"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 17: വരി 17:


22- 6- 2024 ശനിയാഴ്ച നടത്തപ്പെട്ടു. ഈശ്വര പ്രാർത്ഥനയോടെ യോഗനടപടികൾ ആരംഭിച്ചു .ഹെഡ്മിസ്‍ട്രസ്സ് സിസ്റ്റർ റെജിമോൾ മാത്യു എല്ലാവർക്കും ഹൃദ്യമായ സ്വാഗതം ആശംസിച്ചു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ വിൽസി മരിയ അധ്യക്ഷത വഹിച്ച യോഗം പി.റ്റി.എ പ്രസിഡണ്ട് അഡ്വക്കേറ്റ് പ്രവീൺ ജോർജ് ഉദ്ഘാടനം ചെയ്തു. ഈ യോഗത്തിൽ മുഖ്യപ്രഭാഷകനായി എത്തിയത് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ശ്രീ പി.എ സെബാസ്റ്റ്യൻ സാറായിരുന്നു. വളരെ പ്രയോജനപ്രദമായ ഒരു ക്ലാസ് ആയിരുന്നു അദ്ദേഹം എടുത്തത്. ഈ അധ്യയന വർഷത്തിലെ ആദ്യത്തെ പിടിഎ മീറ്റിങ്ങിന് രക്ഷിതാക്കളുടെ വളരെ വലിയ പങ്കാളിത്തമാണ് ഉണ്ടായിരുന്നത്. പിന്നീട് പിടിഎ എക്സിക്യൂട്ടീവ് തെരഞ്ഞെടുപ്പ് നടന്നു പിന്നീട് നടന്ന ചർച്ചയിൽ മുൻ വർഷത്തെ സ്കൂളിന്റെ പ്രവർത്തനങ്ങളെപ്പറ്റി വിശദമായി ചർച്ച ചെയ്തു. സ്കൂളിൽ പുതിയതായി പണിതീർത്ത ബസ് പാർക്കിംഗ് ഗ്രൗണ്ട് ഏറെ പ്രശംസനീയമർഹിക്കുന്ന പ്രവർത്തനമാണെന്ന് രക്ഷിതാക്കളും പി.റ്റി.എ അംഗങ്ങളും ഒരേപോലെ അഭിപ്രായപ്പെട്ടു. ഈ വർഷത്തെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ചുള്ള ചർച്ചകൾ നടന്നു. പിന്നീട് കൃതജ്ഞതയോടെ യോഗനടപടികൾ അവസാനിച്ചു. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മികവുറ്റ പ്രവർത്തനത്തിന് പി റ്റി എ യുടെ വിലയേറിയ സഹകരണം വളരെ വലുതാണ് .പുതിയതായി തെരഞ്ഞെടുത്ത പി ടി അംഗങ്ങളുടെ സഹകരണത്തോടെ സ്കൂളിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾ വളരെ നന്നായി കൊണ്ടുപോകണം എന്ന ശുഭാപ്തി വിശ്വാസത്തോടെയാണ് യോഗം അവസാനിപ്പിച്ചത്.
22- 6- 2024 ശനിയാഴ്ച നടത്തപ്പെട്ടു. ഈശ്വര പ്രാർത്ഥനയോടെ യോഗനടപടികൾ ആരംഭിച്ചു .ഹെഡ്മിസ്‍ട്രസ്സ് സിസ്റ്റർ റെജിമോൾ മാത്യു എല്ലാവർക്കും ഹൃദ്യമായ സ്വാഗതം ആശംസിച്ചു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ വിൽസി മരിയ അധ്യക്ഷത വഹിച്ച യോഗം പി.റ്റി.എ പ്രസിഡണ്ട് അഡ്വക്കേറ്റ് പ്രവീൺ ജോർജ് ഉദ്ഘാടനം ചെയ്തു. ഈ യോഗത്തിൽ മുഖ്യപ്രഭാഷകനായി എത്തിയത് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ശ്രീ പി.എ സെബാസ്റ്റ്യൻ സാറായിരുന്നു. വളരെ പ്രയോജനപ്രദമായ ഒരു ക്ലാസ് ആയിരുന്നു അദ്ദേഹം എടുത്തത്. ഈ അധ്യയന വർഷത്തിലെ ആദ്യത്തെ പിടിഎ മീറ്റിങ്ങിന് രക്ഷിതാക്കളുടെ വളരെ വലിയ പങ്കാളിത്തമാണ് ഉണ്ടായിരുന്നത്. പിന്നീട് പിടിഎ എക്സിക്യൂട്ടീവ് തെരഞ്ഞെടുപ്പ് നടന്നു പിന്നീട് നടന്ന ചർച്ചയിൽ മുൻ വർഷത്തെ സ്കൂളിന്റെ പ്രവർത്തനങ്ങളെപ്പറ്റി വിശദമായി ചർച്ച ചെയ്തു. സ്കൂളിൽ പുതിയതായി പണിതീർത്ത ബസ് പാർക്കിംഗ് ഗ്രൗണ്ട് ഏറെ പ്രശംസനീയമർഹിക്കുന്ന പ്രവർത്തനമാണെന്ന് രക്ഷിതാക്കളും പി.റ്റി.എ അംഗങ്ങളും ഒരേപോലെ അഭിപ്രായപ്പെട്ടു. ഈ വർഷത്തെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ചുള്ള ചർച്ചകൾ നടന്നു. പിന്നീട് കൃതജ്ഞതയോടെ യോഗനടപടികൾ അവസാനിച്ചു. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മികവുറ്റ പ്രവർത്തനത്തിന് പി റ്റി എ യുടെ വിലയേറിയ സഹകരണം വളരെ വലുതാണ് .പുതിയതായി തെരഞ്ഞെടുത്ത പി ടി അംഗങ്ങളുടെ സഹകരണത്തോടെ സ്കൂളിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾ വളരെ നന്നായി കൊണ്ടുപോകണം എന്ന ശുഭാപ്തി വിശ്വാസത്തോടെയാണ് യോഗം അവസാനിപ്പിച്ചത്.
=== '''എക്കോ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കുട്ടികളിലൂടെ''' ===
[[പ്രമാണം:29040-Eco Club -1.jpg|ലഘുചിത്രം|332x332ബിന്ദു|എക്കൊ ക്ലബ്ബ് പ്രവർത്തനങ്ങൾ]]
നമ്മുടെ പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വവും ചുമതലയും നമുക്ക് ഓരോരുത്തർക്കും ഉണ്ടെന്ന തിരിച്ചറിവ് കുട്ടികൾക്ക് നൽകാനും പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്താനുമായയാണ് സ്കൂളുകളിൽ എക്കോ ക്ലബ്ബുകൾ പ്രവർത്തിക്കുന്നത്. ജൂൺ മാസം അഞ്ചാം തീയതി നമ്മുടെ സ്കൂളിലെ എക്കോ ക്ലബ്ബിന്റെ ഔപചാരികമായ ഉദ്ഘാടനം നടന്നു. ഷെറിൻ ടീച്ചറിന്റെയും ജെസ്‌ലറ്റ് സിസ്റ്ററിന്റെയും നേതൃത്വത്തിൽ 40 അംഗങ്ങളാണ് എക്കോ ക്ലബ്ബിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. എക്കോ ക്ലബ് പ്രവർത്തനങ്ങളുടെ ഭാഗമായി പ്രകൃതി സംരക്ഷിക്കപ്പെടാനും കുട്ടികളിൽ പ്രകൃതിസ്നേഹം വളർത്താനുമായി നിരവധി പ്രോഗ്രാമുകൾ നമ്മുടെ സ്കൂളിൽ നടത്തി. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രകൃതിയെ തൊട്ടറിയാൻ നമ്മുടെ സ്കൂളിൽ സംഘടിപ്പിച്ച നേച്ചർ വാക്ക് കുട്ടികൾക്ക് വളരെ നല്ല ഒരു അനുഭവമായിരുന്നു. പ്രകൃതിയിൽ വലിച്ചെറിയുന്ന മാലിന്യങ്ങളിൽ നിന്നും ഉപയോഗപ്രദമായ വസ്തുക്കൾ കുട്ടികൾ നിർമ്മിച്ചു. ഊർജ്ജസംരക്ഷണവുമായി ബന്ധപ്പെട്ട എസ്സേ റൈറ്റിംഗും പോസ്റ്റർ നിർമ്മാണവും സംഘടിപ്പിച്ചു. കുട്ടികൾ സ്കൂളിലെ മീൻകുളം വൃത്തിയാക്കുകയും സ്കൂൾ പരിസരം വൃത്തിയാക്കുകയും ചെയ്തു. സ്കൂളിൽ പ്രത്യേക വേസ്റ്റ് ബെന്നികൾ സ്ഥാപിച്ച ഉപയോഗം കഴിഞ്ഞ പേനകൾ അതിൽ ശേഖരിക്കുന്നു. അതുപോലെതന്നെ എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ പച്ചക്കറി കൃഷിയും ആരംഭിച്ചു. പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ വളരെ ഉത്സാഹത്തോടെയാണ് കുട്ടികൾ പങ്കെടുക്കുന്നത്.
=== പേ വിഷബാധ പ്രതിരോധ ക്ലാസ് ===
[[പ്രമാണം:29040-Peppatti vishabadha Class-1.jpg|ലഘുചിത്രം|പേവിഷബാധ പ്രതിരോധ ക്ലാസ്സ്]]
ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ജൂൺ മാസത്തിൽ ആരോഗ്യവകുപ്പ് നടത്തിയ പേ വിഷബാധ പ്രതിരോധ ക്ലാസ് നടന്നു. എഫ് .എച്ച്. സി  ദേവിയാർ കോളനിയിലെ ആരോഗ്യവകുപ്പ് പ്രവർത്തകരുടെ നേതൃത്വത്തിലാണ് ക്ലാസ്സ് സംഘടിപ്പിക്കപ്പെട്ടത്. ദേവിയർ കോളനി ജെ. എച്ച്. ഐ അമർനാഥ്, ജെ. പി .എച്ച് എൻ സുനീറ, വൺ ഹെൽത്ത് ഇൻസ്പെക്ടർ രാധാകൃഷ്ണൻ സാർ  എന്നിവരാണ് ക്ലാസുകൾ നയിച്ചത്. ഏതൊക്കെ രീതിയിൽ പേ വിഷബാധ ഏൽക്കാതെ സൂക്ഷിക്കാം എന്നത് വളരെ വിശദമായി തന്നെ കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. വളർത്തു മൃഗങ്ങളെ കൂടുതൽ ഓമനിക്കുമ്പോൾ ഉണ്ടാക്കാവുന്ന പ്രശ്നങ്ങളെക്കുറിച്ചും വളരെ നന്നായി ക്ലാസുകൾ എടുത്തു. വീട്ടിലെ വളർത്തുമൃഗങ്ങൾക്ക് പേ ബാധിച്ചിട്ടുണ്ടോ എന്ന് അറിയാനുള്ള ലക്ഷണങ്ങളും അവയ്ക്ക് പേ ബാധിക്കാതിരിക്കാൻ എടുക്കേണ്ട വാക്സിനേഷനുകളെ പറ്റിയും ക്ലാസിൽ വിശദമായി പ്രതിപാദിച്ചു. നായ്ക്കളുടെ കടി ,പോറൽ, മാന്തൽ, ഉമിനീരുമായി സമ്പർക്കം എന്നിവ ഉണ്ടാകുമ്പോൾ സ്വീകരിക്കേണ്ട നടപടികൾ വിഷയമായി. നായകളിൽ നിന്നും, വളർത്തുവാൻ സാധ്യതയുള്ള മറ്റു മൃഗങ്ങളിൽ നിന്ന് രോഗം മനുഷ്യരിലേക്ക് പകരാം. പേവിഷബാധ അതീവ മാരകമായ രോഗമായതിനാൽ രോഗപ്രതിരോധത്തെക്കുറിച്ചും ഉടൻ സ്വീകരിക്കേണ്ട പ്രഥമ ശുശ്രൂഷയെ കുറിച്ചും റാബിസ് വാക്സിനേഷനെ കുറിച്ചുള്ള അറിവ് അദ്ദേഹം പകർന്നു നൽകി. കടിയേറ്റാൽ ഉടൻ സ്വീകരിക്കേണ്ട പ്രഥമ ശുശ്രൂഷ സോപ്പ് ഉപയോഗിച്ച് കടിയേറ്റ ഭാഗം 15 മിനിറ്റ് ഒഴുകുന്ന വെള്ളത്തിൽ നന്നായി കഴിയുകയാണെന്ന് അദ്ദേഹം പറയുകയുണ്ടായി .പൈപ്പിൽ നിന്ന് വെള്ളം തുറന്നുവിട്ടു കഴുകുന്നതാണ് ഉത്തമം .കടിയേറ്റ ഭാഗത്ത് ഉപ്പ് മഞ്ഞൾ ,മുളകുപൊടി പോലുള്ള മറ്റുപദാർത്ഥങ്ങൾ ഒരു കാരണവശാലും പുരട്ടരുത് എന്നും അദ്ദേഹം പറയുകയുണ്ടായി.കുട്ടികൾക്കും അധ്യാപകർക്കും വളരെ ഉപകാരപ്രദമായ ഒരു ക്ലാസ്  ആയിരുന്നു ഇത്.
=== ലിറ്റിൽ കൈറ്റ്സ്  അവാർഡ് 2023-24 ===
=== ഇടുക്കി ജില്ലയിലെ മികച്ച രണ്ടാമത്തെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ===
[[പ്രമാണം:29040-Little Kites Award-1.jpg|ലഘുചിത്രം|296x296ബിന്ദു|ലിറ്റിൽ കൈറ്റ്സ് അവാർഡ് സ്വീകരിക്കുന്നു]]
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്നത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്ന ഹൈ ടെക് സ്കൂൾ പദ്ധതിയുടെ ഫലമായി സ്കൂളുകളിൽ ഹൈ ടെക് ക്ലാസ്സ്‌റൂമുകളും ഐ സി ടി അധിഷ്ഠിത പഠനവും യഥാർഥ്യമായിരിക്കുകയാണ്. ഐ സി ടി പ്രവർത്തനങ്ങളിൽ കുട്ടികളെക്കൂടി ഉൾപെടുത്തുക എന്ന ലക്ഷ്യം മുൻ നിർത്തി  ഒരു കൂട്ടായ്മ സ്കൂളുകളിൽ പ്രവർത്തിക്കുന്നു. സ്കൂളുകളിൽ ഹൈ ടെക് ഉപകരണങ്ങൾ വേണ്ടവിധം പ്രയോജനപ്പെടുത്തുന്നതിനും അവയുടെ കാര്യക്ഷമമായ ഉപയോഗത്തിനും പരിപാലനത്തിനും അദ്ധ്യാപകരോടൊപ്പം വിദ്യാർത്ഥികളെയും ഉൾപെടുത്തുവാനായി ഐ ടി ക്ലബ്ബിനോട് ചേർന്നു കൂടുതൽ വിപുലമായ പ്രവർത്തന പദ്ധതികളോടെ ലിറ്റിൽ കൈറ്റ്സ് എന്ന ക്ലബ് സ്കൂളിൽ പ്രവർത്തിക്കുന്നു.ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ ക്രിയാത്മകമായ പ്രവർത്തനങ്ങളുടെയും മികവുകളെയും അടിസ്ഥാനപ്പെടുത്തി 2024-25 ലിറ്റിൽ കൈറ്റ്സ്  അവാർഡ് പ്രഖ്യാപിച്ചു.ജില്ലയിൽ നമ്മുടെ സ്കൂൾ രണ്ടാം സ്ഥാനം നേടുകയുണ്ടായി..തിരുവനന്തപുരം ശ്രീ ശങ്കര നാരായണൻ ഹാളിൽ വെച്ച് നടന്ന  അവാർഡ് ദാന ചടങ്ങിൽ മുഖ്യ മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും യൂണിസ്‌ഫ് പ്രധിനിധികളും വിശിഷ്‌ടതി ഥികളായിരുന്നു.14 ജില്ലകളിൽ നിന്നുള്ള സമ്മാനർഹരും ഹാളിൽ സന്നിഹിതരായിരുന്നു. ബഹു.. സർ സ്വാഗതം ആശംസിച്ചു.ബഹു. വിദ്യാഭ്യാസ മന്ത്രി അധ്യക്ഷത വഹിച്ച യോഗത്തിൽ സമ്മാനർഹരായ എല്ലാവരെയും അഭിനന്ദിക്കുകയും ലിറ്റൽ കൈറ്റ്സ് യൂണിറ്റുകൾ സ്കൂളുകൾക്ക് ഒരു മുതൽ കൂട്ടാണെന്നും ഓർമിപ്പിക്കുകയും ചെയ്തു.ബഹുമാനപ്പെട്ട മുഖ്യമന്ത്രി  ശ്രീ പിണറായി വിജയൻ ഉത്ഘാടനം ചെയ്തു സംസാരിച്ചു. സംസ്ഥാന തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവർ മുഖ്യമന്ത്രിയിൽ നിന്നും  അവാർഡ് ഏറ്റു വാങ്ങി.14ജില്ലകളിൽ നിന്നും സമ്മാനർഹരായവർ ബഹു. വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും അവാർഡുകൾ ഏറ്റു വാങ്ങി.നമ്മുടെ ജില്ലയിൽ രണ്ടാം സ്ഥാനം നേടാൻ നമ്മുടെ സ്കൂളിന് കഴിഞ്ഞുവെന്നത് ഏറെ സന്തോഷവും അഭിമാനവും ഉളവാക്കി.2024-25 വർഷത്തെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ക്രിയാത്മകമായ അനേഷണത്തിന്റെയും പരിശ്രമത്തിന്റെയും ഒപ്പം അധ്യാപകരുടെ വേണ്ട രീതിയിൽ ഉള്ള ഇടപെടലുകളുടെയും ഫലം പൂവണിഞ്ഞതിന്റെ സന്തോഷ നിമിഷങ്ങളായിരുന്നു.കുട്ടികളുടെ മികവുറ്റ പ്രവർത്തങ്ങളും അവരുടെ ക്രിയാത്മകമായ ചിന്തകളും അതിന്റെ പരിസമാപ്തിയിൽ എത്തിക്കാൻ ഏറെക്കുറെ കഴിഞ്ഞിട്ടുണ്ട്  അതിനുള്ള അംഗീകാരവും പ്രോത്സാഹനവുമാണ് ഈ അവാർഡ്.ഈ ചടങ്ങിൽ നിന്നും ഒത്തിരി മാർഗ്ഗനിർദേശങ്ങളും അഭിപ്രായങ്ങളും പ്രവർത്തനങ്ങളും സ്വീകരി രിക്കുവാൻ  സാധിച്ചു. വരും വർഷങ്ങളിലും മികവുറ്റ പ്രവർത്തനങ്ങൾ നടത്താൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു..
1,252

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2512919...2519367" എന്ന താളിൽനിന്ന് ശേഖരിച്ചത്