"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 12: വരി 12:
== ആരോഗ്യ ബോധവൽക്കരണം ==
== ആരോഗ്യ ബോധവൽക്കരണം ==
ജൂൺ പതിമൂന്നാം  തീയതി വ്യാഴാഴ്ച മുഹമ്മ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ  ഹെൽത്ത് ഇൻസ്പെക്ടർ ആയ ശ്രീമതി വിദ്യ മാഡം പേ വിഷബാധയെ ചെറുക്കുന്നതിനുള്ള റാബിസ് വാക്സിനെക്കുറിച്ച് ഒരു ബോധവൽക്കരണ ക്ലാസ് ഈ സ്കൂളിലെ കുട്ടികൾക്കായി എടുത്തു. പട്ടി ,പൂച്ച മുതലായ ഏതെങ്കിലും മൃഗങ്ങളിൽ നിന്നുള്ള കടിയോ ,പോറൽ പോലും ഏറ്റാൽ ഉടൻതന്നെ സോപ്പും വെള്ളവും ഉപയോഗിച്ച് 15 മിനിറ്റോളം കഴുകണമെന്നും എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തി പ്രതിരോധ കുത്തിവെപ്പ് എടുക്കേണ്ടതാണെന്നും  ഇവർ സൂചിപ്പിച്ചു. കൂടാതെ ഇപ്പോൾ മുഹമ്മ പരിസരങ്ങളിൽ വ്യാപിച്ചു വരുന്ന പക്ഷിപ്പനിയെക്കുറിച്ചും പാലിക്കേണ്ട മുൻ കരുതലുകളെ കുറിച്ചും ഓർമ്മപ്പെടുത്തി. തുടർന്ന് അവർ ചൊല്ലികൊടുത്ത  ശുചിത്വ പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി. കുട്ടികളിൽ ആരോഗ്യ ബോധം സൃഷ്ടിക്കുന്നതിന് ഇപ്രകാരമുള്ള ക്ലാസുകൾ ഉപകരിക്കുന്നു.

== വായനാദിനാചരണം ==
മുഹമ്മ മദർ തെരേസ ഹൈസ്കൂളിൽ 2024 -25 അധ്യായന വർഷത്തിലെ വായനാദിനാചരണം ജൂൺ 19  ബുധനാഴ്ച രാവിലെ 10 മണിക്ക് വിവിധ പരിപാടികളോടെ നടന്നു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാദർ ഷാജി ജോൺ വായനാദിനാചരണം ഉദ്ഘാടനം ചെയ്തു. Reading maketh a full man, Conference  a  ready man  and writing  an exact man എന്ന സന്ദേശം കുട്ടികൾക്ക് നൽകി. കുട്ടികളുടെ സ്വന്തം രചനകൾ ഉൾപ്പെടുത്തി എല്ലാ ക്ലാസിലും ക്ലാസ് മാഗസിനുകൾ പ്രസിദ്ധീകരിക്കണം എന്ന് അച്ചൻ ഓർമ്മപ്പെടുത്തി. കുട്ടികളുടെ പ്രതിനിധി അൽഫോൻസ വായനാദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. സ്കൂൾ ഹെഡ്മാസ്റ്റർ ജെയിംസ് കുട്ടി പി എ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഈ വർഷത്തെ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് കുട്ടികളുടെ പ്രതിനിധികൾ പി എൻ പണിക്കർ അനുസ്മരണം, പുസ്തകാസ്വാദനം, കവിത, സംഘഗാനം നൃത്തം എന്നിവ അവതരിപ്പിച്ചു.

12:24, 20 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25

പ്രവേശനോത്സവം 2024 - 25

മുഹമ്മ മദർ തെരേസ ഹൈസ്കൂളിലെ 2024 25 വർഷത്തിലെ പ്രവേശനോത്സവം 2025 ജൂൺ 3 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ചു.സ്കൂൾ മാനേജർ റവ.ഫാ. പോൾ തുണ്ടുപറമ്പിൽ സി എം ഐ തിരുഹൃദയപ്രതിഷ്ഠ നടത്തി സ്കൂളിന്റെ വെഞ്ചരിപ്പ് കർമ്മം നടത്തി.തുടർന്ന് പൂർവ്വ വിദ്യാർത്ഥികൾ സ്കൂളിന് സംഭാവനയായി നൽകിയ CCTV യുടെ ഉദ്ഘാടന കർമ്മവും മാനേജരച്ചൻ നിർവഹിച്ചു.അതിനുശേഷം ആഘോഷമായ പ്രവേശനോത്സവപരിപാടികൾ സ്കൂളിന്റെ ഓഡിറ്റോറിയത്തിൽ നടത്തുകയുണ്ടായി. സ്കൂൾ ഹെഡ്മാസ്റ്റർ ജെയിംസ് കുട്ടി സ്വാഗതം ആശംസിച്ചു തുടർന്ന് സ്കൂൾ മാനേജർ റവ.ഫാ. പോൾ തുണ്ടുപറമ്പിൽ സിഎംഐ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് കുട്ടികൾക്ക് സന്ദേശം നൽകി. നവാഗതരായ കുട്ടികൾ പ്രവേശനോത്സവഗാനം ആലപിച്ചു . പി ടി എ പ്രസിഡണ്ട് ശ്രീ ദിലീപ് വാർഡ് മെമ്പർ വിഷ്ണു വി മാനേജ്മെന്റ് പ്രതിനിധി ഫാ. സനീഷ് മാവേലിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .അധ്യാപക പ്രതിനിധി ജിൻസ് ജോസഫ് നന്ദിയർപ്പിച്ചു .എല്ലാ കുട്ടികൾക്കും മധുരപലഹാരങ്ങൾ വിതരണം ചെയ്തു. എട്ടാം ക്ലാസിലെ കുട്ടികൾക്കും മാതാപിതാക്കൾക്കും ഉച്ചഭക്ഷണം നൽകി പ്രവേശന ഉത്സവ പരിപാടികൾ 12.30 ന് സമാപിച്ചു

ജൂൺ 5-പരിസ്ഥിതി ദിനം

മുഹമ്മ മദർ തെരേസ സ്കൂളിൽ ജൂൺ 5 പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. ഹെഡ്മാസ്റ്റർ കുട്ടികൾക്ക്പരിസ്ഥിതി ദിന സന്ദേശം നൽകി. പത്താം ക്ലാസിലെ ദേവീ നന്ദന കുട്ടികൾക്ക് ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടു ക്കുകയും എല്ലാ കുട്ടികളും ഏറ്റുചൊല്ലുകയും ചെയ്തു. സ്കൂളിലെ എൻ സി സി കേഡറ്റുകളുടെ നേതൃത്വത്തിൽ അന്നേദിവസം സ്കൂൾ കോമ്പൗണ്ടിൽ വൃക്ഷത്തൈകൾ നട്ടു.

Orientation Programme

2024 ജൂൺ അഞ്ചാം തീയതി ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടു മണി മുതൽ മൂന്നര വരെ പത്താം ക്ലാസിലെ കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കുമായി ഒരു ഓറിയന്റേഷൻ പ്രോഗ്രാം നടത്തുകയുണ്ടായി. ഈ പ്രോഗ്രാമിൽ ക്ലാസുകൾ നയിച്ചത് ചേർത്തല എസ് എൻ കോളേജ് എക്കണോമിക്സ് വിഭാഗം മേധാവിയും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ ഡോ. ബി സുധീർ ആണ്.പഠനത്തിലും പരീക്ഷയിലും കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ക്ലാസിൽ ചർച്ച ചെയ്യപ്പെട്ടു. ഈ ഡിജിറ്റൽ യുഗത്തിൽ , നവമാധ്യമങ്ങളിൽ അനാവശ്യമായി ചെലവാക്കുന്ന സമയം കുറച്ചുകൊണ്ട് ടെൿനോളജിയിലെ പുതിയ സങ്കേതങ്ങളായ ചാറ്റ് ജി പി ടി, ജെമിനി തുടങ്ങിയവ പഠന ആവശ്യങ്ങൾക്കായി ഉപയോഗിക്കേണ്ടതിനെക്കുറിച്ചും, കുട്ടികൾ സ്വയം അച്ചടക്കം പാലിക്കേണ്ടതിനെക്കുറിച്ചും, ഏകാഗ്രത വർദ്ധിപ്പിക്കുന്നതിനായി മെഡിറ്റേഷൻ ശീലിക്കേണ്ടത് എങ്ങനെയെന്നും ക്ലാസിൽ പ്രവർത്തികമാക്കി.അധ്യയന വർഷത്തിന്റെ ആരംഭത്തിൽ തന്നെ ഇപ്രകാരം ഒരു ക്ലാസ് ക്രമീകരിച്ചത് ലക്ഷ്യബോധത്തോടെ പത്താം ക്ലാസിലെ കുട്ടികൾക്ക് പഠനത്തിൽ ഏർപ്പെടുന്നതിന് സഹായകരമാകും.

ആരോഗ്യ ബോധവൽക്കരണം

ജൂൺ പതിമൂന്നാം തീയതി വ്യാഴാഴ്ച മുഹമ്മ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ഹെൽത്ത് ഇൻസ്പെക്ടർ ആയ ശ്രീമതി വിദ്യ മാഡം പേ വിഷബാധയെ ചെറുക്കുന്നതിനുള്ള റാബിസ് വാക്സിനെക്കുറിച്ച് ഒരു ബോധവൽക്കരണ ക്ലാസ് ഈ സ്കൂളിലെ കുട്ടികൾക്കായി എടുത്തു. പട്ടി ,പൂച്ച മുതലായ ഏതെങ്കിലും മൃഗങ്ങളിൽ നിന്നുള്ള കടിയോ ,പോറൽ പോലും ഏറ്റാൽ ഉടൻതന്നെ സോപ്പും വെള്ളവും ഉപയോഗിച്ച് 15 മിനിറ്റോളം കഴുകണമെന്നും എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തി പ്രതിരോധ കുത്തിവെപ്പ് എടുക്കേണ്ടതാണെന്നും ഇവർ സൂചിപ്പിച്ചു. കൂടാതെ ഇപ്പോൾ മുഹമ്മ പരിസരങ്ങളിൽ വ്യാപിച്ചു വരുന്ന പക്ഷിപ്പനിയെക്കുറിച്ചും പാലിക്കേണ്ട മുൻ കരുതലുകളെ കുറിച്ചും ഓർമ്മപ്പെടുത്തി. തുടർന്ന് അവർ ചൊല്ലികൊടുത്ത ശുചിത്വ പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി. കുട്ടികളിൽ ആരോഗ്യ ബോധം സൃഷ്ടിക്കുന്നതിന് ഇപ്രകാരമുള്ള ക്ലാസുകൾ ഉപകരിക്കുന്നു.

വായനാദിനാചരണം