"ഗവ. എച്ച് എസ് എസ് മീനങ്ങാടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
=='''ജൂൺ 5 -പരിസ്ഥിതിദിനം '''== | |||
ലോകപരിസ്ഥിതി ദിനത്തിൽ വിവിധക്ലബുകളുടെ നേതൃത്തത്തിൽ വ്യത്യസ്‌തപ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. കുട്ടികൾക്ക് വൃക്ഷതൈകൾ വിതരണം ചെയ്‌തു .പരിസ്ഥിതി ബോധവൽക്കരണ ക്ലാസ് ,പരിസ്ഥിതി പോസ്റ്റർ രചന ,ക്വിസ് തുടങ്ങിയ പരിപാടികൾ നടന്നു . | |||
<div><ul> | |||
<li style="display: inline-block;"> [[File:15048 p1.jpg|thumb|none|450px]] </li> | |||
<li style="display: inline-block;"> [[File:15048 p2.jpg|thumb|none|450px]] </li> | |||
</ul></div> </br> | |||
=='''പ്രവേശനോത്സവം...'''== | =='''പ്രവേശനോത്സവം...'''== | ||
മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം നടന്നു. ഗാന്ധി പ്രതിമയിലെ പുഷ്പാർച്ചനക്കു ശേഷം വയനാട് ജില്ലാ പഞ്ചായത്തംഗം സിന്ധു ശ്രീധരൻ യോഗം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ഹാജിസ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം വേണുഗോപാൽ ആശംസകൾ നേർന്നു. കുട്ടികൾക്ക് മധുര പലഹാരങ്ങളും സമ്മാനങ്ങളും നൽകി | മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം നടന്നു. ഗാന്ധി പ്രതിമയിലെ പുഷ്പാർച്ചനക്കു ശേഷം വയനാട് ജില്ലാ പഞ്ചായത്തംഗം സിന്ധു ശ്രീധരൻ യോഗം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ഹാജിസ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം വേണുഗോപാൽ ആശംസകൾ നേർന്നു. കുട്ടികൾക്ക് മധുര പലഹാരങ്ങളും സമ്മാനങ്ങളും നൽകി |
10:38, 6 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
ജൂൺ 5 -പരിസ്ഥിതിദിനം
ലോകപരിസ്ഥിതി ദിനത്തിൽ വിവിധക്ലബുകളുടെ നേതൃത്തത്തിൽ വ്യത്യസ്‌തപ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. കുട്ടികൾക്ക് വൃക്ഷതൈകൾ വിതരണം ചെയ്‌തു .പരിസ്ഥിതി ബോധവൽക്കരണ ക്ലാസ് ,പരിസ്ഥിതി പോസ്റ്റർ രചന ,ക്വിസ് തുടങ്ങിയ പരിപാടികൾ നടന്നു .
പ്രവേശനോത്സവം...
മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം നടന്നു. ഗാന്ധി പ്രതിമയിലെ പുഷ്പാർച്ചനക്കു ശേഷം വയനാട് ജില്ലാ പഞ്ചായത്തംഗം സിന്ധു ശ്രീധരൻ യോഗം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ഹാജിസ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം വേണുഗോപാൽ ആശംസകൾ നേർന്നു. കുട്ടികൾക്ക് മധുര പലഹാരങ്ങളും സമ്മാനങ്ങളും നൽകി
വാക 2K 24 അവിസ്മരണീയമായി സ്കൂൾ വാർഷികം
ഏപ്രിൽ 12, 2024 : മീനങ്ങാടി ഗവർമെൻറ് ഹയർസെക്കണ്ടറി സ്കൂളിൻറെ 66-ാം വാർഷികം - വാക 2K 24 വിവിധ പരിപാടികളോടെ ആഘോഷിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ഇ വിനയൻ അധ്യക്ഷത വഹിച്ചു. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി അസൈനാർ, ജില്ലാ പഞ്ചായത്ത് മെമ്പർ സിന്ധു ശ്രീധരൻ, ഹയർസെക്കൻഡറി റീജ്യണൽ ഡയറക്ടർ സന്തോഷ് കുമാർ, പ്രിൻസിപ്പാൾ ഷിവികൃഷ്ണൻ, പ്രധാനാ ധ്യാപകൻ ജോയ് വി.സ്കറിയ, പി ടി എ പ്രസിഡൻറ് എസ് ഹാജിസ് , എസ്.എം.സി ചെയർമാൻ അഡ്വ. സി വി ജോർജ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി. വി വേണുഗോപാൽ, ടി പി ഷിജു, നാസർ പാലക്കമൂല തുടങ്ങിയവർ പ്രസംഗിച്ചു. സ്കൂളിലെ ആദ്യ വിദ്യാർത്ഥി ഡോ. ടി പി ശീതളനാഥൻ, മീനങ്ങാടി എയ്ഡഡ് യു. പി സ്കൂൾ സ്ഥാപക മാനേജർ മണങ്ങുവയൽ നാരായണൻ നായരുടെ പുത്രൻ പാർത്ഥസാരഥി, സ്കൂൾ നിർമ്മാണത്തിന് ആവശ്യമായ സ്ഥലം സംഭാവന ചെയ്തിരുന്ന അംശം അധികാരി കുപ്പത്തോട് കരുണാകരൻ നായരുടെ പുത്രൻ ഒ. ടി സുധീർ, സ്കൂളിൻ്റെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി സ്വന്തം ചെലവിൽ കെട്ടിടം നിർമ്മിച്ചു നൽകിയ സൈനുൽ അബ്ദീൻ റാവുത്തർ, വാക ലോഗോ ഡിസൈൻ ചെയ്ത ജോമേഷ് കാസ്ട്രോ , സ്വാഗതഗാനം ചിട്ടപ്പെടുത്തിയ മാധ്യമപ്രവർത്തക നീതു സനു തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു. 66 വർഷങ്ങൾക്കിടയിൽ സ്കൂളിൽ സേവനമനുഷ്ഠിച്ചു വിരമിച്ച പൂർവാധ്യാപകരെയും, വിവിധ തുറകളിൽ സംഭാവനകളർപ്പിച്ച 66 പ്രമുഖ പൂർവ്വ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു. ദേശീയ അധ്യാപക അവാർഡ് ജേതാക്കളായ പൂർവാധ്യാപകർ ടി എൻ സരസ്വതി അമ്മ, കെ. ഐ തോമസ് , ശ്രീകൃഷ്ണൻ, സംസ്ഥാന അധ്യാപക അവാർഡ് ജേതാക്കളായ കെ.ഒ പീറ്റർ, പി. കമലാക്ഷി, കെ വി സുജാത, അജിത് കാന്തി ,കായികാധ്യാപകൻ ജ്യോതി കുമാർ , മൈമൂന കണ്ണഞ്ചേരി, രാജമ്മ മോളി തോമസ് , കെ അബൂബക്കർ, പി ഐ മാത്യു , കെ നൂർജഹാൻ , അബ്രഹാം ഡാനിയേൽ, ടി എം തോമസ് പി.സി വത്സല , കെ. സുകുമാരൻ ,ഇലക്കാട് മുരളീധരൻ , കെ.ശ്രീധരൻ, ഫാ. എ.പി മത്തായി, എൻ.കെ ജോർജ്ജ്, ഇ. അനിത, വി കെ ജോൺ, പി വി ജെയിംസ്, സി. ബാലൻ, ടി ആർ രാജു , സലിൻ പാലാ , കെ എൻ രാധ , റോസ് മേരി ,മറിയക്കുട്ടി, ടി. ബാലൻ, പി എം മേരി ,ടി പി ശാന്ത ,കെ എൻ പൊന്നമ്മ തുടങ്ങി 75 ലേറെ അധ്യാപക ശ്രേഷ്ഠരാണ് ആദരം ഏറ്റുവാങ്ങിയത് .mആദരിക്കപ്പെട്ട പൂർവ്വ വിദ്യാർത്ഥികളിൽ പ്രമുഖ ചലച്ചിത്ര പിന്നണിഗായകൻ ഗോപകുമാർ, ചലച്ചിത്ര സംവിധായകൻ അലി അക്ബർ, എഴുത്തുകാരൻ ജോയ് പാലക്കമൂല, കവയിത്രി പി . എസ് നിഷ, ഗിന്നസ് റെക്കോർഡ് ജേതാവ് ജോയൽ കെ ബിജു , മജീഷ്യൻ ശശി താഴത്തുവയൽ, സയൻ്റിസ്റ്റ് എൽദോ പൂവത്തിങ്കൽ, അക്കാദമിക രംഗത്ത് മികവു പുലർത്തിയ പല്ലവി രാജ്,സെബിൻ മാത്യു,സാന്ദ്ര ബാലൻ, ഹൃദ്യ മരിയ ബേബി, ഡോ.ഡയാന മെറിൻ ,സുസ്മിത വികാസ് , എയ്ഞ്ചൽ എബ്രഹാം, നന്ദന സുരേഷ് , ഡോ.ഹെൽവിൻ വർഗീസ് ,ദേശീയ - അന്തർദേശീയതലങ്ങളിൽ നേട്ടം കൊയ്ത കായികതാരങ്ങളായ സതീഷ്കെ ആർ,അശ്വതി രമണൻ,റിനു ചന്ദ്രൻ ,സോണി കുര്യാക്കോസ് ,ഡോ. ടി സി അബ്ദുൽ റഫീഖ്തങ്കമണി, സീന അഗസ്റ്റിൻ,സജീഷ് പി എസ്,മുഹമ്മദലി, ബിനോയ് പി സി , സൗമ്യ , സി,ഷിനോ കെ വർഗീസ്, കെ. ഷജീർ ,മാക്സ് വെൽ ലോപ്പസ്,ബ്രിഷിത, സൽമാൻ, മുജീബ് റഹ്മാൻ, അലക്സ് സജി, സ്മിതാ വാസു, അലീന ജോസ് , ശരത് വിജയൻ, അഖില പി എസ് .വനജ പി.ടി, സിന്റോ ജോർജ്, മനു പ്രസാദ്, ഉമ്മർ അലി ,ജ്യോതിഷ് വി ,അനീഷ് ഒ ബി , അൻസാർ , ഷിജു ജോയ്, കണ്ണൻ, ഷീജ ഏലിയാസ്, ബ്രിസ്റ്റോ സി ബെന്നി, ബിനു കെ ,അമൽരാജ്, മുഹമ്മദ് ഷഹബാസ് , മുബഷിർ ,ജഷീർ വി. പി ,ഐശ്വര്യ റോയ്, ആതിര പി എസ്, അർജുൻ ദീപക്, ബ്രില്ലീന സി.എസ് ,ജോഷ്വൽ ജോയ്, അശ്വതി കെ എസ് ,ഡോ. അമൃത, വിനായക് കെ വിക്രം, പൂജ കൃഷ്ണൻ , രഹന കെ. ആർ, സുലോചന രാമകൃഷ്ണൻ, സതീഷ് കെ ആർ, രാകേഷ് കെ തുടങ്ങി തുടങ്ങിയ പ്രമുഖരും ഉൾക്കൊള്ളുന്നു. വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന കലാപ്രകടനങ്ങൾ, ചൂട്ട് നാടൻപാട്ട് ദൃശ്യമേള , പൂർവവിദ്യാർഥികളായ ഗോപകുമാറും ,സജി സി. ഏലിയാസും ചേർന്ന നയിച്ച ഗാനമേള എന്നിവയും ചടങ്ങിന് മാറ്റുകൂട്ടി. രാവിലെ പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ , പിടിഎ പ്രസിഡണ്ട് എസ് ഹാജിസ് എന്നിവർ ചേർന്ന് പതാക ഉയർത്തിയതോടെയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. തുടർന്ന് പൂർവ വിദ്യാർത്ഥി മുത്തു റാവുത്തറുടെ നേതൃത്വത്തിൽ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയും നടത്തി. സ്കൂളിലെ അധ്യാപക രക്ഷാകർതൃ സമിതി, പൂർവ്വ വിദ്യാർത്ഥി സംഘടനയായ സിഗ്നേച്ചർ, പൂർവാധ്യാപക കൂട്ടായ്മയായ സ്റ്റോറി ടൈം സ്റ്റാർസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത് .സ്കൂൾ വിദ്യാർത്ഥികൾക്ക് പുറമെ 3000 -ത്തിലേറെ പൂർവ്വ വിദ്യാർത്ഥികളും രക്ഷിതാക്കളും ചടങ്ങിന് സാക്ഷിയാവാൻ എത്തിച്ചേർന്നിരുന്നു