"ജി. യു. പി. എസ്. വരടിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 47: വരി 47:


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
നവഭവ
കോര്‍ണര്‍ പി ടി എ
പ്രതിഭകളോടൊപ്പം
മാതളം-സഹവാസ ക്യാമ്പ്
മഞ്ചാടി -കിഡ്സ്  ഫെസ്റ്റ്


==മുന്‍ സാരഥികള്‍==
==മുന്‍ സാരഥികള്‍==

16:35, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി. യു. പി. എസ്. വരടിയം
വിലാസം
വരടിയം
സ്ഥാപിതം17 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
20-01-201722676





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തൃശ്ശൂര്‍ ജില്ലയില്‍ പുഴയ്ക്കല്‍ ബ്ലോക്കിലെ അവണൂര്‍ ഗ്രാമപഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയമാണ് 106 വര്‍ഷം തികഞ്ഞ വരടിയം ഗവ.യു.പി.സ്കൂള്‍. അവണൂര്‍ വില്ലേജ് രേഖ പ്രകാരം സ്കൂളിന്റെ റീസര്‍വ്വേ നമ്പര്‍ -65/29(old sy.413/1),65/31(old sy. 412/3 , 420/1 )ആണ്. കൊച്ചി മഹാരാജാവ് രാമവര്‍മ്മ തമ്പുരാന്‍ വരടിയം ഇട്ട്യാണത്ത് പാറുക്കുട്ടിയമ്മയെ സംബന്ധം ചെയ്യുക വഴി കൊച്ചി രാജ്യത്തില്‍ വരടിയത്തിന് മഹനീയ സ്ഥാനം ലഭിയ്ക്കുകയും ഈ പ്രദേശത്തുളള നാട്ടുപ്രമാണിമാരായ പുന്നത്തൂര്‍ രാജവംശക്കാരുമായി ബന്ധപ്പെടുകയും അതുവഴി അവര്‍ക്ക് ഭരണകാര്യങ്ങളില്‍ പങ്കാളിയാകാന്‍ സാധിക്കുകയും ചെയ്തു. കാക്കശ്ശേരിപൈപ്പറമ്പത്ത് രാമന്‍ നായരുടേയും മറ്റ് പ്രമാണിമാരുടേയും ഉത്സാഹത്തില്‍ സ്കൂള്‍ സ്ഥാപിക്കുന്നതിന് തയ്യാറെടുപ്പുകള്‍ നടത്തുകയും കൊച്ചി മഹാരാജാവിന് നിവേദനം നല്‍കുകയും രാജാവില്‍ നിന്ന് സ്കൂള്‍ നിര്‍മ്മിക്കുന്നതിനുളള ഉത്തരവ് ലഭിക്കുകയും ചെയ്തു. അങ്ങനെ കൊല്ലവര്‍ഷം 1087 മിഥുനമാസത്തില്‍(ക്രിസ്തുവര്‍ഷം1912 ജൂണില്‍) അന്നത്തെ കൊച്ചി ഗവര്‍മ്മെണ്ടിന്റെ ആഭിമുഖ്യത്തില്‍ പ്രവൃത്തിക്കച്ചേരി” എന്ന അപരനാമത്താല്‍ പ്രഖ്യാപിതമായിരുന്ന കോവിലകത്തിന്റെ കെട്ടിടത്തില്‍ 2 ക്ലാസ്സ് മുറികളും 12 കുട്ടികളുമായി സര്‍ക്കാര്‍ പ്രൈമറി സ്കൂള്‍ വരടിയം(SPSV)എന്ന പേരില്‍ ഈ വിദ്യാലയം സമാരംഭിച്ചു.കൊല്ലവര്‍ഷം1099ല്‍ വിദ്യാലയത്തിന്റെ പേര് മലയാളം സ്കൂള്‍ വരടിയം എന്നായി മാറി.1136 (1961 ക്രി.വ) വരെ ഈപേര് നിലനിന്നു. കൊല്ലവര്‍ഷം11137(ക്രി.വ 1962)വരെ വിദ്യാലയം ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ മാത്രമായിരുന്നു. കേരളസര്‍ക്കാര്‍ 1962 ല്‍ യു.പി സ്കൂള്‍ ആയി ഉയര്‍ത്തി. പണ്ട് കച്ചേരി കൂടിയിരുന്ന സ്ഥലത്തു നില്‍ക്കുന്ന മാവ് ഇന്നും കച്ചേരി മാവ് എന്ന പേരില്‍ നിലനില്‍ക്കുന്നു. വിദ്യാലയാങ്കണത്തെ അലങ്കരിക്കുന്ന ഈ മുത്തശ്ശിമാവിനെ ഇന്നും ആദരിക്കുകയും സംരക്ഷിക്കുകയും ചെയ്തു പോരുന്നു.. 2017ല്‍ 106 ാം വാര്‍ഷികം ആഘോഷിക്കുന്ന വരടിയം ഗവ.യു.പി സ്കൂളില്‍ 1 മുതല്‍ 7 വരെയുളള ക്ലാസ്സുകളിലായി 13 ഡിവിഷനുകളുണ്ട്. ഇംഗ്ലീഷ് മീഡിയത്തിലും പഠനം നടക്കുന്നു . പ്രീ-പ്രൈമറി ക്ലാസ്സുകളില്‍ എഴുപതോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

12 ക്ലാസ്സ് മുറികളും ,ഒരുഹാളും , സ്റ്റേജുംഉണ്ട്. ഓഫീസ് റൂം ,സ്റ്റാഫ് റൂം ,ലൈബ്രറി ,കമ്പ്യൂട്ടര്‍ റൂം , സ്റ്റോര്‍ റൂമോടു കൂടിയ അടുക്കള, വിറകുപുര എന്നിവയുമുണ്ട്. സ്കൂളില്‍ എല്ലായിടത്തും ഇലക്ട്രിഫിക്കേഷന്‍ നടത്തിടിട്ടുണ്ട്. ക്ലാസ്സ് മുറികളിലെല്ലാം ഫാനും ലൈറ്റുമുണ്ട്ക്ലാസ്സ് മുറികളുടെ തറ ടൈല്‍ വിരിച്ചിട്ടുണ്ട്.8 വര്‍ഷമായി ഇന്റര്‍നെറ്റ് സൗകര്യമുണ്ട്. 2 കിണറുകളും 1 കുഴല്‍കിണറും ജലസംഭരണികളും ടാപ്പുകളും ഉണ്ട്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ടോയ് ലറ്റുകളും മൂത്രപ്പുരകളുമുണ്ട്. ഇവയ്ക്കെല്ലാം റാംപുകളുമുണ്ട്. സ്കൂളില്‍ ഒരു മനോഹരമായ പാര്‍ക്ക് ഉണ്ട്.സ്കൂളിന് ചുറ്റും മതിലുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

നവഭവ കോര്‍ണര്‍ പി ടി എ പ്രതിഭകളോടൊപ്പം മാതളം-സഹവാസ ക്യാമ്പ് മഞ്ചാടി -കിഡ്സ് ഫെസ്റ്റ്

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=ജി._യു._പി._എസ്._വരടിയം&oldid=251126" എന്ന താളിൽനിന്ന് ശേഖരിച്ചത്