ഗവ. യു പി എസ് പാൽക്കുളങ്ങര/സൗകര്യങ്ങൾ (മൂലരൂപം കാണുക)
20:10, 21 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
*'''<u>ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ലാബ്</u>''' | |||
പഠനം പ്രവർത്തനത്തിലൂടെ എന്ന ആശയം പൂർണമായും ഉൾക്കൊണ്ടുകൊണ്ട് പരീക്ഷണങ്ങൾ നടത്തുന്നതിനും പ്രവർത്തിച്ചു പഠിക്കുന്നതിനും ആവശ്യമായ എല്ലാ ഉപകരണങ്ങളും കൂടിയ ആധുനിക ലാബ് ഈ സ്കൂളിൽ ഒരുക്കിയിരിക്കുന്നു. കുട്ടികളിൽ ശാസ്ത്രകൗതുകം വളർത്താൻ ഇത് സഹായിക്കുന്നു. | |||
*'''<u>ഗണിതലാബ്</u>''' | |||
കുട്ടികൾക്ക് ഗണിത പഠനത്തിൽ താൽപര്യം ഉണ്ടാക്കുന്നതിനും ഗണിത തോടുള്ള ഭയം അകറ്റി പ്രവർത്തനത്തിലൂടെ അടിസ്ഥാന ഗണിതാശയങ്ങൾ മുതൽ കുട്ടികളിൽ ഉറപ്പിക്കുന്നതിനുള്ള ഗണിത ഉപകരണങ്ങൾ ലാബിൽ വളരെ മനോഹരമായി ഒരുക്കിയിരിക്കുന്നു. ഇതുവഴി മികച്ച രീതിയിലുള്ള ഗണിതപഠനം സാധ്യമാകുന്നു. | |||
*'''<u>ലൈബ്രറി</u>''' വിഷയ അടിസ്ഥാനത്തിലും മേഖലാ അടിസ്ഥാനത്തിലും ആയിരക്കണക്കിന് പുസ്തകങ്ങളുമായി വളരെ വിശാലമായ ലൈബ്രറി ഈ വിദ്യാലയത്തിലെ ഏറ്റവും വലിയ പ്രത്യേകതയാണ്. എല്ലാ നിലവാരത്തിലുമുള്ള കുട്ടികൾക്കും വായിക്കുന്നതിനും ആസ്വദിക്കുന്നതിനും ഉള്ള പുസ്തകങ്ങൾ ഇവിടെ ഉണ്ട്. കുട്ടികൾക്കും രക്ഷിതാക്കൾക്കും അവരുടെ താൽപര്യത്തിന് അനുസരിച്ചുള്ള പുസ്തകങ്ങൾ തെരഞ്ഞെടുക്കാനുള്ള അവസരം ഉണ്ട്.ക്ലാസ്സ് ലൈബ്രറികളും പ്രവർത്തിക്കുന്നു. വായനയിൽ താൽപര്യം ഉണ്ടാക്കുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനും സ്കൂൾ അധികൃതർ പരിശ്രമിക്കുന്നു'''.''' | |||
*'''<u>കംപ്യൂട്ടർ ലാബ്</u>''' | |||
[[പ്രമാണം:Lab.palku.JPG|ലഘുചിത്രം]] | |||
*'''<u>ഇൻഡോർ സ്റ്റേഡിയം</u>''' | |||
സ്കൂളിൽ മുൻവശത്തും പുറകിലത്തെ കെട്ടിടത്തിന് മുകളിലായും രണ്ട് ഇൻഡോർ സ്റ്റേഡിയങ്ങൾ ഇവിടെ ഉണ്ട്. വളരെ സുരക്ഷിതമായി ഒരുക്കിയിരിക്കുന്ന ഇവിടെ കുട്ടികൾക്ക് വ്യത്യസ്ത തരത്തിലുള്ള ഗെയിമുകളിൽ ഏർപ്പെടുന്നതിനും പൊതുപരിപാടികൾ സംഘടിപ്പിക്കുന്നതിനും കഴിയുന്നു. | |||
*'''<u>ഓപ്പൺ ഓഡിറ്റോറിയം</u>''' | |||
പൊതു പരിപാടികൾ സംഘടിപ്പിക്കുന്നതിനും കുട്ടികളുടെ അന ക്കാദമിക പ്രവർത്തനങ്ങൾ മികച്ച രീതിയിൽ അവതരിപ്പിക്കുന്നതിനും സ്കൂളിന്റെ വലതുവശത്തായി സ്ഥിതിചെയ്യുന്ന ഓപ്പൺ ഓഡിറ്റോറിയം പ്രയോജനപ്പെടുന്നു. | |||
*'''<u>അടുക്കള - ഊണുമുറി</u>''' | |||
പാചകം ചെയ്യുന്നതിനായി അടുക്കളയിൽ എല്ലാ ആധുനിക സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു. മിക്സി ഗ്രൈൻഡർ ഗ്യാസ് അടുപ്പ് തുടങ്ങി എല്ലാവിധ സൗകര്യങ്ങളും അടുക്കളയിൽ ഉണ്ട്. കുട്ടികൾക്കെല്ലാം സൗകര്യപ്രദമായി ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യം ഊണുമുറിയിൽ ഒരുക്കിയിരിക്കുന്നു. എപ്പോഴും ഏറ്റവും വൃത്തിയായി സൂക്ഷിക്കേണ്ട ഇടങ്ങളാണ് അടുക്കളയും ഊണു മുറിയും എന്ന് മനസ്സിലാക്കി കൊണ്ട് തന്നെ ഏറ്റവും വൃത്തിയായി സൂക്ഷിക്കാൻ പരിശ്രമിക്കുന്നു. | |||
*'''<u>ടോയ്ലറ്റ് യൂറിനൽ</u>''' | |||
കുട്ടികളുടെ എണ്ണത്തിൽ അനുസരിച്ചുള്ള ടോയ്ലറ്റ് യൂറിനൽ സൗകര്യം ഇവിടെയുണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പണിതിരിക്കുന്ന ഈ ശുചിമുറികൾ വളരെ വൃത്തിയായി സൂക്ഷിക്കാൻ എപ്പോഴും ശ്രദ്ധിക്കുന്നു. | |||
*'''<u>വാട്ടർ ഫൗണ്ടൻ</u>''' | |||
കുട്ടികളുടെ ഒഴിവുവേളകൾ ആനന്ദദായക വും ഉല്ലാസ പ്രദവും ആക്കുന്നതിനായി സ്കൂളിന്റെ ഇടതുവശത്തായി ഒരുക്കിയിരിക്കുന്ന വാട്ടർ ഫൗണ്ടൻ വളരെ മനോഹരമായ കാഴ്ചയാണ്. മറ്റു സ്കൂളിൽ കാണാൻ കഴിയാത്ത ഈ സംരംഭം എല്ലാവരുടെയും പ്രശംസക്ക് കാരണമാകുന്നു. |