"എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 70: | വരി 70: | ||
ലോക ലഹരിവിരുദ്ധദിനത്തിന്റെ 2024 ലെ പ്രമേയം,’തെളിവുകൾ വ്യക്തമാണ്; പ്രതിരോധത്തിൽ നിക്ഷേപിക്കുക’ എന്നതാണ്. പ്രതിരോധത്തിന് തെളിവുകൾ അടിസ്ഥാനമാക്കിയുള്ള സമീപനം സ്വീകരിക്കാൻ സമൂഹത്തോടും നയരൂപീകരണക്കാരോടും ആഹ്വാനം ചെയ്യുകയാണ് പ്രമേയം. മയക്കു മരുന്ന്... | ലോക ലഹരിവിരുദ്ധദിനത്തിന്റെ 2024 ലെ പ്രമേയം,’തെളിവുകൾ വ്യക്തമാണ്; പ്രതിരോധത്തിൽ നിക്ഷേപിക്കുക’ എന്നതാണ്. പ്രതിരോധത്തിന് തെളിവുകൾ അടിസ്ഥാനമാക്കിയുള്ള സമീപനം സ്വീകരിക്കാൻ സമൂഹത്തോടും നയരൂപീകരണക്കാരോടും ആഹ്വാനം ചെയ്യുകയാണ് പ്രമേയം. മയക്കു മരുന്ന്... | ||
== '''yip ബോധവത്കരണ ക്ലാസ്സ്''' == | |||
[[പ്രമാണം:38098yip1.jpeg|ലഘുചിത്രം]] | |||
യംഗ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം (YIP) | |||
[[പ്രമാണം:38098yip.jpeg|ലഘുചിത്രം]] | |||
രക്ഷിതാക്കൾക്ക് വേണ്ടിയുള്ള ബോധവത്കരണ ക്ലാസ്സ് എടുത്തു .ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ ആണ് ക്ലാസ്സ് നടത്തിയത് .കുട്ടികൾ തന്നെ വൈ ഐപിയുമായി ബന്ധപ്പെട്ട പ്രസന്റേഷൻ തയ്യാറാക്കുകയും രക്ഷിതാക്കൾക്ക് ക്ലാസ് എടുക്കുകയും ചെയ്തു. | |||
ഹെഡ്മിസ്ട്രസ് പ്രീതകുമാരി ടീച്ചർ എല്ലാ രക്ഷിതാക്കളെയും ഈ ഒരു പരിപാടിയിലേക്ക് സ്വാഗതം ചെയ്തു പിടിഎ പ്രസിഡണ്ട് ശ്രീമതി രാജി ആശംസ അറിയിച്ചു. പിടിഎ വൈസ് പ്രസിഡണ്ട് പുഷ്പ എംബിടിഎ പ്രസിഡണ്ട് പ്രസീത എന്നിവരുടെ മഹനീയ സാന്നിധ്യവും ഉണ്ടായിരുന്നു വൈ ഐപിയുടെ ചാർജ് ഉള്ള അനീഷ് ടീച്ചർ ആശയ വിശദീകരണം നടത്തി ഇതിൽ കയറ്റി പത്താം ക്ലാസിലെ ലീഡർ കാർത്തിക ആശയ വിശദീകരണം നടത്തി | |||
എക്കാലത്തും ലോകത്തെ വഴി തിരിച്ചു വിട്ടിട്ടുള്ള പ്രതിഭകൾ പഠന രംഗത്തു മികവ് തെളിയിച്ചവരാവില്ല. വലിയ വലിയ സംഭാവനകൾ ചെയ്ത ശാസ്ത്രജ്ഞൻമാർക്കും, കഴിവുകൾ തെളിയിച്ച സുപ്രസിദ്ധ വ്യക്തികൾക്കും അവരവരുടേതായ കഴിവുകളും വേറിട്ട ചിന്തകളും ആശയങ്ങളുമുള്ളവരായിരുന്നു. അത്തരം വേറിട്ട ചിന്തകൾ വിദ്യാർത്ഥികളിൽ നിന്നും കണ്ടെത്തി പിന്തുണ ഒരുക്കി സ്വപ്നങ്ങൾ യാഥാർഥ്യമാക്കാനുള്ള പ്രയത്‌നം ആണ് 'യങ് ഇന്നവേറ്റർസ് പ്രോഗ്രാമിലൂടെ സംസ്ഥാന സർക്കാർ നടത്തുന്നത്. | |||
കൃഷി, മൃഗ സംരക്ഷണം, സഹായ സാങ്കേതിക വിദ്യ, ബിസിനസ്സ് മോഡൽ ഇന്നോവേഷൻസ്, കാലാവസ്ഥ വ്യതിയാനവും ദുരന്ത നിവാരണവും, ആധുനിക വൈദ്യ സഹായങ്ങൾ, ബയോ മെഡിക്കൽ ടെക്‌നോളജി, യുനാനി, സിദ്ധ, ആയുർവേദ, നാച്ചുറോപ്പതി, ഹോമിയോപതി, മാലിന്യ സംസ്‌ക്കരണം, കുട്ടികൾ നേരിടുന്ന പ്രശ്‌നങ്ങൾ, പ്രായമായവർ നേരിടുന്ന പ്രശ്‌നങ്ങൾ, മൽസ്യ ബന്ധനമേഖല തുടങ്ങി 30 വിഷയങ്ങളാണ് ഇത്തവണ വിദ്യാർത്ഥികളുടെ മുൻപിൽ അവതരിപ്പിക്കപ്പെടുന്നത്. |
22:17, 29 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവംജൂൺ 3
ഈ വർഷത്തെ പ്രവേശനോത്സവം ഗംഭീരമായി ആഘോഷിച്ചു. വാർഡ് മെമ്പർ ശ്രീ രഞ്ജിത് ഉൽഘടനം നിർവഹിച്ചു. വിശിഷ്ടഥിതി യുവ കവി ശ്രീ കാശിനാഥൻ ആയിരുന്നു. അദ്ദേഹം ചൊല്ലിയ കവിതകൾ കുട്ടികളിൽ ആവേശം ഉണർത്തി .അവരും ഒപ്പം ചൊല്ലി രസിച്ചു .
മുഖ്യ മന്ത്രി യുടെ സന്ദേശം തത്സമയം സംപ്രേഷണം ചെയ്തു.ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സഹായത്തോടെ ഇത് ഭംഗിയായി ചെയ്യാൻ സാധിച്ചു പഠ നോ പകരണ വിതരണവും, SSLC പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങൾക്കും A+കിട്ടിയ കുട്ടികൾക്കുള്ള അനുമോദന ചടങ്ങും നടന്നു. .ഹെഡ്മിസ്ട്രസ് ആശംസ പ്രസംഗം നടത്തി .ജയശ്രീ ടീച്ചർ സ്വാഗതപ്രസംഗവും സീനിയർ അസിസ്റ്റന്റ് പ്രീതരാനി ടീച്ചർ നന്ദിയും രേഖപ്പെടുത്തി ..ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ,പരിപാടി ഡോക്യുമെന്റ് ചെയ്തു .
പരിസ്ഥിതി ദിനാഘോഷം ജൂൺ 5
എസ് വി എച്ച് എസ് പൊങ്ങലടി സ്കൂളിലെ ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷം വളരെ ഗംഭീരമായ ആഘോഷിച്ചു ,പരിസ്ഥിതി ദിനാഘോഷംഉദ്ഘാടനം ചെയ്തത് പന്തളം തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ശ്രീ രാജേന്ദ്രപ്രസാദ് ആണ് .ഈ യോഗത്തിന് ആശംസ അറിയിച്ചത് കൃഷി ഓഫീസർ ശ്രീമതി ലാലി മാഡം ആണ് .യോഗത്തിന്റെ അധ്യക്ഷ പദവി അലങ്കരിച്ചത് വാർഡ് മെമ്പർ ശ്രീ രഞ്ജിത്ത് ആണ്.
പേടി വേണ്ട ജാഗ്രത മതി
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം സ്കൂൾ ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പേവിഷബാധ ഏൽക്കാതെ സുരക്ഷാനടപടികൾ സ്വീകരിക്കുന്നതിനെ കുറിച്ചുള്ള ആവശ്യകത വിദ്യാർഥികളിൽ എത്തിക്കുന്നതിനായി പന്തളം തെക്കേക്കര ഹെൽത്ത് സെന്ററിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ വിനോദ് ബോധവത്കരണ ക്ലാസ് എടുത്തു .
വായനാദിനംജൂൺ 19
ജൂൺ 19 വായനാദിനം വളരെ സമുചിതമായി ആഘോഷിച്ചു.
വായനാ അസ്സംബ്ലി
വായന മാസാചരണത്തിന്റെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് ശ്രീമതി പ്രീതകുമാരി നിർവഹിച്ചു. വായനാദിനത്തിന്റെ സന്ദേശം അറിയിച്ചത് മലയാള വിഭാഗം അധ്യാപികയായപ്രീത റാണി ടീച്ചർ ആണ്. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനവും അന്നേദിവസം നടന്നു. സ്കൂൾതല വിദ്യാരംഗം കൺവീനർ ഹേമ ടീച്ചർപദ്ധതി വിശദീകരിച്ചു.
പ്രതിജ്ഞ
കാർത്തിക വായനാദിന പ്രതിജ്ഞ കാർത്തിക. കുട്ടികൾക്കായി ചൊല്ലിക്കൊടുത്തു. മാസ്റ്റർ കാർത്തിക് വായനാദിന സന്ദേശം കുട്ടികളെ അറിയിച്ചു.
മത്സരങ്ങൾ
പദ്യം ചൊല്ലൽ പ്രസംഗം ജീവചരിത്രക്കുറിപ്പ് വായനാദിനവുമായി ബന്ധപ്പെട്ട് വിവിധതരത്തിലുള്ള മത്സരങ്ങൾ സ്കൂളിൽ നടത്തി ഹൈസ്കൂൾ, യുപി വിഭാഗത്തിൽ നിന്നും വിജയികൾക്ക് സമ്മാനദാനവും നൽകി.
പുസ്തക പ്രദർശനം
വായനാദിനത്തോടനുബന്ധിച്ച് ലൈബ്രറിയിൽ പുസ്തക പ്രദർശനം നടത്തി. പല വീടുകളിൽ നിന്നും കളക്ട് ചെയ്ത ബാലരമയും പൂമ്പാറ്റയും കളിക്കുടുക്കയും സ്കൂൾ ലൈബ്രറിയിൽ ലഭ്യമാക്കി കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള ബാലരമ വായന കുട്ടികളുടെ ഭാവന വളർത്തുന്നതിൽ ഏറെ സഹായിച്ചു.
കൗമാര വിദ്യാഭ്യാസം ഒരു മോട്ടിവേഷൻ ക്ലാസ്.ജൂൺ 20
കൗമാര വിദ്യാഭ്യാസത്തെക്കുറിച്ച് പന്തളം തെക്കേക്കര ഹെൽത്ത് സെന്ററിലെ കൗൺസിലറായ ശ്രീമതി ദിവ്യ കുട്ടികൾക്ക് ക്ലാസ് എടുത്തു. ദിവസവും കുട്ടികൾ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ വിശദീകരിച്ചു. കുട്ടികൾക്ക് ഈ ക്ലാസ് വളരെ പ്രയോജനപ്രദമായിരുന്നു. വിവിധ തരത്തിലുള്ള ഗെയിമുകളിലൂടെ ആയിരുന്നു ക്ലാസ്സ് മുന്നോട്ടു പോയത്.
യോഗ ദിനം
ജൂൺ 21 യോഗ ദിനം ആഘോഷിച്ചു. സോഷ്യൽ സയൻസ് അധ്യാപികയായ ജയശ്രീ ടീച്ചറാണ് യോഗാ ദിനത്തിൽ ക്ലാസ് എടുത്തത്. പത്താമത് അന്താരാഷ്ട്ര യോഗ ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് വിശദീകരിച്ചു. പ്രാണയാമം എന്താണെന്ന് വിശദീകരിക്കുകയും ദിവസവും ചെയ്യേണ്ട ബ്രീത്തിങ് എക്സർസൈസ് പറഞ്ഞുകൊടുക്കുകയും ചെയ്തു. എല്ലാ ബുധനാഴ്ചയും ഉച്ചയ്ക്ക് ഒരു മണിക്ക് യോഗ പ്രാക്ടീസ് ചെയ്യാൻ തീരുമാനിച്ചു. 2024 ലെ യോഗാദിനത്തിന്റെ പ്രമേയം "അവനവന് വേണ്ടിയും സമൂഹത്തിന് വേണ്ടിയും യോഗ" എന്നാണ്. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ വാക്കുകളിലേയ്ക്ക് ....
"ഭാരതത്തിന്റെ പൗരാണിക പാരമ്പര്യത്തിന്റെ വില മതിക്കാനാവാത്ത സംഭാവനയാണ് യോഗ. ഈ പാരമ്പര്യം അയ്യായിരം വർഷത്തിലേറേ പഴക്കമുള്ളതാണ്. അത് ശരീരത്തിന്റേയും മനസ്സിന്റേയും ഒരുമ, ചിന്തയും പ്രവൃത്തിയും, നിയന്ത്രണവും നിറവേറ്റലും, മനുഷ്യനും പ്രകൃതിക്കുമിടയിലുള്ള സന്തുലിതാവസ്ഥ, ശാരീരിക-മാനസിക ഘടകങ്ങളെ സമീപിച്ചു കൊണ്ട് ആരോഗ്യപരമായിരിക്കുക എന്നീ ഘടകങ്ങളെ ഉൾക്കൊള്ളുന്നു. Yoga കേവലം ഒരു വ്യായാമമല്ല, മറിച്ച് നമ്മളും ലോകവും പ്രകൃതിയും ഒന്നാണെന്നുള്ള തിരിച്ചറിവാണ്. നമ്മുടെ മാറ്റപ്പെട്ട ജീവിത ശൈലികളെ മനസ്സിലാക്കി ബോധം ഉണ്ടാക്കുന്നതിനാൽ കാലാവസ്ഥാ വ്യതിയാനത്തെ പോലും കൈകാര്യം ചെയ്യാൻ നമ്മെ പ്രാപ്തരാക്കുന്നു."
ലഹരി വിരുദ്ധ ദിനം ജൂൺ 26
'മയക്കു മരുന്നിനോട് 'നോ' പറയാം, ജീവിതം ലഹരിയാക്കാം';
സ്കൂൾ അസ്സംബ്ലിയിൽ കുട്ടികൾലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു .ഹെഡ്മിസ്ട്രസ് പ്രേതകുമാരി ടീച്ചർ ലഹരി ഉപയോഗിക്കുന്നതിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് ക്ലാസ് എടുത്തു .കുട്ടികൾ പോസ്റ്റർ പ്രദര്ശനം നടത്തി
കുട്ടികളടക്കം ലഹരിമരുന്ന് റാക്കറ്റുകളുടെ കാരിയർമാർ ആകുന്നതിന്റെ റിപ്പോർട്ടുകൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് നമ്മൾ ഇന്ന് ലോക ലഹരി വിരുദ്ധ ദിനം ആഘോഷിക്കുന്നത്. മയക്കുമരുന്നിന്റെ ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായ സന്ദേശം പ്രചരിപ്പിക്കുന്നതിനായാണ് എല്ലാ വർഷവും ജൂൺ 26ന് ലോകമെമ്പാടും ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത്.
ലോക ലഹരിവിരുദ്ധദിനത്തിന്റെ 2024 ലെ പ്രമേയം,’തെളിവുകൾ വ്യക്തമാണ്; പ്രതിരോധത്തിൽ നിക്ഷേപിക്കുക’ എന്നതാണ്. പ്രതിരോധത്തിന് തെളിവുകൾ അടിസ്ഥാനമാക്കിയുള്ള സമീപനം സ്വീകരിക്കാൻ സമൂഹത്തോടും നയരൂപീകരണക്കാരോടും ആഹ്വാനം ചെയ്യുകയാണ് പ്രമേയം. മയക്കു മരുന്ന്...
yip ബോധവത്കരണ ക്ലാസ്സ്
യംഗ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം (YIP)
രക്ഷിതാക്കൾക്ക് വേണ്ടിയുള്ള ബോധവത്കരണ ക്ലാസ്സ് എടുത്തു .ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ ആണ് ക്ലാസ്സ് നടത്തിയത് .കുട്ടികൾ തന്നെ വൈ ഐപിയുമായി ബന്ധപ്പെട്ട പ്രസന്റേഷൻ തയ്യാറാക്കുകയും രക്ഷിതാക്കൾക്ക് ക്ലാസ് എടുക്കുകയും ചെയ്തു.
ഹെഡ്മിസ്ട്രസ് പ്രീതകുമാരി ടീച്ചർ എല്ലാ രക്ഷിതാക്കളെയും ഈ ഒരു പരിപാടിയിലേക്ക് സ്വാഗതം ചെയ്തു പിടിഎ പ്രസിഡണ്ട് ശ്രീമതി രാജി ആശംസ അറിയിച്ചു. പിടിഎ വൈസ് പ്രസിഡണ്ട് പുഷ്പ എംബിടിഎ പ്രസിഡണ്ട് പ്രസീത എന്നിവരുടെ മഹനീയ സാന്നിധ്യവും ഉണ്ടായിരുന്നു വൈ ഐപിയുടെ ചാർജ് ഉള്ള അനീഷ് ടീച്ചർ ആശയ വിശദീകരണം നടത്തി ഇതിൽ കയറ്റി പത്താം ക്ലാസിലെ ലീഡർ കാർത്തിക ആശയ വിശദീകരണം നടത്തി
എക്കാലത്തും ലോകത്തെ വഴി തിരിച്ചു വിട്ടിട്ടുള്ള പ്രതിഭകൾ പഠന രംഗത്തു മികവ് തെളിയിച്ചവരാവില്ല. വലിയ വലിയ സംഭാവനകൾ ചെയ്ത ശാസ്ത്രജ്ഞൻമാർക്കും, കഴിവുകൾ തെളിയിച്ച സുപ്രസിദ്ധ വ്യക്തികൾക്കും അവരവരുടേതായ കഴിവുകളും വേറിട്ട ചിന്തകളും ആശയങ്ങളുമുള്ളവരായിരുന്നു. അത്തരം വേറിട്ട ചിന്തകൾ വിദ്യാർത്ഥികളിൽ നിന്നും കണ്ടെത്തി പിന്തുണ ഒരുക്കി സ്വപ്നങ്ങൾ യാഥാർഥ്യമാക്കാനുള്ള പ്രയത്‌നം ആണ് 'യങ് ഇന്നവേറ്റർസ് പ്രോഗ്രാമിലൂടെ സംസ്ഥാന സർക്കാർ നടത്തുന്നത്.
കൃഷി, മൃഗ സംരക്ഷണം, സഹായ സാങ്കേതിക വിദ്യ, ബിസിനസ്സ് മോഡൽ ഇന്നോവേഷൻസ്, കാലാവസ്ഥ വ്യതിയാനവും ദുരന്ത നിവാരണവും, ആധുനിക വൈദ്യ സഹായങ്ങൾ, ബയോ മെഡിക്കൽ ടെക്‌നോളജി, യുനാനി, സിദ്ധ, ആയുർവേദ, നാച്ചുറോപ്പതി, ഹോമിയോപതി, മാലിന്യ സംസ്‌ക്കരണം, കുട്ടികൾ നേരിടുന്ന പ്രശ്‌നങ്ങൾ, പ്രായമായവർ നേരിടുന്ന പ്രശ്‌നങ്ങൾ, മൽസ്യ ബന്ധനമേഖല തുടങ്ങി 30 വിഷയങ്ങളാണ് ഇത്തവണ വിദ്യാർത്ഥികളുടെ മുൻപിൽ അവതരിപ്പിക്കപ്പെടുന്നത്.