"ഗവ ഹയർ സെക്കന്ററി സ്കൂൾ ഭൂതക്കുളം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 102: വരി 102:
<references />'''<u>ഭൂതക്കുളം ധർമശാസ്താ ക്ഷേത്രം</u>'''  
<references />'''<u>ഭൂതക്കുളം ധർമശാസ്താ ക്ഷേത്രം</u>'''  


'''കൊല്ലം ജില്ലയിലെ പാരിപ്പള്ളി പറവൂർ റൂട്ടിൽ ആണ് ഈ അമ്പലം സ്ഥിതി ചെയ്യുന്നത്. ധർമശാസ്താവ് (അയ്യപ്പൻ ) ആണ് ഇവിടത്തെ പ്രതിഷ്ഠ .എട്ടു ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം മീനമാസത്തിലെ ഉത്രം നാളിലാണ് അവസാനിക്കുന്നത് .'''
'''കൊല്ലം ജില്ലയിലെ പാരിപ്പള്ളി പറവൂർ റൂട്ടിൽ ആണ് ഈ അമ്പലം സ്ഥിതി ചെയ്യുന്നത്. ധർമശാസ്താവ് (അയ്യപ്പൻ ) ആണ് ഇവിടത്തെ പ്രതിഷ്ഠ .എട്ടു ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം മീനമാസത്തിലെ ഉത്രം നാളിലാണ് അവസാനിക്കുന്നത് .'
 
[[പ്രമാണം:41001 school.jpeg|thump|സ്കൂൾ]]

16:38, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഭൂതക്കുളം

കൊല്ലം ജില്ലയിലെ ചാത്തന്നൂർ മണ്ഡലത്തിൽ ഉൾപ്പെടുന്ന ഒരു ഗ്രാമം ആണ് ഭൂതക്കുളം. പൂതക്കുളമെന്നും ഈ ഗ്രാമം അറിയപ്പെടുന്നു. പരവൂർ മുൻസിപ്പാലിറ്റിയിൽ നിന്നും തെക്ക് ഭാഗത്തായി ഏകദേശം നാല് കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് ഭൂതക്കുളം. ദേശീയ പാത 66ൽ പാരിപ്പള്ളിയിൽനിന്നും എട്ടു കിലോമീറ്റർ ദൂരത്തിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. പരവൂർ റയിൽവേ സ്റ്റേഷനിൽ നിന്ന് 3.9 കിലോമീറ്ററും വർക്കലയിൽ നിന്ന് 11.4 കിലോമീറ്ററും കൊല്ലത്ത് നിന്ന് 23 കിലോമീറ്ററും അകലെയാണ് ഈ ഗ്രാമം . തിരുവനന്തപുരം ജില്ലയുമായി അതിർത്തി പങ്കിടുന്ന കൊല്ലം ജില്ലയിലെ ഒരു ഗ്രാമം കൂടിയാണ് ഭൂതക്കുളം. ഈ ഗ്രാമത്തിന്റെ വിസ്തീർണ്ണം 16.56 ചതുരശ്ര കിലോമീറ്റർ ആണ് .

ഭൂമിശാസ്ത്രം

പാണാട്ടു ചിറ

കൊല്ലം ജില്ലയുടെ തെക്കേ അറ്റത്ത് ഇടവ നടയറ കായലിനടുത്താണ് ഭൂതക്കുളം സ്ഥിതി ചെയ്യുന്നത്. പടിഞ്ഞാറ് പരവൂർ മുനിസിപ്പാലിറ്റിയും കിഴക്ക് പാരിപ്പള്ളി പഞ്ചായത്തും വടക്ക് ചിറക്കര പഞ്ചായത്തും തെക്ക് തിരുവനന്തപുരം ജില്ലയുമാണ് ഈ ഗ്രാമത്തിന്റെ അതിർത്തികൾ. ഭൂതക്കുളത്തിൻറെ ഉയരം സമുദ്രനിരപ്പിനോട് അടുത്താണ്. ഭൂതക്കുളം ഗ്രാമത്തിലെ പ്രധാന ജല സ്രോതസ്സ് ആണ് പാണാട്ടു ചിറ.ഈ ചിറക്ക് സമീപത്തായ് ഒരു കുട്ടികളുടെ ഒരു പാർക്ക് നിലകൊള്ളുന്നു.

ഗതാഗതം

ഏറ്റവും അടുത്തുള്ള വിമാനത്താവളം തിരുവനന്തപുരംഅന്താരാഷ്ട്ര വിമാനത്താവളവും (49.8 കി.മീ) അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ പരവൂർ റയിൽവേ സ്റ്റേഷനും (4.5 കി.മീ.) വർക്കല ശിവഗിരി (13 കി.മീ.)റയിൽവേ സ്റ്റേഷനുമാണ്. ഭൂതക്കുളം റോഡുകളിലൂടെ സമീപ പ്രദേശങ്ങളുമായി നന്നായി ബന്ധപ്പെട്ടിരിക്കുന്നു. ഭൂതക്കുളത്തിലൂടെ കടന്നുപോകുന്ന പ്രധാന റോഡ് പരവൂർ-പാരിപ്പള്ളി റോഡാണ്. റോഡ്‌ ഗതാഗതം പ്രധാനമായും സ്വകാര്യ ട്രാൻസ്പോർട്ട് ബസ് ഓപ്പറേറ്റർമാരും സംസ്ഥാന ഉടമസ്ഥതയിലുള്ള കേരള സ്റ്റേറ്റ് റോഡ്‌ ട്രാൻസ്പോർട്ട് കോർപറേഷനുമാണ് നൽകുന്നത്. ഭൂതക്കുളത്തിലൂടെ കടന്നുപോകുന്ന പ്രധാന റോഡ് പരവൂർ-പാരിപ്പള്ളി റോഡാണ്.

പ്രധാന റോഡുകൾ

  • പരവൂർ - പാരിപ്പള്ളി റോഡ്
  • ഭൂതകുളം- ഊന്നിൻമൂട്- വർക്കല റോഡ്
  • ആലിൻമൂട്- ഒഴുകുപാറ റോഡ്
  • വെട്ടുവിള - കലക്കോട്
  • കലക്കോട് -ഭൂതക്കുളം

വ്യവസായം

കയർ, കശുവണ്ടി, കൈത്തറി എന്നിവയാണ് ഭൂതക്കുളത്തെ പ്രധാന വ്യവസായങ്ങൾ.

സംസ്കാരം

ഭൂതക്കുളത്തിന് സമ്പന്നമായ സാംസ്കാരിക പൈതൃകമുണ്ട്. ഗ്രാമത്തിൽ നിരവധി ലൈബ്രറികളും സാംസ്കാരിക കൂട്ടായ്മകളും സംഘടനകളും അടങ്ങിയിരിക്കുന്നു.

ശങ്കരപ്പിള്ള സ്മാരക ഗ്രന്ഥശാല, ഗാന്ധിസ്മാരക വായനശാല, സാംസ്കാരിക നിലയം കോട്ടുവൻകോണം എന്നിവ ചില പ്രധാന ഗ്രന്ഥശാലകളാണ്.

ശങ്കരപ്പിള്ള സ്മാരക ഗ്രന്ഥശാല

ഭൂതക്കുളം ഗ്രാമത്തിൽ ധാരാളം ആനകൾ ഉണ്ട്.

വായനശാലകൾ

  • ശങ്കരപ്പിള്ള സ്മാരക വായനശാല
  • പ്രിയദർശിനി മെമ്മോറിയൽ ലൈബ്രറി & റീഡിംഗ് റൂം
  • പബ്ലിക് ലൈബ്രറി, കൊട്ടുവൻകോണം
  • ഗാന്ധി മെമ്മോറിയൽ റീഡിംഗ് ക്ലബ് & ലൈബ്രറി, കലക്കോട്
  • വായനശാല, പാറവിള
  • യുവരശ്മി ആർട്സ് & സ്പോർട്സ് ക്ലബ്, ലൈബ്രറി & റീഡിംഗ് റൂം ആലിൻമൂട് (പഞ്ചായത്ത് ഓഫീസ് ജംഗ്ഷൻ)


വിനോദകേന്ദ്രങ്ങൾ

  • കളിപൊയ്ക ചിൽഡ്രൻസ് പാർക്ക്
  • GHSS ഫുട്ബോൾ സ്റ്റേഡിയം [1]
  • മിനി സ്റ്റേഡിയം, ഭൂതക്കുളം
  • കാവേരി ആന പാർക്ക്, പുത്തൻകുളം
  • പച്ചയത്ത് പാർക്ക്, കലക്കോട്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ഭൂതക്കുളം ഗവ: ഹയർസെക്കൻഡറി സ്കൂൾ
    ഭൂതക്കുളം ഗവ: ഹയർസെക്കൻഡറി സ്കൂൾ
  • ചെമ്പകശ്ശേരി ഹയർസെക്കൻഡറി സകൂൾ, ഭൂതക്കുളം
  • ഭൂതക്കുളം നോർത്ത് എൽ. പി. എസ്.
  • ഭൂതകുളം സൗത്ത് എൽ.പി.എസ്
  • കലക്കോട് യു.പി.എസ്., കലക്കോട്
  • ഹരിശ്രീ നഴ്സറി & എൽപി സ്കൂൾ, ഭൂതക്കുളം
    ഭൂതക്കുളം നോർത്ത് എൽ. പി. എസ്.
  • ദേവരാജ വിലാസം എൽപി സ്കൂൾ, (ഡിവിഎൽപിഎസ്) പുത്തൻകുളം

സേവനങ്ങൾ

ആശുപത്രികൾ

  • സർക്കാർ ഹോമിയോ ഡിസ്പെൻസറി, ഭൂതക്കുളം
  • കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, കലക്കോട്
  • സർക്കാർ ആയുർവേദ ഡിസ്പെൻസറി, ഭൂതക്കുളം
  • കാർത്തിക ആശുപത്രി, മാവിള
  • മോഹൻ ഹോസ്പിറ്റൽ, ഇടയാടി
  • മുരാരി ആശുപത്രി, അമ്മാരത്തുമുക്ക്
  • ജെജെ ആശുപത്രി, പുത്തൻകുളം
  • സന്തോഷ് ആശുപത്രി, പുത്തൻകുളം
ഭൂതക്കുളം ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം

ധനകാര്യ സ്ഥാപനങ്ങൾ

  • ഭൂതകുളം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്
  • കലക്കോട് സർവീസ് സഹകരണ ബാങ്ക്
  • ഇന്ത്യൻ ഓവർസീസ് ബാങ്ക്, പുത്തൻകുളം
  • കാത്തലിക് സിറിയൻ ബാങ്ക്, ഊന്നിൻമൂട്


ഈഴംവിള ശ്രീഭദ്രകാളി ക്ഷേത്രം

ആരാധനാലയങ്ങൾ

  • ഭൂതക്കുളം ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം, ഭൂതക്കുളം
  • ഈഴംവിള ശ്രീഭദ്രകാളി ക്ഷേത്രം, ഭൂതക്കുളം
  • വൈകുണ്ഠപുരം മഹാവിഷ്ണു ക്ഷേത്രം, ഭൂതക്കുളം
  • പുന്നേകുളം ക്ഷേത്രം, ചെമ്പകശ്ശേരി
  • മഹാവിഷ്ണു ക്ഷേത്രം, കോട്ടുവൻകോണം
  • മേച്ചേരിൽ ഭദ്രാദേവി ക്ഷേത്രം, ഭൂതക്കുളം
  • അപ്പൂപ്പൻ കാവ് ക്ഷേത്രം, ഭൂതക്കുളം
  • പള്ളത്തിൽ കാവ് ക്ഷേത്രം, ഇടയാടി
  • പരശുമൂട്ടിൽ മഹാദേവ ക്ഷേത്രം
  • കൂനംകുളം കൃഷ്ണ ക്ഷേത്രം
  • ആലിന്മൂട് ശ്രീകൃഷ്ണ ക്ഷേത്രം

അവലംബം

ഭൂതക്കുളം ധർമശാസ്താ ക്ഷേത്രം

കൊല്ലം ജില്ലയിലെ പാരിപ്പള്ളി പറവൂർ റൂട്ടിൽ ആണ് ഈ അമ്പലം സ്ഥിതി ചെയ്യുന്നത്. ധർമശാസ്താവ് (അയ്യപ്പൻ ) ആണ് ഇവിടത്തെ പ്രതിഷ്ഠ .എട്ടു ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം മീനമാസത്തിലെ ഉത്രം നാളിലാണ് അവസാനിക്കുന്നത് .'