"സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:44, 22 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജൂൺ 2024→June 1 പ്രവേശനോത്സവം
വരി 1,373: | വരി 1,373: | ||
=== June 1 പ്രവേശനോത്സവം === | === June 1 പ്രവേശനോത്സവം === | ||
സെൻറ് ജോസഫ്സ് യു.പി സ്കൂൾ കുനമ്മാവിലെ പ്രവേശനോത്സവം വളരെ വർണ്ണാഭമായിരുന്നു. കോട്ടുവള്ളി ഗ്രാമ പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവത്തിന് സാക്ഷ്യം വഹിച്ചത് സെൻ്റ്. ജോസ്ഫ്സ് യു.പി സ്കൂൾ ആണ് എന്നത് ഏറെ അഭിമാനകരമാണ്. | |||
പ്രവേശനോത്സവത്തെക്കുറിച്ച് മെയ് അവസാനം തന്നെ സ്കൂൾ തലത്തിലും, PTA തലത്തിലും, പഞ്ചായത്ത് തലത്തിലും ആവശ്യമായ ചർച്ചകൾ നടത്തി. രണ്ട് ദിവസം മുൻപ് തന്നെ HM സി.സീനയുടെ നേതൃത്വത്തിൽ ആവശ്യമായ ഒരുക്കങ്ങൾ പൂർത്തിയാക്കി. 2024 – 25 അക്കാദമിക വർഷത്തിൽ 143 പൊന്നോമനകളെയാണ് സെൻ്റ്. ജോസഫ്സ് വരവേറ്റത്. | |||
കൃത്യം 10.00 am – ന് തന്നെ സ്കൂൾ പ്രവേശന കവാടത്തിൽ നിന്നും കുട്ടികളുടെ ബാൻഡിൻ്റെ അകമ്പടിയോടെ വിശിഷ്ടാതിഥികളെ സ്റ്റേജിലേക്ക് ആനയിച്ചു. ഈശ്വരപ്രാർത്ഥനയോടെ പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് സി.സീന ജോസ് എല്ലാവരേയും സ്വാഗതം ചെയ്തു. അധ്യക്ഷ സ്ഥാനം അലങ്കരിച്ചത് ലോക്കൽ മാനേജർ സി.ആനി ജിൻസിറ്റയായിരുന്നു. പള്ളിക്കൂടങ്ങൾ ഉണ്ടാക്കുവാൻ മുൻകൈ എടുത്ത് കേരള ജനതയെ വിദ്യാസമ്പന്നരാക്കി മാറ്റിയ വി.കുരിയാക്കോസ് ഏലിയാസ് ചാവറയെ അനുസ്മരിച്ചാണ് സ്കൂൾ മാനേജർ തൻ്റെ അധ്യക്ഷ പ്രസംഗം നിർവ്വഹിച്ചത്. കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ എസ് കെ ഷാജി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. സ്കൂൾ പറവൂർ വിദ്യാഭ്യാസ ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയമെന്ന് ഉയർത്തി കാട്ടിയാണ് പഞ്ചായത്ത് പ്രസിഡൻ്റ് തൻ്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്. വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യത്തെയും പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് സ്കൂൾ നല്കുന്ന പ്രാധാന്യത്തെയും എടുത്തു കാട്ടി വാർഡ് മെമ്പറും കോട്ടുവള്ളി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിൻ കമ്മിറ്റി ചെയർ പേഴ്സൺ ശ്രീ ബിജു പഴമ്പിള്ളി ആശംസകൾ അർപ്പിച്ചു. BRC കോഡിനേറ്റർ ശ്രീമതി സുസ്മിത BRC യുടെ എല്ലാ support ഉം സ്കൂളിന് നല്കി ആശംസകൾ അർപ്പിച്ചു. 1C യിലേക്ക് പുതുതായി വന്ന അക്ഷര സജീവൻ ഇന്നത്തെ Lucky Star ആയി തിരഞ്ഞെടുക്കപ്പെടുകയും സ്റ്റേജിൽ വന്ന് സ്വയം പരിചയപ്പെടുത്തുകയും ചെയ്തു. PTA പ്രസിഡൻ്റ് ശ്രീ സമൺ ആൻ്റണി എല്ലാവർക്കും നന്ദി പറഞ്ഞു. | |||
ഒന്നാം ക്ലാസ്സിലേക്ക് പുതുതായി വന്ന കുരുന്നുകൾക്ക് നല്കിയ സ്വീകരണമായിരുന്നു ഇതിൽ ഏറ്റവും മികച്ചത്. സ്കൂളിൻ്റെ പേര് പ്രിൻ്റ് ചെയ്ത തൊപ്പിയും മധുരവും പൂക്കളും കൊടുത്ത് ഓരോ കുട്ടിയേയും പ്രത്യേകം ജോസഫൈൻ ഫാമിലിയിലേക്ക് സ്വാഗതം ചെയ്തു. നാല് ഡിവിഷനിലും ഉള്ള കുട്ടികൾ നാല് കളറുകളിലായി തൊപ്പികൾ വച്ച് അണിനിരന്നപ്പോൾ സ്കൂൾ വളരെ മനോഹരിയായി കാണപ്പെട്ടു. ഒന്നാം ക്ലാസ്സിലെ കൂട്ടുകാർ ക്ലാസ് ടീച്ചറിനോടും പ്രധാനാധ്യാപികയോടും ചേർന്ന് ഫോട്ടോ എടുക്കുകയും ചെയ്തു. കൂടാതെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ജോസഫൈൻ ഫാമിലിയിലേക്ക് കുട്ടികളെ നല്കുന്നത് വി. യൗസേപ്പിതാവാണെന്നും ഇവിടെ എത്തുന്ന ഓരോ കുട്ടിയും യൗസേപ്പിതാവിൻ്റെ കൈയ്യിലെ ഉണ്ണിയെപ്പോലെ സുരക്ഷിതരാണെന്നും , യൗസേപ്പിതാവിൻ്റെ സംരക്ഷണം ഉണ്ടാക്കുമെന്നും ഹെഡ്മിസ്ട്രസ്സ് സി.സീന ജോസ് ഓർമ്മപ്പെടുത്തി. | |||
അനുജൻമാരെയും അനുജത്തിമാരേയും സ്വീകരിക്കുവാൻ മുതിർന്ന കുട്ടികൾ ഏറെ ആവേശത്തിലായിരുന്നു. ചേച്ചിമാരുടേയും ചേട്ടൻമാരുടേയും കലാവിരുന്ന് ആസ്വദിച്ച് ഇരുന്ന കുരുന്നുകൾ തങ്ങളുടെ ദുഃഖമെല്ലാം മറന്ന് ഏറെ ആഹ്ലാദത്തിലായിരുന്നു. അതിനാൽ അധ്യാപകർക്കൊപ്പം ക്ലാസ്സിലേക്ക് പോകുവാൻ അവർക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല. കുട്ടികൾ ടീച്ചേഴ്സിനൊപ്പം പോയപ്പോൾ മാതാപിതാക്കൾ ശാന്തരായി അസംബ്ലി ഹാളിൽ ഒത്തുചേർന്നു കുഞ്ഞുമക്കളെ നല്ല രീതിയിൽ എങ്ങനെ പരിപാലിച്ചു നയിക്കാം എന്നതിനെക്കുറിച്ച് സി.മേരി സജിനി വളരെ മനോഹരമായി ക്ലാസ്സ് എടുത്തു. സോണി ടീച്ചർ പഠന സാമഗ്രികൾ മാതാപിതാക്കൾക്ക് പരിചയപ്പെടുത്തി കൊടുത്തു. ഉച്ചഭക്ഷണ ശേഷം ഏകദേശം 12-30 pm നോടെ പ്രവേശനോത്സവ പരിപാടി സമംഗളം പര്യവസാനിച്ചു.[[പ്രമാണം:25855-EKM-ENVI5.jpg|ലഘുചിത്രം|ENVIRONMENT DAY]] | |||
[[പ്രമാണം:25855-EKM-ENVI5.jpg|ലഘുചിത്രം|ENVIRONMENT DAY]] | |||
=== പരിസ്ഥിതി ദിന റിപ്പോർട്ട് === | === പരിസ്ഥിതി ദിന റിപ്പോർട്ട് === |