"ജി.എം.എൽ.പി.എസ്. പുത്തൂർ/അക്ഷരവൃക്ഷം/ കുട്ടി കുറുക്കൻ - കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എം.എൽ..പി.എസ് പുത്തൂർ/അക്ഷരവൃക്ഷം/ കുട്ടി കുറുക്കൻ - കഥ എന്ന താൾ ജി.എം.എൽ..പി.എസ്. പുത്തൂർ/അക്ഷരവൃക്ഷം/ കുട്ടി കുറുക്കൻ - കഥ എന്നാക്കി മാറ്റിയിരിക്കുന്നു) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എം.എൽ..പി.എസ്. പുത്തൂർ/അക്ഷരവൃക്ഷം/ കുട്ടി കുറുക്കൻ - കഥ എന്ന താൾ ജി.എം.എൽ.പി.എസ്. പുത്തൂർ/അക്ഷരവൃക്ഷം/ കുട്ടി കുറുക്കൻ - കഥ എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
15:48, 9 ജൂലൈ 2024-നു നിലവിലുള്ള രൂപം
കള്ളക്കുറുക്കൻ - കഥ
ഒരു കാട്ടിൽ അമ്മ കുറുക്കനും കുട്ടികുറുക്കനും താമസിക്കുകയായിരുന്നു.കുട്ടി കുറുക്കൻ മഹാ വികൃതിയാണ്.അമ്മ പലപ്പോഴും അവനെ ഉപദേശിക്കാറുണ്ട്.തത്കാലം തടി രക്ഷപെടാൻ എന്തേലും സൂത്രം പറയും എന്നല്ലാതെ കുറുക്കൻ അമ്മ പറയുന്നത് അനുസരിക്കാറേ ഇല്ലാ.അവൻ തന്നിഷ്ടക്കാരൻ മാത്രമല്ല ഇത്തിരി അഹങ്കാരി കൂടിയാണ്.അഹങ്കാരം അവന്റെ വാലിനെ കുറിച്ചാണ്. തനിക്കുള്ള പോലെ ഭംഗിയുള്ള വാല് മറ്റാർക്കും ഇല്ലെന്നാണ് അവന്റെ വിചാരം. കാട് കാണാൻ നടക്കുന്ന അവനോട് അമ്മ പറയാറുണ്ട് "കാട്ടിലെ കറക്കമാക്കെ കൊള്ളാം.അപ്പുറത്ത് ഒരു ഗ്രാമമുണ്ട് അവിടേക്ക് മാത്രം പോവരുത "..അപ്പോൾ കുട്ടി കുറുക്കനു ആവേശം "എങ്ങനെയാണ് ആ നാട് അതൊന്നു കാണണം " അവൻ ഗ്രാമത്തിലേക്ക് ഒറ്റ കുതിപ്പ്.. ഗ്രാമത്തിന്റെ അതിർത്തിയിൽ ഒരു വേലിയുണ്ട്.. അവൻ ഒന്ന് പിന്നോക്കം നിന്ന് ആഞ്ഞു ചാടി....മതി.. വേലി കടന്നു.. അവിടേ നിന്ന് കണ്ട വഴി നടക്കാൻ തുടങ്ങിയപ്പോൾ ജനക്കൂട്ടത്തിന്റെ ശബ്ദം അടുത്ത് വരുന്നത് കേട്ടു.. ഭയന്ന് കുറുക്കൻ പിന്തിരിഞ്ഞോടി.പഴയത് പോലെ വേലി ചാടാൻ പറ്റീല.അവന്റെ വെപ്രാളം കൊണ്ട് മുള്ളിലേക്ക് വീണു.മുള്ളു വേലി കടക്കാൻ പരിശ്രമിച് തലയും ഉടലും കടന്നു.. പക്ഷെ അവന്റെ വാല് മുള്ളുവെളിൽ കുടുങ്ങി. എത്ര ശ്രമിചിട്ടും കിട്ടീല.. ജനക്കൂട്ടം അടുത്ത് വരാണ് തോന്നിയപ്പോൾ പിന്നെ ഒന്നും നോക്കീല.. ആഞ്ഞു അങ്ങ് വലിച്ചു....... ""ഡിം "".....അവന്റെ വാല് പൊട്ടി.. പിന്നെ പുഴയുടെ അരികിൽ ചെന്ന് മുറിഞ്ഞ വാല് കണ്ടു കുറെ കരഞ്ഞു.. മുറിഞ്ഞ വാലിലെ ചോര പുഴയിൽ കലങ്ങി... ""അമ്മ പറയുന്നത് കേട്ടിരുന്നേൽ എനിക്ക് ഇങ്ങനെ വരില്ലേർന്നു ""....അവൻ തേങ്ങി കരഞ്ഞു.. പിന്നീട് ഒരിക്കലും അവൻ അമ്മയെ അനുസരിക്കാതിരുന്നിട്ടില്ല....
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 09/ 07/ 2024 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 09/ 07/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ