"സെന്റ്.സേവിയേഴ്സ് യു.പി.എസ് വേലൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 24: വരി 24:
* കെഎസ്ഇബി ഓഫീസ് വേലൂർ  
* കെഎസ്ഇബി ഓഫീസ് വേലൂർ  
* വില്ലേജ് ഓഫീസ്, പോസ്റ്റോഫീസ് സെൻറർ
* വില്ലേജ് ഓഫീസ്, പോസ്റ്റോഫീസ് സെൻറർ
== '''വിദ്യാഭ്യാസരംഗം''' ==
വേലൂരിലെ വിദ്യാഭ്യാസ പൈതൃകത്തിലെ സുപ്രധാന കണ്ണികളാണ് ഇളയതുമാർ, അർണോസ് പാതിരി, മാടമ്പി മനക്കൽ തിരുമേനിമാർ, താമരതിരുത്തി  നമ്പീശൻമാർ, പരദേശി ബ്രാഹ്മണർ, മാധവവാരിയർ കുടുംബം,  തയ്യൂരിലെ പട്ടത്ത് നമ്പീശൻമാർ എന്നിവരാണ്.
=== വേലൂരിലെ പ്രധാന വിദ്യാലയങ്ങൾ ===
* വേലൂർ ഗവൺമെൻറ് ആർ എസ് ആർ വി എച്ച് എസ് എസ്
* തയ്യൂർ ഗവൺമെൻറ് ഹൈസ്കൂൾ
* പുലിയന്നൂർ സെൻറ് തോമസ് യുപി സ്കൂൾ
* വേലൂർ സെൻറ് സേവിയേഴ്സ് യുപി സ്കൂൾ
* വേലൂർ ആർ എം എൽ പി സ്കൂൾ
* കിരാലൂർ പി എം എൽ പി സ്കൂൾ
ഇതിൽ ഏറ്റവും പഴക്കമുള്ളത് ശതാബ്ദി പിന്നിട്ട വേലൂർ  സെൻറ് സേവിയേഴ്സ്  യുപി സ്കൂളാണ്. 1903-ൽ  തന്നെ പ്രൈമറി സ്കൂളായി പ്രവർത്തനമാരംഭിച്ച ഈ സ്ഥാപനത്തിൻറെ ആരംഭം കുറിച്ചത് വേലൂർ പള്ളി അധികാരികൾ ആണ്.
== '''ശിൽപ്പകല''' ==
ശില്പകലയിൽ  പ്രതിഭകളാൽ  സമ്പന്നമാണ് വേലൂർ ഗ്രാമം.
==== ശിൽപ്പ കലയിലെ വിശിഷ്ട വ്യക്തിത്വങ്ങൾ ====
[[പ്രമാണം:24361-arnospathiri.jpeg|thumb|അർണോസ് പാതിരിയുടെ പ്രതിമ]]
'''ശില്പി ജോൺസൺ'''- വേലൂർ പള്ളി പരിസരത്ത് അർണോസ് പാതിരിയുടെ പ്രതിമ നിർമ്മിച്ചിട്ടുള്ള ജോൺസൺ കാലടി സംസ്കൃത യൂണിവേഴ്സിറ്റിയിൽ ശിൽപ്പകല അധ്യാപകനാണ്. ഫൈബറിൽ കഥകളി കിരീടം ഉണ്ടാക്കി ലോകത്തിലാദ്യമായി പുത്തൻ പരീക്ഷണത്തിന് തയ്യാറായി.നിരവധി ക്ഷേത്രങ്ങളിൽ ഒട്ടനവധി  ശില്പങ്ങൾ പണിതീർത്ത ജോൺസൺ മരം, വെട്ടുകല്ല്, സിമൻറ്, കളിമണ്ണ്, ഫൈബർ എന്നീ മാധ്യമങ്ങളിലെല്ലാം ശില്പങ്ങൾ  തീർത്തിട്ടുണ്ട്.
'''സൂര്യൻ മാസ്റ്റർ-''' വെട്ടുകല്ലിൽ ശില്പങ്ങൾ തീർത്ത മാടമ്പ് മനക്കൽ സൂര്യ ശർമൻ മാസ്റ്റർ ശിൽപ്പ കലാരംഗത്തെ പ്രതിഭാശാലിയാണ്. വേലൂർ ചുങ്കത്തെ ചിന്താവേദി  വായനശാലയ്ക്ക് മുന്നിൽ  സ്ഥാപിച്ചിരിക്കുന്ന പുസ്തകം വായിക്കുന്ന  കുട്ടി, പേന, വേലൂർ ഗവൺമെൻറ് ഹൈസ്കൂളിൽ സ്ഥാപിച്ചിരിക്കുന്ന പുസ്തകം വായിക്കുന്ന കുട്ടി തുടങ്ങിയ ശില്പങ്ങൾ ലാളിത്യം കൊണ്ടും ശില്പഭംഗി കൊണ്ടും ശ്രദ്ധേയങ്ങളാണ്.
'''ജയൻ പാത്രമംഗലം-'''മരത്തിൽ കലാസൃഷ്ടികൾ ചെയ്തു പ്രാഗല്ഭ്യം തെളിയിച്ച ജയൻ പാത്രമംഗലം  കാലടി സംസ്കൃത  യൂണിവേഴ്സിറ്റിയിൽ ശില്പകല അദ്ധ്യാപകനാണ്. മുണ്ടത്തിക്കോട് പഞ്ചായത്തിലെ ഓഫീസിനുമുന്നിൽ സ്ഥാപിച്ചിരിക്കുന്ന ഗാന്ധി പ്രതിമയുടെ ശില്പി ഇദ്ദേഹമാണ്.
7

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2466121...2475063" എന്ന താളിൽനിന്ന് ശേഖരിച്ചത്