"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/നാടോടി വിജ്ഞാനകോശം/നാടൻ ഭക്ഷണവിഭവങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 64: വരി 64:

ഇതിലേക്ക് കുരുമുളക് പൊടിയും തേങ്ങ തിരുമ്മിയതും ആവശ്യത്തിന് ഉപ്പും ചേർത്തു ഇളക്കുക..ഇത് പാനിൻ്റെ ഒരു സൈഡിലേക്ക് ഒതുക്കി വെച്ച്, മറു സൈഡിൽ 1 ടേബിൾ സ്പൂൺ എണ്ണ കൂടി ഒഴിക്കുക.ഇതിലേക്ക് അടിച്ചു വെച്ചിരിക്കുന്ന മുട്ട കൂടി ചേർത്ത് ചിക്കി എടുക്കുക.മുട്ട ചിക്കി തോർത്തി ,മാറ്റി വെച്ചിരിക്കുന്ന മുരിങ്ങ ഇലയുമായി യോജിപ്പിച്ച് ഇളക്കി എടുക്കുക.ഇത് ഒരു അടപ്പ് പാത്രം കൊണ്ട് മൂടി 5 മിനുട്ട് വെക്കുക.5 മിനുട്ട് കഴിയുമ്പോൾ അടപ്പ് മാറ്റി ഒന്ന് കൂടി തവി കൊണ്ട് ഇളക്കി കൊടുത്തു ,തീ അണക്കുക.വളരെ സ്വാദിഷ്ടമായ ഒരു തോരൻ ആണിത്,പോഷകപ്രദവും.

=== വയണയില അപ്പം / കുമ്പിളപ്പം / തെരളി അപ്പം ===
'''ആവശ്യമായ സാധനങ്ങൾ'''
അരിപൊടി(വറുത്തത് ) – 2 കപ്പ്‌
ശർക്കര (ചീകിയത്)   – ഒന്നര കപ്പ്‌
ഞാലിപൂവൻ പഴം – 3 – 4 എണ്ണം
തേങ്ങ ചിരവിയത് – അര കപ്പ്‌
വയണയില – ആവശ്യത്തിന്
ഏലക്ക പൊടിച്ചത് – 1 ടി സ്പൂൺ
ജീരകം പൊടി – അര ടി സ്പൂൺ
ഓലക്കാൽ – ഇല കുമ്പിൾ കുത്താൻ ആവശ്യമായത്
തയ്യാറാക്കുന്ന വിധം
ശർക്കര കുറച്ചു വെള്ളം ഒഴിച്ച് ചെറുതായി ചൂടാക്കി ശർക്കര അലിയിച്ചെടുക്കുക (തിളക്കേണ്ട ആവശ്യമില്ല ) .ഇതു നല്ലത് പോലെ അരിച്ചെടുക്കുക .അപ്പോൾ അതിലുള്ള കല്ല്‌ നീങ്ങി കിട്ടും .
അരിപൊടി ചെറുതായി ചൂടാക്കി എടുക്കുക .
ഒരു ബൌളിൽ അരിപൊടി ,ജീരകം പൊടി ,ഏലക്ക പൊടി,തേങ്ങ ചിരവിയത്,പഴം , ശർക്കര പാനി എല്ലാം കൂടി ചേർത്ത് ഇലയിൽ വെക്കാൻ പരുവത്തിൽ കുഴക്കുക .(ചപ്പാത്തി മാവിനെക്കൾ അല്പം കൂടി അയവായി ) .
ഒരു ഇഡലി പാത്രത്തിൽ വെള്ളം ചൂടാവാൻ വെക്കുക .
കുഴച്ചു വെച്ചിരിക്കുന്ന മാവിൽ നിന്നും ചെറിയ ഉരുളകൾ ഉണ്ടാക്കി ഇത് വയണയില കുമ്പിൾ രൂപത്തിലാക്കി അതിൽ നിറച്ചു ഈർക്കിലി കൊണ്ട് കുത്തി എടുക്കുക .ഇങ്ങനെ 20 – 25 കുമ്പിൾ ഉണ്ടാക്കാൻ പറ്റും .
ഇത് ഇഡലി പാത്രത്തിൻറെ തട്ടിൽ വെച്ച് ആവിയിൽ അര മണിക്കൂർ പുഴുങ്ങുക.നമ്മുടെ സ്വാദിഷ്ടമായ കുമ്പിളപ്പം തയാർ.
=== '''പൊടി ചമ്മന്തി''' ===
'''ആവശ്യമായ സാധനങ്ങൾ'''
തേങ്ങ തിരുമ്മിയത്‌ – അര കപ്പ്‌
മുളക് പൊടി – അര ടി സ്പൂൺ
കുഞ്ഞുള്ളി – 2 എണ്ണം
ഉപ്പ് – പാകത്തിന്
എണ്ണ – ഒരു ടി സ്പൂൺ
കടുക് – അര ടി സ്പൂൺ
കറിവേപ്പില – കുറച്ച്
വറ്റൽ മുളക് – 1 (മൂന്നായി കീറി മുറിച്ചത് )
'''തയ്യാറാക്കുന്ന വിധം'''
തേങ്ങ, ഉള്ളി ,മുളക് പൊടി ,ഉപ്പ് എന്നിവ ചേർത്ത് ചതച്ച് എടുക്കുക(തോരന് ചതച്ച് എടുക്കുന്ന പോലെ,വെള്ളം ചേർത്ത് അരക്കരുത് .ഒരു പാനിൽ എണ്ണ ചൂടാക്കി കടുക് ,വറ്റൽ മുളക് ,വേപ്പില ഇവ യഥാക്രമം മൂപ്പിച്ചെടുക്കുക .കടുക് പൊട്ടി കഴിയുമ്പോൾ തേങ്ങ ചതച്ചത്
ചേർത്ത് ചെറുതായി ചൂടാക്കുക. ഒന്ന് ചൂടായി വരുന്നത് വരെ ഇളക്കുക (5 sec). അതിനു ശേഷം തീ അണച്ച് അടുപ്പിൽ നിന്നും മാറ്റുക . ഈ ചമ്മന്തി പാലപ്പം,വെള്ളയപ്പം ഇവയുടെ കൂടെ നല്ലതാണ് .
=== ചക്ക കൂഞ്ഞ് തോരൻ ===
'''ആവശ്യമായ സാധനങ്ങൾ'''
ചക്ക കൂഞ്ഞ് ചെറിയ ചതുര കഷണങ്ങളായി അരിഞ്ഞത് – രണ്ട് കപ്പ്‌
ചക്ക കുരു ചെറിയ ചതുര കഷണങ്ങളായി അരിഞ്ഞത്   – അര കപ്പ്‌
കുഞ്ഞുള്ളി അരിഞ്ഞത്– അര കപ്പ്‌
തേങ്ങ കൊത്ത്       – 3 ടേബിൾസ്പൂൺ
മഞ്ഞൾ പൊടി       – ¼ ടീ സ്പൂൺ
മല്ലി പൊടി          – 4 ടി സ്പൂൺ
മുളകുപൊടി         – 2 ടി സ്പൂൺ
തേങ്ങ തിരുമ്മിയത്‌    – ഒരു കപ്പ്‌
ഗരംമസാല          – ഒരു ടി സ്പൂൺ
ഉപ്പ്           – പാകത്തിന്
'''''താളിക്കാൻ ആവിശ്യമായ സാധനങ്ങൾ'''''
എണ്ണ               – 1 ടീ സ്പൂൺ
കടുക്              – 1 ടീ സ്പൂൺ
വറ്റൽ മുളക്         – 2
കരി വേപ്പില        – 1 തണ്ട്
'''തയ്യാറാക്കുന്ന വിധം'''
ചക്ക കൂഞ്ഞ് അരിഞ്ഞത് ചക്കകുരുവും കുഞ്ഞുള്ളിയും തേങ്ങ കൊത്തും മല്ലിപൊടിയും മുളകുപൊടിയും ചേർത്ത് നന്നായി മിക്സ്‌ ചെയ്ത് ഒരു പാനിൽ ആവശ്യത്തിനു വെള്ളം ചേർത്ത് വേവാൻ വെക്കുക .പാകത്തിന് ഉപ്പും ചേർക്കുക .
തേങ്ങ തിരുമ്മിയത്‌ ചതച്ച് എടുക്കുക .
വെള്ളം പകുതിയിൽ കൂടുതൽ വറ്റി കഷണങ്ങൾ വെന്തു തുടങ്ങുമ്പോൾ ചതച്ച തേങ്ങ ചേർക്കുക. ഗരം മസാലയും ഈ സമയത്ത് ചേർക്കുക
വെള്ളം വറ്റുമ്പോൾ തീ അണച്ച് കടുക് വറുത്തു ചേർക്കുക. കൂഞ്ഞ് തോരൻ തയ്യാർ.
=== ചക്ക പുഴുക്ക് ===
'''ആവശ്യമായ സാധനങ്ങൾ'''
ചക്ക – 3 കപ്പ്‌ (വിളഞ്ഞ പച്ച ചക്ക)
ഉപ്പ് – പാകത്തിന്
'''അരപ്പിന് ആവശ്യമായ സാധനങ്ങൾ'''
തേങ്ങ (തിരുമ്മിയത്‌)   –    1 കപ്പ്
വെളുത്തുള്ളി        –    7 – 8 അല്ലി
ജീരകം             –    അര സ്പൂൺ
മുളക് (കാന്താരി / വറ്റൽ)-   5
മഞ്ഞൾപ്പൊടി        –    അര സ്പൂൺ
ഉപ്പ്‌               –    പാകത്തിനു
മുളക് പൊടി        –    2 സ്പൂൺ
കറിവേപ്പില         –    1 തണ്ട്
'''തയ്യാറാക്കുന്ന വിധം'''
നല്ല പച്ച ചക്കചുള ചെറിയ കഷണങ്ങൾ ആക്കുക .ഇത് ആവശ്യത്തിന് (3 കപ്പിന് 1 കപ്പ്‌ വെള്ളം മതിയാകും ) വെള്ളവും തേങ്ങ അരച്ചതും പാകത്തിന് ഉപ്പും ചേർത്ത് തട്ടി പൊത്തി അടച്ച് വേവിക്കുക .ചക്ക പാകത്തിന് വെന്തു കഴിഞ്ഞാൽ തീ അണച്ച് നല്ലത് പോലെ ഒരു കട്ടിയുള്ള തവി കൊണ്ട് ഇളക്കി ചേർക്കുക .ചക്ക വേവിച്ചത് തയ്യാർ .(2-3 ചക്കകുരു കൂടി ചെറിയ കഷണങ്ങൾ ആക്കിയത് ചേർത്താൽ നല്ലതാണ് )
ഇത് ചൂടോടെ നെയ്യ് അല്ലെങ്കിൽ വെളിച്ചെണ്ണ ചേർത്ത് കുഴച്ചു കഴിക്കാൻ നല്ല സ്വാദാണ്.
കൂടാതെ നല്ല കാന്താരി ചമ്മന്തി, മീൻ കറി, കോഴി കറി, പഴങ്കഞ്ഞി, അച്ചാർ, കഞ്ഞി എന്നിവയുടെ കൂടെ കഴിക്കാൻ പറ്റിയ നല്ല നാടൻ ആഹാര വിഭവമാണിത്.
=== ചീര പച്ചടി ===
'''ആവശ്യമായ സാധനങ്ങൾ'''
ചുവന്ന ചീര – ഒരു കപ്പ്‌ ,പൊടിയായി അരിഞ്ഞെടുത്തത്
പച്ചമുളക് – 2 ,വട്ടത്തിൽ അരിഞ്ഞെടുത്തത്
കട്ട തൈര് – രണ്ട് കപ്പ്‌
ഉപ്പ് – പാകത്തിന്
കുഞ്ഞുള്ളി – 10 എണ്ണം , വട്ടത്തിൽ അരിഞ്ഞെടുത്തത്
എണ്ണ – ഒരു ടേബിൾ സ്പൂൺ
കടുക് – ഒരു ടി സ്പൂൺ
വറ്റൽ മുളക് – 2
'''തയ്യാറാക്കുന്ന വിധം'''
ഒരു ചീന ചട്ടിയിൽ ചീര അരിഞ്ഞത് അടച്ച് വെച്ച് ആവിയിൽ വേവിക്കുക .ഒരു മിനിറ്റ് കഷ്ടിച്ച് വേണ്ട ചീര വാടി കിട്ടാൻ .
മറ്റൊരു പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് വറ്റൽ മുളകും കുഞ്ഞുള്ളിയും പച്ചമുളകും വഴറ്റുക .
ആവി കയറ്റിയ ചീരയും ചേർക്കുക .തീ അണച്ച് ഉടച്ച തൈര് ചേർത്ത് നന്നായി ഇളക്കി ചേർക്കുക .ആവശ്യത്തിനു ഉപ്പും ചേർക്കുക .
ചീര പച്ചടി തയ്യാർ .
=== മത്തങ്ങ പച്ചടി ===
'''ആവശ്യമായ സാധനങ്ങൾ'''
തൈര് – ഒരു കപ്പ്‌ പുളിയില്ലാത്തത്
മത്തങ്ങ ചെറുതായി അരിഞ്ഞത് – കാൽ കിലോ
മഞ്ഞൾപ്പൊടി – ഒരു നുള്ള്
ഉപ്പ് – പാകത്തിന്
പച്ചമുളക് – 2
'''അരപ്പിനു വേണ്ട സാധനങ്ങൾ'''
വെളുത്തുള്ളി – രണ്ട് അല്ലി
തേങ്ങ – അര മുറി തേങ്ങ ചിരവിയത്
കടുക് – അര ടി സ്പൂൺ
ജീരകം – ഒരു നുള്ള്
കുഞ്ഞുള്ളി – 6
'''താളിക്കാൻ'''
വെളിച്ചെണ്ണ – ഒരു ടി സ്പൂൺ
കടുക് – ഒരു നുള്ള്
വറ്റൽ മുളക് – 2
കറിവേപ്പില – ഒരു തണ്ട്
'''തയ്യാറാക്കുന്ന വിധം'''
ഒരു പാനിൽ മത്തങ്ങാ കഷണങ്ങളും പച്ചമുളകും മഞ്ഞൾപ്പൊടിയും കുറച്ചു വെള്ളം ചേർത്ത് വേവിക്കുക .
തേങ്ങയുടെ കൂടെ കുഞ്ഞുള്ളി ,ജീരകം ,കടുക് ,വെളുത്തുള്ളി (വെളുത്തുള്ളി ടേസ്റ്റ് ഇഷ്ടമില്ലെങ്കിൽ ചേർക്കേണ്ട ആവശ്യമില്ല ) ഇവ നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക .
ഈ അരപ്പ് വെന്ത മത്തങ്ങാ കൂട്ടിലേക്ക് ചേർത്ത് നന്നായി ഇളക്കുക .ആവി വരുമ്പോൾ ഉടച്ച തൈര് ചേർത്ത് തീ അണക്കുക.
മറ്റൊരു പാനിൽ എണ്ണ ചൂടാക്കി കടുക് ,വറ്റൽ മുളക് ,വേപ്പില വറുത്തു
താളിക്കുക .മത്തങ്ങാ പച്ചടി തയ്യാർ .
=== അവൽ ഉപ്പുമാവ് ===
'''ആവശ്യമായ സാധനങ്ങൾ'''
അവൽ   –  2 കപ്പ്‌
സവാള   –  1 (നീളത്തിൽ നേർമയായി അരിഞ്ഞത്)
കറിവേപ്പില – ഒരു തണ്ട്
കപ്പലണ്ടി   – ഒരു പിടി
പച്ചമുളക് – 2
കടുക് – 1 ടി സ്പൂൺ
കടല പരിപ്പ് – 1 ടി സ്പൂൺ
ജീരകം – ഒരു നുള്ള്
മഞ്ഞൾപൊടി – ഒരു നുള്ള്
കായം – ഒരു നുള്ള്
ഉപ്പ്‌ – ആവശ്യത്തിന്
എണ്ണ – 1 ടേബിൾസ്പൂൺ
'''തയ്യാറാക്കുന്ന വിധം'''
അവൽ നനച്ചു മാറ്റി വെക്കുക (രണ്ട് കപ്പ്‌ അവൽനു ഒരു കപ്പ്‌ വെള്ളം എന്ന കണക്കിൽ )
ഒരു പാനിൽ എണ്ണ ചൂടാക്കി കടുക് ,ജീരകം ഇവ പൊട്ടികുക.കറിവേപ്പില ചേർക്കുക.കടല പരിപ്പ്,കപ്പലണ്ടിയും ചുവക്കെ വറക്കുക.മഞ്ഞൾ പൊടിയും ,കായവും ചേർത്ത് അതിലേക്കു ഉള്ളിയും പച്ചമുളകും  ഇട്ട് വഴറ്റുക .ആവശ്യത്തിനു ഉപ്പ് ചേർക്കുക .
ഉള്ളിയുടെ നിറം മാറി തുടങ്ങുമ്പോൾ നനച്ച അവൽ ചേർത്ത് ഇളക്കി 2 മിനിറ്റ് അടച്ചു വേവിക്കുക .
അവൽ ഉപ്പുമാവ് തയ്യാർ.

13:12, 25 മാർച്ച് 2024-നു നിലവിലുള്ള രൂപം

വാഴാകൂമ്പ് തോരൻ

വാഴക്കൂമ്പ് – ഒരെണ്ണം

തേങ്ങ ചിരകിയത് – 1/2 കപ്പ്

വെളുത്തുള്ളി – 3- 4 അല്ലി

ജീരകം – ഒരു നുള്ള്

മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ

മുളകുപൊടി – 1/2 ടീസ്പൂൺ

ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം

വാഴക്കൂമ്പ് ഏറ്റവും പുറമെയുള്ള ചുവന്ന നിറത്തിലെ ഇതളുകൾ ഓരോന്നായി അടർത്തി മാറ്റുക. അപ്പോൾ വെള്ള നിറത്തിലുള്ള ഭാഗം വരും.

പിന്നീട് മുകളിൽനിന്ന് ചെറുതായി കൊത്തി അരിയുക.

അരിഞ്ഞു തീരുമ്പോൾ പതുക്കെ അരിഞ്ഞു വെച്ചിരിക്കുന്ന വാഴ്‌കൂമ്പിൽ കൈവിരലുകൾ അനക്കി അതിലുള്ള നൂൽ പോലത്തെ കറ കളയാം.

തേങ്ങ, വെളുത്തുള്ളി,ജീരകം, മഞ്ഞൾ പൊടി , മുളക് പൊടി ചേർത്ത് ചതച്ച് എടുക്കുക.

ഒരു ചീനച്ചട്ടി അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക.

അരിഞ്ഞ് വെച്ചിരിക്കുന്ന വാഴക്കൂമ്പും ചതെച്ചെടുത്ത തേങ്ങയും ആവശ്യത്തിന് ഉപ്പും ചേർത്തു ഇളക്കുക.

അടപ്പ് വെച്ച് അടച്ച് 5 മിനുട്ട് വേവിക്കുക.അതിനു ശേഷം ഒന്നുകൂടി ഇളക്കി കുറച്ചു നേരം കൂടി വേവിക്കുക.

അടപ്പ് മാറ്റി നന്നായി ഇളക്കി എടുക്കുക.

വാഴക്കൂമ്പ് തോരൻ തയ്യാറായി.

മുരിങ്ങയില മുട്ട തോരൻ

ആവശ്യമായ സാധനങ്ങൾ

മുരിങ്ങയില – ഒരു കപ്പ്

മുട്ട – 3 എണ്ണം

ചെറിയ ഉള്ളി – 10 എണ്ണം

വെളുത്തുള്ളി – 3 അല്ലി

പച്ച മുളക് – 3- 4എണ്ണം

തേങ്ങ ചിരകയത് – അര കപ്പ്

എണ്ണ – 2 ടേബിൾ സ്പൂൺ

പൊടികൾ

മഞ്ഞൾ പൊടി – 1/4 ടീ സ്പൂൺ

കുരുമളകുപൊടി – 1/4 ടീ സ്പൂൺ

ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം

ഒരു ചീന ചട്ടി അടുപ്പത്ത് വെച്ച് ചൂടാകുമ്പോൾ ,1 ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന കുഞ്ഞുള്ളിയും വെളുത്തുള്ളിയും ചേർത്ത് വഴറ്റുക. ഉള്ളി വഴന്നു വരുമ്പോൾ അതിലേക്ക് പച്ചമുളക് ചേർക്കുക. മഞ്ഞൾ പൊടി ചേർക്കുക.ഇല എടുത്തു വെച്ചത് ചേർത്ത് വഴറ്റുക.

ഇതിലേക്ക് കുരുമുളക് പൊടിയും തേങ്ങ തിരുമ്മിയതും ആവശ്യത്തിന് ഉപ്പും ചേർത്തു ഇളക്കുക..ഇത് പാനിൻ്റെ ഒരു സൈഡിലേക്ക് ഒതുക്കി വെച്ച്, മറു സൈഡിൽ 1 ടേബിൾ സ്പൂൺ എണ്ണ കൂടി ഒഴിക്കുക.ഇതിലേക്ക് അടിച്ചു വെച്ചിരിക്കുന്ന മുട്ട കൂടി ചേർത്ത് ചിക്കി എടുക്കുക.മുട്ട ചിക്കി തോർത്തി ,മാറ്റി വെച്ചിരിക്കുന്ന മുരിങ്ങ ഇലയുമായി യോജിപ്പിച്ച് ഇളക്കി എടുക്കുക.ഇത് ഒരു അടപ്പ് പാത്രം കൊണ്ട് മൂടി 5 മിനുട്ട് വെക്കുക.5 മിനുട്ട് കഴിയുമ്പോൾ അടപ്പ് മാറ്റി ഒന്ന് കൂടി തവി കൊണ്ട് ഇളക്കി കൊടുത്തു ,തീ അണക്കുക.വളരെ സ്വാദിഷ്ടമായ ഒരു തോരൻ ആണിത്,പോഷകപ്രദവും.

വയണയില അപ്പം / കുമ്പിളപ്പം / തെരളി അപ്പം

ആവശ്യമായ സാധനങ്ങൾ

അരിപൊടി(വറുത്തത് ) – 2 കപ്പ്‌

ശർക്കര (ചീകിയത്)   – ഒന്നര കപ്പ്‌

ഞാലിപൂവൻ പഴം – 3 – 4 എണ്ണം

തേങ്ങ ചിരവിയത് – അര കപ്പ്‌

വയണയില – ആവശ്യത്തിന്

ഏലക്ക പൊടിച്ചത് – 1 ടി സ്പൂൺ

ജീരകം പൊടി – അര ടി സ്പൂൺ

ഓലക്കാൽ – ഇല കുമ്പിൾ കുത്താൻ ആവശ്യമായത്

തയ്യാറാക്കുന്ന വിധം

ശർക്കര കുറച്ചു വെള്ളം ഒഴിച്ച് ചെറുതായി ചൂടാക്കി ശർക്കര അലിയിച്ചെടുക്കുക (തിളക്കേണ്ട ആവശ്യമില്ല ) .ഇതു നല്ലത് പോലെ അരിച്ചെടുക്കുക .അപ്പോൾ അതിലുള്ള കല്ല്‌ നീങ്ങി കിട്ടും .

അരിപൊടി ചെറുതായി ചൂടാക്കി എടുക്കുക .

ഒരു ബൌളിൽ അരിപൊടി ,ജീരകം പൊടി ,ഏലക്ക പൊടി,തേങ്ങ ചിരവിയത്,പഴം , ശർക്കര പാനി എല്ലാം കൂടി ചേർത്ത് ഇലയിൽ വെക്കാൻ പരുവത്തിൽ കുഴക്കുക .(ചപ്പാത്തി മാവിനെക്കൾ അല്പം കൂടി അയവായി ) .

ഒരു ഇഡലി പാത്രത്തിൽ വെള്ളം ചൂടാവാൻ വെക്കുക .

കുഴച്ചു വെച്ചിരിക്കുന്ന മാവിൽ നിന്നും ചെറിയ ഉരുളകൾ ഉണ്ടാക്കി ഇത് വയണയില കുമ്പിൾ രൂപത്തിലാക്കി അതിൽ നിറച്ചു ഈർക്കിലി കൊണ്ട് കുത്തി എടുക്കുക .ഇങ്ങനെ 20 – 25 കുമ്പിൾ ഉണ്ടാക്കാൻ പറ്റും .

ഇത് ഇഡലി പാത്രത്തിൻറെ തട്ടിൽ വെച്ച് ആവിയിൽ അര മണിക്കൂർ പുഴുങ്ങുക.നമ്മുടെ സ്വാദിഷ്ടമായ കുമ്പിളപ്പം തയാർ.

പൊടി ചമ്മന്തി

ആവശ്യമായ സാധനങ്ങൾ

തേങ്ങ തിരുമ്മിയത്‌ – അര കപ്പ്‌

മുളക് പൊടി – അര ടി സ്പൂൺ

കുഞ്ഞുള്ളി – 2 എണ്ണം

ഉപ്പ് – പാകത്തിന്

എണ്ണ – ഒരു ടി സ്പൂൺ

കടുക് – അര ടി സ്പൂൺ

കറിവേപ്പില – കുറച്ച്

വറ്റൽ മുളക് – 1 (മൂന്നായി കീറി മുറിച്ചത് )

തയ്യാറാക്കുന്ന വിധം

തേങ്ങ, ഉള്ളി ,മുളക് പൊടി ,ഉപ്പ് എന്നിവ ചേർത്ത് ചതച്ച് എടുക്കുക(തോരന് ചതച്ച് എടുക്കുന്ന പോലെ,വെള്ളം ചേർത്ത് അരക്കരുത് .ഒരു പാനിൽ എണ്ണ ചൂടാക്കി കടുക് ,വറ്റൽ മുളക് ,വേപ്പില ഇവ യഥാക്രമം മൂപ്പിച്ചെടുക്കുക .കടുക് പൊട്ടി കഴിയുമ്പോൾ തേങ്ങ ചതച്ചത്

ചേർത്ത് ചെറുതായി ചൂടാക്കുക. ഒന്ന് ചൂടായി വരുന്നത് വരെ ഇളക്കുക (5 sec). അതിനു ശേഷം തീ അണച്ച് അടുപ്പിൽ നിന്നും മാറ്റുക . ഈ ചമ്മന്തി പാലപ്പം,വെള്ളയപ്പം ഇവയുടെ കൂടെ നല്ലതാണ് .

ചക്ക കൂഞ്ഞ് തോരൻ

ആവശ്യമായ സാധനങ്ങൾ

ചക്ക കൂഞ്ഞ് ചെറിയ ചതുര കഷണങ്ങളായി അരിഞ്ഞത് – രണ്ട് കപ്പ്‌

ചക്ക കുരു ചെറിയ ചതുര കഷണങ്ങളായി അരിഞ്ഞത്   – അര കപ്പ്‌

കുഞ്ഞുള്ളി അരിഞ്ഞത്– അര കപ്പ്‌

തേങ്ങ കൊത്ത്       – 3 ടേബിൾസ്പൂൺ

മഞ്ഞൾ പൊടി       – ¼ ടീ സ്പൂൺ

മല്ലി പൊടി          – 4 ടി സ്പൂൺ

മുളകുപൊടി         – 2 ടി സ്പൂൺ

തേങ്ങ തിരുമ്മിയത്‌    – ഒരു കപ്പ്‌

ഗരംമസാല          – ഒരു ടി സ്പൂൺ

ഉപ്പ്           – പാകത്തിന്

താളിക്കാൻ ആവിശ്യമായ സാധനങ്ങൾ

എണ്ണ               – 1 ടീ സ്പൂൺ

കടുക്              – 1 ടീ സ്പൂൺ

വറ്റൽ മുളക്         – 2

കരി വേപ്പില        – 1 തണ്ട്

തയ്യാറാക്കുന്ന വിധം

ചക്ക കൂഞ്ഞ് അരിഞ്ഞത് ചക്കകുരുവും കുഞ്ഞുള്ളിയും തേങ്ങ കൊത്തും മല്ലിപൊടിയും മുളകുപൊടിയും ചേർത്ത് നന്നായി മിക്സ്‌ ചെയ്ത് ഒരു പാനിൽ ആവശ്യത്തിനു വെള്ളം ചേർത്ത് വേവാൻ വെക്കുക .പാകത്തിന് ഉപ്പും ചേർക്കുക .

തേങ്ങ തിരുമ്മിയത്‌ ചതച്ച് എടുക്കുക .

വെള്ളം പകുതിയിൽ കൂടുതൽ വറ്റി കഷണങ്ങൾ വെന്തു തുടങ്ങുമ്പോൾ ചതച്ച തേങ്ങ ചേർക്കുക. ഗരം മസാലയും ഈ സമയത്ത് ചേർക്കുക

വെള്ളം വറ്റുമ്പോൾ തീ അണച്ച് കടുക് വറുത്തു ചേർക്കുക. കൂഞ്ഞ് തോരൻ തയ്യാർ.

ചക്ക പുഴുക്ക്

ആവശ്യമായ സാധനങ്ങൾ

ചക്ക – 3 കപ്പ്‌ (വിളഞ്ഞ പച്ച ചക്ക)

ഉപ്പ് – പാകത്തിന്

അരപ്പിന് ആവശ്യമായ സാധനങ്ങൾ

തേങ്ങ (തിരുമ്മിയത്‌)   –    1 കപ്പ്

വെളുത്തുള്ളി        –    7 – 8 അല്ലി

ജീരകം             –    അര സ്പൂൺ

മുളക് (കാന്താരി / വറ്റൽ)-   5

മഞ്ഞൾപ്പൊടി        –    അര സ്പൂൺ

ഉപ്പ്‌               –    പാകത്തിനു

മുളക് പൊടി        –    2 സ്പൂൺ

കറിവേപ്പില         –    1 തണ്ട്

തയ്യാറാക്കുന്ന വിധം

നല്ല പച്ച ചക്കചുള ചെറിയ കഷണങ്ങൾ ആക്കുക .ഇത് ആവശ്യത്തിന് (3 കപ്പിന് 1 കപ്പ്‌ വെള്ളം മതിയാകും ) വെള്ളവും തേങ്ങ അരച്ചതും പാകത്തിന് ഉപ്പും ചേർത്ത് തട്ടി പൊത്തി അടച്ച് വേവിക്കുക .ചക്ക പാകത്തിന് വെന്തു കഴിഞ്ഞാൽ തീ അണച്ച് നല്ലത് പോലെ ഒരു കട്ടിയുള്ള തവി കൊണ്ട് ഇളക്കി ചേർക്കുക .ചക്ക വേവിച്ചത് തയ്യാർ .(2-3 ചക്കകുരു കൂടി ചെറിയ കഷണങ്ങൾ ആക്കിയത് ചേർത്താൽ നല്ലതാണ് )

ഇത് ചൂടോടെ നെയ്യ് അല്ലെങ്കിൽ വെളിച്ചെണ്ണ ചേർത്ത് കുഴച്ചു കഴിക്കാൻ നല്ല സ്വാദാണ്.

കൂടാതെ നല്ല കാന്താരി ചമ്മന്തി, മീൻ കറി, കോഴി കറി, പഴങ്കഞ്ഞി, അച്ചാർ, കഞ്ഞി എന്നിവയുടെ കൂടെ കഴിക്കാൻ പറ്റിയ നല്ല നാടൻ ആഹാര വിഭവമാണിത്.

ചീര പച്ചടി

ആവശ്യമായ സാധനങ്ങൾ

ചുവന്ന ചീര – ഒരു കപ്പ്‌ ,പൊടിയായി അരിഞ്ഞെടുത്തത്

പച്ചമുളക് – 2 ,വട്ടത്തിൽ അരിഞ്ഞെടുത്തത്

കട്ട തൈര് – രണ്ട് കപ്പ്‌

ഉപ്പ് – പാകത്തിന്

കുഞ്ഞുള്ളി – 10 എണ്ണം , വട്ടത്തിൽ അരിഞ്ഞെടുത്തത്

എണ്ണ – ഒരു ടേബിൾ സ്പൂൺ

കടുക് – ഒരു ടി സ്പൂൺ

വറ്റൽ മുളക് – 2

തയ്യാറാക്കുന്ന വിധം

ഒരു ചീന ചട്ടിയിൽ ചീര അരിഞ്ഞത് അടച്ച് വെച്ച് ആവിയിൽ വേവിക്കുക .ഒരു മിനിറ്റ് കഷ്ടിച്ച് വേണ്ട ചീര വാടി കിട്ടാൻ .

മറ്റൊരു പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് വറ്റൽ മുളകും കുഞ്ഞുള്ളിയും പച്ചമുളകും വഴറ്റുക .

ആവി കയറ്റിയ ചീരയും ചേർക്കുക .തീ അണച്ച് ഉടച്ച തൈര് ചേർത്ത് നന്നായി ഇളക്കി ചേർക്കുക .ആവശ്യത്തിനു ഉപ്പും ചേർക്കുക .

ചീര പച്ചടി തയ്യാർ .

മത്തങ്ങ പച്ചടി

ആവശ്യമായ സാധനങ്ങൾ

തൈര് – ഒരു കപ്പ്‌ പുളിയില്ലാത്തത്

മത്തങ്ങ ചെറുതായി അരിഞ്ഞത് – കാൽ കിലോ

മഞ്ഞൾപ്പൊടി – ഒരു നുള്ള്

ഉപ്പ് – പാകത്തിന്

പച്ചമുളക് – 2

അരപ്പിനു വേണ്ട സാധനങ്ങൾ

വെളുത്തുള്ളി – രണ്ട് അല്ലി

തേങ്ങ – അര മുറി തേങ്ങ ചിരവിയത്

കടുക് – അര ടി സ്പൂൺ

ജീരകം – ഒരു നുള്ള്

കുഞ്ഞുള്ളി – 6

താളിക്കാൻ

വെളിച്ചെണ്ണ – ഒരു ടി സ്പൂൺ

കടുക് – ഒരു നുള്ള്

വറ്റൽ മുളക് – 2

കറിവേപ്പില – ഒരു തണ്ട്

തയ്യാറാക്കുന്ന വിധം

ഒരു പാനിൽ മത്തങ്ങാ കഷണങ്ങളും പച്ചമുളകും മഞ്ഞൾപ്പൊടിയും കുറച്ചു വെള്ളം ചേർത്ത് വേവിക്കുക .

തേങ്ങയുടെ കൂടെ കുഞ്ഞുള്ളി ,ജീരകം ,കടുക് ,വെളുത്തുള്ളി (വെളുത്തുള്ളി ടേസ്റ്റ് ഇഷ്ടമില്ലെങ്കിൽ ചേർക്കേണ്ട ആവശ്യമില്ല ) ഇവ നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക .

ഈ അരപ്പ് വെന്ത മത്തങ്ങാ കൂട്ടിലേക്ക് ചേർത്ത് നന്നായി ഇളക്കുക .ആവി വരുമ്പോൾ ഉടച്ച തൈര് ചേർത്ത് തീ അണക്കുക.

മറ്റൊരു പാനിൽ എണ്ണ ചൂടാക്കി കടുക് ,വറ്റൽ മുളക് ,വേപ്പില വറുത്തു

താളിക്കുക .മത്തങ്ങാ പച്ചടി തയ്യാർ .

അവൽ ഉപ്പുമാവ്