"ഗവ. ഠൗൺ എൽ.പി.എസ് നെയ്യാറ്റിൻകര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary റ്റാഗുകൾ: Manual revert കണ്ടുതിരുത്തൽ സൗകര്യം |
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |
(വ്യത്യാസം ഇല്ല)
|
16:30, 2 മാർച്ച് 2024-നു നിലവിലുള്ള രൂപം
ചരിത്രം
150 വർഷത്തോളം പഴക്കമുള്ള ഒരു വിദ്യാലയം ആണിത് 1857 ലാണ് ഈ സ്കൂൾ ആരംഭിച്ചത് പണ്ട് തിരുവിതാംകൂർ മഹാരാജാവ് പത്മനാഭപുരം കൊട്ടാരത്തിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന വഴിയിൽ വിശ്രമിക്കുന്നതിന് ഒരു ഇടത്താവളമായി പണിത പ്രൗഢഗംഭീരമായ വഴിയമ്പലകൊട്ടാരമാണ് സ്കൂൾ ആരംഭിക്കുന്നതിനായി ആയില്യം തിരുനാൾ മഹാരാജാവ് വിട്ടുകൊടുത്തത് ആദ്യകാലത്ത് പെൺപള്ളിക്കുടമായും പിൽക്കാലത്ത് ആൺകുട്ടികൾ കൂടി ഉൾപ്പെടുന്ന വിദ്യാലയമായും ഈ സ്കൂൾ മാറി. ആരംഭ കാലത്തെ അഞ്ചാം ക്ലാസ് വരെയുണ്ടായിരുന്നു അതിപ്പോഴും തുടരുന്നു
നെയ്യാറ്റിൻകര ടൗണിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയം ആണിത് മാർത്താണ്ഡവർമ്മ മഹാരാജാവ് പ്രാണരക്ഷാർത്ഥം ഒളിച്ചിരുന്ന അമ്മച്ചി പ്ലാവ് സ്ഥിതിചെയ്യുന്ന സുപ്രസിദ്ധമായ നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ഈ വിദ്യാലയത്തിന് അടുത്താണ് സ്ഥിതി ചെയ്യുന്നത് ആദ്യത്തെ പ്രഥമ അധ്യാപിക ശ്രീമതി ലക്ഷ്മിക്കുട്ടിയമ്മ ആദ്യ വിദ്യാർത്ഥി രാമചന്ദ്രൻ
പല മഹാരഥന്മാർക്കും പ്രാഥമിക വിദ്യാഭ്യാസം കിട്ടിയത് ഇവിടെ നിന്നാണ്. അതിൽ എടുത്തു പറയേണ്ടവരാണ് മുല്ലപ്പള്ളി വീട്ടിൽ സ്വദേശാഭിമാനി ശ്രീ രാമകൃഷ്ണപിള്ള ഫോർട്ട് വാർഡിൽ കുഞ്ച്വുവീട്ടിൽ കവി ശ്രീ മധുസൂദനൻ നായർ കൊമ്പൊടിക്കൽ വീട്ടിൽ ജഡ്ജി രാമചന്ദ്രൻ നായർ തുടങ്ങിയവർ
ആദ്യകാലത്ത് ഈ കൊട്ടാരം മാത്രമേ ഉണ്ടായിരുന്നുള്ളൂ പിന്നീട് ഓടിട്ട ഒരു കെട്ടിടം നിലവിൽ വന്നു വളരെ കാലത്തിനുശേഷം രണ്ട് സെമി പെർമനന്റ് കെട്ടിടം പണിയിച്ചു പിടിയുടെ നേതൃത്വത്തിൽ ഒരു പ്രീ പ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു