"ഗവ. എച്ച്.എസ്.എസ്. മുളംതുരുത്തി/അക്ഷരവൃക്ഷം/ഓമനപ്പേര് ആയി മാറിയ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(വ്യത്യാസം ഇല്ല)

11:37, 6 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

ഓമനപേര് ആയി മാറിയ കൊറോണ

2020 ലോക നേരിട്ട ഏറ്റവും വലിയ മഹാമാരി ആണ്  കോവിഡ് 19. പ്രളയത്തിനും ,നിപ്പക്കുശേഷം കടന്നു വന്ന ഒരു മഹാമാരി ആണ് . കോവിഡ് 19 എന്ന മഹാമാരി ലോകമെമ്പാടും വ്യാപകമായി കഴിഞ്ഞു. ഒരുപാട് മനുഷ്യ ജീവനുകൾ നഷ്ടപ്പെട്ടു. കോവിഡ് 19 അഥവാ കൊറോണ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത് .ആദ്യമായി സ്ഥിതീകരിച്ചത് ചൈനയിലാണ്. പിന്നെ ലോകമെമ്പാടും അത് പകർന്നു വന്നു

കോവിഡ് 19  എന്ന രോഗം മനുഷ്യരിൽ സ്ഥിരീകരിക്കുന്നത് പതിനാല് ദിവസങ്ങൾക്ക് ശേഷമാണ് .ഈ രോഗത്തിന് പ്രതിരോധ മരുന്നുകൾ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. കോവിഡ് 19 രോഗത്തിന് പ്രതിരോധ മരുന്നു കണ്ടുപിടിക്കാനാവാത്ത അവസ്ഥയിൽ സർക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. മനുഷ്യരുടെ സമ്പർക്കത്തിലൂടെ ആണ് ഈ രോഗം മറ്റുള്ളവരിലേക്ക് പകരുന്നത്. ഈ രോഗം ലോകത്ത് വന്നതോടെ ആൾ സഞ്ചാരം കുറഞ്ഞു, കടകളെല്ലാം അടച്ചിടുന്ന ഒരു അവസ്ഥ വന്നു. മനുഷ്യ സമ്പർക്കം ഒഴിവാക്കാൻ വേണ്ടിയാണ് സർക്കാർ ലോക്ക് ഡൗൺ എന്ന പദ്ധതി കൊണ്ടുവന്നത്. ഇറ്റലി ,അമേരിക്ക എന്നീ രാജ്യങ്ങളിൽ കോവിഡ് 19  എന്ന മഹാമാരി കൂടുതലായി ബാധിച്ചു. ഇപ്പോൾ തന്നെ ലക്ഷക്കണക്കിന് ആളുകൾ മരിച്ചിരിക്കുന്നു .പരീക്ഷയുമെല്ലാം മാറ്റിവെച്ചു .കേന്ദ്രസർക്കാർ ഒരുപാട് സഹായങ്ങൾ ഇതിനാൽ ചെയ്യുന്നുണ്ട്. അരിയും, ഭക്ഷ്യ കിറ്റുകളും എല്ലാ ജനങ്ങൾക്ക് നൽകുന്നുണ്ട്. മാസ്ക് വയ്ക്കാതെ പുറത്തിറങ്ങുന്നത് ശിക്ഷാർഹമാണ് .

അതിനാൽ പ്രളയത്തെ അതിജീവിച്ചതു പോലെ നമ്മൾ എല്ലാവരും ഒറ്റക്കെട്ടായി ഈ രോഗത്തെ പ്രതിരോധിക്കാം.


രേവതി രമേശൻ
7A ഗവ. എച്ച്.എസ്.എസ്. മുളംതുരത്തി
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 06/ 02/ 2024 >> രചനാവിഭാഗം - ലേഖനം