"കെ കെ എം ജി വി എച്ച് എസ് എസ് ഇലിപ്പക്കുളം/അക്ഷരവൃക്ഷം/അതിജീവനം2" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(വ്യത്യാസം ഇല്ല)

22:05, 26 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

അതിജീവനം

നമ്മുടെ ലോകത്തെ വിറപ്പിച്ച മഹാവിപത്തുകളിൽ ഒന്നാണ് കോവിഡ് 19 അഥവാ കൊറോണ വൈറസ്. ഇതു മൂലം ഉണ്ടായ നാശനഷ്ടങ്ങൾ ചെറുതല്ല. ഓരോ പക്ഷെ വ്യക്തിക്കും പറയാനുണ്ടാകും അവരുടെ കണ്ണീർ തോരാത്ത കൊറോണ ദിനങ്ങൾ. പക്ഷെ നമ്മുടെകുഞ്ഞു കേരളം ധീരന്മാരായ ജനങ്ങളെ കൊണ്ട് നിറഞ്ഞതാണ്.നമ്മുടെ രാജ്യത്തിലെ തന്നെ ഒട്ടുമിക്ക സംസ്ഥാനങ്ങളും ഈ മഹാവിപത്തിൽ തകർന്നടിയുമ്പോഴും നമ്മുടെ കൊച്ചുകേരളം ജാതിമത ഭേദമില്ലാതെ ഒറ്റകെട്ടായി കോറോണയെ അതിജീവിക്കുകയാണ്. 2004 ഡിസംബർ മാസം 26ആം തിയതി ഉണ്ടായ സുനാമി ഇന്നും കേരളീയ ഓർമയിലുണ്ട്. ആർത്തലച്ചുവന്ന തിരമാലകൾ നിരവധി പേരുടെ ജീവനെടുത്തു. ഇതു 14 രാജ്യങ്ങളെയാണ് ആണ് ബാധിച്ചിരുന്നതു. അന്നത്തെ സുനാമിക്ക് ശേഷം 2018ഇൽ ഉണ്ടായ പ്രളയവും സുനാമിയെ പോലെത്തന്നെ നിരവധി പേരുടെ ജീവനെടുക്കുകയും ധാരാളം നാശനഷ്ടങ്ങൾക്ക് ഇടയാക്കുകയും ചെയ്തു പക്ഷെ അതിനെ ഒക്കെയും നാം അതിജീവിച്ചു.നഷ്ടപെട്ടവർക്കു താങ്ങും തണലുമായി. ഇപ്പോൾ വന്ന കൊറോണയെയും നാം അതിജീവിക്കുക തന്നെ ചെയ്യും.

ആര്യജ
8C കെ കെ എം ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, എലിപ്പക്കുളം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 26/ 02/ 2024 >> രചനാവിഭാഗം - ലേഖനം