"എൻ.എം.എ.എൽ.പി.സ്കൂൾ കെ.പുരം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
== '''സ്കൂൾ ചരിത്രം''' ==
പ്രാഥമിക വിദ്യാഭ്യാസത്തിന് യാതൊരു സൗകര്യവും ഇല്ലാതിരുന്ന താനാളൂർ വില്ലേജിലെ കേരളാധീ ശ്വര പുരം പട്ടരു പറമ്പിൽ 1952 ഓഗസ്റ്റ് ആറിനാണ് നായനാർ മെമ്മോറിയൽ എൽപി സ്കൂൾ സ്ഥാപിതമായത്. ഈ പ്രദേശത്ത് പണ്ട് ധാരാളം പട്ടന്മാർ താമസിച്ചിരുന്നു.ഈ പ്രദേശം പട്ടർ തെരു എന്ന പേരിൽ അറിയപ്പെട്ടു. പട്ടർ തെരു പിന്നീട് പട്ടരു പറമ്പ് ആയി മാറി.മലബാറിലെ നവോത്ഥാന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വി. ആർ.നായനാരുടെ സ്മരണയ്ക്കായി ശ്രീ.ഇ.ചോയി മാസ്റ്റർ സ്ഥാപിച്ചതാണ് പ്രസ്തുത സ്കൂൾ. ശ്രീ.ഇ.ചോയി മാസ്റ്റർ ഡി.എം.ആർ.ടി സ്കൂൾ അദ്ധ്യാപകനായി ജോലി ചെയ്തിരുന്നതുകൊണ്ട് പിന്നീടാണ് മാനേജറും പ്രധാന അധ്യാപകനും ആയി മാറിയത്.
1921 ൽ മലബാർ കലാപത്തിന് ഇരയായവരെ സഹായിക്കുന്നതിനു വേണ്ടി രൂപീകരിച്ച സെർവെന്റ് ഓഫ് ഇന്ത്യ സൊസൈറ്റിയുടെ പ്രവർത്തകനായി രാഷ്ട്രീയ -സാമൂഹ്യസേവന രംഗങ്ങളിൽ പ്രവർത്തന മാരംഭിച്ച ചോയി മാസ്റ്റർ 1944 ലെ കോളറ ബാധിത പ്രദേശങ്ങളിൽ വി. ആർ നായനാരോടൊപ്പം വളണ്ടിയർ ആയി പ്രവർത്തിച്ചു. ആദ്യകാലത്ത് കോൺഗ്രസ് പ്രവർത്തകനും പിന്നീട് താനാളൂർ കേരളാധീശ്വരപുരം ഭാഗത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംഘാടകൻ ആയി പ്രവർത്തിച്ചു.
25 വിദ്യാർത്ഥികളും ഒരു അധ്യാപകനുമായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിൽ നിന്ന് അയ്യായിരത്തിനടുത്ത് കുട്ടികൾ പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടുണ്ട്. 1952 ൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചത് എം.കെ സെയ്താലി കുണ്ടുങ്ങൽ നിർമ്മിച്ച് വാടകക്ക് നൽകിയ കെട്ടിടത്തിലായിരുന്നു. പിന്നീട് കെട്ടിട ഉടമസ്ഥനും മാനേജറും തമ്മിലുണ്ടായിരുന്ന തർക്കത്തെതുടർന്ന് 1989 ൽ സ്കൂൾ സർക്കാർ താൽക്കാലികമായി ഏറ്റെടുത്തു .1997 നവംബർ എട്ടിന് മാനേജർ ചോയി മാസ്റ്റർ നിര്യാതനായ തിനെത്തുടർന്ന് മകളും സ്കൂളിലെ പ്രധാന അധ്യാപികയുമായ ഇ.ശാന്തകുമാരി ടീച്ചർ സ്കൂളിന് സ്വന്തമായി സ്ഥലം വാങ്ങി കെട്ടിടം നിർമ്മിക്കുകയും അതിനെതുടർന്ന് 2002 മെയ് 18ന് സർക്കാർ മാനേജ്‌മന്റ് ചോയി മാസ്റ്ററുടെ അവകാശിയായ ശ്രീമതി.ശാന്തകുമാരി ടീച്ചറിനു തിരിച്ചു നൽകുകയും ചെയ്തു.ആ അധ്യായന വർഷാരംഭ ത്തിൽ സ്കൂൾ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. ഇപ്പോൾ പ്രസ്തുത സ്കൂളിൽ പ്രീപ്രൈമറി മുതൽ നാലാംക്ലാസ് വരെ 424 കുട്ടികൾ വിദ്യ അഭ്യസിക്കുകയും HM സുബിൻ മാസ്റ്ററുടെ നേതൃത്വത്തിൽ 11 അധ്യാപകർ മികച്ച അധ്യാപനം നടത്തുകയും ചെയ്യുന്ന ഈ വിദ്യാലയം താനൂർ സബ്ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ്.
303

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1285725...2212539" എന്ന താളിൽനിന്ന് ശേഖരിച്ചത്