"ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം/അക്ഷരവൃക്ഷം/കൊറോണയുടെ ആത്മകഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

13:51, 13 മാർച്ച് 2024-നു നിലവിലുള്ള രൂപം

കൊറോണയുടെ ആത്മകഥ

എൻ്റെ പേര് കൊറോണ. എല്ലാവരും എന്നെ കോവിഡ് എന്ന് വിളിക്കും. 2019 -ൽ ആണ് ഞാൻ ജനിച്ചത്. എൻ്റെ സഹോദരങ്ങളായ ഇൻഫ്ലുവെൻസയെയും സാർസിനെയും ഒക്കെ നിങ്ങൾക്ക് എല്ലാവർക്കും അറിയാം. ചൈനയാണ് എൻ്റെ ജന്മദേശം. ചൈനയിലെ ജനങ്ങളെല്ലാം എന്നെക്കണ്ട് പേടിച്ചു വിറച്ചു. എന്തിനേറേ പറയുന്നു ചൈനയെന്ന ജനവാസം കൂടിയ രാജ്യത്തെ ഞാൻ അടച്ചുപൂട്ടിച്ചു. ചൈന മുഴുവനും കണ്ടുതീർന്ന എനിക്ക് മറ്റു രാജ്യങ്ങൾ കാണാൻ വല്ലാത്ത മോഹം തോന്നി. അങ്ങനെ ഞാൻ ഒരു ലോകപര്യടനം നടത്താൻ തീരുമാനിച്ചു. ചില രാജ്യങ്ങൾ എന്നെ വല്ലാതെ ആകർഷിച്ചു. അവിടെയെല്ലാം ഞാൻ സംഹാരതാണ്ഡവം ആടി. ലോകം മുഴുവനും എന്നെക്കണ്ട് പേടിക്കാൻ തുടങ്ങി. ഏറ്റവും വലിയ ശക്തിയായ അമേരിക്ക പോലും എൻ്റെ മുന്നിൽ നിന്നു വിറച്ചു. അങ്ങനെ ഞാൻ ഇന്ത്യയിലെത്തി. എന്നാൽ ഇവിടെ കേരളം എന്നൊരു നാടുണ്ട്. ഞാനെന്തൊക്കെ ചെയ്തിട്ടും ഇവിടെ എനിക്ക് നിലയുറപ്പിക്കാൻ കഴിയുന്നില്ല. ഇവിടുള്ള ജനങ്ങൾ സാമൂഹിക അകലം പാലിച്ചും മാസ്ക് ധരിച്ചും കൈ കഴുകിയും വീടിനകത്ത് ഇരുന്നും എന്നെ തോൽപിക്കുന്നു. ലോകത്തെ മുഴുവൻ വിറപ്പിച്ച എനിക്ക് ഇനിയും അധികനാൾ ഇവിടെ പിടിച്ചു നിൽക്കാൻ ആകും എന്ന് തോന്നുന്നില്ല. കൊറോണ എന്ന എന്നെ തോൽപിച്ചുകൊണ്ടിരിക്കുന്ന കേരളമേ നിന്നെ ഞാൻ നമിക്കന്നു.

അജ്മലാ ഫർഹാത്ത
5A ജി എം യു പി സ്കൂൾ ചീരാൻകടപ്പുറം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 13/ 03/ 2024 >> രചനാവിഭാഗം - ലേഖനം