"ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sikhagopal (സംവാദം | സംഭാവനകൾ) No edit summary |
Sikhagopal (സംവാദം | സംഭാവനകൾ) No edit summary |
||
വരി 9: | വരി 9: | ||
== പ്രധാനപൊതുസ്ഥാപനങ്ങൾ == | == പ്രധാനപൊതുസ്ഥാപനങ്ങൾ == | ||
[[പ്രമാണം:48049-vandoor police station.jpg|thumb|വണ്ടൂർ പോലീസ് സ്റ്റേഷൻ]] | [[പ്രമാണം:48049-vandoor police station.jpg|thumb|വണ്ടൂർ പോലീസ് സ്റ്റേഷൻ]] | ||
* | * വി.എം.സി.ഹയർ സെക്കണ്ടറി സ്‌കൂൾ | ||
* ഗവ.ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂൾ | |||
* വണ്ടൂർ ഗ്രാമ പഞ്ചായത്ത് | |||
* പോലീസ് സ്റ്റേഷൻ | * പോലീസ് സ്റ്റേഷൻ | ||
14:12, 20 ജനുവരി 2024-നു നിലവിലുള്ള രൂപം
വണ്ടൂർ
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ ഒരു പഞ്ചായത്താണ് വണ്ടൂർ. ദക്ഷിണ മലബാറിലെ ഈ ഗ്രാമം മലബാർ കലാപവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. ചെറുകിട കച്ചവടക്കാരും വ്യാപാരികളുമാണ് ഇവിടുത്തെ താമസക്കാർ. പെരിന്തൽമണ്ണയുടെയും നിലമ്പൂരിന്റെയും ഇടയിൽ ആയിട്ടാണ് ഈ പ്രദേശം.
ഭൂമിശാസ്ത്രം
വണ്ടൂർ വില്ലേജുപരിധിയിലുൾപ്പെടുന്ന വണ്ടൂർ ഗ്രാമപഞ്ചായത്തിനു 59.45 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. 1956 ജനുവരിയിലാണ് വണ്ടൂർ പഞ്ചായത്ത് രൂപീകൃതമായത്. കമ്മ്യൂണിറ്റിഹാൾ മുതൽ കരുണാലയ ആശുപത്രി വരെയും, വെള്ളാമ്പ്രം, കാരാട്, കാപ്പിൽ ഭാഗങ്ങളുൾപ്പെടുന്ന വണ്ടൂർ അംശവും മാത്രമായിരുന്നു അക്കാലത്തെ വണ്ടൂർ പഞ്ചായത്തിലുണ്ടായിരുന്നത്. വണ്ടൂർ അംശവും വാണിയമ്പലം അംശവും ചേർന്നതാണ് ഇന്നത്തെ വണ്ടൂർ വില്ലേജ്. വണ്ടൂർ വില്ലേജിന്റെ ഭൂരിഭാഗവും അടങ്ങുന്നതാണ് ഇന്നത്തെ വണ്ടൂർ പഞ്ചായത്ത്. വണ്ടൂർ ബ്ളോക്കിന്റെ ആസ്ഥാന പഞ്ചായത്താണ് വണ്ടൂർ. 1960-ൽ വണ്ടൂർ, വാണിയമ്പലം വില്ലേജുകൾ സംയോജിപ്പിച്ചുകൊണ്ട് വണ്ടൂർ വില്ലേജ് പുനസംഘടിപ്പിക്കുകയുണ്ടായി. വണ്ടൂർ പഞ്ചായത്തിന്റെ ഭൂവിസ്തൃതിയിൽ 69% മണൽ അധികമുള്ള ചെങ്കൽപ്രദേശവും, ഒരു ശതമാനം പാറക്കെട്ടു പ്രദേശങ്ങളും, 5% നദീതീര എക്കൽമണ്ണു പ്രദേശങ്ങളും, 25% എക്കൽ മണ്ണുപ്രദേശങ്ങളുമാണ്.
പ്രധാനപൊതുസ്ഥാപനങ്ങൾ
- വി.എം.സി.ഹയർ സെക്കണ്ടറി സ്‌കൂൾ
- ഗവ.ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂൾ
- വണ്ടൂർ ഗ്രാമ പഞ്ചായത്ത്
- പോലീസ് സ്റ്റേഷൻ
ആരാധനാലയങ്ങൾ
അമ്പലപ്പടി ശിവക്ഷേത്രം
പഞ്ചായത്തിലെ പ്രസിദ്ധമായ അമ്പലപ്പടി ശിവക്ഷേത്രം സാമൂതിരിയുടെ പതിനെട്ടരക്കാവിൽ ഉൾപ്പെട്ട ക്ഷേത്രങ്ങളിലൊന്നാണ്.
പള്ളിക്കുന്ന് ജുമഅത്ത്പള്ളി
കറളിക്കാട്ടിൽ തണ്ടുപാറയ്ക്കൽ മൂസ്സകുട്ടി അധികാരിയും പിതാവ് വലിയ ഹൈദർഹാജിയും സ്ഥലം നൽകി 150-തിലധികം വർഷങ്ങൾക്കു മുമ്പ് നിർമ്മിച്ചതാണ് വണ്ടൂർ പള്ളിക്കുന്നിൽ സ്ഥിതി ചെയ്യുന്ന ജുമഅത്ത്പള്ളി.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ജി. ജി. വി. എച്. എസ്. എസ് വണ്ടൂർ
- വി. എം. സി. എച്. എസ്. എസ് വണ്ടൂർ
- അൽ ഫുർഖാൻ പബ്ലിക് സ്‌കൂൾ, കുറ്റിയിൽ, വണ്ടൂർ
- എ. എച്. എസ്. എസ് പാറൽ മമ്പാട്ടുമൂല