"ഗവ.എച്ച്.എസ്സ്.എസ്സ്.കാരാപ്പുഴ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 23: വരി 23:


* '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ'''-അതോടൊപ്പം ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഗ്രന്ഥശാലകളും കാരാപ്പുഴയിലുണ്ട് .
* '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ'''-അതോടൊപ്പം ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഗ്രന്ഥശാലകളും കാരാപ്പുഴയിലുണ്ട് .
 
[[പ്രമാണം:33030-P1509602.jpg|thump|Govt HSS Karapuzha]]
<!--visbot  verified-chils->-->
<!--visbot  verified-chils->-->

17:40, 20 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

. കോട്ടയം നഗരിയിൽ സ്ഥിതിചെയ്യുന്ന കാരാപ്പുഴ ചരിത്രപ്രസിദ്ധമായ പല സ്ഥലങ്ങളുടെയും ഉറവിടമാണ്.അക്ഷരനഗരിയായ കോട്ടയം ‍ജില്ലയുടെ ഹൃദയഭാഗത്തുള്ള പ്രദേശമാണ് കാരാപ്പുഴ.മീനച്ചിലാറിന്റെ തീരത്ത് വയലുകളും പുഴകളും കൈത്തോടുകളും നിറ‍ഞ്ഞ മനോഹരമായ നെൽപ്പാടങ്ങളും ഒത്തുചേർന്നുള്ള പ്രദേശമാണിത്.കോട്ടയം ടൗണിൽ നിന്നും ഒരു കിലോമീറ്റർ മാറി കുമരകം തിരുവാർപ്പ് റോഡിനോടു ചേർന്ന് അതിപ്രശസ്തമായ തിരുനക്കരക്ഷേത്രത്തിന്റെ തെക്കുപടിഞ്ഞാറുഭാഗത്തായി സ്തിഥി ചെയ്യുന്നു.മുനിസിപ്പാലിറ്റി ആയതിനുശേഷം ഈ വാർഡുകൾ ഉതിൽ ഉൾപ്പെടുന്നു.ഇടനാട് പ്രദേശമാണ് കാരാപ്പുഴ എന്നത് എടുത്തു പറയേണ്ടയിരിക്കുന്നു. ചരിത്രപ്രസിദ്ധമായ പല തിർത്ഥാടനകേന്ദ്രങ്ങളും കാരാപ്പുഴകരയിൽ സ്തിഥിചെയ്യുയന്നു.അവയിൽ പ്രധാനങ്ങളാണ് ശാസ്താംകാവ്,ചെറുകരകാവ്,തിരുനക്കരതേവരെ ആറാട്ടുകുളിപ്പിക്കുന്ന അമ്പലക്കടവ്ക്ഷേത്രം,പുളിനാക്കൽപ്പള്ളി എന്നിവ.

കാരാപ്പുഴ -

ചരിത്രം

തെക്കുംകൂർ രാജവംശത്തിന്റെ ആസ്ഥാനപുരിയായി ശോഭിച്ച മഹത്തായ ജനപദമായിരുന്നു കാരാപ്പുഴ .വർഷങ്ങൾക്ക് മുൻപ് ഈ പ്രദേശം ചതുപ്പ് നിലമായിരുന്നു. പിന്നീട് കുറ്റിക്കാടുകൾ ആയി .വിസ്തൃതിയിൽ നിലനിന്നിരുന്ന കാരാപ്പുഴ തോട് മീനച്ചിലാറിന്റെ കൈവഴിയാണ് കൃഷിയെ ആശ്രയിച്ച ജീവിച്ച കാരാപ്പുഴ നിവാസികൾക്ക് തോട് വളരെ അനുഗ്രഹം ആയിരുന്നു. തെക്കുംകൂർ രാജവംശത്തിന്റെ ആസ്ഥാനപുരിയായി ശോഭിച്ചിരുന്ന താഴത്തങ്ങാടിയും , അതി പ്രശസ്തമായ തിരുനക്കര ക്ഷേത്രവും കാരാപ്പുഴ ഗ്രാമത്തിന്റെ സാംസ്കാരിക  പ്രൗഢിക്ക് മാറ്റ് നൽകുന്നവയാണ് .

ഭൂമിശാസ്ത്രം

കാരാപ്പുഴയുടെ കിഴക്ക് ഭാഗം കോട്ടയം പട്ടണവും പടിഞ്ഞാറ് തിരുവാർപ്പ് പ്രദേശവും തെക്ക് പുത്തനങ്ങാടിയും വടക്ക് കോടിമതയും നിലകൊള്ളുന്നു

മറ്റ് പ്രദേശങ്ങളെക്കാൾ കാരാപ്പുഴ ഭൂമിശാസ്ത്രപരമായി താഴ്‌ന്ന പ്രദേശം ആയിരുന്നു.ഇടനാട് എന്ന ഭൂപ്രകൃതിയാണ് കാരാപ്പുഴക്ക് .

കാരാപ്പുഴ-സാമ്പത്തിക സ്രോതസുകൾ .

കോട്ടയം നഗരത്തിലെ പ്രധാന നദിയായ മീനച്ചിലാറിന്റെ കൈവഴിയാണ് കാരാപ്പുഴ .പ്രധാനമായും കൃഷിയെ ആശ്രയിച്ചു തന്നെയായിരുന്നു കാരാപ്പുഴയിലെ ജനജീവിതം .അനേകം ചെറുതോടുകളും ചാലുകളും കൃഷിക്ക് അനുയോജ്യമായ കുളങ്ങളും കാരാപ്പുഴഗ്രാമത്തിൽ ഉണ്ടായിരുന്നു.കുറവല്ലാത്ത ഒരു മത്സ്യ സമ്പത്തും കാരാപ്പുഴയിൽ ഉണ്ട് .

കാരാപ്പുഴയുടെ സാംസ്‌കാരിക തനിമ
  • ആരാധനാലയങ്ങൾ - ഒട്ടേറെ ആരാധനാലയങ്ങൾ കാരാപ്പുഴയിലും സമീപത്തുമായി ഉണ്ട് . അതിപ്രസ്തമായ തിരുനക്കര ക്ഷേത്രം ,തിരുവാർപ്പ് ക്ഷേത്രം കുരിശ്പള്ളി എന്നിവ കാരാപ്പുഴയുടെ സാംസ്‌കാരിക പാരമ്പര്യത്തിന് മാറ്റു കൂട്ടുന്നു .
  • വിദ്യാഭ്യാസ സ്ഥാപനങ്ങൾ-അതോടൊപ്പം ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഗ്രന്ഥശാലകളും കാരാപ്പുഴയിലുണ്ട് .

Govt HSS Karapuzha