"എം.ജി.എം.യു.പി.എസ്. ഇടയ്‍ക്കോട്/അക്ഷരവൃക്ഷം/ഇങ്ങനെയും ഒരു അവധിക്കാലം......." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഇങ്ങനെയും ഒരു അവധിക്കാലം..........' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 11: വരി 11:
| സ്കൂൾ=എം. ജി. എം. യു. പി. എസ്.          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=എം. ജി. എം. യു. പി. എസ്.          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=42365  
| സ്കൂൾ കോഡ്=42365  
| ഉപജില്ല=ആററിങ്ങൽ       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=ആറ്റിങ്ങൽ       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=തിരുവനന്തപുരം   
| ജില്ല=തിരുവനന്തപുരം   
| തരം=കഥ      <!-- കവിത / കഥ  / ലേഖനം -->   
| തരം=കഥ      <!-- കവിത / കഥ  / ലേഖനം -->   
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannans|തരം=കഥ}}

14:41, 20 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

ഇങ്ങനെയും ഒരു അവധിക്കാലം.......
ഒരിടത്തൊരു നഗരത്തിൽ ഒരു കൊച്ചു കുടുംബം ഉണ്ടായിരുന്നു. അച്ഛനും അമ്മയും രണ്ടു പെൺകുഞ്ഞുങ്ങളും അടങ്ങുന്നതായിരുന്നു അത്. മൂത്ത മകൾ മീനാക്ഷി... അവൾ നാലാം ക്ലാസ്സിൽ പഠിയ്ക്കുന്നു, ഇളയ കുട്ടിയുടെ പേര് മീനു.. അവളാകട്ടെ ഒന്നാം ക്ലാസ്സിൽ ആണ് പഠിയ്ക്കുന്നത്. മറ്റെല്ലാ കുടുംബങ്ങളിലെയും പോലെ അവർ അവരുടെ കുഞ്ഞു കുഞ്ഞു സന്തോഷങ്ങളെയും കൂട്ടുപിടിച്ചു ജീവിച്ചുപോന്നു. മീനാക്ഷിയുടെ സ്കൂൾ അടയ്ക്കുവാൻ ഏതാനും കുറച്ചു ദിവസങ്ങൾ കൂടിയേ ഇനി ഉള്ളൂ. സ്കൂൾ അടച്ചു പുതിയ ക്ലാസ്സിൽ പോകാനുള്ള ആവേശവും, പരീക്ഷ അടുത്തതിന്റെ ചെറിയ ഉത്കണ്ഠയും അവളുടെ ആ കുഞ്ഞു മനസ്സിന്റെ ഒരു കോണിൽ ഉണ്ട്. എന്നാൽ അവയേക്കാൾ കൂടുതലായി അവളുടെ മനസ്സിൽ അനിർവചനീയമായ ഒരു സന്തോഷം അലതല്ലി ഒഴുകാൻ തുടങ്ങിരുന്നു. അത് മറ്റൊന്നുമല്ല പരീക്ഷ കഴിഞ്ഞു വിഷു ആണ് വരാൻ പോകുന്നത്. അവൾക്കു ഏറ്റവും ഇഷ്ടപെട്ട മുത്തച്ഛന്റേയും മുത്തശ്ശിയുടെയും അടുത്ത് പോകാനും മുത്തശ്ശി ഒരുക്കുന്ന വിഷുക്കണി കാണാനും ആ ഗ്രാമഭംഗി ആസ്വദിയ്ക്കാനും അവൾക്കു തിടുക്കമായി.മാത്രമല്ല തറവാട്ടിൽ ഒത്തുചേരുന്ന ബന്ധുക്കൾ നൽകുന്ന വിഷു കൈ നീട്ടവും, വിഷു സന്ധ്യയും എല്ലാം അവളിൽ മോഹമുണർത്തി.കൂടാതെ നാട്ടിലെ കൂട്ടുകാരുമൊത്തു കളിയ്ക്കുന്നതുമെല്ലാം സ്വപ്നംകണ്ടു നാളുകൾ എണ്ണികൊണ്ടിരുന്നു ആ കുഞ്ഞു ഹൃദയം.

എന്നാൽ ആ സമയം നമ്മുടെ നാട് ഒരു അതി ഭീകരനായ ഭൂതത്തിന്റെ കൈയിൽ അകപെട്ടതും ലോകജനത ദുരിത കടലിൽ മുങ്ങിപോകുന്നതും ആ കുഞ്ഞു പൈതൽ അറിഞ്ഞതേയില്ല. അവൾ സ്വപ്നം കാണുന്നത് തുടർന്നു, അവളുടെ ആ സ്വപ്‌നങ്ങൾ സ്വന്തം കൂട്ടുകാരുമൊത്തു അവൾ പങ്കുവെച്ചു. അപ്പോഴേക്കും ലോകജനത ആ വിനാശകാരിയായ ഭൂതത്തിന് "കൊറോണ "എന്ന് നാമകരണം ചെയ്യുകയും ഒപ്പമൊരു ചെല്ലപ്പേരും നൽകിയിരുന്നു "കോവ്ഡ് 19"എന്നായിരുന്നു അത്. അവളെ സംബന്ധിച്ചിടത്തോളം അത് പനിയും ജലദോഷവും വരുത്തുന്ന ചെറിയൊരു വൈറസ്.. ആ ധാരണയിൽ ഇരിയ്കുമ്പോൾ ആയിരുന്നു ഉച്ചയോടടുത്തപ്പോൾ സ്കൂളിൽ ഒരു അറിയിപ്പ്, സ്കൂളുകൾ അടച്ചിടണമെന്നും താത്കാലികമായി പരീക്ഷകളെല്ലാം തന്നെ മാറ്റിവെച്ചിരിയ്കുന്നുഎന്നും. ആദ്യം അവൾക്കു ആനന്ദമാണ് ഉണ്ടായത് എന്നാൽ പിന്നെ അത് ദുഖമായിമാറി. ഇപ്രാവശ്യം എല്ലായിപ്പോഴത്തേക്കാളും നേരത്തെ മുത്തച്ഛന്റെ വീട്ടിൽ പോയി അവധിക്കാലം ആസ്വദിയ്ക്കാമെന്നു അവൾ കണക്കുകൂട്ടി. ഓടി വീട്ടിലെത്തിയ അവൾ വിഷയം അച്ഛന്റെയും അമ്മയുടെയും മുന്നിൽ അവതരിപ്പിച്ചു. ചേച്ചിയും അനുജത്തിയും കൂടി കളികൾ തുടങ്ങി. എന്നാൽ ഒന്നിച്ച് വീടിനു പുറത്തു പോകരുത് എന്ന അച്ഛനമ്മമാരുടെ വിലക്ക് അവളുടെ കുഞ്ഞു മനസ്സിൽ അല്പം സംശയത്തിന്റ നിഴലുകൾ ഉണ്ടാക്കിയെങ്കിലും അവൾ അത് കാര്യമാക്കിയില്ല. കുറച്ചു ദിവസങ്ങൾ കൂടി കഴിഞ്ഞു പോയപ്പോൾ അവൾ കാര്യത്തിന്റെ ഗൗരവവും നാടിന്റെ ഇപ്പോഴത്തെ അതി ദാരുണമായ അവസ്ഥയും മനസ്സിലാക്കാൻ തുടങ്ങി. വിദേശ രാജ്യങ്ങളിൽ ജോലിയ്ക്കുപോയ ബന്ധുക്കളിൽ ചിലർ മടങ്ങി എത്തി, അച്ഛനും അമ്മയും ജോലിക്ക് പോകാതെ വീട്ടിൽ തന്നെ ഇരുപ്പായി. ഒപ്പം "ലോക്‌ഡൗൺ " എന്നൊരു വാക്കിൽ രാജ്യത്തിന്റെ ചലനം നിശ്ചലമായി, അതുപോലെ തന്നെ ആ കുഞ്ഞു മനസ്സിനെയും നിരാശയിൽ നിറച്ചു അത്.

വിഷുക്കാലമായി, കഴിയില്ല എന്നറിയാമെങ്കിലും ഉള്ളിന്റെ ഉള്ളിൽ കെടാതെ നിന്ന ആഗ്രഹത്തോടെ അവൾ മാതാപിതാക്കളോട് നാട്ടിൽ പോകാമോ എന്ന് ചോദിച്ചു. അവരും മനസില്ലാമനസോടെ കഴിയില്ല എന്ന് അവളോട്‌ പറഞ്ഞു. അവളുടെ മനസ്സിൽ സങ്കടത്തിരമാലകൾ വന്നലച്ചുനിന്നു. അവളുടെ കണ്ണുകളിൽ കണ്ണീർ കണങ്ങൾ നിറഞ്ഞു തുളുമ്പി. എന്നാൽ കുറച്ചു സമയം കഴിഞ്ഞപ്പോൾ അവൾ അവളെ തന്നെ സമാധാനിപ്പിച്ചു. നാട്ടിൽ പോകാനായില്ലെങ്കിലും ഇവിടെ അച്ഛനും അമ്മയും അനുജത്തിയ്ക്കുമൊപ്പം വിഷു ആഘോഷമാക്കാൻ അവൾ തീരുമാനിച്ചു. വിഷുവിന്റെ തലേദിവസം ആയിഎന്നിട്ടും ആരും വിഷുവിനെകുറിച്ചോ വിഷുക്കണി ഒരുക്കുന്നതിനെകുറിച്ചോ സംസാരിച്ചതുമില്ല യാതൊരുവിധ ഒരുക്കങ്ങൾ നടത്തിയതുമില്ല. പകരം ടീവി ന്യൂസിനെക്കുറിച്ചും ലോകത്ത് പ്രതിദിനം കൂടി വരുന്ന മരണനിരക്കുമായിരുന്നു അവരുടെ സംസാരവിഷയം. ഇടയ്ക്ക് എപ്പോഴോ അവൾ വാർത്തകളിൽകൂടി കണ്ണോടിച്ചു. ഉറങ്ങാൻ കിടന്നപ്പോഴും ആ വാർത്തകളും അതിധാരുണ ചിത്രങ്ങളും ആയിരുന്നു അവളുടെ മനസ്സിൽ നിറയെ. പിറ്റേ ദിവസം എല്ലാവർഷങ്ങളിലും എന്നതുപോലെ അമ്മ അവളെ വിളിച്ചുണർത്തി,കണ്ണുകൾപൊത്തി വിഷുക്കണി കാണിയ്ക്കാൻ കൊണ്ട് പോയി. തികച്ചും ആർഭാടരഹിതമായിരുന്നു ആ കണി, അപ്പോൾ എന്തുകൊണ്ടോ അവളുടെ ആ കുഞ്ഞു മനസ്സിൽ വന്നത് ഒരു കാര്യം മാത്രം ആയിരുന്നു, എത്രയോ അച്ഛനമ്മമാർ, എത്രയോ മക്കൾ, സഹോദരങ്ങൾ നാളെ നമ്മൾ ഉണരുമോ ബന്ധുക്കളെയും മറ്റും കാണാൻ കഴിയുമോ എന്ന സംശയത്തോടെ കഴിയുന്നു, മറ്റുചിലരാകട്ടെ പ്രതീക്ഷകളും സംശയങ്ങളും ഒരു പിടി സങ്കടങ്ങളും കർമങ്ങളും ബാക്കി നിർത്തി ഈഭൂമിയിൽ നിന്നുതന്നെ യാത്രയായി. ഒരു മിന്നായം പോലെ ഈകാര്യങ്ങൾ എല്ലാം അവളുടെ മനസിലേയ്ക്ക് ഓടിയെത്തി. അന്ന് ആ നിഷ്കളങ്കമായ കുഞ്ഞു ഹൃദയം അവളുടെ സഹോദരങ്ങളായ ലോക ജനതയ്ക്കുവേണ്ടി പ്രാത്ഥിച്ചു................

സാന്ദ്ര. എസ്
7 എം. ജി. എം. യു. പി. എസ്.
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 02/ 2024 >> രചനാവിഭാഗം - കഥ