"ജി.എച്ച്.എസ്സ്.എസ്സ്. മുതലമട/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 65: വരി 65:


<!--visbot  verified-chils->
<!--visbot  verified-chils->
'''
[[പ്രമാണം:മുതലമട റെയിൽവേ സ്റ്റേഷൻ.jpg|ലഘുചിത്രം]]
'''
കൊല്ലങ്കോട്ടെത്തുന്ന സഞ്ചാരികളുടെയും സിനിമാ- സീരിയൽ നിർമാതാക്കളുടെയും ഇഷ്ട ഡെസ്റ്റിനേഷനാണ് മുതലമട റെയിൽവേ സ്റ്റേഷൻ.
പ്ലാറ്റുഫോമുകൾക്ക് നടുവിലായി പടർന്നു പന്തലിച്ചു നിൽക്കുന്ന അരയാലുകളുടെയും പേരാലുകളുടെയും നിറഞ്ഞ സാന്നിധ്യമാണ് ഇവിടത്തെ മുഖ്യ ആകർഷണം.
മുതലമട കാമ്പ്രത്തുചള്ള നാൽക്കവലയിൽ നിന്ന് വടക്കോട്ട് നാലുകിലോമീറ്ററോളം സഞ്ചരിച്ചാൽ ഈ സ്ഥലം കാണാം.......

20:16, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

മുതലമട ചരിത്രവും ഭൂമിശാസ്ത്രവും

പാലക്കാട് ജില്ലയിലെ വളരെ പിന്നാക്കം നില്ക്കുന്ന ഗ്രാമമാണ് മുതലമട.പാലക്കാടു ജില്ലയുടെ തെക്കുകിഴക്കുഭാഗത്തായി തമിഴ്നാടിനോടു ചേർന്നുകിടക്കുന്ന പഞ്ചായത്താണ് മുതലമട.ഇതിന്റെ വിസ്തീർണ്ണം 375 ച. കീമീ ആണ്.285കീമീ വനപ്രദേശമാണ്.'പറമ്പിക്കുളം,ചുള്ളിയാർ,മീങ്കര,പെരുവാരിപ്പള്ളം,തൂണക്കടവ്'എന്നീ 5 ഡാമുകൾ ഈപഞ്ചായത്തിലുണ്ട്.കേരളത്തിലെ രണ്ടാമത്തെ വലിയ പഞ്ചായത്താണ് മുതലമട.നയനമനോഹരമായ 'പറമ്പിക്കുളം കടുവ സംരക്ഷണ കേന്ദ്രം' ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.തെന്മലയോരത്ത്ധാരാളം മയിലുകളുണ്ട്. 'മാംഗോസിറ്റിഎന്ന അപരനാമത്താൽ മുതലമട അറിയപ്പെടുന്നു.

ചരിത്രം

പ്രാചീന മുതലമട

'മുതലിന്റെ മേട' എന്ന അർഥത്തിലാണ് ഈപേരു കൈവന്നത്.മുതൽ + മേട് പിന്നീട് മുതലമടയായിത്തിർന്നു.ഇന്നത്തെ മുതലമടപഞ്ചായത്തിലെ സ്ഥലങ്ങളോടൊപ്പം തമിഴ്നാടിന്റെ ചില പടിഞ്ഞാറൻഭാഗങ്ങളും നെല്ലിയാമ്പതിയും കൊല്ലങ്കോടിന്റെ തെക്കേ മലയോരങ്ങളും ചേർന്നതായിരുന്നു പഴയ മുതലമട.


ശിലായുഗം

ശിലായുഗം മുതൽ ഇവിടെ മനുഷ്യവാസം ഉണ്ടായിരുന്നു.പറമ്പിക്കുളം,നെല്ലിയാമ്പതി പ്രദേശങ്ങളിൽ അവർ താമസിച്ചിരുന്നു. അക്കാലത്തെ ശിലായുധങ്ങളും ആരാധനാ വിഗ്രഹങ്ങളും കണ്ടെടുത്തിട്ടുണ്ട്.മഹാശിലായുഗകാലത്തെ അവശിഷ്ടങ്ങളും (കല്ലറകൾ,മുനിയറകൾ,നന്നങ്ങാടികൾ,നാട്ടുകല്ലുകൾ)ഇവിടെ കാണാം.കിളിമലയിലും ഗോവിന്ദാമലയിലും പറമ്പിക്കുളം മലയിലും കാണപ്പെടുന്ന ഗുഹകൾ ശിലായുഗമനുഷ്യൻ താമസിച്ചിരുന്നവയാണ്.ആനമാറിക്കടുത്ത് വീരക്കല്ല് കാണാൻ കഴിയും.

ചേര സംഘ കാലഘട്ടം

മുതൽമേടയുടെ ആസ്ഥാനം നെന്മേനി ആയിരുന്നു.ഈകൊട്ടാരമാണ്മുതൽ മേട എന്നറിയപ്പെട്ടിരുന്നത്. രാജ്യത്തിന്റെ വമ്പിച്ച വരുമാനവും ഭൂസ്വത്തുക്കളും കൊണ്ടാണ് ആകൊട്ടാരത്തെ മുതൽ മേട എന്നുവിളിച്ചു വന്നത്.ആനകൾ,സുഗന്ധദ്രവ്യങ്ങൾ, തേക്കുതടികൾതുടങ്ങിയവ ധാരാളം കയറ്റുമതി ചെയ്തിരുന്നു.ഈരാജ്യം ചേര സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു.
മുതൽ മേടയുടെ ഒരു കോട്ടയായിരുന്നു പാപ്പാഞ്ചള്ളയിലെ കോട്ട.6,7 നൂറ്റാണ്ടുകളിൽ രാജ്യത്തെ ചോളരും കളഭ്രരും ആക്രമിച്ചു. നാമാവശേഷമായ കൊട്ടാരത്തിന്റെ അവശിഷ്ടങ്ങൾ നെന്മേനിയിൽ ഉണ്ട്.ഉത്ഖനനത്തിലൂടെ സ്വർണ്ണനാണയമുൾപ്പെടെ അനവധി സാധനങ്ങൾ ഇവിടെ നിന്നും കണ്ടു കിട്ടിയിട്ടുണ്ട്.
പിന്നീട് രാജ്യം പലതായി.കുറുനീലമന്നർ എന്നറിയപ്പെടുന്ന ചെറുകിട രാജാക്കന്മാർമലമുകൾ ആസ്ഥാനമാക്കിഭരണം തുടങ്ങി.അങ്ങനെ പറമ്പുമല അരചനും പറമ്പിക്കുളം (മൂച്ചംകുണ്ട്) അരചനും ഉണ്ടായി. ഇക്കാലത്ത് മുതലമട കോട്ട അവർ പുനർനിർമ്മിച്ചു.കോട്ടയ്ക്കുള്ളിൽ ഉണ്ടായിരുന്ന കുളത്തിൽ മുതലകളെ വളർത്തുകയും ശത്രുക്കളെ അതിൽ ഇട്ടു കൊല്ലുകയും ചെയ്യുക പതിവായിരുന്നു.അങ്ങനെമുതൽ മേട മാറിമുതലമട(മുതലയുള്ള മട ) എന്നപേര് രൂപപ്പെട്ടു.ഇക്കാലത്ത് നിർമ്മിച്ച ഉരിയരിപ്പുഴയോരത്തെ കോട്ട യുടെ സമീപത്തെ ഒരിക്കലും വറ്റാത്ത കയത്തിൽനിന്നും പടിഞ്ഞാറോട്ട് ഒരു വഴിയുണ്ടെന്നും അത് കോട്ടയമ്പലത്തിൽ എത്തിച്ചേരുമെന്നും പറഞ്ഞുവരുന്നു.

ചേര-സംഘകാലഘട്ടത്തിൽ ധാരാളം ആദിവാസിസമൂഹങ്ങൾ ഇവിടെ പാർത്തിരുന്നു.കാടർ,ഇരുളർ,മലസർ,മലമലസർ,തുടങ്ങിയ വർഗക്കാർകാടുകളിലേക്ക് ഉൾ വലിഞ്ഞ് കുടികളായി താമസം തുടങ്ങി.
മുതലമട പ്രദേശത്തുകൂടി മൂന്നു പ്രധാനസഞ്ചാരപാതകൾ ഉണ്ടായിരുന്നു. ഒന്ന് പറമ്പിക്കുളം മലനിരകളിലൂടെ കൊടുങ്ങല്ലൂരിൽ എത്തിച്ചേരുന്നവഴിയാണ്.രണ്ടാമത്തെപാത ചെമ്മണാമ്പതിയിലൂടെ മുസ്സിരിസ്സിലേക്ക് എത്തിച്ചേരുന്നതായിരുന്നു.മൂന്നാമത്തെ പാത കോട്ടക്കു സമീപത്തുകൂടിയായിരുന്നു.ഈപാത മക്കാറുവെട്ടിപ്പാത എന്നറിയപ്പെട്ടു.ഇത്കോട്ടയമ്പലം വഴികൊല്ലങ്കോട് ഊട്ടറയിൽ എത്തുന്നതായിരുന്നു.

പോർട്ടുഗീസുകാരുടെ വരവിനു മുമ്പ്


ഇക്കാലത്ത് മുതലമട രാജ്യം കൊല്ലങ്കോട് ഭരണാധികാരികളുടെയും പാലക്കാട് രാജാക്കന്മാരുടെയും കൈവശത്തിലായിരുന്നു.കൊങ്ങുസൈന്യം ചിറ്റൂർ പ്രദേശം ആക്രമിച്ചു.ഗോദവർമ എന്ന കൊച്ചിരാജാവ് കൊങ്ങൻ പടയെ അടിച്ചുതുരത്തിയെങ്കിലും അവർമുതലമടയിലെ കോട്ട നശിപ്പിച്ചു.
സ്ഥലനാമങ്ങൾ ഗോവിന്ദാപുരത്ത് ഒരു കോട്ടയുണ്ടായിരുന്നു.ഗോവിന്ദന്റെ കോട്ട എന്നാണ് അത് അറിയപ്പെട്ടിരുന്നത്.ചെമ്മണാമ്പതി ചുവന്നമണ്ണുള്ള പാർക്കാൻ പറ്റിയ സ്ഥലമാണ്.രാജ്യത്തിന്റെ അതിർത്തിയായ ചെളിക്കെട്ടു നിറഞ്ഞ കുറ്റിപ്പള്ളവും ആനകളുടെ വിഹാരരംഗമായ ആനക്കുഴിക്കാടും ഇവിടെയുണ്ട്. നെല്ലിയാമ്പതി മലനിരകളിൽ നിന്നും പ്രവഹിക്കുന്ന ജലപ്രവാഹങ്ങളും നദികളും മുതലമട പ്രദേശത്തെ വൻ കാടായി മാറ്റി.ജന്തുക്കളുടെ പേരുകൾ അങ്ങനെ സ്ഥലനാമത്തിലും വന്നു.(പോത്തൻപാടം,കുതിരമൂളി,കാളമൂളി,ആനമാറി)


ബ്രിട്ടീഷ് മലബാർ

ഇക്കാലത്ത് മുതലമടയും കമ്പനിക്കു കീഴിലായി.രാജാക്കന്മാർക്ക് അടുത്തൂൺ പറ്റി പിരിയാൻ അവസരമൊരുക്കി.1800മെയ് 21ന് ഇന്നത്തെ പാത നിർമ്മിച്ചു.കള്ളക്കടത്തു തടയാനുള്ളകച്ചേരി സ്ഥാപിക്കുകയും പോലീസിനെ കാവൽ ഏർപ്പെടുത്തുകയും ചെയ്തു.പറമ്പിക്കുളത്തുനിന്നും തേക്കുമരങ്ങൾ കൊണ്ടുപോകുന്നതിനായി റെയിൽ പാത നിർമ്മിച്ചു.മൈസൂർ ആക്രമണകാലം മുതലമടയ്ക്ക് ഏറെ നാശനഷ്ടം വരുത്തി.

(അവലംബം:മുപ്പത്തഞ്ചാം സംസ്ഥാന ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് 2006‌-2007ന്റെ സ്മരണിക,കെ.എൻ.രാജുവിന്റെ ലേഖനം.)

ഭൂമിശാസ്ത്രം

':'മുതലമടയുടെ ഒരു ഭാഗം തെന്മലയും അതിന്റെ ചെരിവുകളുമാണ്.ബാക്കി ഭാഗം സമതലപ്രദേശങ്ങളാണ്.ആകെ വിസ്തീർണ്ണം 381.6ച,കി.മീ.285 ച.കി.മീ വനമാണ്. ഇവിടെ ശരാശരി 13.89.സെ.മീ മഴ ലഭിക്കുന്നു.ശരാശരി ഊഷ്മാവ് 28 ഡിഗ്രി സെൽഷ്യസാണ്.ഇത് കാർഷിക വേലക്ക് അനുയോജ്യമാണ്.ചെരിവുകളിലും കുന്നിൻപ്രദേശങ്ങളിലും തെങ്ങ്,മാവ്,നെല്ലി തുടങ്ങിയവിളകളും താഴ്ന്ന പ്രദേശങ്ങളിൽ നെല്ലും വിളവിറക്കി വരുന്നു. കന്നുകാലിവളർത്തൽ മറ്റൊരു തൊഴിലാണ്.ജനങ്ങളിൽ 75% വും കാർഷിക വേലയെ ആശ്രയിച്ചു ജീവിക്കുന്നു. ':'1980നുമുൻപ് ചോളം,പരുത്തി,നിലക്കടല എന്നിവയാണു വിളവിറക്കിയിരുന്നത്.പിന്നീട് കുടിയേറ്റ ക്കാരുടെ വരവോടുകൂടി തെങ്ങ്,മാവ് എന്നിവയിലേക്കുമാറി.ഇപ്പോൾ നെല്ല് വിളവിറക്കുന്നതിൽ കാര്യമായ കുറവ് വന്നിട്ടുണ്ട്. മാങ്ങ ഉല്പാദനത്തിലാന് മുന്നേറ്റമുണ്ടായത്.മാംഗൊ സിറ്റി എന്നാണ് മുതലമട അറിയപ്പെടുന്നത്.പച്ചക്കറി,ഇഞ്ചി,വാഴ,കിഴങ്ങ് വർഗഗങ്ങൾ,പയർ വർഗ്ഗങ്ങൾ, സുഗന്ധവിളകൾ എന്നിവയും ഉല്പാദിപ്പിക്കുന്നുണ്ട്. ""