"സി.എം.എസ്. എച്ച്.എസ്. കാനം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 4: വരി 4:
കൊള്ളുന്നത്‌ വാഴൂർ വില്ലേജിലെ കങ്ങഴ മുറിയിലാണ്‌ ഈ ഗ്രാമം ഉൾപ്പെടുന്നത്.  
കൊള്ളുന്നത്‌ വാഴൂർ വില്ലേജിലെ കങ്ങഴ മുറിയിലാണ്‌ ഈ ഗ്രാമം ഉൾപ്പെടുന്നത്.  

പഴയ കാലത്ത്‌ ഒരു ബുദ്ധമത കേന്ദ്രമായിരുന്നു കാനം. പറപ്പള്ളി, പയ്യമ്പള്ളി, ചെറുകാപ്പള്ളി തുടങ്ങിയവ ഇതിനു തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. മധുര-കാഞ്ഞിരപ്പള്ളി-കുതിരവട്ടം-ചങ്ങനാശ്ശേരി എന്ന പ്രാചീന നടപ്പാത കാനം വഴിയായിരുന്നു.വിത്തു തേങ്ങകൾക്കു പേരുകേട്ട സ്ഥലമായിരുന്നു കാനം.   
പഴയ കാലത്ത്‌ ഒരു ബുദ്ധമത കേന്ദ്രമായിരുന്നു കാനം. പറപ്പള്ളി, പയ്യമ്പള്ളി, ചെറുകാപ്പള്ളി തുടങ്ങിയവ ഇതിനു തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. മധുര-കാഞ്ഞിരപ്പള്ളി-കുതിരവട്ടം-ചങ്ങനാശ്ശേരി എന്ന പ്രാചീന നടപ്പാത കാനം വഴിയായിരുന്നു.വിത്തു തേങ്ങകൾക്കു പേരുകേട്ട സ്ഥലമായിരുന്നു കാനം. "കാനം, കങ്ങഴ, വാഴൂരേ,ഞാനും ഞങ്ങളുടെ പെങ്ങന്മാരും" എന്നു കുട്ടികൾ പാടിക്കൊണ്ടു നടന്നിരുന്നു.   

== പ്രശസ്തരായ കാനം സ്വദേശികൾ ==
== പ്രശസ്തരായ കാനം സ്വദേശികൾ ==

20:47, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

കാനം

കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി താലൂക്കിലുള്ള ഒരു ഗ്രാമമാണ്‌ കാനം. "പന്നഗംതോ‌ട്‌" എന്ന കേരളത്തിലെ ഏറ്റവും നീളം കൂടിയ ശുദ്ധജലതോട്‌ കാനത്തിൽ നിന്നാണു രൂപം

കൊള്ളുന്നത്‌ വാഴൂർ വില്ലേജിലെ കങ്ങഴ മുറിയിലാണ്‌ ഈ ഗ്രാമം ഉൾപ്പെടുന്നത്.

പഴയ കാലത്ത്‌ ഒരു ബുദ്ധമത കേന്ദ്രമായിരുന്നു കാനം. പറപ്പള്ളി, പയ്യമ്പള്ളി, ചെറുകാപ്പള്ളി തുടങ്ങിയവ ഇതിനു തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. മധുര-കാഞ്ഞിരപ്പള്ളി-കുതിരവട്ടം-ചങ്ങനാശ്ശേരി എന്ന പ്രാചീന നടപ്പാത കാനം വഴിയായിരുന്നു.വിത്തു തേങ്ങകൾക്കു പേരുകേട്ട സ്ഥലമായിരുന്നു കാനം. "കാനം, കങ്ങഴ, വാഴൂരേ,ഞാനും ഞങ്ങളുടെ പെങ്ങന്മാരും" എന്നു കുട്ടികൾ പാടിക്കൊണ്ടു നടന്നിരുന്നു.

പ്രശസ്തരായ കാനം സ്വദേശികൾ

"കാനം കുട്ടികൃഷ്ണൻ" എന്ന തൂലികനാമത്തിൽ "മുരളി" എന്ന കവിതാ സമാഹരം പ്രസിദ്ധീകരിച്ച ടി.കെ. കൃഷ്ണൻ നായരാണ് കാനത്തിലെ ആദ്യ സാഹിത്യകാരൻ.1950-60കളിൽ ആഴ്ചപ്പതിപ്പുകളിൽ തുടർനോവലുകൾ എഴുതിയിരുന്ന കാനം ഇ.ജെ. ഫിലിപ്പ് മറ്റൊരു പ്രശസ്തസാഹിത്യകാരനാണ്. അന്റാർട്ടിക്കയിൽ ആദ്യമായി പോയി യാത്രാവിവരണം (പെൻഗ്വിൻ ബുക്സ്‌) എഴുതിയ സുരവി, റിഷി എന്നീ കുട്ടികൾ ഇവിടത്തുകാരാണ്.

കാനം രാജേന്ദ്രൻ

2015 മുതൽ 2023 വരെ സി.പി.ഐയുടെ കേരള സംസ്ഥാന സെക്രട്ടറിയായിരുന്നു കാനം രാജേന്ദ്രൻ (ജനനം : 10 നവംബർ 1950 - മരണം : ഡിസംബർ 8 2023) സി.പി.ഐ നേതാവും എ ഐ ടി യു സിയുടെ മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്നു. ഏഴും എട്ടും കേരള നിയമ സഭകളിലെ അംഗമായിരുന്നു. 2023 ഡിസംബർ 8 ന് പ്രമേഹരോഗ സങ്കീർണ്ണതകൾ മൂലം 73-ാം വയസ്സിൽ അന്തരിച്ചു.[1]എറണാകുളത്തെ അമൃത ആശുപത്രിയിൽ വച്ചാണ് അന്ത്യം സംഭവിച്ചത്. ഹൃദയസ്തംഭനമാണ് മരണകാരണം.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

സി. എം. എസ് ഹൈസ്കൂൾ കാനം

കോട്ടയം ‍ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കറുകച്ചാൽ ഉപജില്ലയിലെ കാനം എന്ന കൊച്ചു ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സി.എം.എസ്.ഹൈസ്കൂൾ. കാനം ‍. സി.എം.എസ്. മിഷൻ എന്ന ‍ മിഷണറി സംഘം 1862-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1862 - ൽ വിദേശ മിഷനറി ഹെന്റി ബേക്കർ ജൂനിയറിനാൽ സ്ഥാപിക്കപ്പെട്ടതാണ് കാനം സി.എം.എസ്.ഹൈസ്കൂൾ. "പള്ളിയും പള്ളിക്കൂടവും" എന്ന പൂർവ്വികരുടെ ദീർഘവീഷണത്തിന്റെ ഫലമായി വിദ്യ നിഷേധിക്കപ്പെട്ടിരുന്ന ഒരു വലിയ ജനസമൂഹത്തെ മുഖ്യധാരയിലേയ്ക്ക് കൈ പിടിച്ചുയർത്തുന്നതിന് ഈ വിദ്യാലയം മുഖാന്തിരമായി. ഔദ്യോഗിക സ്ഥാപക വർഷമായി 1862 - നാം അംഗീകരിക്കുന്നുവെങ്കിലും അതിനും പത്തുപതിനഞ്ചു വർഷം മൂൻപ് "പള്ളിയും പള്ളിക്കൂടവും" ഈ പ്രദേശത്ത് തുടങ്ങിയിരുന്നു.