"സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1,337: വരി 1,337:
=== ലോക രക്തസാക്ഷിത്വ ദിനം ===
=== ലോക രക്തസാക്ഷിത്വ ദിനം ===
സെന്റ് ജോസഫ് സ് യു പി സ്കൂളിലെ ഒന്നാം ക്ലാസിലെയും രണ്ടാം ക്ലാസിലെയും വിദ്യാർത്ഥികൾ സമു ചിതമായിട്ടാണ് ലോക രക്തസാക്ഷിത്വ ദിനം ആചരിച്ചത്. ഗാന്ധിജിയുടെ മരണദിനത്തിന്റെ സ് മരണയാണ് ലോക രക്തസാക്ഷിത്വ ദിനം ആയിട്ട് ആചരിക്കുന്നത്.ഇന്നേ ദിനത്തെ ലോകസമാധാന ദിനം എന്നും പറയാറുണ്ട്. രണ്ടാം ക്ലാസിലെ അനാമികയും ദേവനന്ദയും ആണ് ലോക രക്തസാക്ഷിത്വ ദിനത്തെക്കുറിച്ച് സംഭാഷണത്തിലൂടെ അവതരിപ്പിച്ചത്. ധീര രക്തസാക്ഷികളുടെ വേഷം അണിഞ്ഞു വന്ന കുട്ടികൾ ധീര നേതാക്കളെ കുറിച്ച് രണ്ടു വാക്യം പറയുകയും ചെയ്തു. വട്ടക്കണ്ണട ധരിച്ച് ഒന്നാം ക്ലാസിലെ കുട്ടികൾ ഗാന്ധി അപ്പൂപ്പന്റെ പാട്ട് ആവേശത്തോടെ പാടി. അങ്ങനെ നാഥുറാം ഗോഡ്സെയുടെ വെടിയുണ്ടയ്ക്ക് മുന്നിൽ ജീവൻ അർപ്പിച്ച ഗാന്ധിജിയുടെ മരണദിനം വളരെ ആദരവോടെ ആചരിച്ചു.
സെന്റ് ജോസഫ് സ് യു പി സ്കൂളിലെ ഒന്നാം ക്ലാസിലെയും രണ്ടാം ക്ലാസിലെയും വിദ്യാർത്ഥികൾ സമു ചിതമായിട്ടാണ് ലോക രക്തസാക്ഷിത്വ ദിനം ആചരിച്ചത്. ഗാന്ധിജിയുടെ മരണദിനത്തിന്റെ സ് മരണയാണ് ലോക രക്തസാക്ഷിത്വ ദിനം ആയിട്ട് ആചരിക്കുന്നത്.ഇന്നേ ദിനത്തെ ലോകസമാധാന ദിനം എന്നും പറയാറുണ്ട്. രണ്ടാം ക്ലാസിലെ അനാമികയും ദേവനന്ദയും ആണ് ലോക രക്തസാക്ഷിത്വ ദിനത്തെക്കുറിച്ച് സംഭാഷണത്തിലൂടെ അവതരിപ്പിച്ചത്. ധീര രക്തസാക്ഷികളുടെ വേഷം അണിഞ്ഞു വന്ന കുട്ടികൾ ധീര നേതാക്കളെ കുറിച്ച് രണ്ടു വാക്യം പറയുകയും ചെയ്തു. വട്ടക്കണ്ണട ധരിച്ച് ഒന്നാം ക്ലാസിലെ കുട്ടികൾ ഗാന്ധി അപ്പൂപ്പന്റെ പാട്ട് ആവേശത്തോടെ പാടി. അങ്ങനെ നാഥുറാം ഗോഡ്സെയുടെ വെടിയുണ്ടയ്ക്ക് മുന്നിൽ ജീവൻ അർപ്പിച്ച ഗാന്ധിജിയുടെ മരണദിനം വളരെ ആദരവോടെ ആചരിച്ചു.
=== ലോക അർബുദ ദിനം ===
    സെന്റ് ജോസഫ് യു പി സ്കൂൾ കൂനമ്മാവിലെ ഒന്നാം ക്ലാസിലെ വിദ്യാർത്ഥികളാണ് ഫെബ്രുവരി 4 ലോക കാൻസർദിനം ആചരിച്ചത്.കാൻസർ വരാനുള്ള കാരണങ്ങളും കാൻസറിന്റെ ലക്ഷണങ്ങളും പ്ലക്കാർഡിൽ എഴുതി പ്രദർശിപ്പിക്കുകയും വായിക്കുകയും ചെയ്തു. കൃത്യമായ ഭക്ഷണക്രമം, വ്യായാമം, മരുന്ന്‌, ആത്മവിശ്വാസം ഇവയിലൂടെഒരു പരിധിവരെ അർബുദത്തെ തടയാം എന്നും വ്യക്തമാക്കി. H M സിസ്റ്റർ സീന ജോസ് കാൻസറിനെ കുറിച്ച് ഒന്നാം ക്ലാസുകാർ തയ്യാറാക്കി പറഞ്ഞകാര്യങ്ങൾ ശ്രദ്ധിക്കണമെന്ന്   ഉദ്ബോധിപ്പിക്കുകയുണ്ടായി. വളരെ ലളിതമായും വ്യക്തമായും ഒന്നാം ക്ലാസിലെ കൂട്ടുകാർ കാൻസറിനെ കുറിച്ചുള്ള അവബോധം നൽകികൊണ്ടു ലോക കാൻസർ ദിനം ആചരിച്ചു.
 
===        ഫെബ്രുവരി 10 ചാവറജയന്തി ===
  കേരളത്തിലെ നവോത്ഥാന പ്രക്രിയയ്ക്ക് നേതൃത്വം നൽകിയ പ്രമുഖരിൽ ഒരാളാണ് വിശുദ്ധ ചാവറ പിതാവ്.സീറോ മലബാർ കത്തോലിക്ക സഭയിലെ സി.എം.ഐ (കാർമ്മലൈറ്റ്‌സ്‌ ഓഫ്‌ മേരി ഇമ്മാകുലേറ്റ്‌) സന്യാസ സഭയുടെ സ്ഥാപകരിൽ ഒരാളും ആദ്യത്തെ സുപ്പീരിയർ ജനറലുമായിരുന്നു വി. ചാവറയച്ചൻ ' ക്രിസ്തീയപുരോഹിതൻ എന്ന നിലയിൽ മാത്രമല്ല സാമുദായിക പരിഷ്കർത്താവ്‌ ,വിദ്യാഭ്യാസ പ്രവർത്തകൻ, ജീ‍വകാരുണ്യപ്രവർത്തകൻ എന്നീ മേഖലകളിൽ അദ്ദേഹം അർപ്പിച്ച പ്രവർത്തനങ്ങൾ അവസ്മരണിയമാണ്..വി.ചാവറ പിതാവിന്റെ ജയന്തിയോടാനുബന്ധിച്ചു സെന്റ് ജോസഫ് യു.പി സ്കൂളിലും പ്രാർത്ഥനപരവും വിജ്ഞാനപ്രദവുമായ പരിപാടികൾ നടത്തുകയുണ്ടായി. അന്നേ ദിനം തന്നെ  സന്യാസ ജീവിതത്തിന്റെ സിൽവർ ജൂബിലി ആഘോഷിക്കുന്ന Sr Shincy യെ ആദരിക്കുകയുണ്ടായി. ഹെഡ്മിസ്ട്രസ് സിസ്റ്റർ സീന ജോസ് സന്നിഹിതയായിരുന്നു. ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകിയത് നാലാം ക്ലാസിലെയും ആറാം ക്ലാസിലെയും രണ്ടാം ക്ലാസിലെയും കുട്ടികളാണ്. ചാവറ പിതാവിന്റെ ചരിത്രപരമായ ഏടുകളിലേക്ക് കൂട്ടിക്കൊണ്ടുപോയി . അദ്ദേഹത്തിന്റെ വിശുദ്ധി നിറഞ്ഞ ജീവിതം മാതൃകയാക്കാൻ ആഹ്വാനം ചെയ്യുന്ന രീതിയിൽ ഒരു സന്ദേശ പ്രസംഗം നാലാം ക്ലാസിലെ എറിക് സിജോയ് അവതരിപ്പിച്ചു. മനസ്സിനെ ശാന്തിയിലേക്കും സമാധാനത്തിലേക്ക് നയിക്കുന്ന രീതിയിൽ ഗാനമാലപിച്ചു രണ്ടാം ക്ലാസിലെ വിദ്യാർത്ഥികൾ. ചാവറ പിതാവിന്റെ നന്മയും വിശുദ്ധിയും വിളിച്ചോതുന്ന ഗാനത്തിന് ചുവടുകൾ വച്ചു നാലാം ക്ലാസിലെ കുട്ടികൾ. സിസ്റ്റർ ഷിൻസിക്കു ആശംസകൾ അർപ്പിച്ചു കൊണ്ട് ആറാം ക്ലാസിലെ കുട്ടികൾ മധുരമായ ഒരു ഗാനമാലപിക്കുകയും പൂക്കൾ നൽകി വിഷ് ചെയ്യുകയും ചെയ്തു. 25 വർഷങ്ങൾ സന്യസജീവിതത്തിൽ പൂർത്തിയാക്കിയ സിസ്റ്റർ ഷിൻസിക്ക്, ഹെഡ്മിസ്ട്രെസ് സിസ്റ്റർ സീന ജോസ്, അധ്യാപികയായ ചിഞ്ചു ജോർജ്,വിദ്യാർത്ഥിയായ, സെറിൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു..              
=== ദേശീയ വിരവിമുക്തദിനം ===
  കൂനമ്മാവ് സെന്റ്  ജോസഫ്സ് യു.പി സ്കൂളിൽ 2024 ഫെബ്രുവരി 8 ന് ദേശീയ വിരവിമുക്ത ദിനമായി ആചരിക്കുകയുണ്ടായികുട്ടികളിൽ പോഷക കുറവിനും വിളർച്ചയ്ക്കും കാരണമാകുന്ന വിരബാധ നിയന്ത്രിക്കുന്നതിനാണ് കുട്ടികൾക്ക് ഈ ഗുളിക നൽകുന്നത്. കുട്ടികളും അധ്യാപകരും ഒരുമിച്ച് ക്ലാസ്മുറികളിൽ ഗുളിക കഴിച്ചു. 8-ാം തീയതി കഴിക്കാതിരുന്ന കുട്ടികൾക്ക് ഫെബ്രുവരി 15 ന് നൽകുകയുണ്ടായി ആരോഗ്യ പ്രശ്നമുള്ളവർക്കും വീട്ടിൽ നിന്ന് കഴിച്ചവർക്കുംഗുളിക നൽകിയില്ല. ഈ രണ്ടു ദിവസങ്ങളിലായി845 കുട്ടികൾ വിരഗുളിക കഴിക്കുക യുണ്ടായി.
   
=== പഠനോത്സവ ശിൽപ്പശാല ===
       സമഗ്ര ശിക്ഷ കേരളം നടപ്പിലാക്കുന്ന 2023 - 24 അധ്യയന വർഷത്തെ, പഠനോത്സവ പ്രവർത്തനങ്ങളുടെ ഭാഗമായി ബന്ധപ്പെട്ട് പറവൂർ ഉപജില്ലയിലെ അധ്യാപകർക്ക്നടത്തിയ ശിൽപ്പശാല കൂനമ്മാവ് സെന്റ്   ജോസഫ്സ് യു.പി സ്കൂളിൽ 20-2-24 ചൊവ്വാഴ്ച നടത്തുകയുണ്ടായി. ബി ആർ സി അധ്യാപകരുടെ നേതൃത്വത്തിൽ നടത്തിയ ശിൽപ്പശാലയിൽ പറവൂർ ഉപജില്ലയിലെ വിവിധ സ്കൂളിൽ നിന്നും 82 ഓളം അധ്യാപകർ പങ്കെടുത്തു .പ്രാർത്ഥനാ ഗീതത്തോടുകൂടി ആരംഭിച്ച ഏകദിന പരിശീലന പരിപാടിയിൽ സെൻറ് ജോസഫ്സ് സ്കൂളിലെ പ്രധാന അധ്യാപികയായ സിസ്റ്റർ സീന ജോസ് ഉദ്ഘാടന കർമ്മം നിർവഹിച്ചു.10.00 മണിയോടുകൂടി പരിശീലനം ആരംഭിക്കുകയും പഠനോത്സവത്തിന്റെ ലക്ഷ്യങ്ങൾ ,വിദ്യാലയത്തിന്റെ മികവ് പഠന ഉൽപ്പന്നങ്ങൾ എന്നിവയെക്കുറിച്ച് ചർച്ചനടത്തുകയുംചെയ്തു.11 മണിയോടുകൂടി ഐസ് ബ്രേക്കിംഗ് സെക്ഷൻ ആരംഭിച്ചു ഇതിനോട് അനുബന്ധമായി അധ്യാപകർ തങ്ങൾക്കുള്ള കലകൾ കണ്ടെത്തുകയുംഅവ പറയുകയും ചെയ്തു.പിന്നീട് 12 ഗ്രൂപ്പുകളായി അധ്യാപകരെ തിരിച്ചു.അതിനുശേഷം പഠനോത്സവം എപ്രകാരം നമ്മുടെ വിദ്യാലയങ്ങളിൽ നടത്താം എന്നും ,വിദ്യാലയം മികവുകൾ പ്രദർശിപ്പിക്കുന്നവയും പ്രകടമാക്കുന്നവയും എന്ന് ഗ്രൂപ്പുകളിൽ ചർച്ച നടത്തുകയും ചാർട്ട് പേപ്പറിൽ അവ എഴുതി ഓരോ ഗ്രൂപ്പുകളും പൊതു വേദിയിൽ അവതരിപ്പിക്കുകയും ചെയ്തു.ഒരു മണിയോടുകൂടി ഭക്ഷണത്തിനായി എല്ലാവരും പിരിഞ്ഞു രണ്ടുമണിക്ക് എല്ലാവരും ഒരുമിച്ച് ചേർന്നതിനു ശേഷം 12 ഗ്രൂപ്പുകൾ വിവിധ ക്ലാസുകളിൽ വിദ്യാലയ മികവുകൾ കണ്ടെത്താൻ പുറപ്പെടുകയുംചെയ്തു.
       എൽ പി യു പി വിഭാഗങ്ങളിലെ വിവിധ ക്ലാസുകൾ വിഷയ അടിസ്ഥാനത്തിൽ അധ്യാപകർ ചെന്ന് കാണുകയും അതിൻറെ വിലയിരുത്തലുകൾ നടത്തുകയും ചെയ്തു.
കുട്ടികളുടെ പഠന നേട്ടങ്ങളും അവരുടെ നോട്ടുബുക്കുകളും അവരിൽ മറഞ്ഞിരിക്കുന്ന അഭിരുചികളും കലാ വാസനകളും അധ്യാപകർ നേരിട്ടു കാണുന്നതിൽ ശ്രദ്ധ ചെലുത്തി.ഉച്ചകഴിഞ്ഞ് 3:00 മണിയോടുകൂടി എൽ പി  യു പി  വിഭാഗങ്ങളിലെക്ലാസുകളിൽ ചെന്ന് കണ്ട റിപ്പോർട്ടുകൾ ഓരോ ഗ്രൂപ്പുകളും തങ്ങൾക്ക് തന്ന ഫോർമാറ്റ് അനുസരിച്ച് അവതരിപ്പിച്ചു.വളരെ നല്ല രീതിയിലുള്ള അഭിപ്രായപ്രകടനങ്ങൾ ആയിരുന്നു അധ്യാപകരിൽ നിന്നും കേൾക്കാനിടയായത്.തുടർന്ന് 3:45 ടോടുകൂടി കൺക്ലൂഡിങ് സെക്ഷൻ നടന്നു. ശിൽപ്പശാല നടത്തുന്നതിന് സൗകര്യപ്രദമായ ഒരു സ്ഥലം നൽകിയതിന്ബിആർസി അധ്യാപകർ സെൻ്റ് ജോസഫ് സ് സ്കൂൾ അധികൃതരോട് നന്ദി പറഞ്ഞു .തുടർന്ന് സ്കൂളിലെ പ്രധാന അധ്യാപിക,എല്ലാവർക്കുംനന്ദി പറഞ്ഞു. രാഷ്ട്ര ഗീതത്തോട് കൂടെ പരിശീലന പരിപാടി കൃത്യം 4.00 ന് അവസാനിച്ചു.
===   ഫെബ്രുവരി 21 ലോക മാതൃഭാഷാ ദിനം ===
  സെൻറ് ജോസഫ് മക്കളും ലോകമാതൃഭാഷാ ദിനം വളരെ ഭംഗിയായി ആഘോഷിച്ചു. വിശിഷ്ട അതിഥിയായി എത്തിയത് സുഭാഷ് ലൈബ്രറിയിലെ പ്രസിഡൻറ് മാത്യൂസ് കൂനമ്മാവാണ്.ഏവർക്കും സ്നേഹത്തോടെ സന്തോഷത്തോടെ എച്ച് എം സി. സീനാ ജോസ് സ്വാഗതം ആശംസിച്ചു. അതിനുശേഷം കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികൾ ഉണ്ടായിരുന്നു. അന്ന ജോൺസൺ മാതൃഭാഷ ദിനത്തെക്കുറിച്ച് സന്ദേശം പങ്കുവച്ചു. പിന്നീട് മലയാളിയുടെ സ്വന്തം ഭാഷയായ മലയാളഭാഷയിൽ [കർത്താവാണ് എന്റെ ഇടയൻ എനിക്കൊന്നിനും കുറവുണ്ടാവുകയില്ല, സങ്കി: 23:1]എന്ന ബൈബിൾ വചനം, പറയുകയും പിന്നീട് ആ വചനം ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന 10 ഭാഷകളായ ,ചൈനിസ്, പോർറ്റ്യുഗീസ്, റഷ്യ, ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി അറബി, ജപ്പാൻ, സ്പാനിഷ്, പഞ്ചാബി എന്നിവയിലേക്ക് തർജ്ജിമ ചെയ്ത് കുട്ടികൾ ഏറ്റ് പറഞ്ഞത് വളരെ ആകർഷകമായി. അതിന് ശേഷം, വള്ളത്തോളിന്റെമാതൃഭാഷയുടെ മഹത്വം പ്രകീർത്തിക്കുന്ന കവിത ആലപിച്ചു, തുടർന്ന് വിവിധ ക്ലാസ്സ്കാർ, വിവിധ വിഷയങ്ങളോടനുബന്ധിച്ചും, വർണ്ണവിസ്മയം എന്ന മികവു പരിപാടിയുമായി ഒരുക്കിയ മാഗസ്സിനുകൾ മാത്യൂ സാർ പ്രകാശനം ചെയ്തു. മാഗസ്സിനെ കുറിച്ച് അദ്ദേഹം വളരെ പ്രശംസിച്ച് സംസാരിച്ചു. അധ്യാപകരുടെയും കുഞ്ഞുമക്കളുടെയും കഴിവിന്റെയും കഠിനധ്വാനത്തിന്റെയും നേർക്കാഴ്ചയാണ് മാഗസിൻ എന്ന് അദ്ദേഹം എടുത്തു പറഞ്ഞു. സി. റെജിയുടെ നന്ദിയോടെ മാതൃഭാഷാ ദിന പരിപാടികൾ സമാപിച്ചു.
===   World Thinking Day / Investiture Ceremony ===
  Scout പ്രസ്ഥാനത്തിൻെറ സ്ഥാപകനായ ലെഫ്റ്റനൻ്റ് ജനറൽ ബേഡൻപവ ലിന്റെയും പ്രിയ പത്നിയുടെയും ജന്മദിനമായ ഫെബ്രുവരി 22നാണ് world Thinking day ആചരിക്കുന്നത്. Scout പ്രസ്ഥാനത്തിലെ അംഗങ്ങൾ എല്ലാവർഷവും ഫെബ്രുവരി 22ന് ലോക സ്കൗട്ട് ദിനമായി ആചരിക്കുന്നു . കൂനമ്മാവ് സെൻറ് ജോസഫ്സ് യു.പി സ്കൂളിലും ഈ ദിനം ആചരിക്കുകയുണ്ടായി. School open stage ൽ എല്ലാവരും കാണത്തക്ക വിധത്തിൽ BP, Lady BP എന്നിവരുടെ ഫോട്ടോകൾ പ്രദർശിപ്പിച്ച് പുഷ്പാലങ്കാരം നടത്തുകയുണ്ടായി. കൂടാതെ ഈ സംഘടനയിലെ അംഗങ്ങൾ ചേർന്ന് സ്കൗട്ട് ചരിത്രം, BP Quotes, Scout Motto Scout Promise എന്നിവ തയ്യാറാക്കി Notice board ൽ പ്രദർശിപ്പിച്ചു. സർവ്വ മതപ്രാർത്ഥന നടത്തുകയുണ്ടായി. ' നമ്മുടെ വിദ്യാലയത്തിലെ Scout and guides സംഘടനയിലേക്ക് പുതുതായി പ്രവേശനം ലഭിച്ച വിദ്യാർത്ഥികളുടെ Investiture ceremony യും അന്നേ ദിനം നടത്തപ്പെട്ടു.ഈ ചടങ്ങിലേക്ക് വിശിഷ്ടാതിഥിയായി എത്തിച്ചേർന്നത് 2023 വർഷത്തിൽ വിശിഷ്ടസേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായ ശ്രീ ഹബീബ് സാറാണ്.37 കുട്ടികൾ ഈ സംഘടനയിലേക്ക് പുതുതായി പ്രവേശനം നേടുകയുണ്ടായി സ്കൂളിന്റെഹെഡ്മിസ്ട്രസ് Sr Seena Jose ചടങ്ങിൽ സന്നിഹിതയായിരുന്നു.സ്കൂളിലെ സ്കൗട്ട്, ഗൈഡ്‌സ് , ബുൾബുൾ വിഭാഗത്തിലെ അധ്യാപകരുടെ നേതൃത്വത്തിൽ വളരെ മനോഹരമായി Investiture Ceremony യും 'Thinking Day യുംനടത്തപ്പെട്ടു.
===   ഊർജ്ജിത വയറിളക്ക രോഗ നിയന്ത്രണപക്ഷാചരണം ===
    2014 മുതൽ ആരോഗ്യവകുപ്പ് നടപ്പിലാക്കിവരുന്ന ഊർജ്ജിത വയറിളക്ക രോഗനിയന്ത്രണ പക്ഷാചരണം എന്നതിന്റെ ഭാഗമായി കൂനമ്മാവ് സെൻറ്ജോസഫസ് UP സ്കൂളിൽ 23/2/2024( വെള്ളിയാഴ്ച) രാവിലെ അസംബ്ലി മധ്യേ കുട്ടികൾക്ക് ബഹുമാനപ്പെട്ട ജീമോൾ ടീച്ചർ നടത്തിയ ബോധവൽക്കരണ ക്ലാസിലൂടെ വയറിളക്കം എങ്ങനെ ഉണ്ടാകുമെന്നും വയറിളക്കം ഉണ്ടായാൽ അത് പരിഹരിക്കാനുള്ള മാർഗനിർദേശങ്ങളെ കുറിച്ചും വളരെ വ്യക്തമായ വിധത്തിൽ സംസാരിക്കുകയുണ്ടായി.മലിനമാക്കപ്പെട്ട വെള്ളത്തിലൂടെയും ആഹാരത്തിലൂടെയും വയറിളക്ക രോഗങ്ങൾ പകരുന്നതിനാൽ തുറന്നു വെച്ചിരിക്കുന്നതോ പഴകിയതോ വൃത്തിഹീനമായ സാഹചര്യങ്ങളിൽ തയ്യാറാക്കിയതോ ആയ ഭക്ഷണം കഴിക്കരുതെന്നും ഭക്ഷണം കഴിക്കുന്നതിനു മുമ്പും ശേഷവും നന്നായി കൈകൾ കഴുകണമെന്നും അതോടൊപ്പം വയറിളക്ക രോഗങ്ങൾ നിർമാർജനം ചെയ്യുന്നതിനുള്ള പരിഹാര നിർദ്ദേശങ്ങളും കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. ORS പൊടി വെള്ളത്തിലിട്ട് കുടിക്കണമെന്നും സിങ്ക് ഗുളികകൾ കഴിക്കുകയും ചെയ്യണമെന്ന് ഉദ്ബോധിപ്പിക്കുകയുണ്ടായി. ഇങ്ങനെ ചെയ്താൽ വ.യറിളക്കം മൂലം ഉണ്ടാകുന്ന ശിശുമരണം ഇല്ലാതാക്കാം എന്നും കുട്ടികളെ ബോധവൽക്കരിച്ചു കുട്ടികൾ എല്ലാവരും തന്നെ ഇതേക്കുറിച്ച് ക്ലാസ് മുറികളിൽ മനസ്സിലായ കാര്യങ്ങൾ പങ്കുവച്ചു.
ബോധവൽക്കരണ ക്ലാസ്സിനെ തുടർന്ന് ആറാം ക്ലാസിലെ കുമാരി ആൻജിയ വയറിളക്ക നിയന്ത്രണ സുഭാഷിതങ്ങൾ 3:6പക്ഷാചരണം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു കുട്ടികൾ എല്ലാവരും തന്നെ പ്രതിജ്ഞ ഏറ്റുചൊല്ലി.
== '''പാഠ്യേതര പ്രവർത്തനങ്ങൾ(2024-2025)''' ==
[[പ്രമാണം:25855-EKM-PRAVE1.jpg|ലഘുചിത്രം|PRAVESHANOLSAVAM 2024]]
=== June 1  പ്രവേശനോത്സവം ===
സെൻറ് ജോസഫ്സ് യു.പി സ്കൂൾ കുനമ്മാവിലെ പ്രവേശനോത്സവം വളരെ വർണ്ണാഭമായിരുന്നു. കോട്ടുവള്ളി ഗ്രാമ പഞ്ചായത്ത്  തല സ്കൂൾ പ്രവേശനോത്സവത്തിന് സാക്ഷ്യം വഹിച്ചത്  സെൻ്റ്. ജോസ്ഫ്സ് യു.പി സ്കൂൾ ആണ് എന്നത് ഏറെ അഭിമാനകരമാണ്.
[[പ്രമാണം:25855-EKM-PRAVE.jpg|ലഘുചിത്രം|PRAVESHANOLSAVAM 2024]]
    പ്രവേശനോത്സവത്തെക്കുറിച്ച് മെയ് അവസാനം തന്നെ സ്കൂൾ തലത്തിലും, PTA തലത്തിലും,  പഞ്ചായത്ത് തലത്തിലും ആവശ്യമായ ചർച്ചകൾ നടത്തി. രണ്ട് ദിവസം മുൻപ് തന്നെ HM സി.സീനയുടെ നേതൃത്വത്തിൽ ആവശ്യമായ ഒരുക്കങ്ങൾ പൂർത്തിയാക്കി. 2024 – 25 അക്കാദമിക വർഷത്തിൽ  143 പൊന്നോമനകളെയാണ്  സെൻ്റ്. ജോസഫ്സ് വരവേറ്റത്.
[[പ്രമാണം:25855-EKM-PRAVE2.jpg|ലഘുചിത്രം|PRAVESHANOLSAVAM 2024]]
[[പ്രമാണം:25855-EKM-PRAVE5.jpg|ലഘുചിത്രം|PRAVESHANOLSAVAM 2024]]
കൃത്യം 10.00 am – ന് തന്നെ സ്കൂൾ പ്രവേശന കവാടത്തിൽ നിന്നും കുട്ടികളുടെ ബാൻഡിൻ്റെ അകമ്പടിയോടെ വിശിഷ്ടാതിഥികളെ  സ്റ്റേജിലേക്ക്  ആനയിച്ചു.  ഈശ്വരപ്രാർത്ഥനയോടെ  പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു.  സ്കൂൾ ഹെഡ്മിസ്ട്രസ്സ് സി.സീന ജോസ് എല്ലാവരേയും സ്വാഗതം ചെയ്തു. അധ്യക്ഷ സ്ഥാനം അലങ്കരിച്ചത് ലോക്കൽ മാനേജർ സി.ആനി ജിൻസിറ്റയായിരുന്നു. പള്ളിക്കൂടങ്ങൾ ഉണ്ടാക്കുവാൻ മുൻകൈ എടുത്ത് കേരള ജനതയെ വിദ്യാസമ്പന്നരാക്കി മാറ്റിയ വി.കുരിയാക്കോസ് ഏലിയാസ് ചാവറയെ അനുസ്മരിച്ചാണ് സ്കൂൾ മാനേജർ തൻ്റെ അധ്യക്ഷ പ്രസംഗം നിർവ്വഹിച്ചത്. കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ എസ് കെ ഷാജി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. സ്കൂൾ പറവൂർ വിദ്യാഭ്യാസ ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയമെന്ന് ഉയർത്തി കാട്ടിയാണ് പഞ്ചായത്ത്  പ്രസിഡൻ്റ് തൻ്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്. വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യത്തെയും പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക്  സ്കൂൾ നല്കുന്ന പ്രാധാന്യത്തെയും എടുത്തു  കാട്ടി വാർഡ് മെമ്പറും കോട്ടുവള്ളി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിൻ കമ്മിറ്റി ചെയർ പേഴ്സൺ  ശ്രീ ബിജു പഴമ്പിള്ളി  ആശംസകൾ അർപ്പിച്ചു. BRC കോഡിനേറ്റർ ശ്രീമതി സുസ്മിത BRC യുടെ എല്ലാ support ഉം സ്കൂളിന് നല്കി ആശംസകൾ അർപ്പിച്ചു. 1C യിലേക്ക് പുതുതായി വന്ന അക്ഷര സജീവൻ ഇന്നത്തെ Lucky Star ആയി തിരഞ്ഞെടുക്കപ്പെടുകയും സ്റ്റേജിൽ വന്ന് സ്വയം പരിചയപ്പെടുത്തുകയും ചെയ്തു.  PTA പ്രസിഡൻ്റ് ശ്രീ സമൺ ആൻ്റണി എല്ലാവർക്കും  നന്ദി പറഞ്ഞു.
                             ഒന്നാം ക്ലാസ്സിലേക്ക് പുതുതായി വന്ന കുരുന്നുകൾക്ക് നല്കിയ സ്വീകരണമായിരുന്നു ഇതിൽ ഏറ്റവും മികച്ചത്. സ്കൂളിൻ്റെ പേര് പ്രിൻ്റ് ചെയ്ത തൊപ്പിയും മധുരവും പൂക്കളും കൊടുത്ത് ഓരോ കുട്ടിയേയും പ്രത്യേകം ജോസഫൈൻ ഫാമിലിയിലേക്ക് സ്വാഗതം ചെയ്തു. നാല് ഡിവിഷനിലും ഉള്ള കുട്ടികൾ നാല് കളറുകളിലായി തൊപ്പികൾ വച്ച് അണിനിരന്നപ്പോൾ സ്കൂൾ വളരെ മനോഹരിയായി കാണപ്പെട്ടു. ഒന്നാം ക്ലാസ്സിലെ കൂട്ടുകാർ ക്ലാസ് ടീച്ചറിനോടും പ്രധാനാധ്യാപികയോടും ചേർന്ന് ഫോട്ടോ എടുക്കുകയും ചെയ്തു. കൂടാതെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.  ജോസഫൈൻ ഫാമിലിയിലേക്ക് കുട്ടികളെ നല്കുന്നത് വി. യൗസേപ്പിതാവാണെന്നും ഇവിടെ എത്തുന്ന ഓരോ കുട്ടിയും യൗസേപ്പിതാവിൻ്റെ കൈയ്യിലെ ഉണ്ണിയെപ്പോലെ സുരക്ഷിതരാണെന്നും , യൗസേപ്പിതാവിൻ്റെ സംരക്ഷണം ഉണ്ടാക്കുമെന്നും ഹെഡ്മിസ്ട്രസ്സ് സി.സീന ജോസ് ഓർമ്മപ്പെടുത്തി.
അനുജൻമാരെയും അനുജത്തിമാരേയും സ്വീകരിക്കുവാൻ മുതിർന്ന കുട്ടികൾ ഏറെ ആവേശത്തിലായിരുന്നു. ചേച്ചിമാരുടേയും ചേട്ടൻമാരുടേയും കലാവിരുന്ന് ആസ്വദിച്ച് ഇരുന്ന കുരുന്നുകൾ തങ്ങളുടെ ദുഃഖമെല്ലാം മറന്ന് ഏറെ ആഹ്ലാദത്തിലായിരുന്നു. അതിനാൽ അധ്യാപകർക്കൊപ്പം ക്ലാസ്സിലേക്ക് പോകുവാൻ അവർക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല. കുട്ടികൾ ടീച്ചേഴ്സിനൊപ്പം പോയപ്പോൾ മാതാപിതാക്കൾ ശാന്തരായി  അസംബ്ലി ഹാളിൽ  ഒത്തുചേർന്നു കുഞ്ഞുമക്കളെ  നല്ല രീതിയിൽ എങ്ങനെ പരിപാലിച്ചു നയിക്കാം എന്നതിനെക്കുറിച്ച് സി.മേരി  സജിനി വളരെ മനോഹരമായി ക്ലാസ്സ് എടുത്തു. സോണി ടീച്ചർ പഠന സാമഗ്രികൾ മാതാപിതാക്കൾക്ക് പരിചയപ്പെടുത്തി കൊടുത്തു. ഉച്ചഭക്ഷണ ശേഷം  ഏകദേശം 12-30 pm നോടെ പ്രവേശനോത്സവ പരിപാടി സമംഗളം പര്യവസാനിച്ചു.[[പ്രമാണം:25855-EKM-ENVI5.jpg|ലഘുചിത്രം|ENVIRONMENT DAY]]
=== പരിസ്ഥിതി ദിന റിപ്പോർട്ട് ===
[[പ്രമാണം:25855-EKM-ENVI-3.jpg|ലഘുചിത്രം|ENVIRONMENT DAY]]
ഇല പൊഴിയും ശിശിരത്തിന്റെ മർമ്മരനാദവും സുഗന്ധ പുളകിതമായ പുഷ്പങ്ങളും ഇണങ്ങി വിളങ്ങുന്ന വിളക്കായ  ഭൂമിയെ അനുസ്മരിക്കുന്ന ദിനമാണ് ജൂൺ 5 ലെ ലോക പരിസ്ഥിതി ദിനം. സെന്റ് ജോസഫ് സ് യു പി സ്കൂളിലെ കുട്ടികൾ അഞ്ചാം ക്ലാസുകാരുടെ നേതൃത്വത്തിൽ  ഒരു തൈ നടാം നമുക്ക് അമ്മയ്ക്ക് വേണ്ടി ഒരു തൈ നടാംകൊച്ചുമക്കൾക്ക് വേണ്ടി എന്ന കവിതയുടെ ആലാപനത്തിലൂടെ പരിസ്ഥിതി ദിനത്തിന്റെ ഓർമ്മകൾ ഉണർത്തി. കോട്ടുവള്ളി പഞ്ചായത്ത് പത്താം വാർഡിലെ മെമ്പറായ  ശ്രീ ബിജു ആന്റണി പുതുശ്ശേരി പരിസ്ഥിതി ദിന സന്ദേശം കുട്ടികൾക്ക് നൽകി. ഭൂമി പുനസ്ഥാപിക്കൽ,
[[പ്രമാണം:25855-EKM-ENVI4.jpg|ലഘുചിത്രം|ENVIRONMENT DAY]]
വരൾച്ച പ്രതിരോധം, ഒരു ചെടി ഓരോ കുട്ടിയെങ്കിലും നട്ടുപിടിപ്പിക്കുക എന്ന ആശയം ഉൾക്കൊണ്ട് അദ്ദേഹം സംസാരിച്ചു
[[പ്രമാണം:25855-EKM-READ1.jpg|ലഘുചിത്രം|ENVIRONMENT DAY]]
ഇത് കുട്ടികൾക്ക് വളരെയേറെ പ്രചോദാത്മകമായിരുന്നു.തുടർന്ന് രാഷ്ട്രഭാഷയായി ഹിന്ദിയിൽ പരിസ്ഥിതി എന്റെ സ്വന്തം എന്ന വിഷയത്തിൽ ഊന്നി കൊണ്ടാണ് കുട്ടികൾ ഗാനം ആലപിച്ചത്. തുടർന്ന് പിടിഎ പ്രസിഡന്റ് ശ്രീ സമൻ ആന്റണി നാളെയുടെ വാഗ്ദാനങ്ങളാണ് കുട്ടികൾ അതോടൊപ്പം തന്നെ പ്രകൃതി എങ്ങനെ സംരക്ഷിക്കണം എന്നീ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി ഓരോ സ്റ്റാൻഡേർഡിൽ നിന്ന് ഒന്നു മുതൽ ഏഴാം ക്ലാസ് വരെയുള്ള ഓരോ കുട്ടിക്കും വൃക്ഷത്തൈ വിതരണം നടത്തി. പ്രകൃതി സംരക്ഷണ സന്ദേശം സ്കിറ്റിന്റെ രൂപത്തിൽ അഞ്ചാം ക്ലാസിലെ കൂട്ടുകാർ അവതരിപ്പിച്ചു
ഈസ് കിറ്റിലൂടെ കുട്ടികൾക്ക് പ്രകൃതിയെ കൂടുതൽ അറിയാനും സ്നേഹിക്കാനും സാധിച്ചു
പ്രകൃതിയുടെ ചുറ്റുപാടുകൾ നിരീക്ഷിച്ചറിയാനും പ്രകൃതിയാണ് നമ്മുടെ അമ്മ എന്നിവയെ ലക്ഷ്യം വെച്ച് ട്രഷർ ഹണ്ട് എന്ന മത്സരത്തിലൂടെ പരിസ്ഥിതി ദിനാഘോഷത്തിന് കൂടുതൽ മനോഹാരിത വർദ്ധിപ്പിച്ചു.3,4 സ്റ്റാൻഡേർഡിലെ കുട്ടികൾക്ക് പോസ്റ്റർ മത്സരവും 5, 6,7 എന്നീ ക്ലാസ്സുകാർക്ക്പപരിസ്ഥിതി ദിന ക്വിസ് എന്നീ മത്സരങ്ങൾ നടത്തുകയുണ്ടായി. വിജയികളായവർക്ക് അഭിനന്ദ പ്രവാഹവുംസമ്മാനങ്ങളും നൽകുകയുണ്ടായി.
എച്ച് എം സിസ്റ്റർ സീന ജോസിനെ നേതൃത്വത്തിൽ കുട്ടികളോടൊപ്പം ഒരു വൃക്ഷത്തൈ നട്ട് ഒരു തൈ നടാം നല്ല നാളേക്ക് വേണ്ടി എന്ന ഈരടിയോടു കൂടെ മാസ്റ്റർ ഓസ്റ്റിൻ ബൈജുവിന്റെ നന്ദി പ്രകാശനത്തോടെ പരിസ്ഥിതി ദിനാഘോഷത്തിന് തിരശ്ശീല വീണു.
[[പ്രമാണം:25855-EKM-READ.jpg|ലഘുചിത്രം|READING DAY]]
=== ജൂൺ 19 വായന ദിനം ===
ഗ്രന്ഥശാല  പ്രസ്ഥാനത്തിന്റെ അമരക്കാരൻ പി എൻ പണിക്കരുടെ ഇരുപത്തിയെട്ടാം  ചരമവാർഷികത്തോടനുബന്ധിച്ച് ജൂൺ 19 മുതൽ ജൂലൈ 18 വരെ വായന മാസാചരണത്തിന് അക്ഷരസ്നേഹികളെ ഒത്തൊരുമിച്ചിടാം എന്ന ഈരടിയോടുകൂടി. 
[[പ്രമാണം:25855-EKM-READ5.jpg|ലഘുചിത്രം|READING DAY]]
സെന്റ് ജോസഫ് സ്  യുപി സ്കൂൾ കൂനമ്മാവിൽ തിരി തെളിയിച്ചു ഉദ്ഘാടന കർമ്മം നിർവഹിച്ചു. അധ്യാപക പ്രതിനിധികളായ ജീമോൾ ടീച്ചർ, സിസ്റ്റർ ഹിത, മാസ്റ്റർ അഭിനവ് ബോബി എന്നിവർ ആയിരുന്നുതിരി തെളിക്കാൻ നേതൃത്വം  നൽകിയത്.
[[പ്രമാണം:25855-EKM-READ7.jpg|ലഘുചിത്രം|READING DAY]]
തുടർന്ന് കുമാരി അലീന ബിൽസു വായനയുടെ പ്രസക്തിയെ കുറിച്ചും കുഞ്ഞുണ്ണി മാഷിന്റെ കവിതയുടെ മഹാത്മ്യത്തെക്കുറിച്ചും വായനാദിന സന്ദേശമായി നൽകി. വായനാദിന പ്രതിജ്ഞ ഹെൻട്രിക് സിജു ഏവർക്കും ചൊല്ലിക്കൊടുത്തു. പുസ്തകമാണ് എന്റെ ചങ്ങാതി എന്ന് തുടങ്ങുന്ന കവിത അഞ്ചാം ക്ലാസിലെ കൂട്ടുകാർ അവതരിപ്പിച്ചു ഈ കവിത വളരെ പ്രചോദനം തന്നെയായിരുന്നു.
[[പ്രമാണം:25855-EKM-READ6.jpg|ലഘുചിത്രം|READING DAY]]
[[പ്രമാണം:25855-EKM-READ2.jpg|ലഘുചിത്രം|READING DAY]]
ഹിബ, ശ്വേതാ,  ആൾഡ്രിൻ ആന്റണി എന്നിവർ  ഖുറാൻ, ഭഗവത്ഗീത, ബൈബിൾ ഓരോരുത്തരുടെയും അനുയോജ്യമായ വേഷവിധാനങ്ങളോട് കൂടി ചൊല്ലി അവതരിപ്പിച്ചു.
 പുസ്തകമാണ് എന്റെ വഴികാട്ടി എന്ന ആശയത്തെ മുൻനിർത്തി ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള ഓരോ ഡിവിഷനിലെ കുട്ടികൾക്ക് ഓരോ ലൈബ്രറി പുസ്തകങ്ങൾ സി.റോസ്മിൻ, സി. ഷൈനിഎന്നിവർ വിതരണം ചെയ്തു. വായനാദിനത്തിന്റെ എല്ലാവിധ മംഗളങ്ങളും എല്ലാ കുട്ടികൾക്കും അധ്യാപകർക്ക് നേർന്നുകൊണ്ട്  വായനാദിന പ്രവർത്തനങ്ങൾ അവസാനിച്ചു.
1,261

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2111106...2505099" എന്ന താളിൽനിന്ന് ശേഖരിച്ചത്