"സെന്റ് ജോസഫ്‌സ് യു പി സ്ക്കൂൾ മാനാശ്ശേരി/ പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('പ്രകൃതിയെ അറിയുക എന്നാൽ പെറ്റമ്മയെ അറിയുക എന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(വ്യത്യാസം ഇല്ല)

15:19, 15 ജൂലൈ 2024-നു നിലവിലുള്ള രൂപം

പ്രകൃതിയെ അറിയുക എന്നാൽ പെറ്റമ്മയെ അറിയുക എന്നുതന്നെയാണ് എന്ന മഹത്തായ സന്ദേശം കുട്ടികളിൽ രൂഢമൂലം ആക്കുക എന്ന ലക്ഷ്യത്തെ മുൻനിർത്തി ക്രിയാത്മകമായ ഒട്ടനവധിപ്രവർത്തനങ്ങൾ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ നടത്തിവരുന്നു.പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് കുട്ടികൾക്ക് വീട്ടിൽ നട്ടുവളർത്തുന്നതീനായി ഫല വൃക്ഷങ്ങൾ നൽകുകയും അവയുടെ വളർച്ചയുടെ ഓരോ ഘട്ടങ്ങളിലും കൃത്യമായി രേഖപ്പെടുത്തുന്നതിനായി പ്രൊജക്റ്റ് നൽകുകയും ചെയ്തു. കൂടാതെ ഓണത്തിന് ഒരു മുറം പച്ചക്കറി, എന്റെ തോട്ടം എന്റെ അഭിമാനം  തുടങ്ങി വിവിധങ്ങളായ പദ്ധതികളിലൂടെ കുട്ടികളിൽ പ്രകൃതി സ്നേഹവും സ്വയംപര്യാപ്തതയും കൈവരിക്കുന്നതിനുള്ള മികച്ച പരിശീലനവും  ക്ലബ്ബിന്റെ നേതൃത്വത്തിൽ നൽകിവരുന്നു