"സെൻറ്ജോസഫ്‌സ് യു പി എസ് മാന്നാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 114: വരി 114:
'''ആരോഗ്യ ശീലങ്ങൾ വളർത്തുന്നതിനും വ്യക്തി ശുചിത്വം , പരിസര ശുചിത്വം ഇവയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനും സഹായകമാകുന്നു. ഈ ക്ലബിന് കീഴിൽ വിവിധ പ്രവർത്തനങ്ങൾ നടന്നുവരുന്നു .'''
'''ആരോഗ്യ ശീലങ്ങൾ വളർത്തുന്നതിനും വ്യക്തി ശുചിത്വം , പരിസര ശുചിത്വം ഇവയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനും സഹായകമാകുന്നു. ഈ ക്ലബിന് കീഴിൽ വിവിധ പ്രവർത്തനങ്ങൾ നടന്നുവരുന്നു .'''
*  [[{{PAGENAME}}/ഭാഷാ ക്ലബ് |ഭാഷാ ക്ലബ്.]]
*  [[{{PAGENAME}}/ഭാഷാ ക്ലബ് |ഭാഷാ ക്ലബ്.]]
'''ഭാഷ വ്യവഹാരരൂപങ്ങൾ പ്രദർശിപ്പിക്കുന്നതിനും ഉന്നതനിലവാരമുള്ള  വ്യവഹാരരൂപങ്ങൾ പരിചയപെടുന്നതിനും സഹായിക്കുന്നു'''
*  [[{{PAGENAME}}/സൈക്കിൾ ക്ലബ് |സൈക്കിൾ ക്ലബ്.]]
*  [[{{PAGENAME}}/സൈക്കിൾ ക്ലബ് |സൈക്കിൾ ക്ലബ്.]]
*  [[{{PAGENAME}}/യങ് ഫാർമേഴ്‌സ് ക്ലബ് |യങ് ഫാർമേഴ്‌സ് ക്ലബ്.]]
*  [[{{PAGENAME}}/യങ് ഫാർമേഴ്‌സ് ക്ലബ് |യങ് ഫാർമേഴ്‌സ് ക്ലബ്.]]

01:44, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെൻറ്ജോസഫ്‌സ് യു പി എസ് മാന്നാനം
വിലാസം
മാന്നാനം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
20-01-201731466




സ്കൂൾ സ്ഥാപകൻ

'വി . ചാവറ കുരിയാക്കോസ് ഏലിയാസ് പിതാവിൻെറ  പാദസ്പർശത്താൽ പവിത്രമാക്കപ്പെട്ട പ്രകൃതിരമണീയമായ മാന്നാനം കുന്നിൽ വി . ഔസേപ്പ് പിതാവിൻെറ  നാമത്തിൽ സ്ഥാപിതമായ ഈ സരസ്വതിക്ഷേത്രം നൂറ്റി ഇരുപത്തിയഞ്ചാം വർഷത്തിലേക്കു കടന്നിരിക്കുകയാണ്' 

ചരിത്രം

വി . ചാവറ കുരിയാക്കോസ്  ഏലിയാസ് അച്ചൻറ പാദസ്പർശം കൊണ്ട് പവിത്രമാക്കപ്പെട്ട പ്രകൃതിരമണീയമായ മാന്നാനം കുന്നിൽ സെൻറ് ജോസഫ് യു പി സ്കൂൾ സ്ഥിതി ചെയ്യുന്നു .
                                                                    വ്യക്തിപരവും സാമൂഹികവുമായ ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ ഒരു വ്യക്തിയെ പ്രാപ്തനാക്കുന്നത് സമഗ്ര വിദ്യാഭ്യാസമാണെന്നു കരുതിയ ചാവറപിതാവ് തൻെറ പരിശ്രമഫലമായി 1846 - ൽ മാന്നാനത്തു ഒരു സംസ്കൃത വിദ്യാലയം ആരംഭിച്ചു . തന്മൂലം ഈ പ്രദേശത്തുള്ള ജനങ്ങൾക്കു പ്രാഥമിക വിദ്യാഭ്യസത്തിനുള്ള വാതിൽ തുറന്നു കിട്ടി . ക്രമേണ ഇവിടെ കുഞ്ഞുങ്ങളെ മാതൃഭാഷയും നിലത്തെഴുത്തും കണക്കും അഭ്യസിപ്പിക്കുവാൻ തുടങ്ങി . 
                                                       സംസ്കൃത  വിദ്യാഭ്യാസത്തിൻെറ പ്രസക്തി കുറഞ്ഞുവന്ന കാലമായതിനാൽ ഈ വിദ്യാലയം ഒരു മലയാളം പ്രൈമറി സ്കൂളാക്കുവാനുള്ള പരിശ്രമം 1888 - ൽ ആരംഭിച്ചു . ഫാ . റിച്ചാർഡ് എസ് .ജെ സ്കൂൾ മാനേജർ 1899 - ൽ ഇവിടെ ഒന്നാം ക്ലാസ് ആരംഭിച്ചു പ്രവർത്തനം തുടങ്ങി . ഒരു പൂർണ മലയാളം പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ചതു 1893 ൽ ഫാ . ബർണാഡ് കയ്യാലയ്ക്കം പ്രിയോരും മാനേജരുമായിരുന്ന കാലത്താണ് .
                                               സെൻറ് . ജോസഫ് പ്രസ്സിന്  പടിഞ്ഞാറ് വശത്തുണ്ടായിരുന്ന ഹാളിലായിരുന്നു സ്കൂളിൻറ തുടക്കം ആദ്യത്തെ അധ്യാപകനും ഹെഡ്മാസ്റ്ററും ആലുങ്കൽ  സാറായിരുന്നു . കുട്ടികളുടെ എണ്ണം വർദ്ധിച്ചപ്പോൾ പുതിയ കെട്ടിടം പണികഴിപ്പിച്ചു  .  മുന്നിൽ ഔസേപ്പിതാവിൻറ രൂപവും പ്രതിഷ്ഠിക്കപ്പെട്ടു . മത്തായി സാറിനു പുറമെ ജോൺ ചൂരകളത്ത് , നീലകണ്ഠപിള്ള, നാരായണപിള്ള എന്നിവരും നിയമിതരായി .
                        കെട്ടിടനിര്മാണത്തിനും കുട്ടികളുടെ വളർച്ചക്കുംവേണ്ടി അഹോരാത്രം പണിയെടുത്ത ആണ്ടുമാലിൽ തോമാച്ചന്റെ സേവനം സ്കൂൾ ചരിത്രത്തിലെ  ഒരു നാഴിക കല്ലാണെന്നുപറയാം .അത് പോലെത്തന്നെ 1893 ൽ അന്നത്തെ ബ്രിട്ടീഷ് റസിഡന്റ് ശ്രീ ഗ്രേയിഗ് ,ദിവാൻ പേഷ്കാർ ശ്രീ രാജരാമ നായർ എന്നിവർ ഇ വിദ്യാലം സംരക്ഷിക്കുകയും സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തതായി സ്കൂൾ രേഖകളിൽ കാണുന്നു .
                  1932 ൽ ആശ്രമാധിപൻ ഫാ എവുജിൻ പള്ളിയുടെ മുൻവശത്തായി പുതിയൊരു കെട്ടിടം പണിയുകയും രണ്ട്,മുന്ന് ,നാല്,ക്ലാസുകൾ അങ്ങോട്ടു മാറ്റുകയും ചെയ്തു.
                 1953 -ൽ നാല് മുറികൾക്കുള്ള പുതിയൊരു കെട്ടിടം പണികഴിപ്പിച്ചു യോഗം ചേരുന്നതിനും കലാപരിപാടികൾ അവതരിപ്പിക്കുന്നതിനും ഉതകുന്ന രീതിയിൽ ഒരു സ്റ്റേജും നിർമ്മിക്കുകയുണ്ടായി . 
        ഒരു നൂറ്റാണ്ടു കാലത്തോളം വിദ്യയുടെ വിളനിലമായ ഈ സ്കൂളിന്റെ ശതാബ്‌ദി 1992 -93 ൽ സ്കൂൾ മാനേജർ ഫാ .ജോൺ മേനോൻകറിയുടെ കാലത്ത് ഒരു ഉത്സവമായി കൊണ്ടാടി . കാലാനുഗതമായ പുരോഗതിയെ വിളിച്ചറിയിച്ചുകൊണ്ടു ശതാബ്‌ദി സ്മാരകമായി പുതുതായി നിർമ്മിച്ച സ്കൂൾ കെട്ടിടത്തിന്റെ ഉത്‌ഘാടനം ബഹു .കേരള ഗവർണർ ശ്രീ .ബി രാച്ചയ്യ 11 -3 -1993 -ൽ നിർവഹിച്ചു .തുടർന്നു 1998 -ൽ സെൻറ് എഫ്രേംസ് എച്ച്.എസ് -ൽ ഹയർ സെക്കൻഡറി അനുവദിച്ചതിന്റെ ഭാഗമായി അവിടെയുണ്ടായിരുന്ന യു.പി .വിഭാഗം ഗവൺമെൻറ് ഓർഡർ പ്രകാരം ഈ സ്കൂളിനോട് ചേർക്കപ്പെടുകയും അങ്ങനെ ഈ സ്കൂൾ 1998 ജൂൺ 1 മുതൽ സെൻറ്  ജോസഫ് യു പി സ്കൂൾ ആയി മാനേജ്മെൻറ് ഉയർത്തുകയും ചെയ്തു .
                        ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് കൂടുതൽ പ്രാധാന്യം നൽകികൊണ്ട് ഒന്ന് മുതലുള്ള ക്ലാസ്സുകളിൽ 2003 അധ്യയന വർഷം മുതൽ ഇംഗ്ലീഷ് ഡിവിഷനുകൾ വിജയകരമായി പ്രവർത്തിക്കുന്നു .2005 ഫെബ്രുവരി 11 -)o  തീയതി പുതിയ സ്കൂൾ കെട്ടിടം ആശീർവദിക്കപ്പെട്ടു .2005 -06 ,2007 -08 ,2008 -09 ,2009 -10 ,2011 -12 ,2012 -13 ,2013 -14 ,2014 -15 ,2015 -2016 വർഷത്തിൽ അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ  മികച്ച എയ്ഡഡ് യു പി സ്കൂളായി തിരഞ്ഞെടുക്കപ്പെട്ടു.
                                                           അർപ്പണബോധമുള്ള ഒരു സംഘം അധ്യാപകരുടെ കരുത്തും കൈമുതലുമാണ് കുട്ടായ്മയുമാണ് ഈ സ്കൂളിന്റെ വിജയത്തിന് പിന്നിൽ.
                      2007 ഫെബ്രുവരിയിൽ ആധുനിക സജ്ജികരണകളോടെ പണികഴിപ്പിച്ച കെട്ടിടത്തിലേക്ക് സ്കൂൾ പ്രവർത്തനങ്ങൾ മാറ്റാൻ സാധിച്ചു .2011 -12 വർഷത്തിൽ സ്കൂളിനോട് ചേർന്ന് പുതിയ ഓഡിറ്റോറിയം  പണികഴിപ്പിച്ചു.2016 -17വർഷത്തിൽ കോട്ടയം റോട്ടറി ക്ലബിൻറെ ആഭിമുഖ്യത്തിൽ സ്കൂൾ ശുചിമുറികൾ നവീകരിക്കപ്പെട്ടു .
                                                     ജാതിമതഭേദമന്യേ  ഏവരെയും സ്വാഗതം ചെയ്തുകൊണ്ട് അച്ചടക്കവും ,വിശാലവീക്ഷണവും സേവന തത്പരതയും സാമൂഹ്യപ്രതിബദ്ധതയും സർവ്വോപരി ആദർശ ധീരതയുമുള്ള നന്മനിറഞ്ഞ തലമുറകളെ വാർത്തെടുക്കുവാൻ പ്രതിജ്ഞാബദ്ധമായി ഈ സരസ്വതിക്ഷേത്രം നിലകൊള്ളുന്നു .വി .ഔസേപ്പിതാവിന്റെയും വി .ചവറ കുരിയാക്കോസ് ഏലിയാസച്ചന്റെ അനുഗ്രഹത്താലും തലമുറകൾക്കു വിജ്ഞാനദീപം  തെളിച്ചുകൊടുക്കുവാൻ സാധിക്കുന്നു .

ഭൗതികസൗകര്യങ്ങള്‍

  • മനോഹരമായ സ്കൂൾ കെട്ടിടം
  • ഹരിത വിദ്യാലയം
  • ശിശുസൗഹൃദ ക്ലാസ് മുറികൾ
  • സൗജന്യ വൈ.ഫൈ ക്യാമ്പസ്
  • ആധുനിക ടോയിലറ്റുകൾ
  • കളിസ്ഥലം - കളിയുപകരണങ്ങൾ
  • കുടിവെള്ളം
  • അടുക്കള , വിതരണകേന്ദ്രം
  • ചുറ്റുമതിൽ
  • മാലിന്യ സംസ്കരണ സംവിധാനം
  • ഓഡിറ്റോറിയം
  • ഔഷധ സസ്യത്തോട്ടം
  • ലാബ് , ലാബ് സാമഗ്രികൾ
  • രണ്ടായിരത്തോളം പുസ്തകങ്ങൾ ഉള്ള ലൈബ്രറി
  • കമ്പ്യൂട്ടർ, ഇന്റർനെറ്റ് വൈറ്റ് ബോർഡ് എന്നീ ഐസിടി സൗകര്യങ്ങൾ

  • പച്ചക്കറിത്തോട്ടം
  • മ്യൂസിയം
  • ഔഷധ സസ്യത്തോട്ടം
  • ക്രിക്കറ് , ബാസ്കറ്റ് ബോൾ പരിശീലനം
  • സൈക്ളിങ്
  • സംഗീത പരിശീലനം
  • ഹോസ്റ്റൽ സൗകര്യം
  • പ്യൂരിഫൈഡ് വാട്ടർ

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

കുട്ടികളിൽ വായനാശീലം വളർത്തുന്നതിനും സാഹിത്യാസ്വാദനത്തിനും ലൈബ്രറി സഹായിക്കുന്നു . ആഴ്ചയിൽ ഒരു ദിവസം വീതം പീരിയഡും ദിവസേന ഉച്ചസമയത്തെ ഇടവേളയ്ക്കും കുട്ടികൾക്കു ലൈബ്രറിയിൽ വന്നു പുസ്തകങ്ങൾ കൈമാറി വായിക്കുന്നതിനും അവസരം നൽകുന്നു

പാഠ്യനുബന്ധ പ്രവർത്തനങ്ങൾ മെച്ചപ്പെട്ട രീതിയിൽ സംഘടിപ്പിക്കുന്നതിനും , അദ്ധ്യാപകരെ സഹായിക്കുന്നതിനും , വിദ്യാർത്ഥികൾക്കിടയിൽ സാഹോദര്യവും സഹകരണബോധവും വളർത്തുന്നതിനും , കുട്ടികൾക്ക് ജനാധിപത്യക്രമത്തിൽ വേണ്ട പ്രായോഗിക പരിശീലനം നൽകുന്നതിനും ഇതു സഹായിക്കുന്നു .

സൗജന്യ വൈ .ഫൈ ക്യാമ്പസ് . വിവര സാങ്കേതിക വിദ്യയുടെ പുതുയുഗത്തിലേക്ക് കൊച്ചുകുട്ടികളെ കൈപിടിച്ച് നടത്തുവാൻ ഒന്നു മുതൽ എല്ലാ ക്ലാസ്സിലും വിദഗ്ദ്ധ പരിശീലനം നൽകി വരുന്നു .

കുട്ടികളിൽ ശാസ്ത്രകൗതുകം വളർത്തുന്നതിനും നീരീക്ഷണത്തിലൂടെ പഠിക്കുന്നതിനും സ്വയം പരീക്ഷണങ്ങൾ ചെയ്യുന്നതിനും സഹായകമാകുന്നു ക്വിസ് മത്സരങ്ങൾ, ശാസ്ത്രപ്രദർശനങ്ങൾ , സെമിനാറുകൾ, പ്രൊജക്റ്റ് , കണ്ടെത്തലുകൾ എന്നിവ കുട്ടികൾക്കിടയിൽ കുട്ടിശാസ്ത്രജ്ഞന്മാരെ കണ്ടെത്താൻ സഹായകമാകുന്നു.

കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കലാസാഹിത്യ വാസനകളെ പരിപോഷിപ്പിക്കുവാൻ വെള്ളിയാഴ്ചത്തെ അവസാന പീരീഡ് സർഗവേളയ്ക്കായി മാറ്റിവച്ചിരുന്നു. സെക്രട്ടറിമാർ പ്രസ്തുത യോഗങ്ങൾക്ക് നേതൃത്വം നല്കുന്നു ഇതിലൂടെ കുട്ടികളിലെ കലാവാസനകൾ കണ്ടെത്തുവാനും അവയെ പ്രോത്സാഹിപ്പിക്കുവാനും സാധിക്കുന്നു.

കലാസാഹിത്യ രംഗങ്ങളിൽ മികവ് പുലർത്തുന്ന കുട്ടികളെ സംഘടിപ്പിച്ചിരുന്നു . സ്കൂൾ ജില്ലാതലത്തിൽ വിവിധ പ്രവർത്തനങ്ങളിൽ കുട്ടികൾ സജീവമായി പങ്കെടുക്കുന്നു

ഗണിതശാസ്ത്രം എന്ന വിഷയം വളരെ ലളിതമായി കൈകാര്യം ചെയ്യത് ഗണിതത്തിൽ താല്പര്യം വളർത്തിയെടുക്കാൻ കുട്ടികളെ പ്രാപ്തമാക്കുന്നു

കുട്ടികളിൽ സാമൂഹിക അവബോധം രൂപീകരിക്കുക , സാമൂഹിക മാറ്റങ്ങളെകുറിച്ചു ഉൾകാഴ്ച ഉള്ളവരാവുക എന്നി ലക്ഷ്യങ്ങളോടെ പ്രവർത്തനം . ഈ ക്ലബിനോടനുബന്‌ധമായി ഒരു പുരാതന മ്യൂസിയം പ്രവർത്തിച്ചു വരുന്നു

ആരോഗ്യ ശീലങ്ങൾ വളർത്തുന്നതിനും വ്യക്തി ശുചിത്വം , പരിസര ശുചിത്വം ഇവയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനും സഹായകമാകുന്നു. ഈ ക്ലബിന് കീഴിൽ വിവിധ പ്രവർത്തനങ്ങൾ നടന്നുവരുന്നു .

ഭാഷ വ്യവഹാരരൂപങ്ങൾ പ്രദർശിപ്പിക്കുന്നതിനും ഉന്നതനിലവാരമുള്ള വ്യവഹാരരൂപങ്ങൾ പരിചയപെടുന്നതിനും സഹായിക്കുന്നു

മുന്‍ സാരഥികള്‍

മുൻ പ്രഥമ അദ്ധ്യാപകർ:

  1. ആലുങ്കൽ മത്തായി
  2. കെ എൻ നാരായണപിള്ള
  3. എം കെ വേലായുധപിള്ള
  4. പി കെ കുര്യൻ
  5. പി കെ തോമസ്
  6. കെ സി പോത്തൻ
  7. സി എ മത്തായി
  8. കെ കെ ഭാസ്കരൻ നായർ(1944- 1982)
  9. വി കെ വർക്കി (1982 -1987)
  10. പി ജെ വർക്കി (1987 -1989)
  11. പി സി തൊമ്മൻ (1989 - 1991)
  12. ടി ഓ സൈമൺ (1991 - 1994)
  13. സി വി മാത്യു (1994 - 1996)
  14. കെ യു ചാക്കോ (1996 - 2000)
  15. പി സി വർക്കി (2000 - 2003)
  16. രസിറ്റമ്മ കെ എം(2003 - 2016)

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:9.674158 , 76.528113|width=500px|zoom=16}}