"ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2022-23 പ്രവർത്തനങ്ങൾ‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 18: വരി 18:
[[പ്രമാണം:Bix44244.jpg|ഇടത്ത്‌|ലഘുചിത്രം|നേമം ഗവ.യു.പി .എസിൽ എയ്റോബിക് സിന് തുടക്കമായി.]]
[[പ്രമാണം:Bix44244.jpg|ഇടത്ത്‌|ലഘുചിത്രം|നേമം ഗവ.യു.പി .എസിൽ എയ്റോബിക് സിന് തുടക്കമായി.]]
വനിതാ ദിനത്തിൽ നേമം ഗവ.യു.പി.എസിൽ എയ്റോബിക് സിന് തുടക്കമായി. യു.പി.വിഭാഗത്തിലെ ഇരുനൂറിലേറെ പെൺകുട്ടികൾക്കാണ് പരിശീലനം നൽകുന്നത്. പെൺകുട്ടികളുടെ സ്വയം പ്രതിരോധ പരിശീലനത്തിന്റെ ഭാഗമായി സമഗ്ര ശിക്ഷ കേരളയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഉദ്ഘാടനം എസ്.എസ് കെ ബാലരാമപുരം ബ്ലോക്ക് പ്രോഗ്രാം കോ ഓർഡിനേറ്റർ എസ്.ജി അനീഷ് ഉദ്ഘാടനം ചെയ്തു. എസ്എംസി ചെയർമാൻ വി.മനു അധ്യക്ഷനായി. എം.ആർ.സൗമ്യ, ഉപനിയൂർ സുരേഷ്, ബിപിൻലാൽ എന്നിവർ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ എ.എസ് മൻസൂർ സ്വാഗതവും  കെ.ബിന്ദു പോൾ നന്ദിയും പറഞ്ഞു.

== വ്യാപാരികൾ 'സുരക്ഷാ സാമഗ്രികൾ'  സ്കൂളിന് കൈമാറി ==
== വ്യാപാരികൾ 'സുരക്ഷാ സാമഗ്രികൾ'  സ്കൂളിന് കൈമാറി ==

00:01, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഓൺലൈൻ കലോത്സവം

കോവിഡ് മഹാമാരിയെ തുടർന്ന് കുട്ടികൾക്ക് നേരിട്ട മാനസിക സമ്മർദ്ദങ്ങളും ഒറ്റപ്പെടലും ഒഴിവാക്കുന്നതിനും മാനസിക ഉല്ലാസം വീണ്ടെടുക്കുന്നതിനും സർഗാത്മകകഴിവുകൾ പ്രകടമാകുന്നത്തിനുമായി ഓൺലൈൻ കലോത്സവം രണ്ടു ഘട്ടങ്ങളിലായി നടത്തുകയുണ്ടായി. 19. 7. 2021 മുതൽ 31. 7. 2021 വരെയുള്ള ദിവസങ്ങൾ ഒന്നാംഘട്ട മത്സരങ്ങൾക്കും 29. 9. 2021 മുതൽ 18.10. 2021 വരെയുള്ള ദിവസങ്ങൾ രണ്ടാംഘട്ടം മത്സരങ്ങൾക്കും തെരഞ്ഞെടുത്തു. എൽ. പി വിഭാഗത്തിൽ ഒന്ന്, രണ്ട് ക്ലാസ്സുകാർക്ക് 11 മത്സരങ്ങളും മൂന്ന്, നാല് ക്ലാസ്സുകാർക്ക് 22 മത്സരങ്ങളും യു.പി വിഭാഗത്തിൽ 26 മത്സരങ്ങളും നടത്തി. 59 മത്സരങ്ങളിലായി ആയിരത്തിലേറെ കുട്ടികൾ പങ്കെടുക്കുകയും 118 വിജയികൾ ഉണ്ടാവുകയും ചെയ്തു. ഓരോ മത്സരത്തിലും പങ്കെടുക്കുന്ന കുട്ടികളെ ഉൾപ്പെടുത്തി വാട്സ്ആപ്പ് ഗ്രൂപ്പുകൾ രൂപീകരിക്കുകയും മത്സരങ്ങൾക്ക് മുമ്പായി ഇവർക്ക് പരിശീലനം നൽകുകയും ചെയ്തു. സിനിമ -സീരിയൽ രംഗത്തും കലാസാഹിത്യ മേഖലയിലും പ്രമുഖരായ 20 ഓളം വ്യക്തികളാണ് ക്ലാസുകൾ നയിച്ചത്. മത്സരം നടക്കുന്ന ദിവസം തന്നെ ഫല പ്രഖ്യാപനം നടത്തുകയും തൊട്ടടുത്ത ദിവസം സമ്മാനം വിജയികൾക്ക് വീട്ടുമുറ്റത്ത് നൽകുകയും ചെയ്തു. രണ്ടാംഘട്ടത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും സ്കൂളിലെത്തി സമ്മാനം വാങ്ങാനുള്ള അവസരമൊരുക്കി.

ശാസ്ത്ര പാർക്ക്

ശാസ്ത്ര ആശയങ്ങൾ നേരിട്ട് പഠിപ്പിക്കുന്ന പതിവ് രീതിയിൽ നിന്നും വ്യത്യസ്തമായി ശാസ്ത്രകൗതുകങ്ങളിലൂടെ കുട്ടികളിൽ ജിജ്ഞാസവളർത്തുകയും തുടർന്ന് കൗതുകങ്ങളുടെ കാരണം അന്വേഷിച്ചു പഠനത്തിലെത്തുകയും ചെയ്യുകയാണ് സയൻസ് പാർക്ക്. അന്വേഷണ താല്പര്യം വളർത്തുക ,ശാസ്ത്ര സർഗാത്മകത വളർത്തുക ,ശാസ്ത്ര തത്വങ്ങൾ പ്രായോഗികമായി മനസ്സിലാക്കുക ,പഠനം രസകരമാക്കുക തുടങ്ങിയവയാണ് സയൻസ് പാർക്കിലൂടെ ലക്ഷ്യമിടുന്നത്.

  • സമഗ്ര ശിക്ഷാ കേരള ശാസ്ത്ര പാർക്കിനായി 25000 രൂപ അനുവദിച്ചു
  • ഏകദേശം എഴുപതോളം ശാസ്ത്ര ഉപകരണങ്ങൾ ശാസ്ത്ര പാർക്കിൽ സജ്ജീകരിച്ചിട്ടുണ്ട്.

വനിതാ ദിനത്തിൽ എയ്റോബിക്സിന് തുടക്കമായി

നേമം ഗവ.യു.പി .എസിൽ എയ്റോബിക് സിന് തുടക്കമായി.

വനിതാ ദിനത്തിൽ നേമം ഗവ.യു.പി.എസിൽ എയ്റോബിക് സിന് തുടക്കമായി. യു.പി.വിഭാഗത്തിലെ ഇരുനൂറിലേറെ പെൺകുട്ടികൾക്കാണ് പരിശീലനം നൽകുന്നത്. പെൺകുട്ടികളുടെ സ്വയം പ്രതിരോധ പരിശീലനത്തിന്റെ ഭാഗമായി സമഗ്ര ശിക്ഷ കേരളയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഉദ്ഘാടനം എസ്.എസ് കെ ബാലരാമപുരം ബ്ലോക്ക് പ്രോഗ്രാം കോ ഓർഡിനേറ്റർ എസ്.ജി അനീഷ് ഉദ്ഘാടനം ചെയ്തു. എസ്എംസി ചെയർമാൻ വി.മനു അധ്യക്ഷനായി. എം.ആർ.സൗമ്യ, ഉപനിയൂർ സുരേഷ്, ബിപിൻലാൽ എന്നിവർ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ എ.എസ് മൻസൂർ സ്വാഗതവും കെ.ബിന്ദു പോൾ നന്ദിയും പറഞ്ഞു.

വ്യാപാരികൾ 'സുരക്ഷാ സാമഗ്രികൾ' സ്കൂളിന് കൈമാറി

  • തിരികെ സ്കൂളിലെത്തുന്ന കുട്ടികൾക്ക് ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി വ്യാപാരി വ്യവസായി സമിതി  നടപ്പിലാക്കുന്ന. നമുക്ക് സഹായിക്കാം അവർ പഠിക്കട്ടെ പദ്ധതിയുടെ ഭാഗമായിസാനിട്ടൈസറുൾ, മാസ്കുകൾ, സോപ്പ്, ലോഷനുകൾ, ക്ലീനിംഗ് സാമഗ്രികൾ എന്നിവ പ്രഥമാധ്യാപകൻ എ.എസ്.മൻസൂറിന് കൈമാറി.
  • പള്ളിച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. ടി. മല്ലികയിൽ നിന്നും മാസ്കുകളും തെർമൽ സ്കാനറും ഹെഡ്മാസ്റ്റർ എ.എസ്.മൻസൂർ സാർ ഏറ്റുവാങ്ങി. വൈസ് പ്രസിഡൻറ് ബി.ശശികല, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ സി.ആർ സുനു, ഗ്രാമ പഞ്ചായത്തംഗം ഇ.ബി.വിനോദ് കുമാർ, എസ്.എം.സി വൈസ് ചെയർമാൻ ഉപനിയൂർ സുരേഷ് എന്നിവർ പങ്കെടുത്തു.
  • എൻ.ജി.ഒ യൂണിയൻ തെർമൽ സ്കാനർ നൽകി. എൻ.ജി.ഒ യൂണിയന്റെ നേതൃത്വത്തിൽ വിദ്യാലയങ്ങൾക്ക് തെർമൽ സ്‌കാനർ നൽകി. വിതരണോദ്ഘാടനം നേമം ഗവ.യു.പി.എസിൽ ഏരിയാ സെക്രട്ടറി അനിൽകുമാർ ഹെഡ്മാസ്റ്റർ എ.എസ്.മൻസൂറിന് നൽകി നിർവഹിച്ചു. ഭാരവാഹികളായ സിനിഷ് കുമാർ, അസീന, എസ്.രാജശേഖരൻ, സതീഷ് സത്യനേശൻ എന്നിവർ പങ്കെടുത്തു. കോ വിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പൂജപ്പുര ഏരിയായിലെ 11 വിദ്യാലയങ്ങൾക്കാണ് തെർമൽ സ്കാനർ നൽകിയത്.