"ഗവ. എച്ച്.എസ്.എസ്. മുളംതുരുത്തി/അക്ഷരവൃക്ഷം/പോരാട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 45: വരി 45:
   | സ്കൂൾ=ഗവ. എച്ച്.എസ്.എസ്. മുളംതുരത്തി
   | സ്കൂൾ=ഗവ. എച്ച്.എസ്.എസ്. മുളംതുരത്തി
   | സ്കൂൾ കോഡ്=26045
   | സ്കൂൾ കോഡ്=26045
   | ഉപജില്ല=തൃപ്പുണിത്തുറ
   | ഉപജില്ല=തൃപ്പൂണിത്തുറ
   | ജില്ല=  എറണാകുളം  
   | ജില്ല=  എറണാകുളം  
   | തരം= കവിത
   | തരം= കവിത

11:37, 6 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

പോരാട്ടം....

മാനവരാശിയെ ഭീതിയിലാഴ്ത്തിയ
സൂക്ഷ്മജീവിയാം കൊറോണാ വൈറസ്
 പ്രതിരോധമാം വലിയ പ്രതിസന്ധിയെന്നോർത്ത്
പോരാടാം നമുക്കിന്നു കൊറോണക്കെതിരായ്
ഭീകരനാം ലോക നാശിനിയാം അവൻ
കൊറോണ എന്നപേരിൽ പ്രശസ്തനാവുന്നു
ചെറിയൊരു കൃമിയായ അവനെയിന്ന്
ലോകമാകെ ഭയത്തോടെ കാണുന്നു
അവനിന്നിവിടെ ആനന്ദം ആടുമ്പോൾ
 ലോകമാകെ ഭയത്തോടെ കാണുന്നു 

അതിജീവനത്തിനായ് അറിവുള്ളവർ പറയും
മാർഗ്ഗങ്ങൾ നമ്മൾ സ്വീകരിക്കൂ
അനുസരിക്കൂ നാടിൻ നന്മയ്ക്കായ്
തീ പടരും പോലെ പരക്കുന്ന വൈറസു 
പരക്കാതിരിക്കാൻ നമുക്കെന്തു ചെയ്യാം
ഒഴിവാക്കിടാം സ്നേഹ സന്ദർശനം
ഒഴിവാക്കിടാം അടുത്ത സമ്പർക്കം
വൃത്തിയാക്കിടാം കരങ്ങൾ ഇടക്കിടെ
ശുചിത്വം പാലിക്കൂ ജാഗ്രതയോടെ
അകലത്തു നിർത്തു ബന്ധങ്ങളെയിന്നു
അകലാതെ അകലാം നാളേക്കു വേണ്ടി
ജാതിയുടേയും മതത്തിന്റെയും പേരിൽ
തമ്മിലടിക്കും മനുഷ്യരേ ഓർക്കുക
ജാതിയൊന്നില്ല മതമൊന്നുമില്ല
വെറും പ്രാണനു വേണ്ടി യാചിക്കും മനുഷ്യർ
അന്ധവിശ്വാസത്തിന്റെയും ആൾദൈവത്തിന്റെയും
പിറകെ നിങ്ങൾ പോകരുതേ.....
അക്ഷീണിതരായ് ത്യാഗങ്ങൾ സഹിച്ച്
പോരാടുന്ന ആരോഗ്യ പ്രവർത്തകരെ
നിങ്ങൾക്കായിരം അഭിവാദ്യങ്ങൾ


 

ശ്രീന്ദന കെ എസ്
8A ഗവ. എച്ച്.എസ്.എസ്. മുളംതുരത്തി
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 06/ 02/ 2024 >> രചനാവിഭാഗം - കവിത