"സെന്റ് ജോസഫ്‌സ് യു പി സ്ക്കൂൾ മാനാശ്ശേരി/ശാസ്ത്രരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

15:19, 15 ജൂലൈ 2024-നു നിലവിലുള്ള രൂപം

കോവിഡ് സാഹചര്യത്തിൽ ഓൺലൈൻ ആയിട്ടാണ് ശാസ്ത്രത്തിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചത്. ജൂലൈ 28 ആം തീയതി വൈകിട്ട് 7 30ന് അതിഥിയായെത്തിയ തിരുവനന്തപുരം ജില്ലയിലെ ബഹുമാന്യനായ സാജൻ ടി എസിനെ മുഖ്യാതിഥി ആക്കികൊണ്ട് യോഗം നടത്തപ്പെട്ടു. പ്രാർത്ഥനാ ഗാനം, സ്വാഗതം, അതിഥി പ്രസംഗം, എന്നിങ്ങനെ കാര്യപരിപാടികൾ നടത്തപ്പെട്ടു ശാസ്ത്രരംഗം പരിപാടികളുടെ ആവശ്യകതയെ കുറിച്ചാണ് മുഖ്യാതിഥി സംസാരിച്ചത്. നമ്മുടെ വിദ്യാലയത്തിലെ എസ് ആർ ജിയിൽ തീരുമാനിച്ച പ്രകാരം നടത്തിയ യോഗം അതിമനോഹരമായിരുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒപ്പം വിദ്യാർത്ഥികളിൽ ശാസ്ത്ര അഭിരുചി വളർത്തുന്നതിന് വീട്ടിലെ അടുക്കളയിൽ നിന്ന് തന്നെ ശാസ്ത്രപരീക്ഷണങ്ങൾ ആരംഭിക്കാം എന്നൊരു നിർദ്ദേശം അദ്ദേഹം മുന്നോട്ടുവച്ചു. പ്രസ്തുത യോഗത്തിൽ വിദ്യാലയത്തിലെ പ്രഥമാധ്യാപിക യും മറ്റ് അധ്യാപകരും തെരഞ്ഞെടുത്ത മാതാപിതാക്കളും വിദ്യാർത്ഥി പ്രതിനിധികളും പങ്കെടുത്തു.