"കെ കെ എം ജി വി എച്ച് എസ് എസ് ഇലിപ്പക്കുളം/അക്ഷരവൃക്ഷം/ എന്റെ യാത്രകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് കെ കെ എം ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, എലിപ്പക്കുളം/അക്ഷരവൃക്ഷം/ എന്റെ യാത്രകൾ എന്ന താൾ കെ കെ എം ജി വി എച്ച് എസ് എസ് എലിപ്പക്കുളം/അക്ഷരവൃക്ഷം/ എന്റെ യാത്രകൾ എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്) |
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് കെ കെ എം ജി വി എച്ച് എസ് എസ് എലിപ്പക്കുളം/അക്ഷരവൃക്ഷം/ എന്റെ യാത്രകൾ എന്ന താൾ കെ കെ എം ജി വി എച്ച് എസ് എസ് ഇലിപ്പക്കുളം/അക്ഷരവൃക്ഷം/ എന്റെ യാത്രകൾ എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
22:05, 26 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
എന്റെ യാത്രകൾ .......
ഞാൻ ഒരു കഥ പറയാം, വേറെ ആരുടേതുമല്ല എന്റേതു തന്നെ. എന്റെ ജനനം എങ്ങനെയെന്നെ നിക്കറിയില്ല എങ്കിലും എന്റെ ജന്മദേശം അങ്ങു ദൂരെ ചൈനയെന്നൊരു രാജ്യത്തെ വുഹാൻ എന്ന ചെറിയ പട്ടണത്തിലാണ്. 2019 ഡിസംബർ മാസത്തിലാണ് എന്റെ ജനനം എന്ന് ആളുകൾ പറഞ്ഞു കേൾക്കുന്നു. എന്റെ രൂപം കണ്ടാൽ നിങ്ങൾ കഴിക്കുന്ന റമ്പൂട്ടാൻ പഴത്തിന്റെ ആകൃതിയാണ്. നിങ്ങൾക്ക് കാണുവാൻ പ്രയാസമുള്ള ഒരു സൂക്ഷ്മാണുവാണ് ഞാൻ. കോവിഡ് 19-എന്നാണ് ആളുകൾ എനിക്ക് പേരിട്ടിരിക്കുന്നത്. എങ്കിലും കൊറോണ എന്നാണ് എല്ലാവരും എന്നെ വിളിക്കുന്നത്. വളരെ കുറഞ്ഞ നാളുകൾ കൊണ്ട് ഞാൻ ധാരാളം രാജ്യങ്ങൾ സഞ്ചരിച്ചു... അയ്യോ , പറയാൻ മറന്നു ഞാൻ ഒരാളല്ല എന്നെ പോലെ ലക്ഷക്കണക്കിന് കീടാണുക്കൾ ഉണ്ട്. മനുഷ്യ ശരീരത്തിൽ ജീവിക്കന്നതാണ് ഞങ്ങൾക്കിഷ്ടം. മനുഷ്യ ശരീരത്തിലെത്തിയാൽ അവരുടെ ജീവനും കൊണ്ടേ പോകൂ.,... എങ്ങനെയാണ് മനുഷ്യരിൽ കയറുന്നത് എന്നറിയാമോ?... ഏതെങ്കിലും ഒരാളിൽ കയറിപ്പറ്റി കഴിഞ്ഞ് അയാൾ എവിടെയൊക്കെ കൈകൾ കൊണ്ട് തൊടുന്നവോ അവിടെയെല്ലാം ഞങ്ങൾ പറ്റിക്കൂടും. ഏത് പ്രതലത്തിലും നാലഞ്ചു ദിവസം വരെ ഒന്നും സംഭവിക്കുകയില്ല ഞങ്ങൾക്ക്. അതിനിടയിൽ ആരെങ്കിലുമൊക്കെ അവിടെ നിന്ന് ഞങ്ങളെ വഹിച്ചുകൊണ്ട് പോയിട്ടുണ്ടാവും. ഞങ്ങളെ തൊട്ട കൈ കൊണ്ട് കണ്ണ്, മൂക്ക്, വായ് എന്നിവിടങ്ങളിൽ സ്പർശിച്ചു കഴിഞ്ഞവർ രോഗബാധിതരായി കഴിയുന്നു. അമിതമായ പനിയും ശ്വാസതടസവും അനുഭവപ്പെട്ട് അവർ മരിക്കും. ഞങ്ങൾ കാരണം ലക്ഷക്കണക്കിനാളുകൾ 186 ലോകരാജ്യങ്ങളിലായി മരിച്ചു വീണു. ഞങ്ങളെ വകവരുത്തുവാൻ മരുന്നുകളൊന്നും തന്നെ കണ്ടു പിടിക്കുവാൻ കഴിഞ്ഞിട്ടില്ല. വൻ രാജ്യങ്ങളായ അമേരിക്ക , ബ്രിട്ടൻ , സ്പെയിൻ , ഇന്ത്യ , ഇവരൊക്കെ വെറുമൊരു കീടാണു വായ എന്നെ പേടിച്ചു വിറങ്ങലിച്ചു. പക്ഷെ ഇന്ത്യയിലാണ് ഞങ്ങൾക്ക് വലിയ പ്രശ്നം നേരിട്ടത്. വിമാനത്തിലും ട്രെയിനിലുമൊക്കെയായി ഞങ്ങൾ വന്നതറിഞ്ഞ് ഭരണാധികാരികൾ ലോക്ഡൗൺപ്രഖ്യാപിച്ചു. ആളുകൾ പുറത്തിറങ്ങാതെയായി, ഇറങ്ങുന്നവരോ മുഖാവരണം ധരിച്ചാണ് യാത്രകൾ നടത്തുന്നത്. വാഹനങ്ങളിലോ പൊതുസ്ഥലങ്ങളിലോ കമ്പോളങ്ങളിലോ ഇരകളെ കിട്ടാതെ ഞങ്ങൾ അലഞ്ഞു. എങ്കിലും കിട്ടിയവരെയൊക്കെ വകവരുത്തി. അങ്ങനെ എത്തിയ മറ്റൊരു പ്രദേശമാണ് കേരളം. എങ്കിലും പറയാതെ വയ്യ ., വിദ്യാസമ്പന്നരും വൃത്തി ശുദ്ധികളിൽ അതീവ ശ്രദ്ധയുള്ളവരുമായ അവരോട് നേരിടുവാൻ ഞങ്ങൾ ധാരാളം പൊരുതി. പൊതു സ്ഥങ്ങൾ അണുവിമുക്തമാക്കുകയും ഞാൻ മൂലം രോഗികളായവരെയും, മറ്റ് രാജ്യങ്ങളിൽ നിന്നും പ്രദേശങ്ങളിൽ നിന്നും യാത്ര ചെയ്തു വന്നവരേയും നിരീക്ഷണത്തിലാക്കി പ്രത്യേകം താമസിപ്പിക്കുകയും ചെയ്തു. ഞങ്ങളെ തുരത്തുവാൻ സോപ്പും വെള്ളവും സാനിറ്റൈസറുകളും കവലകൾ തോറും വെച്ച് ആളുകൾ കൈയ്യും മുഖവും ഇടക്കിടയ്ക്ക് കഴുകുന്നു., അതു കൊണ്ട് എനിക്ക് മറ്റൊരാളിലേക്ക് പടരുവാൻ കഴിയുന്നില്ല',,... എന്റെ യാത്രയുടെ ചങ്ങലകൾ മുറിയുന്നു'.. കൊറോണയെന്ന എന്നെ കൊല്ലുവാൻ ആരോഗ്യ പ്രവർത്തകരും, പോലീസുകാരും ഭരണാധികാരികളും പ്രയത്നിക്കുന്നു '. എനിക്കിവിടെ നിന്ന് രക്ഷപെടണം ... വളരെ സുരക്ഷിതമായ പ്രദേശങ്ങൾ തേടി എന്റെ യാത്ര തുടരണം..... ഇത്ര ശുചിത്വ ബോധമുള്ള ആളുകൾക്കിടയിൽ ഞാൻ പതറുന്നു..... പിൻ വാങ്ങുകയാണ്..... പുതിയ മേച്ചിൽപുറങ്ങളിൽ, ഇരകളെ തേടിയുള്ള യാത്ര......
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 26/ 02/ 2024 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കായംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കായംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 26/ 02/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ