"കെ കെ എം ജി വി എച്ച് എസ് എസ് ഇലിപ്പക്കുളം/അക്ഷരവൃക്ഷം/എന്റെ പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് കെ കെ എം ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, എലിപ്പക്കുളം/അക്ഷരവൃക്ഷം/എന്റെ പ്രകൃതി എന്ന താൾ കെ കെ എം ജി വി എച്ച് എസ് എസ് എലിപ്പക്കുളം/അക്ഷരവൃക്ഷം/എന്റെ പ്രകൃതി എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്) |
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് കെ കെ എം ജി വി എച്ച് എസ് എസ് എലിപ്പക്കുളം/അക്ഷരവൃക്ഷം/എന്റെ പ്രകൃതി എന്ന താൾ കെ കെ എം ജി വി എച്ച് എസ് എസ് ഇലിപ്പക്കുളം/അക്ഷരവൃക്ഷം/എന്റെ പ്രകൃതി എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
22:05, 26 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
എന്റെ പ്രകൃതി
ഒരു മനോഹരമായ കാട്ടിൽഫലഭൂയിഷ്ടമായ മണ്ണും, ഒരിക്കലും വറ്റാത്ത ഒരു പുഴയും, എല്ലാ വൃക്ഷങ്ങളിലും ഭക്ഷ്യയോഗ്യമായതും അല്ലാത്തതുമായ ധാരാളം പഴങ്ങളും വിവിധ നിറത്തിലും വലുപ്പത്തിലും പല സുഗന്ധങ്ങളിലുമായി ധാരാളം പുഷ്പങ്ങളുമൊക്കെയായിട്ട് ആ പ്രദേശം വളരെ മനോഹരമായിരുന്നു. ക കൂടാതെ ഈ പ്രകൃതി സ്വന്ദര്യം ആസ്വദിക്കാൻ ഇവിടെ ധാരാളം പക്ഷിമൃഗലതാതികൾ ഉണ്ടായിരുന്നു. അവിടെ വസിച്ചിരുന്ന എല്ലാവരും സന്തോഹവും സമാധാനത്തോടെയും ജീവിച്ചു .ആ കാട്ടിൽ മാംസഭോജികളും സസ്യ ഭോജികളും ഉണ്ടായിരുന്നു മാംസഭോജികൾ തങ്ങളുടെ വിശപ്പകറ്റാൻ വേണ്ടി കൊച്ചു കൊച്ചു മൃഗങ്ങളെയൊക്കെ വേട്ടയാടി ഭക്ഷിക്കുന്നു. സസ്യഭോജികൾ ഇലകളും പഴങ്ങളുമൊക്കെ ദക്ഷിച്ച് ജീവിച്ചു.ഇരുകൂട്ടരും വളരെ സുഖ സന്തോഷത്തോടെയാണ് ജീവിച്ചു പോന്നത് അങ്ങനെ ഇരിക്കെ ഒരു ദിവസം ഒരു പറ്റം മനുഷ്യർ പ്രക്യതി മൃഗങ്ങൾക്കും പക്ഷികൾക്കുമൊെക്കെ കൊടുത്തിരുന്ന വരദാനം കയ്യേറാൻ വന്നു. ആ കാട്ടിൽ വമ്പിച്ചിരുന്ന എല്ലാ ജീവജാലങ്ങളും പരിഭ്രാന്തരായി.എന്നാൽ മനുഷ്യരാകട്ടെ വിശന്നു വലഞ്ഞ ചെന്നായ്ക്കളെപ്പോലെ തങ്ങൾക്കു വേണ്ട മൃഗങ്ങളെയൊക്കെ വേട്ടയാടാൻ തുടങ്ങി. കുറച്ച് മൃഗങ്ങളെ കൊന്നപ്പോൾ അവർ അതിനെ പാകം ചെയ്ത് ദക്ഷിക്കാൻ തുടങ്ങി അപ്പോൾ അവർക്ക് മനസ്സിലായി തങ്ങൾക്കു തമ്പടിക്കാൻ പറ്റിയ സ്ഥലം ഇതു തന്നെയാണെന്ന്. ഇത് മൃഗങ്ങൾക്കു മനസ്സിലായി . ഇത് മൃഗങ്ങരം പരസ്പരം കൈമാറി ഇത് കാട്ടിലെ രാജകൊട്ടാരത്തിലും എത്തി പക്ഷെ രാജാവിന് എന്ത് ചെയ്യാൻ സാധിക്കും.കാരണം മനുഷ്യരുടെ കയ്യിൽ വലിയ മാരകായുദ്ധങ്ങൾ ഉണ്ടായിരുന്നു.അതിനാൽ മുങ്ങൾക്ക് ഒന്നും തന്നെ ചെയ്യാൻ സാധിക്കില്ലായിരുന്നു.എന്നാൽ മനുഷ്യരുടെ അധികർമ്മങ്ങൾ കൂടി വന്നതേ ഒള്ളു. അവർ കാട്ടിലെ വറ്റാത്ത പുഴയിൽ മാലിന്യമെറിഞ്ഞ് പുഴ മലിനമാക്കി അങ്ങനെ അവർ മൃഗങ്ങളെയെല്ലാം കൊന്നു ചിലർ രക്ഷപ്പെട്ട് ഓടി. അവസാനം ആ കാട്ടിലെ മരങ്ങളും അവർ വെട്ടി നശിപ്പിച്ചു. അവിടുത്തെ ഫലഭൂയിഷ്ടമായ മണ്ണ് അവർ എടുത്ത് വിറ്റ് ലാഭം കൊയ്തു. അങ്ങനെ പ്രക്യതി യുടെ സൗന്ദര്യം പക്ഷിമൃഗലതാതികളുടെ സ്വർഗ്ഗം ആ മനോഹരമായ വനം എന്നന്നേക്കുമായി നശിച്ചു. ഇതു പോലെ മറ്റനേകം കാടുകൾ ആ ഇരുകാലി മൃഗം അറുതി വരുത്തി. നോക്കണേ മനുഷ്യൻ്റെ ആ അഹങ്കാരം! ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രകൃതിദുരന്തങ്ങൾക്കെല്ലാം കാരണം നമ്മൾ തന്നെയാണ്.എന്തെന്നാൽ നമ്മൾ പ്രകൃതിയോടു ചെയ്ത ചൂഷണങ്ങൾക്കെതിരെ നമ്മളോട് പ്രകൃതി പകരം ചോദിക്കുകയാണ്. അതിനാൽ ഇനിയുള്ള കാലം നമ്മുക്ക് പ്രകൃതിയോടിണങ്ങി ജീവിക്കാം. നമ്മൾ ചെയ്ത അധർമ്മങ്ങൾക്ക് മാപ്പ് ചേദിക്കാം . അമിതമായി പ്ലാസ്റ്റിക്ക് ഉപയോഗിക്കുന്നതും അമിതമായി മരം മുറിക്കുന്നതുമൊക്കെ ഒഴിവാക്കി പ്രകൃതിയെ തിരിച്ചുപിടിക്കാം.പുതു തലമുറയെ രക്ഷിക്കാം...
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 26/ 02/ 2024 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കായംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കായംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 26/ 02/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം