"ജി.എം.യു.പി.എസ് കൊടിയത്തൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Anusharani (സംവാദം | സംഭാവനകൾ) |
Anusharani (സംവാദം | സംഭാവനകൾ) റ്റാഗുകൾ: Manual revert കണ്ടുതിരുത്തൽ സൗകര്യം |
||
വരി 17: | വരി 17: | ||
പഴയ കൊടിയത്തൂരിന്റെ തുറമുഖമായിരുന്നു തെയ്യത്തും കടവ്.ഗ്രാമത്തിലേക്ക് ആവശ്യമുളള | പഴയ കൊടിയത്തൂരിന്റെ തുറമുഖമായിരുന്നു തെയ്യത്തും കടവ്.ഗ്രാമത്തിലേക്ക് ആവശ്യമുളള | ||
ചരക്കുകൾ കൊണ്ടു വരുന്നതും കാർഷിക വിളകൾ തിരിച്ച് കൊണ്ടുപോയിരുന്നതും ഇത് വഴി തന്നെ.ഇത് ഒരു മരക്കച്ചവടകേന്ദ്രം ആയിരുന്നു. | ചരക്കുകൾ കൊണ്ടു വരുന്നതും കാർഷിക വിളകൾ തിരിച്ച് കൊണ്ടുപോയിരുന്നതും ഇത് വഴി തന്നെ.ഇത് ഒരു മരക്കച്ചവടകേന്ദ്രം ആയിരുന്നു. | ||
=== <big>പ്രധാന പൊതു സ്ഥാപനങ്ങൾ</big> === | === <big>പ്രധാന പൊതു സ്ഥാപനങ്ങൾ</big> === |
10:49, 20 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
കൊടിയത്തൂർ
കോഴിക്കോട് ജില്ലയിലെ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലുള്ള ഒരു ഗ്രാമമാണ് കൊടിയത്തൂർ .തിരുവമ്പാടി മണ്ഡലത്തിന്റെ കീഴിലാണ് ഈ ഗ്രാമം വരുന്നത് .കൊടി കുത്തിയ ഊര് എന്ന വക്കിൽ നിന്നുമാണ് പേരിന്റെ ഉത്ഭവം.സർവ്വാദരണീയരായ മതഭക്തന്മാരും പണ്ഡിതന്മാരും പ്രബലരായ നാട്ടുപ്രമാണിമാരും ശക്തരായ അധികാരികളും ജീവിച്ചിരുന്ന ഗ്രാമമാണ് കൊടിയത്തൂർ.പ്രശസ്ത സ്വാതത്ര്യ സമര സേനാനി ആയ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് ഈ ഗ്രാമത്തിലാണ് അന്തരിച്ചത് . സാമൂഹ്യ പ്രവർത്തകനായ ബി പി മൊയ്‌തീൻ സ്മാരകം ഈ ഗ്രാമത്തിന്റെ ഇരുവഴഞ്ഞി പുഴയുടെ തീരത്താണ്. ഈ ഗ്രാമത്തിന്റെ പടിഞ്ഞാറു ചാത്തമംഗലം പഞ്ചായത്ത്,കിഴക്കു കീഴുപറമ്പ പഞ്ചായത്ത് വടക്കു മുക്കം മുനിസിപ്പാലിറ്റി എന്നിവയാണ്.
ഭൂമിശാസ്ത്രം
കോഴിക്കോട് ജില്ലയുടെ കിഴക്കേ അറ്റത്തു ഇരുവഴിഞ്ഞി പുഴയുടെ തീരത്തു സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് കൊടിയത്തൂർ.കിഴക്കു ഭാഗത്തേയ്ക്ക് നീണ്ടു കിടക്കുന്ന പാടശേഖരം കൊടിയത്തൂർ ഗ്രാമത്തിന്റെ മനോഹാരിതയിൽ ഒന്നാണ്. കൊച്ചുകുന്നുകൾ, സമതലങ്ങൾ എന്നിവയ്ക്കിടയിലെ ഹരിതഭംഗിയും ഈ ഗ്രാമത്തിന്റെ സമ്പത്താണ്.
ഇരുവഞ്ഞിപ്പുഴ
ഇരുവഞ്ഞിപ്പുഴ ഗ്രാമത്തിന്റെ വടക്കും പടിഞ്ഞാറും അതിർത്തി പ്രദേശങ്ങളെ തലോടിക്കൊണ്ട് തെക്കോട് ഒഴുകുന്നു ജനങ്ങൾ കുടിക്കാനും കുളിക്കാനും ആശ്രയിച്ചിരുന്നത് ഈ തെളിനീരായിരുന്നു. ഭൂരിഭാഗം ആളുകളും പണ്ടുകാലത്ത് ഈ പുഴയെ ആശ്രയിച്ചായിരുന്നു താമസിച്ചിരുന്നത് പഴയ കൊടിയത്തൂരിന്റെ തുറമുഖമായിരുന്നു തെയ്യത്തും കടവ് .ഗ്രാമത്തിലേക്ക് ആവശ്യമുള്ള ചരക്കുകൾ കൊണ്ടുവരുന്നതും ഇവിടുത്തെ കാർഷിക വിഭവങ്ങൾ കൊണ്ടുപോകുന്നതും ഇതുവഴി തന്നെ .ഈ ഇരുവഴഞ്ഞിപ്പുഴ യുടെ തീരത്തുവെച്ചാണ് എസ്കെ പൊറ്റക്കാടിന്റെ നടൻ പ്രേമം ചിത്രീകരിച്ചിരുന്നത്.
തെയ്യത്തും കടവ്
പഴയ കൊടിയത്തൂരിന്റെ തുറമുഖമായിരുന്നു തെയ്യത്തും കടവ്.ഗ്രാമത്തിലേക്ക് ആവശ്യമുളള
ചരക്കുകൾ കൊണ്ടു വരുന്നതും കാർഷിക വിളകൾ തിരിച്ച് കൊണ്ടുപോയിരുന്നതും ഇത് വഴി തന്നെ.ഇത് ഒരു മരക്കച്ചവടകേന്ദ്രം ആയിരുന്നു.
പ്രധാന പൊതു സ്ഥാപനങ്ങൾ
- വില്ലേജ് ഓഫീസ്
- പോസ്റ്റ് ഓഫീസ്
- കൊടിയത്തൂർ പഞ്ചായത്ത് ഓഫീസ്
- പ്രാഥമിക ആരോഗ്യകേന്ദ്രം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ജി എം യു പി എസ് കൊടിയത്തൂർ
ബ്രിടീഷ് ഭരണ കാലത് മാപ്പിള ലഹളക്ക് പത്തു വർഷം മുമ്പ് 1911ൽ അരീപ്പമണ്ണിൽ ചെറിയ കുട്ടിഹസ്സൻ ഹാജി കോട്ടമ്മൽ അദ്ദേഹത്തിന്റെ സ്‌ഥലത്തു കെട്ടിടമുണ്ടാക്കി സ്ഥാപിച്ച വിദ്യാലയമാണ് കൊടിയത്തൂരിലെ ഭൗതിക വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത് . ഒന്ന് മുതൽ അഞ്ചു വരെ ക്ലാസ്സുകളുള്ള ഈ സ്ഥാപനം മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലാണ് പ്രവർത്തിച്ചിരുന്നത് ഈ പിൽ്കാലത്തു ഇത് സർക്കാർ മാപ്പിള ലോവർ പ്രൈമറി സ്കൂൾ ആയി അറിയപ്പെട്ടു .1980 ൽ യു പി സ്കൂൾ ആയി ഉയർത്തപ്പെട്ടു. കൊടിയത്തൂരിന്റെ മാത്രമല്ല പരിസര ഗ്രാമങ്ങളിലെയും ആദ്യത്തെ സ്കൂൾ ഇതുതന്നെ.
- ജി എൽ പി എസ് കാരക്കുറ്റി
1957ൽ ഏകാദ്ധ്യാപക വിദ്യാലയമായി സ്ഥാപിക്കപ്പെട്ട വിദ്യാലയമാണിത് ഈ പ്രദേശത്തെ സാധാരണക്കാരുടെ കുട്ടികൾക്ക് അക്ഷരജ്ഞാനം നൽകുന്ന ഈ സ്കൂൾ എസ് എസ് എ യുടെ സഹായത്തോടെ നിർമിച്ച പുതിയ കെട്ടിടത്തിൽ ആണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.
- ജി എൽ പി എസ് പന്നിക്കോട്
1926ൽ സ്ഥാപിതമായ വിദ്യഭ്യാസ സ്ഥാപനമാണിത്.ഈ പ്രദേശത്തെ സാധാരണക്കാരായ കുട്ടികൾക്ക് അക്ഷരജ്ഞാനം നൽകുന്ന വിദ്യാലയമാണിത്.
- എസ് കെ യു പി എസ് കൊടിയത്തൂർ
പൊളിഞ്ഞുപോയ എലിമെന്ററി സ്കൂളിലെ അദ്ധ്യാപകരെയും കുട്ടികളെയും ഏറ്റെടുത്ത ഒരു മാനേജ്മെന്റ് സ്കൂളിനടത്തുവാൻ കേരളം ഗവണ്മെന്റ് അംഗീകാരം നൽകി ഇതനുസരിച്ചു 1959 ജനുവരി 23 നു നിലവിൽ വന്നതാണ് എസ് കെ എ യു പി സ്കൂൾ.
- പി ടി എം ഹൈസ്കൂൾ
കൊടിയത്തൂർ പഞ്ചായത്തിലെ ആദ്യത്തെ ഹൈസ്കൂൾ തടായിൽ 1979ൽ നിലവിൽ വന്നു പൂക്കോയതങ്ങൾ മെമ്മോറിയൽ ഹൈസ്കൂൾ എന്ന പേരിൽ അറിയപ്പെടുന്ന ഈ എയ്ഡഡ് സ്ഥാപനം പഠന നിലവാരത്തിൽ ജില്ലയിൽ വളരെ മുന്നിൽ നിൽക്കുന്നു
- വാദിറഹ്മ ഇംഗ്ലീഷ് സ്കൂൾ
കൊടിയത്തൂരിന് പ്രശസ്തി ഉണ്ടാക്കുന്ന വിധത്തിൽ കാരകുറ്റിയിലെ തടായിയിൽ 1989 സ്ഥാപിച്ച വിദ്യാലയമാണിത്.
- അങ്കണവാടി
കൊടിയത്തൂരിൽ സാമൂഹ്യക്ഷേമവകുപ്പിന്റെ കീഴിൽ ഉള്ള അങ്കണവാടികളിൽ ഒന്നാണ് തെയ്യത്തുംകടവ് മാതൃക അങ്കണവാടി . കുട്ടികളുടെ സാമൂഹിക -ബൗദ്ധിക -മാനസിക വികാസങ്ങൾക്കുള്ള ഒരു പ്രധാന ഇടമാണ് ഇത്.
ആരാധനാലയങ്ങൾ
- കൊടിയത്തൂർ ജുമുഅത്ത് പള്ളി
നൂറ്റാണ്ടുകൾ പഴക്കമുള്ള ജുമാഅത്ത് പള്ളി.പരിസര പ്രദേശങ്ങളിലെ ആദ്യപളളി.
- കലങ്ങോട്ട് മുത്തപ്പൻ ക്ഷേത്രം
കൊടിയത്തൂരിൽ ഉത്സവം നടക്കുന്ന ഏക സ്ഥലം.പ്രതിഷ്ഠ ശിവൻ.200 കൊല്ലത്തെ പഴക്കമുണ്ട്.ആദ്യകാലത്ത് ഒരു കാവായിരുന്നു.
- ഖാദിയാനി പള്ളി
ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യ ദശകത്തിൽ പ്രചാരത്തിൽ വന്ന അഹമ്മദീയ ജമാഹത്ത് 1935ൽ തന്നെ കൊടിയത്തൂരിലുമെത്തി.മിർസ ഗുലാം അഹമ്മദ് ഖാദിയാനിയുടെ സന്ദേശമാണ് അവരുടെ വിശ്വാസം.
പ്രധാന സംഭവങ്ങൾ
- 1921 ലെ ലഹള
ഖിലാഫത്ത് പ്രസ്ഥാനത്തിൻെറ ഭാഗമായി അരങ്ങേറിയ മലബാർ ലഹളയിൽ പങ്കെടുത്ത കൊടിയത്തൂരിലെ പ്രധാനികളായിരുന്നു മുള്ളൻ മട വിച്ചാലിയും,പാലക്കാടൻ ഉണ്ണിമോയിയും.
- ചീനിക്കല്യാണം
1983 ൽ കോട്ടമൂഴിയിൽചുററും മണ്ണ് ഒലിച്ചുപോയതുകൊണ്ട് വേര്പടലം പുറത്തായി നിലം പൊത്താറായ പന്തലിച്ചു നിന്ന ഒരു ചീനി മരത്തെ നാട്ടിലെ ചെറുപ്പക്കാർ സംരക്ഷിച്ച സംഭവം.
- തൊണ്ണൂറ്റി ഒമ്പതിലെ വെള്ളപൊക്കം
1924(മലയാളവർഷം1099)ൽ നടന്ന പ്രകൃതിക്ഷോഭം ഗ്രാമൂണരെ കഷ്ടത്തിലാക്കിയ ഏറ്റവും വലിയ വെള്ളപ്പൊക്കമാണ്.
- മുബാഹല
മുബാഹല എന്ന അറബി വാക്കിൻെറ അർത്ഥം ശാപപ്രാർതഥന.വ്യവസ്ഥാപിതമായി നടത്തിയ ആദ്യത്തെ മുബാഹല 1989 മെയ് 28ന് കൊടിയത്തൂരിൽ സംഘടിപ്പിക്കപ്പെട്ടതാണെന്ന് കരുതുന്നു.
ബി.പി.മൊയ്‌ദീൻ പാർക്ക്
രാഷ്ട്രീയ പ്രവർത്തകനും സിനിമ സംവിധായകനും ആയിരുന്നു ബി.പി.മൊയ്‌ദീൻ. പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുടെ യൂത്ത് വിങ്ങിന്റെ സംസ്ഥാന പ്രസിഡന്റ് ആയിരുന്നു.ഇരുവഴഞ്ഞി പുഴയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മറ്റു യാത്രക്കാരെ രക്ഷിക്കുന്നതിനിടയിൽ മുങ്ങിമരിക്കുകയായിരുന്നു.മൊയ്‌ദീൻ -കാഞ്ചനമാല പ്രണയം ആയിരുന്നു 2015 ൽ പുറത്തിറങ്ങിയ എന്ന് നിന്റെ മൊയ്‌ദീൻ എന്ന
സിനിമയുടെ വിഷയം.ബി.പി.മൊയ്‌ദീൻ പാർക്ക് തെയ്യത്തുംകടവിൽ ഇരുവഴിഞ്ഞി പുഴയുടെ തീരത്തു സ്ഥിതിചെയ്യുന്നു.
കൊടിയത്തൂർ ഇന്ന്
കെട്ടിട നിർമാണമേഖലയിൽ ആധുനികതയുടെ കടന്നുകയറ്റം ഉണ്ടായിട്ടുണ്ട്.പുതിയ കെട്ടിടങ്ങൾ നിരത്തി അങ്ങാടി മോടി കൂടിയിട്ടുണ്ട്. റേഷൻകട,മാവേലി സ്റ്റോർ തുടങ്ങിയവ കൊടിയത്തൂരിൽ ഉണ്ട്.നാലു ടവറുകൾ മുഖേന പ്രധാനപ്പെട്ട മിക്ക മൊബൈൽ കമ്പനികളുടെയും സാന്നിധ്യം ലഭ്യമാക്കിയിട്ടുണ്ട്.ഇവിടുത്തെ മിക്ക കെട്ടിടങ്ങളിലും അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്നുണ്ട്.
അവലംബം
- കൊടിയത്തൂരിൻെറ കഥ-എ എം അബ്ദുൾ വഹാബ്