"ജി.എം.എൽ.പി.എസ്. പുത്തൂർ/അക്ഷരവൃക്ഷം/ അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എം.എൽ..പി.എസ്. പുത്തൂർ/അക്ഷരവൃക്ഷം/ അമ്മ എന്ന താൾ ജി.എം.എൽ.പി.എസ്. പുത്തൂർ/അക്ഷരവൃക്ഷം/ അമ്മ എന്നാക്കി മാറ്റിയിരിക്കുന്നു)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

15:48, 9 ജൂലൈ 2024-നു നിലവിലുള്ള രൂപം

അമ്മ

ഒരിടത്ത് ഒരു ഗ്രാമത്തിൽ- ഒരു കുഞ്ഞു- പിറക്കുകയായിരുന്നു. കുഞ്ഞു ജനിക്കുന്നതിനു മുമ്പ് കുഞ്ഞു ഒരു സംശയം ചോദിച്ചു. ഞാൻ ഇത്രയും ചെറിയ കുഞ്ഞാണോ? ഞാനെങ്ങനെ ഭൂമിയിൽ ജീവിക്കും. അതു കൊണ്ട് ദൈവമേ എന്നെ നിന്റെ കൂടെ നിർത്തു. എനിക്ക് എവിടെയും പോകണ്ട. കുഞ്ഞു ദൈവത്തിനോട് പറഞ്ഞു. ദൈവം മറുപടി കൊടുത്തു പ്രിയപ്പെട്ട കുഞ്ഞേ എനിക്ക് ഒരുപാട് മാലാഖാമാരുണ്ട്. ഒരു മാലാഖയെ നിന്റെ കൂടെ വിടാം.അവർ നിന്നെ നന്നായി നോക്കിക്കോളും നീ വിഷമിക്കണ്ട എന്ന് ദൈവം പറഞ്ഞു. അപ്പോൾ കുഞ്ഞു പറഞ്ഞു ഞാൻ സ്വർഗത്തിൽ ചിരിച്ചതും കളിച്ചതും പാടിയതും ഒക്കെ അല്ലാതെ വേറെ ഒന്നും ചെയ്തിട്ടില്ല.ഇത്രയൊക്കെ മതിയോ എല്ലാവർക്കും സന്തോഷം ആകാൻ എന്ന് കുട്ടി ചോദിച്ചു. ദൈവം പറഞ്ഞു നിന്നെ നോക്കുന്ന മാലാഖ നിനക്ക് വേണ്ടി പാട്ടുപാടിക്കോളും നിന്റെ കൂടെ കളിക്കും നിന്നെ ചിരിപ്പിക്കുകയും ചെയ്യും.അവരുടെ ലാളനയിൽ നീ ഒരുപാട് സന്തോഷിക്കും ഒരുപാട് സ്നേഹവും കിട്ടും. കുഞ്ഞു വീണ്ടും ചോദിച്ചു പ്രിയപ്പെട്ട ദൈവമേ എനിക്കു അവർ പറയുന്ന ഭാഷ അറിയില്ല അതു ഞാനെങ്ങനെ മനസ്സിലാക്കും.ദൈവം പറഞ്ഞു നിന്റെ കൂടെ വരുന്ന മാലാഖ സ്നേഹത്തോടെ നല്ല രീതിയിൽ സംസാരിക്കും എന്നും പറഞ്ഞുകൊണ്ട് കുഞ്ഞു ജനിച്ചു


റിഫ്‌ന.y
4 B ജി എം എൽ പി എസ് പുത്തൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 09/ 07/ 2024 >> രചനാവിഭാഗം - കഥ