"ഗവ. എച്ച് എസ് എസ് മീനങ്ങാടി/കവിതകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
=='''ദുഃഖം'''==
<gallery>
15048bava.jpg|'''ഡോ. ബാവ കെ. പാലുകുന്ന്'''  '''(എച് എസ്  എസ് ടി മലയാളം )‍‍'''
</gallery>
തേന്മാവിൻകൊമ്പിൽവിരുന്നുവന്നെത്തി
തേനൂറും രാഗത്തിൽ പാടും കുയിലേ,
നീ പാടും പാട്ടിൽ തെളിയുന്നതെല്ലാം
നീറും നിന്നാത്മാവിൻ ദുഃഖങ്ങളാണോ,
കാടായ കാടെല്ലാം ഞങ്ങൾ മനുഷ്യർ
പാടേ , നശിപ്പിച്ച രോഷത്തിലാണോ
കായും കനികളും കിട്ടാതെ നിൻ്റെ
കൂട്ടുകാരെല്ലാം പ്രയാസത്തിലാണോ
താരും തളിരും വിഷക്കാറ്റു പറ്റി
താനേയുണങ്ങിക്കരിഞ്ഞു പോയെന്നോ,
കളകളം പാടിപ്പുളഞ്ഞു പായുന്ന
കാട്ടാറു വറ്റിവരണ്ടുപോയെന്നോ,
പാതിയിൽ പാടി നിർത്തുകയാണോ
പോകാൻ നിനക്കും തിടുക്കമായല്ലേ,
പറയൂ ,മടിക്കാതെ നിൻ സങ്കടങ്ങൾ
ഞങ്ങളും കൂടി പകുത്തെടുത്തോളാം.
== '''രാത്രി  '''==
<gallery>
15048akhila.jpg|'''അഖില ഷെറിൻ'''  '''(പ്ലസ് ടു ഹ്യുമാനിറ്റീസ് )‍‍'''
</gallery>
പുലരി മാഞ്ഞു തീരുന്ന നീലരാവിനെ
ഞാൻ സ്നേഹിക്കുന്നു..
പ്രഭാതത്തിന്റെ സൗന്ദര്യങ്ങൾ എല്ലാം മാഞ്ഞു നിശ്ശബ്ദയാകുന്ന രാത്രി...
രാത്രിയിൽ വിരിയുന്ന തിങ്കളും താരകങ്ങളും ആസ്വദിക്കുവാൻ , രാത്രിതൻ തേങ്ങലുകൾ കേൾക്കാതെ ആവുന്നു...
രാത്രി....
അവളാണെൻ പ്രിയ തോഴി...
അവളാണെൻ ഹൃദയമിടിപ്പിൻ താള മറിഞ്ഞവൾ..
അവളാണെൻ കണ്ണീരിൻ നനവറിഞ്ഞവൾ... അവളാണെൻ നിശ്വാസത്തിൻ ഗന്ധമറിഞ്ഞവൾ...
ഞാനും കേൾക്കുന്നു അവളുടെ നെടുവീർപ്പുകൾ...
ഞാനും അറിയുന്നു അവളുടെ നൊമ്പരങ്ങൾ... പുലരിയിൽ പുഞ്ചിരിച്ചവൾ നിൽക്കുന്നു ശോഭയാൽ..
ഞാനറിയുന്നു അവളെ
എന്തെന്നാൽ,
ഞാനും അവളെപ്പോൽ...
ആ നീലരാവുപോൽ...
== '''നിറഭേദങ്ങൾ'''==
<gallery>
15048akhila.jpg|'''അഖില ഷെറിൻ'''  '''(പ്ലസ് ടു ഹ്യുമാനിറ്റീസ് )‍‍'''
</gallery>
നിറങ്ങളാണെൻ
ജീവിതം...
മനോഹാരിതയുടെ
പ്രകൃതിവർണം ;
ബാല്യം 'പച്ച'യായിരുന്നു.....
വിരൽത്തുമ്പിൽ
ലോകം കാണുമ്പോൾ
കൗമാരത്തിൽ
'നീല'യും കലർന്നിരുന്നു.
പിന്നീടെപ്പോഴോ
ദിശ തെറ്റി
തിളച്ചുമറിയുന്ന
രക്തവർണ്ണത്തിലേക്ക് ചേക്കേറി
യൗവ്വനം 'ചെഞ്ചായ'മണിഞ്ഞു.
നിറഭേദങ്ങളുടെ പ്രസരണത്തിൽ
മധ്യവയസ്സിന്റെ പടിവാതിലിൽ വച്ച്
'മഞ്ഞ'ളിച്ചതും
ഓർമ്മയുണ്ട്
3,309
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1749386...2115827" എന്ന താളിൽനിന്ന് ശേഖരിച്ചത്