"സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 49: | വരി 49: | ||
കാലടി : ചെങ്ങൽ സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ കാഞ്ഞൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും വിമല ഹോസ്പിറ്റലിന്റെയും നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനം സംയുക്തമായി ആചരിച്ചു. പ്രധാന അധ്യാപിക റവ.സി. ജെയ്‌സ് തെരേസ് ഏവർക്കും സ്വാഗതം ആശംസിച്ചു. കാഞ്ഞൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. സഞ്ജു പോൾ ബോധവൽക്കരണ ക്ലാസ് നയിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ഡോ.ലാലു ജോസഫും പിടിഎ പ്രസിഡന്റ് ശ്രീ. സെബി കൂട്ടുങ്കലും ആശംസകൾ അർപ്പിച്ച് സംസാരിച്ചു. | കാലടി : ചെങ്ങൽ സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ കാഞ്ഞൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും വിമല ഹോസ്പിറ്റലിന്റെയും നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനം സംയുക്തമായി ആചരിച്ചു. പ്രധാന അധ്യാപിക റവ.സി. ജെയ്‌സ് തെരേസ് ഏവർക്കും സ്വാഗതം ആശംസിച്ചു. കാഞ്ഞൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. സഞ്ജു പോൾ ബോധവൽക്കരണ ക്ലാസ് നയിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ഡോ.ലാലു ജോസഫും പിടിഎ പ്രസിഡന്റ് ശ്രീ. സെബി കൂട്ടുങ്കലും ആശംസകൾ അർപ്പിച്ച് സംസാരിച്ചു. | ||
കുട്ടികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പാർലമെന്റ് സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് റവ. സി. ജെയ്‌സ് തെരേസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.ഗൈഡ്സ്, റെഡ് ക്രോസ്,വിമല ഹോസ്പിറ്റലിലെ നഴ്സിംഗ് വിദ്യാർത്ഥികൾ എന്നിവരുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ മാനേജർ റവ. ഡോ. സി. ജയ റോസ് ബോധവൽക്കരണ റാലി ഉദ്ഘാടനം ചെയ്തു. | കുട്ടികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പാർലമെന്റ് സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് റവ. സി. ജെയ്‌സ് തെരേസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.ഗൈഡ്സ്, റെഡ് ക്രോസ്,വിമല ഹോസ്പിറ്റലിലെ നഴ്സിംഗ് വിദ്യാർത്ഥികൾ എന്നിവരുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ മാനേജർ റവ. ഡോ. സി. ജയ റോസ് ബോധവൽക്കരണ റാലി ഉദ്ഘാടനം ചെയ്തു.<gallery> | ||
പ്രമാണം:25036lahari1.jpg|alt= | |||
</gallery> |
09:25, 28 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം
2024-2025 അധ്യയന വർഷം പൊതുവിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിരിക്കുന്ന ആപ്തവാക്യം "എല്ലാം സെറ്റ് " എന്നുള്ളതാണ് .
നിറഞ്ഞ സന്തോഷത്തോടെ, ആഹ്ലാദത്തോടെ എല്ലാം സെറ്റ് ആക്കി കുട്ടികളെ വരവേൽക്കാൻ ഊർജ്ജസ്വലതയോടെ അധ്യാപകർ ഒരുമിച്ച് അധ്വാനിച്ച് സുന്ദരമാക്കിയ ആദ്യദിനം.പുതിയ അധ്യായനവർഷം ദൈവാനുഗ്രഹപ്രദമാകാൻ പ്രാർത്ഥനയോടെ ആരംഭിച്ചു. പ്രവേശനോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള ഔദ്യോഗിക മീറ്റിംഗ് 10 മണിക്ക് സെൻറ് ജോസഫ്‌സിന്റെ പുതിയ ഹെഡ്മിസ്ട്രസ് ആയി സ്ഥാനമേറ്റെടുത്ത റവ.Sr.Jaise Therese ഏവർക്കും സ്വാഗതം ആശംസിച്ചുകൊണ്ടു തുടക്കം കുറിച്ചു. കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി വിജി ബിജു പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് പുതിയ അധ്യായ വർഷത്തിന് എല്ലാവിധ ആശംസകളും നേർന്നു.യോഗത്തിന്റെ അധ്യക്ഷയായ റവ.ഡോ. സി.ജയ റോസ് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കാലടി സെന്റ് .ജോർജ് പള്ളി വികാരി റവ . ഫാ.വർഗീസ് മാടൻ, കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ശ്രീ .കെ വി പോളച്ചൻ ,ഹയർ സെക്കൻഡറി പ്രിൻസിപ്പൽ റവ.,സിസ്റ്റർ നൈബി ജോസ് പി ടി എ പ്രസിഡൻറ് ശ്രീ.സെബി കൂട്ടുങ്ങൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. എൽപി വിഭാഗത്തിൻറെ കലാപരിപാടികളും ഏറെ ഹൃദ്യമായി. വിദ്യാലയത്തിലേക്ക് പുതിയതായി കടന്നുവന്ന എല്ലാ കുട്ടികൾക്കും സമ്മാവും ലഡുവും നൽകി സ്വീകരിച്ചു.
2024 2025 അധ്യായന വർഷത്തിന്റെ ആരംഭ ദിനത്തിൽ മികച്ച കാഴ്ചപ്പാടോടെ കുട്ടികളെ നയിക്കാൻ രക്ഷിതാക്കളെ പ്രാപ്തരാക്കുന്നതിനു വേണ്ടിയും രക്ഷാകർതൃ ശാക്തീകരണം ലക്ഷ്യം വച്ചും ഗവൺമെന്റിന്റെ നിർദ്ദേശപ്രകാരം അധ്യാപകരുടെ പ്രതിനിധിയായി സിസ്റ്റർ ജിസ് മരിയ മാതാപിതാക്കൾക്ക് വേണ്ടി ക്ലാസ് എടുത്തു. നാലുതരം പാരന്റിങ് സ്റ്റൈലുകളെ കുറിച്ചും എങ്ങനെ കുട്ടികളെ മികച്ച പൗരന്മാരായി രാഷ്ട്രത്തിനും സമൂഹത്തിനും ഉപകരിക്കത്തക്കവിധത്തിൽ വളർത്താം എന്നും സിസ്റ്റർ വ്യക്തമാക്കി.
പരിസ്ഥിതി ദിനാഘോഷം
ചെങ്ങൽ സെന്റ്.ജോസഫ്സ് ജി.എച്ച്.എസ് സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം 05/06/2024 നു നടത്തപ്പെട്ടു. പ്രധാന അധ്യാപിക സി. ജെയ്‌സ് തെരെസ് പരിസ്ഥിതി ദിന സന്ദേശം നൽകി. പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്തിക്കൊണ്ട് പ്രധാന അധ്യാപിക ചൊല്ലികൊടുത്ത പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി. വിവിധ വിഭാഗങ്ങളിലെ കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ പരിസ്ഥിതി ദിന ആഘോഷത്തെ മനോഹരമാക്കി. അധ്യാപകരുടെയും റെഡ് ക്രോസ്, ഗൈഡിങ് വിദ്യാർത്ഥികളുടെയും സാന്നിധ്യത്തിൽ പ്രധാന അധ്യാപിക വിദ്യാലയ പരിസരത്ത് വൃക്ഷത്തൈ നട്ടു.പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി കുട്ടികളിൽ നിന്നും ഉപയോഗ ശൂന്യമായ പേനകളും പ്ലാസ്റ്റിക് വസ്തുക്കളും ശേഖരിച്ചു.
നല്ലപാഠം പ്രവർത്തനങ്ങൾ
മലയാള മനോരമ നല്ല പാഠം പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക് നിർമാർജനം സാധിതമാകുന്നതിന്റെ മുന്നേറ്റമായി പേന ബോക്സ് എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു.എഴുതി ഉപേക്ഷിച്ച പ്ലാസ്റ്റിക് പേനകൾ ശേഖരിച്ചു തദ്ദേശ സ്ഥാപനങ്ങളിലെ ഹരിത കർമ്മ സേനക്ക് കൈമാറാൻ തീരുമാനിക്കുകയും ശേഖരണം തുടങ്ങുകയും ചെയ്തു .
പേ വിഷബാധ ബോധവൽക്കരണം
പേപ്പട്ടി വിഷ ബാധയെക്കുറിച്ചു ബോധവൽക്കരണ ക്‌ളാസ് കാഞ്ഞൂർ പഞ്ചായത്ത് ഹെൽത് ഇൻസ്‌പെക്ടർ ലിബിൻ ജോസ് നൽകി .പേപ്പട്ടി കടിയേറ്റാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും അതിനുശേഷം എടുക്കേണ്ട വാക്‌സിനുകളെ ക്കുറിച്ചും കുട്ടികളെ ബോധവൽക്കരിച്ചു .
നമ്മുടെ ഭാഷ പദ്ധതി
ദീപിക നമ്മുടെ ഭാഷ പദ്ധതി കാലടി ഏരിയ തല ഉത്ഘടനത്തിന്റെ ഭാഗമായി ഈ വിദ്യാലയത്തിലും ദീപിക പത്രം ആരംഭിച്ചു .ദീപിക ദിനപത്രം എല്ലാ ദിവസങ്ങളിലും കുട്ടികൾക്ക് സൗജന്യമായി നൽകുന്ന പദ്ധതിയാണത് .
ഉച്ച ഭക്ഷണ വിതരണോൽഘാടനം
2024-2025അധ്യയന വർഷത്തിലെ ഉച്ച ഭക്ഷണ വിതരണോൽഘാടനം 18/06/2024 നു നടത്തി .ഉത്‌ഘാടനം നടത്തിയത് ലോക്കൽ മാനേജർ സിസ്റ്റർ ജയാ റോസ് ആയിരുന്നു .ഉച്ചഭക്ഷണം കഴിക്കുന്ന എല്ലാ കുട്ടികൾക്കും അന്നേ ദിവസം മുട്ട ബിരിയാണിയാണ് നൽകിയത്
വായനാദിനാഘോഷം
വായന ഒരു സംസ്കാരമാണെന്നും വായിച്ചു വളരണം എന്നും മലയാളിയെ പഠിപ്പിച്ച ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകൻ പി. എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 മുതൽ ഒരാഴ്ച്ചകാലം നീണ്ടുനിൽക്കുന്ന വായനവാരത്തിന് സെന്റ് ജോസഫ്സ് ജി.എച്ച്.എസ് ചെങ്ങൽ വിദ്യാലയത്തിൽ തിരി തെളിഞ്ഞു. ഹെഡ്മിസ്ട്രസ് റവ.സിസ്റ്റർ ജെയ്സ് തെരേസ് ഏവർക്കും സ്വാഗതം ആശംസിച്ചു.സ്കൂൾ ലോക്കൽ മാനേജർ റവ. ഡോ. സി. ജയ റോസ് അധ്യക്ഷത വഹിച്ച യോഗത്തിൽ എം.ജി യൂണിവേഴ്സിറ്റി മലയാള വിഭാഗത്തിൽ ഒന്നാംറാങ്ക് നേടിയ റവ. സി.ആതിര തെരേസ് ഉദ്ഘാടന കർമ്മം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ശ്രീ.സെബി കൂട്ടുങ്ങൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികൾക്ക് ശേഷം പ്രശസ്ത കലാകാരൻ ഡോ.എടനാട് രാജൻ നമ്പ്യാരുടെ നേതൃത്വത്തിൽചാക്യാർകൂത്ത് ശില്പശാല നടന്നു.വായനവാര പ്രതിജ്ഞ പ്രധാന അധ്യാപിക കുട്ടികൾക്ക് ചൊല്ലി കൊടുത്തു.വായന മാസാചരണത്തോടനുബന്ധിച്ചു വിദ്യാലയത്തിൽ വിവിധ മത്സരങ്ങൾ നടത്തി .
അന്താരാഷ്ട്ര സംഗീത ദിനം
ലോക സംഗീത ദിനം വിവിധ പരിപാടികളോടെ 21/06/2024 നു നടത്തി .പരിപാടികൾക്ക് നേതൃത്വം നൽകിയത് സംഗീത അദ്ധ്യാപിക ചഞ്ചൽ ടീച്ചർ ആയിരുന്നു .കുട്ടികൾ ഒരുക്കിയ സംഗീത മെഡ്‌ലി ,ദൃശ്യാവതരണം തുടങ്ങിയ പരിപാടികൾ ഉണ്ടായിരുന്നു .
വിജയോത്സവം
അധ്യയന വർഷത്തിലെ എസ് എസ് എൽ സി
ആന്റി ഡ്രഗ്സ് ഡേ ആചരണം
കാലടി : ചെങ്ങൽ സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ കാഞ്ഞൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും വിമല ഹോസ്പിറ്റലിന്റെയും നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനം സംയുക്തമായി ആചരിച്ചു. പ്രധാന അധ്യാപിക റവ.സി. ജെയ്‌സ് തെരേസ് ഏവർക്കും സ്വാഗതം ആശംസിച്ചു. കാഞ്ഞൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. സഞ്ജു പോൾ ബോധവൽക്കരണ ക്ലാസ് നയിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ഡോ.ലാലു ജോസഫും പിടിഎ പ്രസിഡന്റ് ശ്രീ. സെബി കൂട്ടുങ്കലും ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
കുട്ടികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പാർലമെന്റ് സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് റവ. സി. ജെയ്‌സ് തെരേസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.ഗൈഡ്സ്, റെഡ് ക്രോസ്,വിമല ഹോസ്പിറ്റലിലെ നഴ്സിംഗ് വിദ്യാർത്ഥികൾ എന്നിവരുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ മാനേജർ റവ. ഡോ. സി. ജയ റോസ് ബോധവൽക്കരണ റാലി ഉദ്ഘാടനം ചെയ്തു.