"വി.വി.എച്ച്.എസ്.എസ് നേമം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(യുഎസ്എസ് 2023- 24) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 79: | വരി 79: | ||
'''<big>ന്യൂസ് പേപ്പർ ചലഞ്ച്</big>''' | [[പ്രമാണം:44034 vvhssnemomupajeevanam.png|ലഘുചിത്രം|ഉപജീവനം പദ്ധതി|നടുവിൽ]]'''<big>ന്യൂസ് പേപ്പർ ചലഞ്ച്</big>'''[[പ്രമാണം:44034 vvhssnemomnewspaperchallenge.png|ലഘുചിത്രം|ന്യൂസ് പേപ്പർ ചലഞ്ച്|നടുവിൽ]] | ||
[[പ്രമാണം:44034 vvhssnemomnewspaperchallenge.png|ലഘുചിത്രം|ന്യൂസ് പേപ്പർ ചലഞ്ച്|നടുവിൽ]] | |||
വിക്ടറി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗം എൻ.എസ്.എസിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് വാരാചരണത്തോടനുബന്ധിച്ച് ശാന്തിവിള താലൂക്ക് ഹോസ്പിറ്റലിലെ Palliative Care ൽ ഉൾപ്പെട്ട കിടപ്പുരോഗികൾക്ക് നൽകാനുള്ള Food items കൈമാറുന്നു. കുട്ടികൾ കളക്ട് ചെയ്ത സാധനങ്ങളും ന്യൂസ്‌പേപ്പർ ചലഞ്ചിലൂടെ കിട്ടിയ തുക ഉപയോഗിച്ചുമാണ് ഇവ ശേഖരിച്ചത്. | വിക്ടറി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗം എൻ.എസ്.എസിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് വാരാചരണത്തോടനുബന്ധിച്ച് ശാന്തിവിള താലൂക്ക് ഹോസ്പിറ്റലിലെ Palliative Care ൽ ഉൾപ്പെട്ട കിടപ്പുരോഗികൾക്ക് നൽകാനുള്ള Food items കൈമാറുന്നു. കുട്ടികൾ കളക്ട് ചെയ്ത സാധനങ്ങളും ന്യൂസ്‌പേപ്പർ ചലഞ്ചിലൂടെ കിട്ടിയ തുക ഉപയോഗിച്ചുമാണ് ഇവ ശേഖരിച്ചത്. | ||
'''<big><u>പഠനോത്സവം</u></big>''' | |||
2024ലെ പഠനോത്സവം വളരെ ഭംഗിയായി തന്നെ നിർവഹിക്കാൻ നമുക്ക് സാധിച്ചു.പഠനോത്സവവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ഇവിടെ ഉൾപ്പെടുത്തുന്നു. | |||
'''<big><u>യാത്രാമംഗളം</u></big>''' | |||
[[പ്രമാണം:44034 vvhssnemomsnehavirrunnu.jpg|ലഘുചിത്രം|യാത്രാമംഗളം]] | |||
[[പ്രമാണം:44034 vvhssnemomsnehavirrunnu.png.png|ലഘുചിത്രം|യാത്രാമംഗളം]] | |||
ഈ വർഷം ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുന്ന നമ്മുടെ പ്രിയപ്പെട്ട െഹച്. എം. ശ്രീശാംലാൽ സർ, അനിൽകുമാർ സർ (ഹിന്ദി അധ്യാപകൻ), ശ്രീ ചന്ദ്രബാബു സർ(പ്യൂൺ) എന്നിവർക്ക് വേണ്ടിയുള്ള സ്നേഹവിരുന്ന് 27. 3. 2024 ബുധനാഴ്ച വളരെ ഭംഗിയായി തന്നെ നിർവഹിക്കാൻ സാധിച്ചു. | |||
== '''<big><u>യുഎസ്എസ് 2023- 24</u></big>''' == | |||
[[പ്രമാണം:44034 vvhssnemomuss2023.png|ലഘുചിത്രം|യുഎസ്എസ് 2023- 24]] | |||
ഈ വർഷത്തെ യുഎസ്എസ് പരീക്ഷയിൽ നമ്മുടെ വിദ്യാലയത്തിലെ 7c പഠിക്കുന്ന ഹരികൃഷ്ണൻ .ആർ മികച്ച വിജയം കൈവരിച്ചു. |
17:03, 29 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
2023- 24 സ്കൂൾ വർഷത്തെ പ്രവർത്തനങ്ങൾ
പ്രവേശനോത്സവം
2023 -2024 ലേ അധ്യയന വർഷത്തിലെ പ്രവേശനോത്സവം വളരെ ഭംഗിയായി തന്നെ നടത്തി. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കഴിഞ്ഞ ഉടനെ സ്കൂൾതലവും പ്രവേശനോത്സവം ജൂൺ 1 വ്യാഴാഴ്ച നടത്തിയ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം ശ്രീശാന്തൻ പ്രശസ്ത കവിയും ഗാനരചയിതയുമാണ് . വിശിഷ്ടാതിഥി ശ്രീമതി സജിത രാജീവ് (പിന്നണി ഗായിക) മുഖ്യപ്രഭാഷണം ശ്രീ സുകു പാൽക്കുളങ്ങര (സാഹിത്യകാരൻ) . ശ്രീ കെ വി ശൈലജ ദേവി (മാനേജർ വിക്ടറി സ്കൂൾ നേമം) ശ്രീ വിനോദ് (വാർഡ് മെമ്പർ) ശ്രീമതി കെ വി ശ്രീകല (റിട്ടയേർഡ് പ്രിൻസിപ്പൽ മാനേജിങ് ട്രസ്റ്റ് അംഗം) ശ്രീ ശ്യാംലാൽ( പ്രഥമ അധ്യാപകൻ )ശ്രീ സജൻ (പിടിഎ പ്രസിഡണ്ട്) ശ്രീമതി ബിന്ദു പിള്ള( പ്രിൻസിപ്പൽ വിക്ടറി വൊക്കേഷണൽ ഹയർ സെക്കൻഡറി) ശ്രീമതി ലീന( പ്രിൻസിപ്പൽ വിക്ടറി ഹയർ സെക്കൻഡറി സ്കൂൾ) എന്നിവരുടെ അനുഗ്രഹത്താൽ ഈ വർഷത്തെ പ്രവേശനോത്സവം വളരെ ഭംഗിയായി തന്നെ നമുക്ക് നിർവഹിക്കാൻ കഴിഞ്ഞു.(സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവം)[1]
ജൂൺ 5 പരിസ്ഥിതി ദിനം,[2]
ജൂൺ 14 ലോക രക്തസാക്ഷി ദിനം
ജൂൺ 21 സംഗീത ദിനം
ജൂൺ 23 ലോക ഒളിമ്പിക് ദിനം
ജൂൺ 19 വായനാദിനം
ജൂൺ 21 യോഗാ ദിനം
ആഗസ്റ്റ് 17 കർഷക ദിനം
ഈ ദിനങ്ങളുമായി ബന്ധപ്പെട്ട രചനാമത്സരങ്ങൾ, പോസ്റ്റർ നിർമ്മാണ മത്സരം ,ക്വിസ് മത്സരം എന്നിവ ക്ലാസ് തലത്തിലും യുപി ,എച്ച്എസ് ,എച്ച് എസ് എസ് വിഭാഗത്തിലും നടത്തി. മത്സര വിജയികളെ കണ്ടെത്തി അനുമോദിച്ചു.യോഗ ദിനത്തിൽ ഡോക്ടർ സുനന്ദ് ടി എസ് രാജിന്റെ നേതൃത്വത്തിൽ കുട്ടികളുടെ ശാരീരിക മാനസിക പിരിമുറുക്കത്തിന് അയവ് വരുത്തുന്ന രീതിയിൽ യോഗ പരിശീലനം ഓൺലൈനായി നടത്തി. കൂടാതെ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരണവും നടത്തി.വിവിധ ക്ലബ്ബുകൾ രൂപീകരിച്ചു.
സ്വാതന്ത്ര്യദിനാഘോഷം എൻസിസി ഓഫീസറുടേയും എൻ സി സി കേഡറ്റിന്റേയും സാന്നിധ്യത്തിൽ സാമൂഹിക അകലം പാലിച്ചു കൊണ്ട് സ്കൂളിൽ പതാക ഉയർത്തി. അതിനു ശേഷം ഓൺലൈനായി പി.ടി.എ പ്രസിഡന്റ്, ഹെഡ് മാസ്റ്റർ , പ്രിൻസിപ്പൽ, കുട്ടികൾ, രക്ഷിതാക്കൾ, മാനേജർ എന്നിവരെ ഉൾപ്പെടുത്തി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ എ പ്ലസ് കിട്ടിയ കുട്ടികളെഅനുമോദിച്ചു. സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട വ്യത്യസ്ത മത്സരങ്ങൾ സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.[3]
ഓണാഘോഷം
ഓണാഘോഷം ഈ വർഷം വളരെ വിപുലമായി തന്നെ നമ്മുടെ സ്കൂളിൽ ആഘോഷിക്കുകയുണ്ടായി ഉദ്ഘാടനത്തിന് ശേഷം വിവിധ കലാപരിപാടികൾ കുട്ടികളുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു തുടർന്ന് ഗംഭീര ഓണസദ്യ ഉണ്ടായിരുന്നു.
അധ്യാപക ദിനം
1961 മുതൽ ഇന്ത്യയിൽ അദ്ധ്യാപകദിനം ആചരിച്ചുവരുന്നുണ്ട്. അതിപ്രശസ്തനായ ഒരു അദ്ധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5 ആണ് അദ്ധ്യാപകദിനമായി തിരഞ്ഞെടുത്തിട്ടുള്ളത്. അദ്ധ്യാപകരുടെ സാമൂഹ്യസാമ്പത്തിക പദവികൾ ഉയർത്തുകയും അവരുടെ കഴിവുകൾ പരമാവധി, വിദ്യാർഥികളുടെ ഉന്നമനത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നതിന് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുകയാണ് ഈ ദിനാഘോഷത്തിന്റെ മുഖ്യലക്ഷ്യം. ഇതോടനുബന്ധിച്ച് പൊതുയോഗങ്ങളും ചർച്ചാസമ്മേളനങ്ങളും ഘോഷയാത്രകളും സംഘടിപ്പിക്കാറുണ്ട്.അധ്യാപക ദിനത്തിൽ നമ്മുടെ സ്കൂളിൽ അന്ന് സ്പെഷ്യൽ അസംബ്ലി ഉണ്ടായിരിക്കുകയും അന്നേദിവസം സ്കൂളിലെ എല്ലാ അധ്യാപകർക്കും കുട്ടികളുടെ വക പ്രത്യേക സമ്മാനങ്ങൾ ഉണ്ടായിരുന്നു എസ്പിസി കേഡറ്റിന്റെ നേതൃത്വത്തിൽ പ്രത്യേക കലാപരിപാടികളും ഉണ്ടായിരുന്നു അന്നേദിവസം ഹൈസ്കൂൾ വിഭാഗത്തിലെ കുട്ടികൾ യുപി വിഭാഗത്തിലെ കുട്ടികൾക്ക് ക്ലാസ് എടുക്കുകയും ഉണ്ടായി.
സ്കൂൾ ശാസ്ത്രോത്സവം
സ്കൂൾതലത്തിൽ പ്രവർത്തിപരിചയമേളയിൽ നിന്നും ഗണിതശാസ്ത്ര സാമൂഹ്യ ശാസ്ത്രം വിഭാഗം എന്നിവയിൽ കുട്ടികളുടെ വളരെ നല്ല പങ്കാളിത്തം തന്നെയുണ്ടായി അതിൽനിന്നും സബ്ജില്ലാതലത്തിൽ മത്സരിക്കുന്നതിനുവേണ്ടി കുട്ടികളെ തിരഞ്ഞെടുത്തു.
ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്- സെപ്റ്റംബർ 9
നമ്മുടെ സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കായി 09.08.2023 തീയതി ക്യാമ്പ് സംഘടിപ്പിച്ചു.
ഇ-ഇലക്ഷ൯
സ്കൂൾ പാർലമെൻറ് ഇലക്ഷൻ ഇ-ഇലക്ഷനായി നടത്തി. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഇലക്ഷൻ ബൂത്തുകൾക്ക് നേതൃത്വം നൽകി. പ്രിസൈഡിങ് ഓഫീസർ ഫസ്റ്റ് പോളിംഗ് ഓഫീസർ, സെക്കൻഡ് പോളിംഗ് ഓഫീസർ, പോളിംഗ് ഓഫീസർ, പോളിംഗ് അസിസ്റ്റൻറ് എന്നീ ചുമതലകൾ അംഗങ്ങൾ ഭംഗിയായി നിർവഹിച്ചു. എസ് പി സി വിദ്യാർത്ഥികൾ അച്ചടക്ക പരിപാലനം നടത്തി. വോട്ടെടുപ്പിനെ തുടർന്ന് ഫലപ്രഖ്യാപനം നടത്തുകയുണ്ടായി .തുടർന്ന് പാർലമെൻറ് ഭാരവാഹികളെ തിരഞ്ഞെടുപ്പ് നടത്തി.
ഭക്ഷ്യമേള
നാടൻ ഭക്ഷ്യവിഭവസമാഹരണവും പ്രദർശനവും പരമ്പരാഗത ഭക്ഷ്യവിഭവമേളയും സെമിനാറും 2023 ഒക്ടോബർ മാസം പതിനേഴാം തീയതി ചൊവ്വാഴ്ച സ്കൂളിൽ സംഘടിപ്പിച്ചു.
ക്രിസ്മസ് വെക്കേഷനിൽ എൻഎസ്എസ് ക്യാമ്പ്
നേമം വിക്ടറി വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ NSS യൂണിറ്റിന്റെ സപ്തദിന ക്യാമ്പ് GGHSS നെയ്യാറ്റിൻകരയിൽ, 26.12.2023 ചൊവ്വാഴ്ച ആരംഭിച്ചു. നേമം വിക്ടറി ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജായ ലീന എൻ.നായർ പതാക ഉയർത്തുകയും സ്വാഗത പ്രസംഗം നടത്തുകയും ചെയ്തു.നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ ശ്രീ. പി.കെ രാജമോഹനൻ ഉത്ഘാടനം നിർവഹിച്ചു. നേമം വിക്ടറി ബോയ്സ് സ്കൂൾ പി ടി എ പ്രസിഡന്റ് ശ്രീ. സജൻ എസ് അധ്യക്ഷനായിരുന്ന യോഗത്തിൽ ഫോർട്ട് കൗൺസിലർ ശ്രീമതി അജിത ആർ ആശംസ പ്രസംഗം നടത്തി. NSS കോർഡിനേറ്റർ സിനിത കെ കൃതജ്ജത രേഖപ്പെടുത്തി.
കെ.എസ്ആർ.ടി.സി ബസ്സുകൾ വൃത്തിയാക്കി വിദ്യാർത്ഥികൾ
നെയ്യാറ്റിൻകര കെഎസ്ആർടിസി ഡിപ്പോയിലെ ബസ്സുകൾ കഴുകി വൃത്തിയാക്കി എൻഎസ്എസ് യൂണിറ്റിലെ വിദ്യാർത്ഥികൾ. നേമം വിക്ടറി വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളുടെ എൻഎസ്എസ് സപ്തദിന ക്യാമ്പിനോട് അനുബന്ധിച്ചാണ് ശുചീകരണം നടത്തിയത്.േനമം വിക്ടറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിലെ എൻഎസ്എസ് കൊളണ്ടിയർമാരാണ് ബസ് ശുചീകരണത്തിന് ഇറങ്ങിയത്. നെയ്യാറ്റിൻകര ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ക്യാമ്പിൽ 30 പെൺകുട്ടികളും 20 ആൺകുട്ടികളും ആണ് പങ്കെടുത്തത് .ശുചീകരണ പ്രവർത്തനങ്ങൾക്ക് എൻഎസ്എസ് യൂണിറ്റിന്റെ ചുമതലയുള്ള അധ്യാപിക സിനിത നേതൃത്വം നൽകി.
ജനുവരി 6 സ്പോർട്സ് ഡേ
ആരോഗ്യമുള്ള ശരീരത്തിൽ ആരോഗ്യമുള്ള മനസ്സ് കുടികൊള്ളുന്നു. ആരോഗ്യത്തിന് കായികാധ്വാനമോ വ്യായാമമോ അത്യാവശ്യമാണ്. ഈ തിരിച്ചറിവാണ് വിദ്യാലയങ്ങളിൽ സ്പോർട്സിനും ഗെയിംസിനു മൊക്കെ പ്രാധാന്യം നേടിക്കൊടുക്കുന്നത്. ആരോഗ്യത്തിന്റെ കാര്യ ത്തിൽ വിദ്യാർത്ഥികൾക്കുമാത്രമല്ല മുതിർന്നവർക്കും വ്യായാമം അത്യാ വശ്യമാണ്. നിരവധി ആരോഗ്യപ്രശ്നങ്ങൾക്കു കാരണം വ്യായാമ രഹിതമായ ജീവിതക്രമമാണ്. ഈ വ്യായാമപദ്ധതിയാണ് സ്പോർട് സും ഗെയിംസും വഴി വിദ്യാർത്ഥികൾക്കു ലഭിക്കുന്നത്. ക്ലാസ്സ് മുറി കളിലെയും പാഠപുസ്തകത്തിലെയും വിരസതകൾക്കിടയിൽ ഒരു ഹോബിയായും ഈ കായികപ്രവർത്തനം മാറിയിട്ടുണ്ട്.
ഓഗസ്റ്റ് 29 രാജ്യം ദേശീയ കായിക ദിനം. ഇന്ത്യൻ ഹോക്കിയെ ലോകത്തിന്റെ നെറുകയിൽ പ്രതിഷ്ഠിച്ച ധ്യാൻ ചന്ദ് എന്ന ഹോക്കി മാന്ത്രികനോടുള്ള ആദരസൂചകമായാണ് ധ്യാൻ ചന്ദ് ജനിച്ച ആഗസ്ത് 29 ന് ഇന്ത്യ ദേശീയ കായികദിനമായി ആചരിക്കുന്നത്. ഇന്ത്യയ്ക്ക് തുടർച്ചയായി മൂന്നുതവണ ഒളിമ്പിക്സ് ഹോക്കിയിൽ സ്വർണ മെഡൽ നേടത്തന്ന താരമാണ് ധ്യാൻ ചന്ദ്. ധ്യാൻചന്ദിന്റെ കാലം ഇന്ത്യൻ ഹോക്കിയുടെ സുവർണ്ണകാലഘട്ടമായി കണക്കാക്കപ്പെടുന്നു. കൂലിപ്പട്ടാളക്കാരനായി ബ്രിട്ടീഷ് പട്ടാളത്തിൽ ജോലി തുടങ്ങിയ അദ്ദേഹത്തിന് ഇന്ത്യൻ സർക്കാർ സ്വാതന്ത്ര്യാനന്തരം പട്ടാളത്തിൽ മേജർ പദവി നൽകുകയും 1956ൽ പത്മഭൂഷൺ നൽകി ആദരിക്കുകയും ചെയ്തു.[2]ജനുവരി ആറാം തീയതി നമ്മുടെ സ്കൂളിൽ സ്പോർട്സ് ഡേ സുനന്ദ സാറിൻറെ നേതൃത്വത്തിൽ വളരെ നന്നായി ആചരിച്ചു.
74-ാം സ്കൂൾ വാർഷികം
സ്കൂളിൻറെ 74-ാം വാർഷിക ആഘോഷം 2024 ജനുവരി 16 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഉദ്ഘാടനം നിർവഹിച്ചത് ഡോക്ടർ എം സത്യൻ( ഡയറക്ടർ കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്).
ഉപജീവനം പദ്ധതി
വിക്ടറി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം എൻഎസ്എസ് വോളന്റീർസ് ഉപജീവനം പദ്ധതിയുടെ ഭാഗമായി കോഴിക്കുഞ്ഞുങ്ങളെ കൈമാറി.
ന്യൂസ് പേപ്പർ ചലഞ്ച്
വിക്ടറി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗം എൻ.എസ്.എസിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് വാരാചരണത്തോടനുബന്ധിച്ച് ശാന്തിവിള താലൂക്ക് ഹോസ്പിറ്റലിലെ Palliative Care ൽ ഉൾപ്പെട്ട കിടപ്പുരോഗികൾക്ക് നൽകാനുള്ള Food items കൈമാറുന്നു. കുട്ടികൾ കളക്ട് ചെയ്ത സാധനങ്ങളും ന്യൂസ്‌പേപ്പർ ചലഞ്ചിലൂടെ കിട്ടിയ തുക ഉപയോഗിച്ചുമാണ് ഇവ ശേഖരിച്ചത്.
പഠനോത്സവം
2024ലെ പഠനോത്സവം വളരെ ഭംഗിയായി തന്നെ നിർവഹിക്കാൻ നമുക്ക് സാധിച്ചു.പഠനോത്സവവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ഇവിടെ ഉൾപ്പെടുത്തുന്നു.
യാത്രാമംഗളം
ഈ വർഷം ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുന്ന നമ്മുടെ പ്രിയപ്പെട്ട െഹച്. എം. ശ്രീശാംലാൽ സർ, അനിൽകുമാർ സർ (ഹിന്ദി അധ്യാപകൻ), ശ്രീ ചന്ദ്രബാബു സർ(പ്യൂൺ) എന്നിവർക്ക് വേണ്ടിയുള്ള സ്നേഹവിരുന്ന് 27. 3. 2024 ബുധനാഴ്ച വളരെ ഭംഗിയായി തന്നെ നിർവഹിക്കാൻ സാധിച്ചു.
യുഎസ്എസ് 2023- 24
ഈ വർഷത്തെ യുഎസ്എസ് പരീക്ഷയിൽ നമ്മുടെ വിദ്യാലയത്തിലെ 7c പഠിക്കുന്ന ഹരികൃഷ്ണൻ .ആർ മികച്ച വിജയം കൈവരിച്ചു.