"ജി യു പി എസ് കാർത്തികപ്പള്ളി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(NTPC) |
||
വരി 33: | വരി 33: | ||
* മൃഗാശുപത്രി , ആയുർവ്വേദാശുപത്രി , സാമൂഹികാരോഗ്യകേന്ദ്രം | * മൃഗാശുപത്രി , ആയുർവ്വേദാശുപത്രി , സാമൂഹികാരോഗ്യകേന്ദ്രം | ||
* N T P C | * N T P C | ||
[[പ്രമാണം:35433 NTPC.jpg|THUMB| | |||
=== ചരിത്ര സ്മാരകങ്ങൾ === | === ചരിത്ര സ്മാരകങ്ങൾ === | ||
16:21, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
കാർത്തികപ്പള്ളി
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിലെ ഒരു ഗ്രാമമാണ് കാർത്തികപ്പള്ളി .ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ വരവോടു കൂടി ചരിത്രത്താളുകളിൽ ഇടം നേടിയ പ്രദേശമാണ് കാർത്തികപ്പള്ളി .തിരുവിതാംകൂറിലെ മഹാനായ ഭരണാധികാരി മാർത്താണ്ഡവർമ രാജാവ് കാർത്തികപ്പള്ളിയെ തിരുവിതാംകൂറിൽ ചേർത്തു.ദേശീയപാത 66 ൽ നങ്ങ്യാർകുളങ്ങര ജംഗ്ഷനിൽ നിന്നും 1.5 കിലോമീറ്റർ പടിഞ്ഞാറോട്ട് മാറിയാണ് കാർത്തികപ്പള്ളി എന്ന ഗ്രാമം സ്ഥിതിചെയ്യുന്നത്. നാല് ഭാഗത്തേക്കും റോഡുകൾ ഉള്ള ഒരു കവലയാണ് ഇതിൻറെ കേന്ദ്രഭാഗം. ഇപ്പോൾ നിലവിലുമുള്ള പുറക്കാടിനും കായംകുളത്തിനും ഇടയിലുള്ള പ്രദേശം ഒരുകാലത്തു കാർത്തികപ്പള്ളി ആയിരുന്നു. ഇവിടെനിന്ന് വടക്കോട്ടുള്ള ഡാണാപ്പടി ജംഗ്ഷനിലൂടെ ദേശീയപാതയിൽ കൂട്ടിമുട്ടുന്നു. തെക്കോട്ടുള്ള പാത ചിങ്ങോലി മുതുകുളം വഴി കായംകുളം ഭാഗത്തേക്ക് പോകുന്നു. തൃക്കുന്നപ്പുഴയിലേക്ക് പോകുന്ന പടിഞ്ഞാറോട്ടുള്ള പാത തോട്ടപ്പള്ളി വരെ പോകുന്ന തീരദേശ പാതയുടെ ഭാഗമാണ് .കിഴക്കോട്ടുള്ള പാത നങ്ങ്യാർകുളങ്ങര വഴി മാവേലിക്കരയ്ക്ക് പോകുന്ന പ്രധാന പാതയാണ്.കയർ,മൽത്സ്യബന്ധനം തുടങ്ങിയവയാണ് ഇവിടുത്തെ ജനങ്ങളുടെ ഉപജീവനമാർഗങ്ങൾ .കാർത്തികപ്പള്ളിയെ ഏറ്റവും അസാധാരണവും പ്രധാനപ്പെട്ടതുമാക്കി മാറ്റിയത് ഉൾനാടൻ ജലപാതയുടെയോ തോടിന്റെയോ സാമീപ്യമാണ്.
ചരിത്രം
പല്ലവശ്ശേരി രാജകുടുംബത്തിലെ കാർത്തിക തിരുനാൾ തമ്പുരാന്റെ സ്മരണാർത്ഥമാണ് ഈ സ്ഥലത്തിന് കാർത്തികപ്പള്ളി എന്ന പേര് വന്നത്.
തിരുവിതാംകൂറിലെ മഹാനായ ഭരണാധികാരി മാർത്താണ്ഡ വർമ്മ രാജാവ് കാർത്തികപ്പള്ളിയെ തിരുവിതാംകൂറിൽ ചേർത്തു. 1742 ലും 1753 ലും അടുത്ത സ്ഥലങ്ങളായ കായംകുളം, അമ്പലപുഴ എന്നിവ കാർത്തികപ്പള്ളി നാട്ടുരാജ്യത്തിൽ ചേർത്തു, അതിനുശേഷം ഇത് ഒരു പ്രധാന പ്രദേശമായി മാറി. ഇപ്പോൾ നിലവിലുള്ള പുറക്കാടിനും കായംകുളത്തിനും ഇടയിലുള്ള പ്രദേശം ഒരിക്കൽ കാർത്തികപ്പള്ളിയായിരുന്നു.കാർത്തികപ്പള്ളിയെ ഏറ്റവും അസാധാരണവും പ്രധാനപ്പെട്ടതുമാക്കി മാറ്റിയത് ഉൾനാടൻ ജലപാതയുടെയോ തോടിന്റെയോ സാമിപ്യമാണ് .ഇത് സൗജന്യ ഗതാഗതം സാധ്യമാക്കുകയും കാർത്തികപ്പള്ളിയെ ഒരു വ്യാപാര കേന്ദ്രമായി പരിഗണിക്കുകയും ചെയ്തു. മാർക്കറ്റ് വളരെ വലുതും തിരക്കേറിയതും ആയിരുന്നു.മഹത്തായ ഭൂതകാലത്തിന്റെ വര്ഷങ്ങള്ക്കു ശേഷം കാർത്തികപ്പള്ളി പഞ്ചായത്ത് രൂപീകരിച്ചു.കാർത്തികപ്പള്ളിയുടെ മണ്ണിൽപ്പ പല മഹാനായ നേതാക്കളുടെയും കാല്പാടുകൾ ഉണ്ടായിരുന്നു.ഒരുകാലത്തു ബന്ധമത കേന്ദ്രം ആയിരുന്നു കാർത്തികപ്പള്ളി അതുകൊണ്ട് തന്നെ ബന്ധന്റെ ജന്മവുമായി ബന്ധപ്പെട്ടാണ് കാർത്തികപ്പള്ളിക്ക് ഇങ്ങനൊരു പേര് കിട്ടതെന്നും പറയപ്പെടുന്നു .
കാർത്തികപ്പള്ളി എന്ന സ്ഥലനാമത്തെപ്പറ്റി എ. ശ്രീധരമേനോൻ കേരളചരിത്രത്തിൽ പരാമർശിച്ചിരിക്കുന്നത് ഇപ്രകാരമാണ്. ഡച്ചു രേഖകളിൽ `ബെറ്റിമെനി ` അഥവാ കാരിമ്പള്ളി എന്നു വിളിക്കുന്ന കാർത്തികപ്പള്ളി കായംകുളത്തിന്റെ വടക്കൻഭാഗങ്ങൾക്കു പുറക്കാടിന്റെ തെക്കൻ ദേശങ്ങൾക്കും ഇടയിലുള്ള ഒരു ചെറിയ ദേശം ആയിരുന്നു .
ഭൂമിശാസ്ത്രം
ഗ്രാമത്തിന്റെ കേന്ദ്രഭാഗം സ്ഥിതി ചെയ്യുന്നത് 90 15' ഉത്തര അക്ഷാംശത്തിലും 760 27' പൂർവ്വ രേഖാംശത്തിലുമാണ്. ഭൂമിശാസ്ത്രപരമായി ഈ പ്രദേശം തീരസമതലത്തിന്റെ ഭാഗമാണ്. കേരളത്തിൻറെ കാർഷിക മേഖലയിലെ സവിശേഷ ഭൂപ്രദേശമായ ഓണാട്ടുകരയുടെ ഭാഗമാണ് കാർത്തികപ്പള്ളി, അതുകൊണ്ടുതന്നെ കൃഷിയും അനുബന്ധ പ്രവർത്തനങ്ങളുമാണ് ജനങ്ങളുടെ പ്രധാന തൊഴിൽ. നിരവധി കനാലുകളും ജലാശയങ്ങളും നിറഞ്ഞ ഈ പ്രദേശത്ത് മത്സ്യബന്ധനവും ഒരു പ്രധാന തൊഴിലാണ്.അപ്പർ കുട്ടനാടിന്റെ ഒരു പ്രാന്തപ്രദേശം കൂടിയാണ് കാർത്തികപ്പള്ളി.കാർത്തികപ്പള്ളി തോട് കാർത്തികപ്പള്ളി തോടിനു ഈ പ്രദേശത്തെ ഇത്രയും പ്രാധാന്യമുള്ളതാക്കിയതിൽ ഒരു വലിയ പങ്കുണ്ടു
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ഗവ. യു പി എസ് കാർത്തികപ്പള്ളി
- സെന്റ്. തോമസ് ഹയർ സെക്കന്ററി സ്കൂൾ
- IHRD കോളേജ് കാർത്തികപ്പള്ളി
- GUPS മഹാദേവികാട്1----1912 ൽ ഗവ .മഹാദേവികാട് സ്കൂൾ നിർമിക്കുകയും ദിവാൻ കൃഷ്ണൻ നായർനായരുടെ സ്മരണക്കായി അത് പിന്നീട ഗവ. എൽ പി സ്‌കൂൾ ആയി .
- അംഗൻവാടികൾ
പൊതു സ്ഥാപനങ്ങൾ
- പബ്ലിക് ലൈബ്രറി, പോസ്റ്റ് ഓഫീസ്
- പഞ്ചായത്ത് ഓഫീസ്
- കൃഷിഭവൻ
- SBI, UNION Bank
- മൃഗാശുപത്രി , ആയുർവ്വേദാശുപത്രി , സാമൂഹികാരോഗ്യകേന്ദ്രം
- N T P C
[[പ്രമാണം:35433 NTPC.jpg|THUMB|
ചരിത്ര സ്മാരകങ്ങൾ
- സെൻറ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ അല്ലെങ്കിൽ കോട്ടകക്കത്തു സൂര്യാനി പള്ളി
- കേരള പാശ്ചാത്യ വാസ്തു കലയുടെ മകുടോദാഹരണമായി ഇന്ന് നിലകൊള്ളുന്ന ഒരു പുരാതന ദേവാലയം ആണ് കാർത്തികപ്പള്ളി സെൻറ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ അഥവാ കോട്ടയ്ക്കകത്ത് സുറിയാനി പള്ളി. രാജാവിൻറെ കോട്ടയുടെ ഉള്ളിൽ നിർമ്മിച്ച പള്ളി എന്നതുകൊണ്ടാകാം ഇപ്രകാരം പേര് ലഭിച്ചത്. AD 829 ആണ് ഈ പള്ളി നിർമ്മിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു .AD-581 യൂറോപ്യന്മാരുടെ ആഹ്വാനത്തോടുകൂടി പടിഞ്ഞാറൻ വാസ്തു ശില്പ മാതൃക കൂടി ഉൾപ്പെടുത്തി ഇത് പുതുക്കി പണിഞ്ഞു. കൊത്തുപണികൾ ശില്പങ്ങൾ പ്രതീകാത്മക ഐക്കണുകൾ അതുല്യമായ രൂപകൽപ്പന ചെയ്തിട്ടുള്ള കൊത്തുപണികളോടുകൂടിയ മദ്ബഹ എന്നിവ പള്ളിയുടെ സവിശേഷതകളാണ് അമൂല്യമായ താളിയോല ഗ്രന്ഥങ്ങൾ പൗരാണികമായ പുരാവസ്തുക്കൾ ശിലാലിഹിതങ്ങൾ എന്നിവ ചരിത്രത്തിലുള്ള ഈ ദേവാലയത്തിന്റെ സ്ഥാനം അതുല്യമാക്കുന്നു
കേരളത്തിലെ പൗരാണിക ദേവാലയങ്ങളിൽ ഒന്നും കാണുവാൻ സാധിക്കാത്ത തരം സമാനതകളില്ലാത്ത കൊത്തുപണികളോടുകൂടിയ പരിശുദ്ധ മദ്‌ബഹാ ഈ ദേവാലയത്തിന്റെ പ്രേത്യേകതയാണ്
വട്ടെഴുത് , കോലെഴുത് മാതൃകകളിൽ ഉള്ള നിരവധി താളിയോല ഗ്രന്ഥങ്ങളും മറ്റു പുരാതന വസ്തുക്കളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട് .
2007 ൽ ദേവാലയം പുനരുദ്ധരിച്ചപ്പോൾ ദേവാലയത്തോടു ചേർന്ന് ഒരു കല്ലറ ദൃശ്യമാകുകയും അതിൽ ഒരാളെ ഇരുത്തി അടക്കിയ രീതിയിൽ ഉള്ള ലക്ഷണങ്ങൾ കാണുകയും ഉണ്ടായി . ഇതിനു സമീപമായി ദേവാലയ ഭിതിയിലുള്ള ശിലാപാളികളിലെ ലിഖിതങ്ങൾ ഇതുവരെ മനസ്സിലാക്കുവാനോ കല്ലറയുടെ പഴക്കം നിര്ണയിക്കാനോ ആർക്കിയോളജി വകുപ്പിന് സാധിച്ചിട്ടില്ല .
ബി.സി. 300 കളോളം പഴക്കം ഉള്ള ജെറുസലേം ബെത്‌സയ്ദ മാതൃകയിൽ മൂന്നു വശത്തു നിന്നും താഴേക്ക് ഇറങ്ങാൻ പാകത്തിൽ വെട്ടുകൽ പടവുകൾ ഉള്ള ഒരു പുരാതന കിണർ ഈ ദേവാലയത്തിൽ ഉണ്ട് .
- കാർത്തികപ്പള്ളി കൊട്ടാരം
- ഏട്ടു വീട്ടിൽ പിള്ളമ്മാരിൽ നിന്ന് രക്ഷനേടാനായി മാർത്താണ്ഡവർമ്മ ഒളിവിൽ താമസിക്കുകയും അദ്ദേഹത്തിന്റെ തങ്കത്തിൽ തീർത്ത അനന്തപത്മനാഭന്റെ തങ്ക വിഗ്രഹം സൂക്ഷിക്കുകയും ചെയ്തിരുന്ന കൊട്ടാരം.
- അനന്തപുരംകൊട്ടാരം-------വലിയകോയിത്തമ്പുരാൻ ഈ കൊട്ടാരത്തിൽ താമസിച്ചു കൊണ്ടാണ് മയൂര സന്ദേശം കവിത എഴുതിയത്.
- മയൂരസന്ദേശത്തിന്റെ നാടായ ഹരിപ്പാട്ട്, ഒരുകാലഘട്ടത്തിൻറെ ചരിത്രവും സാഹിത്യരംഗത്തെ ഉന്നതിയും അടയാളപ്പെടുത്തി തലയുയർത്തി നിൽക്കുകയാണ് അനന്തപുരം കൊട്ടാരം. കാവ്യലോകത്തെ അമൂല്യസംഭാവനയായ മയൂരസന്ദേശം പിറവിയെടുത്തത് അനന്തപുരം കൊട്ടാരത്തിലാണെന്ന് വിശ്വസിക്കുന്നു.
- കാർത്തികപ്പള്ളി തോട്.
-താലൂക്കിലെ ഏറ്റവുംപ്രധാന ജലപാതയായിരുന്നു കരുവാറ്റ കൊപ്പാറയിൽ തുടങ്ങി കാർത്തികപ്പള്ളി വഴി കായംകുളം കായലിലെത്തുന്ന കാർത്തികപ്പള്ളി തോട്. മുൻപ് കെട്ടുവള്ളങ്ങൾ കടന്നുപോയിരുന്ന പാതയായിരുന്നു ഈ തോട് . കാർത്തികപ്പള്ളിയെ ഒരു വ്യാപാര കേന്ദ്രമാക്കി മാറ്റിയത് ഉൾനാടൻ ജലപാതയുടെയോ തോടിന്റെയോ സാമീപ്യവും സൗജന്യ ഗതാഗതവുമാണ് . മാർക്കറ്റ് വളരെ വലുതും തിരക്കേറിയതുമായിരുന്നു, ഇപ്പോഴും പഴയ മാർക്കറ്റ് അവശേഷിക്കുന്നു.
ആരാധനാലയങ്ങൾ
- സെൻറ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ അല്ലെങ്കിൽ കോട്ടകക്കത്തു സൂര്യാനി പള്ളി
- കാർത്തികപ്പള്ളിയുടെ ഹൃദയ ഭാഗത്തു കേരള-പാശ്ചാത്യ വാസ്തുകലയുടെ മകുടോദാഹരണമായി നിലകൊള്ളൂന്ന ഒരു പുണ്യ പുരാധന ദേവാലയമാണിത് .രാജാവിന്റെ കോട്ടയുടെ ഉള്ളിൽ നിർമിച്ച പള്ളി എന്നതുകൊണ്ടു ആണ് ഇപ്രകാരം പേര് ലഭിച്ചത് .ചരിത്രപരമായി വളരെ പ്രാധാന്യമുള്ള ഈ ദേവാലയം കേരളത്തിന്റെ മഹത്തായ പൈതൃക ചരിത്ര സ്മാരകങ്ങളിൽ ഒന്നാണ് .പുരാതന കിണർ ,പുരാതന തൂക്കുവിളക്ക് ,പുരാതന ശിലാഫലകം രാജമുന്ദ്രയുള്ള പുരാതന പല്ലക്ക് ,പുരാതന കലണ്ടർ ,താളിയോല ഗ്രന്ഥങ്ങൾ,മാർത്തോമശ്ളീഹായുടെ തിരുശേഷിപ് എന്നിവ ഇവിടുത്തെ പ്രധാന സവിശേഷതകളാണ്.
- പിത്താംപിൽ ശ്രീ ധർമ്മശാസ്ത്ര ക്ഷേത്രം,
- വലിയകുളങ്ങര ക്ഷേത്രം -----കുംഭ മാസത്തിലെ അശ്വതി മഹോത്സാവത്തിനു പ്രസിന്ധമായ ക്ഷേത്രം.അംബരചുംബികളായ തേരുകളാണ് ഉതസവത്തിന്റെ മറ്റു കൂട്ടുന്നത് .
- മുക്കുവശ്ശേരി പള്ളി
പ്രമുഖ വ്യക്തികൾ
- ശ്രീ. എ അച്യുതൻ (മുൻ മന്ത്രി)
- അച്യുതൻ വക്കീൽ
- എ വി ആനന്ദരാജൻ
- കനികര മാധവ കുറുപ്പ്
- കൃഷ്ണൻകുട്ടി സർ
- പുറ്റത്തു നാരായണൻ
- അശോകൻ (സിനിമ നടൻ )
- പത്മരാജൻ (തിരക്കഥാകൃത് )