വായന മത്സരം ,കഥപറച്ചിൽ എന്നെ മത്സരത്തിൽ നടത്തി .വിജയികളെ ബി ആർ സി തലത്തിൽ പങ്കെടുപ്പിച്ചു .വായനമത്സരത്തിൽ അൻജലീനാ സജീവ് ഉപജില്ലാ തലത്തിൽ ഒന്നാം സമ്മാനത്തിനർഹയായി

ബഷീർ ദിനാഘോഷം

മലയാള സാഹിത്യ രംഗത്ത് എന്നും തിളങ്ങി നിൽക്കുന്ന കഥാകൃത്തും നോവലിസ്റ്റും സ്വാതത്ര്യ സമര സേനാനിയുമായിരുന്ന ബേപ്പൂർ സുൽത്താൻ എന്ന അപാര നാമത്തിൽ അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീർ എന്ന ജനകീയ എഴുത്തുകാരനെ ഓർക്കുന്ന ദിനമാണ് ജൂലൈ 5. സാമാന്യമായി മലയാള ഭാഷ അറിയാവുന്ന ആർക്കും വഴങ്ങുന്ന തരത്തിലുള്ള സാഹിത്യ രചന ശൈലി കൊണ്ടും സമൂഹത്തിന്റെ അടിത്തട്ടിൽ ജീവിക്കുന്ന മനുഷ്യരുടെ കഥ പറഞ്ഞുകൊണ്ടും സാധാരണക്കാരായ വായനക്കാരുടെ മനസ്സുകളിൽ ഇടം നേടാൻ അദ്ദേഹത്തിന് കഴിഞ്ഞു .അദ്ദേഹത്തിന്റെ ഓര്മ അനുസ്മരിച്ചുകൊണ്ട്  വിദ്യാലയത്തിൽ പോസ്റ്റർ നിർമാണം ,കഥാപാത്ര അവതരണം പ്രഭാഷണം ബഷീർ ഗാനം ക്വിസ് എന്നിവ നടത്തി .