"അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 32: | വരി 32: | ||
യോഗ പരിശീലനത്തിൻ്റെ ഗുണങ്ങൾ കുട്ടികളിൽ എത്തിക്കുവാൻ അയർക്കാട്ട് വയൽ പയനിയർ യു.പി സ്കൂളിൽ യോഗാ ദിനം ആചരിച്ചു.യോഗ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ബ്രീമതി പാർവ്വതി ബി വിശദീകരിച്ചു. തുടർന്ന് ശ്രീമതി രശ്മി k, ശ്രീ.ഉണ്ണിക്കൃഷ്ണൻ നായർ എന്നിവർ വിവിധ യോഗാസനങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തി.സ്കൂൾ ആഡിറ്റോറിയത്തിൽ നടന്ന യോഗാ പരിശീലനം കുട്ടികളിൽ ഉണർവ്വുണ്ടാക്കി. | യോഗ പരിശീലനത്തിൻ്റെ ഗുണങ്ങൾ കുട്ടികളിൽ എത്തിക്കുവാൻ അയർക്കാട്ട് വയൽ പയനിയർ യു.പി സ്കൂളിൽ യോഗാ ദിനം ആചരിച്ചു.യോഗ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ബ്രീമതി പാർവ്വതി ബി വിശദീകരിച്ചു. തുടർന്ന് ശ്രീമതി രശ്മി k, ശ്രീ.ഉണ്ണിക്കൃഷ്ണൻ നായർ എന്നിവർ വിവിധ യോഗാസനങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തി.സ്കൂൾ ആഡിറ്റോറിയത്തിൽ നടന്ന യോഗാ പരിശീലനം കുട്ടികളിൽ ഉണർവ്വുണ്ടാക്കി. | ||
[[പ്രമാണം:33302 യോഗാ ദിനം 1(1).jpg|ലഘുചിത്രം|'''യോഗാ ദിനം 2024''']] |
18:59, 11 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
പ്രവേശനോത്സവം 2024
അയർ ക്കാട്ടുവയൽ പയനിയർ യുപി സ്കൂളിൽ 2024 25 വർഷത്തെ പ്രവേശനോത്സവം ഗംഭീരമായി ആഘോഷിച്ചു.സ്കൂൾ കെട്ടിടവും പരിസരവും എല്ലാം മനോഹരമാക്കിയിരുന്നു. കൊടികളും,പൂക്കളും കൊണ്ട് സ്കൂൾ അലങ്കരിച്ചു. രാവിലെ 10 മണിക്ക് തന്നെ പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടികൾക്ക് ഹെഡ് മിസ്ട്രസ് പ്രീതി എച്ച്പിള്ള സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ ശ്രീ എം ആർ ശശി അധ്യക്ഷത വഹിച്ചു. തൃക്കൊടിത്താനം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ശ്രീ മൂകാംബിക നൃത്തകലാലയത്തിന്റെ സ്ഥാപകൻ ശ്രീ ആർഎൽവി പ്രദീപ് കുമാർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു തുടർന്ന് മനോഹരമായ രീതിയിൽ പ്രവേശനോത്സവ നൃത്തം അരങ്ങേറി. പ്രവേശനോത്സവ ഗാനത്തിന് കുട്ടികൾ ചുവടുകൾ വച്ചു. തുടർന്ന് ഒന്നാം ക്ലാസിലേക്കുള്ള കുട്ടികളെ പരിചയപ്പെടുത്തി. തൊപ്പികൾ വച്ച് ഒന്നാം ക്ലാസിലെ കുട്ടികളെ വരവേറ്റു കുട്ടികൾക്ക് സമ്മാനങ്ങളും മധുരവും വിതരണം ചെയ്തു രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണവും ക്ലാസും സ്കൂൾ അധ്യാപിക നിഷാ ജേക്കബ് നിർവഹിച്ചു. വാർഡ് മെമ്പർ മറിയാമ്മ മാത്യുവിന്റെ സാന്നിധ്യം എല്ലാ പരിപാടികൾക്കും ഉണ്ടായിരുന്നു. സ്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീവിദ്യ സി യുടെ നന്ദി പ്രകാശനത്തോട് കൂടി പരിപാടികൾ സമാപിച്ചു
https://www.facebook.com/share/v/u4ARxFt7HmPS2XnL/
-
പ്രവേശനോത്സവം 2024
പരിസ്ഥിതി ദിനം
അയർക്കാട്ടുവയൽ പയനിയർ യുപി സ്കൂളിലെ പരിസ്ഥിതി ദിനം ജൂൺ 5 വ്യാഴാഴ്ച ആചരിച്ചു. പരിസ്ഥിതി ദിനാചരണത്തോടെ അനുബന്ധിച്ച് പ്രത്യേക അസംബ്ലി കൂടുകയും, അസംബ്ലിയിൽ പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട പ്രതിജ്ഞ ചൊല്ലുകയുണ്ടായി. തൃക്കൊടിത്താനം കൃഷി ഓഫീസറായ റസിയ സലാം വൃക്ഷത്തൈകൾ നട്ട് പരിപാടികളുടെ ഉദ്ഘാടനം നടത്തി. കുട്ടികൾക്ക് വേണ്ടി പരിസ്ഥിതി ദിന പോസ്റ്റർ നിർമ്മാണം പരിസ്ഥിതി ദിന ക്വിസ് മത്സരം തുടങ്ങിയവ നടത്തി.
https://www.facebook.com/share/v/dCmm6yuABgnt4rCG/
-
പരിസ്ഥിതി ദിനം 2024
ടോയ്‌ലറ്റ് കോംപ്ലക്സ് ഉദ്ഘാടനം
തൃക്കൊടിത്താനം അയർക്കാട്ടുവയൽ പയനിയർ യുപി സ്കൂളിൽ ആധുനിക രീതിയിൽ പണിത ടോയ്‌ലറ്റ് കോംപ്ലക്സ് ഉദ്ഘാടനം നിർവഹിച്ചു.ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി മഞ്ജു സുജിത്തിന്റെ ഫണ്ടിൽ നിന്നാണ് 10 ലക്ഷം രൂപ അനുവദിച്ചത്. മനോഹരമായ രീതിയിൽ മൂന്നു ടോയ്‌ലറ്റും ആൺകുട്ടികൾക്കുള്ള യൂറിനലും ആണ് പണി പൂർത്തീകരിച്ച് കുട്ടികൾക്ക് തുറന്നു കൊടുത്തത്. സ്കൂൾ മാനേജർ ശ്രീ എം ആർ ശശി അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രീതി ഏച്ച് പിള്ള സ്വാഗത ആശംസിച്ചു.ശ്രീമതി മഞ്ചു സുജിത് ഉത്ഘാടനം നിർവ്വഹിച്ചു.ബ്ലോക്ക് വൈസ് പ്രസിഡന്റ് ശ്രീമതി സുനിത സുരേഷ്, പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സു വർണ്ണകുമാരി, സാനില പി, സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ശ്രീ ഉണ്ണികൃഷ്ണൻ എം കെ, വാർഡ് മെമ്പർ മറിയ മ മാത്യു, പിടിഎ പ്രസിഡണ്ട് ശ്രീമതി സിനി, രതീഷ് ജി, ശ്രീവിദ്യ സി എന്നിവർ സംസാരിച്ചു.
-
ടോയ്‌ലറ്റ് കോംപ്ലക്സ് ഉദ്ഘാടനം 1
-
ടോയ്‌ലറ്റ് കോംപ്ലക്സ് ഉദ്ഘാടനം 2
വിദ്യാരംഗം
അയർക്കാട്ടുവയൽ പയനിയർ യുപി സ്കൂളിൽ ജൂൺ 5 ബുധനാഴ്ച സ്കൂൾതല വിദ്യാരംഗം കലാസാഹിത്യ വേദി കൺവീനറായി ശ്രീമതി ശൈലജ പി. പി. യേയും ജോയിന്റ് കൺവീനർ ആയി ശ്രീമതി പാർവതി ബി. യേയും തെരഞ്ഞെടുത്തു. ജൂൺ 6 വ്യാഴാഴ്ച സ്കൂൾതല യൂണിറ്റ് രൂപവൽക്കരിച്ചു. വിദ്യാലയത്തിലെ എല്ലാ കുട്ടികളെയും വിദ്യാരംഗം കലാസാഹിത്യ വേദി അംഗങ്ങളായി തെരഞ്ഞെടുത്തു. അന്നേദിവസം നടന്ന വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തന ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി പ്രീതി എച്ച്. പിള്ളയുടെ അധ്യക്ഷതയിൽ നടത്തുകയും വിദ്യാരംഗം കൺവീനർ ശ്രീമതി ശൈലജ പി. പി. സ്വാഗതം ആശംസിക്കുകയുംസ്കൂൾ അധ്യാപകനായ ശ്രീ രതീഷ് ജി ഉദ്ഘാടനകർമ്മം നിർവഹിക്കുകയും ശ്രീമതി പാർവതി ബി. കൃതജ്ഞത അറിയിക്കുകയും ചെയ്തു. തുടർന്ന് കുട്ടികളുടെ കവിതാലാപനം, കുട്ടിക്കവിത, നാടൻപാട്ട് എന്നിവ നടത്തി. ഉച്ചയ്ക്കുശേഷം ചിത്രരചന മത്സരവും കഥാരചന കവിതാരചന മത്സരവും നടത്തി.. 9 കുട്ടികളെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നിർവാഹക സമിതി അംഗങ്ങളായി തെരഞ്ഞെടുത്തു.
വായനദിനം
പയനിയർ യു പി സ്കൂളിൽ വായനദിനം വളരെ ഗംഭീരമായി ആചരിച്ചു. വായനവാരം ആയിട്ടാണ് നടത്തിയത്. അന്നേ ദിവസം വിദ്യാരംഗത്തിന്റെയും ഉദ്ഘാടനം നടന്നു. മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രത്യേക അസംബ്ലി നടത്തി. വായനയുടെ പ്രാധാന്യത്തെ കുറിച്ച് രതീഷ് സർ, ശൈലജ ടീച്ചർ എന്നിവർ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. പത്രവാർത്ത മത്സരം, കവികളെ പരിചയപ്പെടൽ, കവിതയുടെ ദൃശ്യവിഷ്കാരം, സിനിമ ആയിട്ടുള്ള നോവലുകൾ പരിചയപ്പെടുകയും ആ നോവൽ ദൃശ്യവിഷ്കാരത്തിലൂടെ പരിചയപ്പെടുത്തുകയും ചെയ്തു. കവിതലാപനം എന്നിവയും നടന്നു. ചുവർപാത്രം, മാഗസിൻ എന്നിവ ഓരോ ഹൗസ്കാരും തയാറാക്കി അവതരിപ്പിക്കാൻ സമയം നൽകി.
യോഗാ ദിനം
2024 യോഗദിനസന്ദേശം“"തനിക്കും സമൂഹത്തിനും വേണ്ടിയുള്ള യോഗ” എന്ന പ്രമേയവുമായി ഈ വർഷം പത്താം അന്താരാഷ്ട്ര യോഗാ ദിനം ആചരിക്കുന്നു. യോഗാ പരിശീലനം മനസ്സിൻ്റെയും ശരീരത്തിൻ്റെയും ഐക്യം, ചിന്തയും പ്രവർത്തനവും തമ്മിലുള്ള സന്തുലിതാവസ്ഥ, സംയമനത്തിൻ്റെയും പൂർത്തീകരണത്തിൻ്റെയും ഐക്യം എന്നിവ സാധ്യമാക്കുന്നു.
യോഗ പരിശീലനത്തിൻ്റെ ഗുണങ്ങൾ കുട്ടികളിൽ എത്തിക്കുവാൻ അയർക്കാട്ട് വയൽ പയനിയർ യു.പി സ്കൂളിൽ യോഗാ ദിനം ആചരിച്ചു.യോഗ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ബ്രീമതി പാർവ്വതി ബി വിശദീകരിച്ചു. തുടർന്ന് ശ്രീമതി രശ്മി k, ശ്രീ.ഉണ്ണിക്കൃഷ്ണൻ നായർ എന്നിവർ വിവിധ യോഗാസനങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തി.സ്കൂൾ ആഡിറ്റോറിയത്തിൽ നടന്ന യോഗാ പരിശീലനം കുട്ടികളിൽ ഉണർവ്വുണ്ടാക്കി.