"'''* 2019-20 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ'''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('=='''വിദ്യാജ്യോതി ഉദ്ഘാടനം'''== '''2020 മാർച്ചിലെ SSLC പര...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{orphan}} | |||
=='''വിദ്യാജ്യോതി ഉദ്ഘാടനം'''== | =='''വിദ്യാജ്യോതി ഉദ്ഘാടനം'''== | ||
'''2020 മാർച്ചിലെ SSLC പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടുക എന്ന ലക്ഷ്യം മുൻനിർത്തി ''വിദ്യാജ്യോതി'' എന്ന പദ്ധതിയുടെ ഉദ്ഘാടനം നടക്കുകയുണ്ടായി. പദ്ധതിയുടെ ഉദ്ഘാടനം പ്രശസ്ത ഡോക്യുമെന്ററി സംവിധായകനായ ശ്രീ ഗിരീഷ് പരുത്തിമഠം നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുനിത,വാർഡ് മെമ്പർ ശ്രീ സുരേന്ദ്രൻ,പ്രിൻസിപ്പൽ ശ്രീമതി അംബികാ മേബൽ ടീച്ചർ, വൈസ്പ്രിൻസിപ്പൽ ശ്രീമതി സുധ ടീച്ചർ,പിറ്റിഎ പ്രസിഡന്റ് ശ്രീ ഉണ്ണി എന്നിവർ സംസാരിച്ചു.''' | '''2020 മാർച്ചിലെ SSLC പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടുക എന്ന ലക്ഷ്യം മുൻനിർത്തി ''വിദ്യാജ്യോതി'' എന്ന പദ്ധതിയുടെ ഉദ്ഘാടനം നടക്കുകയുണ്ടായി. പദ്ധതിയുടെ ഉദ്ഘാടനം പ്രശസ്ത ഡോക്യുമെന്ററി സംവിധായകനായ ശ്രീ ഗിരീഷ് പരുത്തിമഠം നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുനിത,വാർഡ് മെമ്പർ ശ്രീ സുരേന്ദ്രൻ,പ്രിൻസിപ്പൽ ശ്രീമതി അംബികാ മേബൽ ടീച്ചർ, വൈസ്പ്രിൻസിപ്പൽ ശ്രീമതി സുധ ടീച്ചർ,പിറ്റിഎ പ്രസിഡന്റ് ശ്രീ ഉണ്ണി എന്നിവർ സംസാരിച്ചു.''' |
20:33, 4 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
വിദ്യാജ്യോതി ഉദ്ഘാടനം
2020 മാർച്ചിലെ SSLC പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടുക എന്ന ലക്ഷ്യം മുൻനിർത്തി വിദ്യാജ്യോതി എന്ന പദ്ധതിയുടെ ഉദ്ഘാടനം നടക്കുകയുണ്ടായി. പദ്ധതിയുടെ ഉദ്ഘാടനം പ്രശസ്ത ഡോക്യുമെന്ററി സംവിധായകനായ ശ്രീ ഗിരീഷ് പരുത്തിമഠം നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുനിത,വാർഡ് മെമ്പർ ശ്രീ സുരേന്ദ്രൻ,പ്രിൻസിപ്പൽ ശ്രീമതി അംബികാ മേബൽ ടീച്ചർ, വൈസ്പ്രിൻസിപ്പൽ ശ്രീമതി സുധ ടീച്ചർ,പിറ്റിഎ പ്രസിഡന്റ് ശ്രീ ഉണ്ണി എന്നിവർ സംസാരിച്ചു.
കേരളപ്പിറവി ദിനാചരണം
ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനം രൂപീകരിക്കപ്പെട്ടതിന്റെ ഓർമ്മ പുതുക്കൽദിനം സംഘടിപ്പിച്ചു. ഭരണഘടന സന്ദേശങ്ങൾ ഉൾക്കൊള്ളുന്നതിന്റെ ഭാഗമായി സംസ്ഥാന വിദ്യാഭ്യാസവകുപ്പ് സംഘടിപ്പിച്ച നൈതികം - 2019 ന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
പുസ്തക പ്രദർശനം
ക്ലാസ്സ്റൂം ലൈബ്രറികളുടെ സംഘാടനത്തിന്റെ ഭാഗമായി സ്കൂളിൽ ദ്വിദിന പുസ്തക പ്രദർശനവും വില്പനയും സംഘടിപ്പിച്ചു. കേരള ശാസ്ത്ര സാഹിത്യപരിഷത്തും കേരള ബുക്ക്മാർക്കറ്റിംഗ് സൊസൈറ്റിയുമാണ് പ്രദർശനം സംഘടിപ്പിച്ചത്.
ശിശുദിനാചരണം
പ്രഥമ പ്രധാനമന്ത്രിയുടെ 130-ാം ജന്മദിനം വിവിധ ക്ലബ്ബുകളുടെ സംയുക്ത സംഘാടനത്തിൽ സംഘടിപ്പിച്ചു. വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ശിശുദിന റാലി, നെഹ്റുവിന്റെ ഇന്ത്യ എന്ന വിഷയത്തിൽ ഉപന്യാസ രചനാമത്സരം, നെഹ്റുവും ഇന്ത്യയും എന്ന വിഷയത്തെ അധികരിച്ച് പ്രശ്നോത്തരി, നെഹ്റുവും ശിശുദിനവും എന്ന വിഷയത്തിൽ കാർട്ടൂൺ മത്സരം എന്നിവയും സംഘടിപ്പിച്ചു.
ജനസംഖ്യാദിനാചരണം
ജനസംഖ്യവളർച്ചയുടെ നേട്ടവും കോട്ടവും എന്ന വിഷയത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംവാദം സംഘടിപ്പിച്ചു. മികച്ച മുന്നൊരുക്കത്തോടെ നടത്തിയ സംവാദത്തിൽ പ്രസക്തമായ വാദങ്ങളാണ് കുട്ടികൾ ഉയർത്തിയത്. അതിനോടൊപ്പം യുപി - ഹൈസ്കൂൾ വിഭാഗങ്ങൾക്കായി പോസ്റ്റർ രചനാമത്സരം സംഘടിപ്പിച്ചു. യുപിയിൽ 40 പേരും, ഹൈസ്കൂളിൽ 92 വിദ്യാർത്ഥികളും പങ്കെടുത്തു. വിജയികൾക്ക് പുസ്തകങ്ങൾ സമ്മാനമായി നല്കി.
ഗാന്ധിജയന്തി ദിനാചരണം
മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികം വൈവിധ്യമാർന്ന പരിപാടികളോടെ ആചരിച്ചു. ഗാന്ധി സന്ദേശയാത്രയുടെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾ വർണ്ണാഭമായ സന്ദേശയാത്ര സംഘടിപ്പിച്ചു. 150 ദീപങ്ങൾ വിദ്യാലയമുറ്റത്ത് തെളിയിച്ചുകൊണ്ട് ദീപാഞ്ജലി അണിയിച്ചൊരുക്കി. ഗാന്ധിയൻ സന്ദേശങ്ങളുടെ കാലിക പ്രസക്തി എന്ന വിഷയത്തിൽ സെമിനാർ, കേരള സർക്കാർ ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ ഗാന്ധി ചലച്ചിത്രോത്സവം, ഗാന്ധിയൻ ബാലവേദിയുമായി സഹകരിച്ച് ഗാന്ധി ക്വിസ്സും നടത്തുകയുണ്ടായി.
ഹിരോഷിമ നാഗസാക്കി ദിനാചരണം
യുദ്ധവിരുദ്ധ മനോഭാവം കുട്ടികളിൽ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ഹിരോഷിമ-നാഗസാക്കി ദിനാചരണ ക്വിസ് സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
അധ്യാപക ദിനാചരണം
ദേശീയ അധ്യാപക ദിനം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. പ്രത്യേക അസംബ്ലിയിൽ അധ്യാപക ദിനസന്ദേശം നല്കുകയുണ്ടായി. സ്കൂളിലെ പഴയകാല മലയാളം അധ്യാപകനായ ശ്രീ ജോൺ സാറിനെ അദ്ദേഹത്തിന്റെ വീട് സന്ദർശിച്ച് ആദരിക്കുകയുണ്ടായി. പ്രിൻസിപ്പലിനേയും ഹെഡ്മിസ്ട്രസ്സിനേയും സ്കൂളിൽ സംഘടിപ്പിച്ച പൊതുപരിപാടിയിൽ വച്ച് പൊന്നാട അണിയിച്ച് ആദരിച്ചു.
ലിറ്റിൽകൈറ്റ്സ് സ്കൂൾതല ക്യാമ്പ്
2019-21 അക്കാദമിക വർഷത്തിലെ ലിറ്റിൽകൈറ്റ്സിന്റെ ഏകദിന ക്യാമ്പ് 28/09/2019 ശനിയാഴ്ച നടന്നു. ഹെഡ്മിസ്ട്രസ്സ് സുധ ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കുട്ടികൾ വളരെ താത്പര്യത്തോടെയാണ് ക്യാമ്പിൽ പങ്കെടുത്തത്. ഓപ്പൺഷോട്ട് വീഡിയോ എഡിറ്റർ സോഫ്റ്റ് വെയർ ഉപയോഗിച്ച് വീഡിയോ നിർമ്മിക്കുന്നതിലും പ്രോഗ്രാമുകൾ തയ്യാറാക്കുന്നതിലും കുട്ടികൾ മികവ് പുലർത്തി. ഉച്ചഭക്ഷണമായി കുട്ടികൾക്ക് പായസമുൾപ്പെടെ സദ്യ നല്കി. ക്യാമ്പ് കുട്ടികളുടെ ജനഗണമനയോടൊപ്പം കൃത്യം 4.30 ന് അവസാനിച്ചു.
പാഠം ഒന്ന് പാടത്തേക്ക്.... സംസ്ഥാനതല ഉദ്ഘാടനം
കുട്ടികളിൽ കൃഷിയിലുള്ള താത്പര്യം വളർത്തുക എന്ന ലക്ഷ്യം മുൻനിർത്തി സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ച പദ്ധതിയാണ് പാഠം ഒന്ന് പാടത്തേക്ക്...... പ്രസ്തുത പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പെരുങ്കടവിള ഗ്രാമപഞ്ചായത്തിലെ തത്തിയൂർ പാടത്ത് ഞാറ് നട്ടുകൊണ്ട് ബഹുമാനപ്പെട്ട സംസ്ഥാന വിദ്യാഭ്യാസമന്ത്രി ശ്രീ രവീന്ദ്രനാഥ് , കൃഷിമന്ത്രി ശ്രീ സുനിൽകുമാർ, പാറശ്ശാല എം എൽ എ ശ്രീ ഹരീന്ദ്രൻ എന്നിവർ ചേർന്ന് നിർവ്വഹിച്ചു......
സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്
ലാപ്‌ടോപ്പുകളെ വോട്ടിംഗ് മെഷീനുകളാക്കികൊണ്ട് തികച്ചും ജനാധിപത്യരീതിയിൽ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടന്നു. കുട്ടികൾ ആവേശത്തോടെയാണ് തെരഞ്ഞെടുപ്പിനെ സമീപിച്ചത്. ക്യൂവിൽ നിന്ന്.... ലിസ്റ്റ് പ്രകാരം പേര് വിളിച്ച്, ഐഡി കാർഡ് പരിശോധിച്ച് ,വോട്ടേഴ്സ് ലിസ്റ്റിൽ ഒപ്പിട്ട് ഇടത് ചൂണ്ടുവിരലിൽ മഷി പുരട്ടി വോട്ട് ചെയ്യാനായി വോട്ടിംഗ് മെഷീനടുത്തേക്ക്........തന്റെ സ്ഥാനാർത്ഥിയുടെ പേരിനു പുറത്തോ ഫോട്ടോയുടെ പുറത്തോ മൗസ് വച്ച് ക്ലിക്ക് ചെയ്യുമ്പോൾ ബീപ് ശബ്ദവും......ഇഷ്ട സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്ത ചാരിതാർത്ഥ്യത്തോടെ കുട്ടികൾ .......ക്ലാസ്സിലെ എല്ലാ കുട്ടികളും വോട്ട് ചെയ്ത് തീരുന്നതു വരെ വിജയിയെ അറിയാനുള്ള കാത്തിരുപ്പ് ......ഇലക്ഷൻ റിസൾട്ട് മോണിറ്ററിൽ കാണിക്കുമ്പോഴുള്ള സന്തോഷ പ്രകടനങ്ങൾ........ആകെ ഒരു ഉത്സവാന്തരീക്ഷമായിരുന്നു സ്കൂളിൽ.....
അധ്യാപക ദിനാചരണം
സെപ്തംബർ 5 അധ്യാപകദിനം സമുചിതമായി തന്നെ സ്കൂളിൽ ആഘോഷിക്കുകയുണ്ടായി. പ്രിൻസിപ്പൽ ശ്രീമതി അംബികാമേബൽ ടീച്ചറിനേയും ഹെഡ്മിസ്ട്രസ്സ് ശ്രീമതി സുധ ടീച്ചറിനേയും കുട്ടികൾ പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്ന് അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സ്കൂളിലെ പൂർവ്വ അധ്യാപകനായ ശ്രീ ജോൺ സാറിന്റെ വീട് സന്ദർശിച്ച് ,അദ്ദേഹത്തിനെ പൊന്നാട അണിയിച്ച് ആദരിച്ചു. ആ ധന്യ നിമിഷങ്ങൾ ഊഷ്മളമായ അനുഭവമായിരുന്നു.
ഡിജിറ്റൽ പൂക്കളം
ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്കായി ഡിജിറ്റൾ അത്തപ്പൂക്കള മത്സരം സംഘടിപ്പിക്കുകയുണ്ടായി. കുട്ടികൾ ആവേശത്തോടെയാണ് മത്സരത്തിൽ പങ്കെടുത്തത്. കുട്ടികൾക്ക് ഇതൊരു പുതിയ അനുഭവമായിരുന്നു.
മലയാള മനോരമ - പഠിപ്പുര വായനാകളരി ഉദ്ഘാടനം
27/06/2019 വ്യാഴാഴ്ച മലയാള മനോരമ പത്രത്തിന്റെ വായനാകളരിയുടെ ഉദ്ഘാടനം നടത്തുകയുണ്ടായി. മലയാള മനോരമ പത്രം കുട്ടികൾക്ക് കൈമാറിക്കൊണ്ട് മാരായമുട്ടം സർവ്വീസ് സഹകരണസംഘം സൊസൈറ്റിയുടെ പ്രസിഡന്റ് ശ്രീ എം എസ് അനിൽ വായനാ കളരി ഉദ്ഘാടനം ചെയ്തു.
ലഹരിവിരുദ്ധ ദിനാചരണം
ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി 26/06/2019 ബുധനാഴ്ച സ്കൂളിലെ എസ് പി സി കുട്ടികളുടെ നേതൃത്ത്വത്തിൽ ലഹരി വിരുദ്ധ ജാഥ നടത്തുകയുണ്ടായി. ഹെഡ്മിസ്ട്രസ്സ് ശ്രീമതി സുധ ടീച്ചർ ജാഥ ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കികൊണ്ട് കുട്ടികൾ ജാഥയെ സജീവമാക്കി.
വായനാവാരാചരണവും വിവിധ ക്ളബ്ബുകളുടെ ഉദ്ഘാടനവും
2019-20 അധ്യയന വർഷത്തിലെ വായനാവാരാചരണത്തിന്റേയും വിവിധ ക്ളബ്ബുകളുടേയും ക്ളാസ്സ് ലൈബ്രറികളുടേയും ഉദ്ഘാടന കർമ്മം പ്രശസ്ത കവിയും കാർട്ടൂണിസ്റ്റും വൈലോപ്പിള്ളി സംസ്കൃതിഭവന്റെ പിആർഒ യുമായി സേവനമനുഷ്ഠിക്കുന്ന ശ്രീ ഹരിചാരുത ഭദ്രദീപം കൊളുത്തി നിർവ്വഹിച്ചു.വായനയുടെ പെരുന്തച്ഛനായിരുന്ന പി എൻ പണിക്കരെ അനുസ്മരിച്ചുകൊണ്ടുള്ള സ്മരണാഞ്ജലി എന്ന ചടങ്ങിനോടൊപ്പം കവിതാപാരായണം, പുസ്തക പരിചയം, ക്ലാസ്സ്‌ലൈബ്രറി പുസ്തകശേഖരണം, സാഹിത്യകാരൻമാരെ തിരിച്ചറിയൽ , ലൈബ്രറി സന്ദർശനം തുടങ്ങി നിരവധി പരിപാടികൾ സംഘടിപ്പിച്ചു. കുട്ടികൾ തയ്യാറാക്കിയ അക്ഷര മരം വേറിട്ടൊരു കാഴ്ച തന്നെ ആയിരുന്നു.
ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്
2019-20 അധ്യയന വർഷത്തിലെ ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് ഹെഡ്മിസ്ട്രസ്സ് ശ്രിമതി സുധ ടീച്ചർ ഉദ്ഘാടനം ചെയ്തു.
പരിസ്ഥിതി ദിനാചരണം
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾക്ക് വൃക്ഷത്തൈ വിതരണം ചെയ്തു. ശ്രീമതി ശ്രീകല ടീച്ചർ കുട്ടികൾക്ക് വൃക്ഷത്തൈ നല്കിക്കൊണ്ട് പ്രസ്തുത ചടങ്ങ് ഉദ്ഘാടനം ചെയ്തു.
2019 - 20 അധ്യയനവർഷത്തിലെ പ്രവേശനോത്സവം
2019 - 20 അധ്യനവർഷത്തിലെ പ്രവേശനോത്സവം ബഹുമാനപ്പെട്ട പാറശ്ശാല എംഎൽഎ ശ്രീ സി കെ ഹരീന്ദ്രൻ അവർകൾ ഉദ്ഘാടനം ചെയ്തു. തുടർന്ന് നവാഗതരായ വിദ്യാർത്ഥികൾ അക്ഷരദീപം തെളിയിച്ചു. തദവസരത്തിൽ A+ വിജയികളായ കുട്ടികളെ അനുമോദിച്ചു. പ്രിൻസിപ്പൽ ശ്രീമതി അംബികാമേബൽ ടീച്ചർ , ഹെഡ്മിസ്ട്രസ്സ് ശ്രീമതി സുധ ടീച്ചർ , പിറ്റിഎ പ്രസിഡന്റ് , വാർഡ് മെംപർ ശ്രീ ശ്രീധരൻ നായർ എന്നിവർ സംസാരിച്ചു.