"ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ, ഹരിപ്പാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 46: വരി 46:


== പ്രമുഖ വ്യക്തികൾ ==
== പ്രമുഖ വ്യക്തികൾ ==
[[പ്രമാണം:35027 Sreekumaran Thampi sir.jpeg|Thumb|ശ്രീകുമാരൻ തമ്പി]]
[[പ്രമാണം:35027_Sreekumaran_Thampi_sir.jpeg|ലഘുചിത്രം|300x300ബിന്ദു|ശ്രീകുമാരൻ തമ്പി]]
'''ശ്രീകുമാരൻ തമ്പി''' (സിനിമ, സാഹിത്യം)- മലയാള സിനിമയിലെ ഗാനരചയിതാവും ഒരു ബഹുമുഖ പ്രതിഭയുമാണ്'''ശ്രീകുമാരൻ തമ്പി''' (ജനനം:1940 മാർച്ച് 16). കവി, നോവൽ രചയിതാവ്, ചലച്ചിത്രഗാനരചയിതാവ്, സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്, സംഗീതസംവിധായകൻ, ടെലിവിഷൻ നിർമ്മാതാവ് എന്നിങ്ങനെ വിവിധമേഖലകളിൽ അദ്ദേഹം തനതായ വ്യക്തിമുദ്രപതിപ്പിച്ചു.
'''ശ്രീകുമാരൻ തമ്പി''' (സിനിമ, സാഹിത്യം)- മലയാള സിനിമയിലെ ഗാനരചയിതാവും ഒരു ബഹുമുഖ പ്രതിഭയുമാണ്'''ശ്രീകുമാരൻ തമ്പി''' (ജനനം:1940 മാർച്ച് 16). കവി, നോവൽ രചയിതാവ്, ചലച്ചിത്രഗാനരചയിതാവ്, സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്, സംഗീതസംവിധായകൻ, ടെലിവിഷൻ നിർമ്മാതാവ് എന്നിങ്ങനെ വിവിധമേഖലകളിൽ അദ്ദേഹം തനതായ വ്യക്തിമുദ്രപതിപ്പിച്ചു.



18:53, 17 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഹരിപ്പാട്

ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി മഹാക്ഷേത്രം

ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിന്റെ ആസ്ഥാനമാണ് ഹരിപ്പാട്. മധ്യതിരുവിതാംകൂറിലെ പ്രധാനപ്പെട്ട കാർഷിക മേഖലയായ ഓണാട്ടുകരയിലെ പ്രമുഖമായ നഗരങ്ങളിൽ ഒന്നാണ് ഹരിപ്പാട്. ഹരിപ്പാടിന്റെ പ്രാന്തപ്രദേശങ്ങളായ നങ്ങ്യാർകുളങ്ങര, ചേപ്പാട്, ചിങ്ങോലി, പള്ളിപ്പാട്, കുമാരപുരം,

കാർത്തികപ്പള്ളി, കാരിച്ചാൽ, ആനാരി, ചെറുതന, വെള്ളംകുളങ്ങര, പിലാപ്പുഴ, പായിപ്പാട്, മണ്ണാറശ്ശാല എന്നീ പ്രദേശങ്ങളിലായി ചെറുതും വലുതുമായ നൂറോളം ക്ഷേത്രങ്ങൾ ഉള്ളതിനാൽ ഹരിപ്പാട് ക്ഷേത്രങ്ങളുടെ നഗരം എന്ന് അറിയപ്പെടുന്നു.

മഹാഭാരത കഥയിലെ 'ഏകചക്ര' എന്ന നഗരമാണു ഹരിപ്പാട് എന്നൊരു ഐതിഹ്യം നിലവിലുണ്ട്. കേരളചരിത്രത്തിൽ പരാമർശിച്ചിട്ടുള്ള ഹരിഗീതപുരമാണു പിന്നീട് ഹരിപ്പാട് എന്നറിയപ്പെട്ടതെന്നാണു മറ്റൊരു ഐതിഹ്യം. ഹരിപ്പാട്ടുള്ള മണ്ണാറശ്ശാല നാഗരാജക്ഷേത്രം വളരെ പ്രസിദ്ധമാണ്.

സാംസ്കാരികം

പ്രശസ്തമായ മണ്ണാറശ്ശാല നാഗരാജക്ഷേത്രം സ്ഥിതി ചെയ്യുന്നതു ഹരിപ്പാടാണ്. കന്നി, തുലാം മാസങ്ങളിലെ ആയില്യം നാളുകളിൽ ഈ ക്ഷേത്രത്തിൽ നടക്കുന്ന പൂജാദികർമങ്ങളിൽ പങ്കെടുക്കാൻ കേരളത്തിനു പുറത്തുനിന്നും നിരവധി ആളുകളും വിദേശികളും ഇവിടെ എത്താറുണ്ട്. ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രം,' 'ത്യപ്പക്കുടം മഹാദേവക്ഷേത്രം'വലിയകുളങ്ങര ദേവീക്ഷേത്രം, മണക്കാട്ട്‌ ദേവി ക്ഷേത്രം എന്നിവയും പ്രശസ്തങ്ങളാണ്. ക്ഷേതങ്ങളുടെ കാര്യത്തിലെന്നപോലെ, നിരവധി ബ്രാഹ്മണ ഇല്ലങ്ങളും, കൊട്ടാരങ്ങളും, ഹരിപ്പാടിന്റെ പ്രത്യേകതയാണ്. അനന്തപുരംകൊട്ടാരം, കാ൪ത്തികപ്പള്ളി കൊട്ടാര൦, ചെമ്പ്രോത്ത് കൊട്ടാരം, കരിപ്പോലിൽ കൊട്ടരം എന്നീ ക്ഷത്രിയ കോവിലകങ്ങളും പുല്ലാംവഴി ഇല്ലം, കരിങ്ങമൺ ഇല്ലം, ചെങ്ങാറപ്പള്ളി ഇല്ലം എന്നീ ഉയർന്ന മലയാള ബ്രാഹ്മണ ഇല്ലങ്ങളും, പുത്തിയിൽ ഇല്ലം, കൊച്ചു മഠം കാരിക്കമഠം എന്നീ ശിവദ്വിജബ്രാഹ്മണരുടെ(മൂസ്സത്) മഠങ്ങൾ, പുഷ്പക ഉണ്ണിമാരുടെ മഠങ്ങൾ, കഴകകാരായ വാര്യന്മാരുടെ ഗൃഹങ്ങൾ, മാരാർ സമുദായക്കാരുടെ ഭവനങ്ങൾ, നായർ സമുദായ അംഗങ്ങളുടെ ഗൃഹങ്ങൾ എന്നിവ കൊണ്ട് പ്രസിദ്ധമാണ് ഹരിപ്പാട്.ക്ഷേത്രങ്ങളുടെ ബാഹുല്യം കൊണ്ടുതന്നെ അമ്പലവാസി സമൂഹത്തിൽപെട്ട വാര്യർ മാരാർ, ഇളയത്, ശർമ്മ, തുടങ്ങിയ അബ്രാഹ്മണ സമൂഹത്തിൽ പെട്ടവരുടേയും, നമ്പൂതിരി, പോറ്റി,മൂത്തത്, എമ്പ്രാന്തിരി, അയ്യർ(തമിഴ് ബ്രഹ്മണർ) തുടങ്ങിയ ബ്രാഹ്മണസമൂഹത്തിൽ പെട്ടവരുടേയും കുടുംബങ്ങൾ ഹരിപ്പാട് ധാരാളമായി കാണാൻ കഴിയും.ജനസംഖ്യയുടെ സിംഹഭാഗവും നായന്മാർ ആണ്.

കേരളവർമ്മ വലിയ കോയിത്തമ്പുരാൻ 'മയൂരസന്ദേശം' എഴുതിയതു ഹരിപ്പാട് അനന്തപുരത്തു കൊട്ടാരത്തിൽ താമസിച്ചുകൊണ്ടായിരുന്നു. ഹരിപ്പാട് ക്ഷേത്രമതിലിനുള്ളിൽ മയിലുകളെ സൂക്ഷിക്കുന്ന മയിൽശാലയിൽ വെച്ചു മയിലിനെ കണ്ടുമുട്ടുന്നതും, ഹരിപ്പാട് മുതൽ തിരുവനന്തപുരം വരെയുള്ള വഴിയോരദ്യശ്യങ്ങളും എന്നിവ വിശദമായി മയൂരസന്ദേശത്തിൽ വർണിച്ചിട്ടുണ്ട്.

അതുപോലെ തന്നെ വള്ളംകളിയുടെ ഹൃദയഭൂമിയാണ് ഹരിപ്പാട്. ഹരിപാടിന്റെ പ്രാന്തഭാഗങ്ങളിൽ ആണ് ഏറ്റവും കൂടുതൽ വള്ളം കളിമൽസരങ്ങളും ചുണ്ടൻവള്ളങ്ങൾ ഉള്ളതും. ആനാരിചുണ്ടൻ,ചെറുതന,പായിപ്പാട്,ആയാപറമ്പ്,വെള്ളംകുളങ്ങര,കരുവാറ്റ ശ്രീഗണേഷ്, തൃക്കുന്നപ്പുഴ ദേവാസ് എന്നി ചുണ്ടൻവള്ളങ്ങളും ഒട്ടനേകം ചുരുട്ട് വള്ളങ്ങളും ഹരിപ്പാടിന്റെ മാത്രം പ്രത്യേകതയാണ്.

സുപ്രസിദ്ധമായ 'പായിപ്പാട് വള്ളംകളി' ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു.

പൊതുസ്ഥാപനങ്ങൾ

പോസ്റ്റ് ഓഫീസ്, ഹരിപ്പാട്
മുൻസിഫ് കോർട്ട്, ഹരിപ്പാട്
ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ, ഹരിപ്പാട്
  • ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ, ഹരിപ്പാട്
  • ഗവ.എച്ച്എസ്സ്.എസ്സ് ഫോർ ഗേൾസ് ഹരിപ്പാട്
  • ഗവൺമെന്റ് യു.പി സ്കൂൾ, ഹരിപ്പാട്
  • ഗവൺമെന്റ് എൽ.പി സ്കൂൾ, ഹരിപ്പാട്
  • അസിസ്റ്റന്റ് എഡ്യുക്കേഷൻ ഓഫീസർ ഓഫീസ് (എ.ഇ.ഒ ഓഫീസ്)
  • സമഗ്ര ശിക്ഷ കേരള, ബ്ലോക്ക് റിസോഴ്സ് സെന്റർ (ബി.ആർ.സി)
  • ഹരിപ്പാട് സബ്-ട്രഷറി
  • പോലീസ് സ്റ്റേഷൻ, ഹരിപ്പാട്
  • പോസ്റ്റ് ഓഫീസ്, ഹരിപ്പാട്
  • കെ.എസ്.ഇ.ബി, ഹരിപ്പാട്
  • താലൂക്ക് സപ്ലൈ ഓഫീസ്, ഹരിപ്പാട്
  • താലൂക്ക് ഓഫീസ്, ഹരിപ്പാട്
  • കേരള വാട്ടർ അതോറിറ്റി ഓഫീസ്, ഹരിപ്പാട്
  • ഹരിപ്പാട് മുനിസിപ്പാലിറ്റി ഓഫീസ്
  • വില്ലേജ് ഓഫീസ്, ഹരിപ്പാട്
  • ബ്ലോക്ക്‌ വികസന ഓഫീസ്, ഹരിപ്പാട്
  • ഹരിപ്പാട് താലൂക്ക് ആശുപത്രി
  • റെയിൽവേ സ്റ്റേഷൻ, ഹരിപ്പാട്
  • കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ, ഹരിപ്പാട്
  • പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ്, ഹരിപ്പാട്
  • മുൻസിഫ് കോർട്ട്, ഹരിപ്പാട്
  • സബ് രജിസ്ട്രാർ ഓഫീസ് ഹരിപ്പാട്
  • പ്രൈമറി ഹെൽത്ത് സെന്റർ, ഹരിപ്പാട്
  • ബി.എസ്.എൻ.എൽ എക്സ്ചേഞ്ച്, ഹരിപ്പാട്

പ്രമുഖ വ്യക്തികൾ

ശ്രീകുമാരൻ തമ്പി

ശ്രീകുമാരൻ തമ്പി (സിനിമ, സാഹിത്യം)- മലയാള സിനിമയിലെ ഗാനരചയിതാവും ഒരു ബഹുമുഖ പ്രതിഭയുമാണ്ശ്രീകുമാരൻ തമ്പി (ജനനം:1940 മാർച്ച് 16). കവി, നോവൽ രചയിതാവ്, ചലച്ചിത്രഗാനരചയിതാവ്, സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്, സംഗീതസംവിധായകൻ, ടെലിവിഷൻ നിർമ്മാതാവ് എന്നിങ്ങനെ വിവിധമേഖലകളിൽ അദ്ദേഹം തനതായ വ്യക്തിമുദ്രപതിപ്പിച്ചു.

ഏകദേശം മൂവായിരത്തിലധികം മലയാളചലച്ചിത്രഗാനങ്ങൾ ശ്രീകുമാരൻ തമ്പി രചിച്ചിട്ടുണ്ട്. പ്രണയഗാനങ്ങളെഴുതുന്നതിൽ അസാമാന്യവൈഭവം പുലർത്തിപ്പോരുന്ന ഇദ്ദേഹം ഹ്യദയഗീതങ്ങളുടെ കവി എന്നും അറിയപ്പെടുന്നു.[അവലംബം ആവശ്യമാണ്] വയലാർ രാമവർമ്മ, പി. ഭാസ്കരൻ, ഒ.എൻ.വി. കുറുപ്പ് എന്നിവർക്കൊപ്പം മലയാളചലച്ചിത്രഗാനശാഖയെ സമ്പുഷ്ടമാക്കിയ കവികളിലൊരാളായി അദ്ദേഹം വിലയിരുത്തപ്പെടുന്നു.

മുപ്പത് സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള ഇദ്ദേഹം എഴുപത്തെട്ട് സിനിമകൾക്കു വേണ്ടി തിരക്കഥയെഴുതിയിട്ടുണ്ട്. കൂടാതെ ഇരുപത്തിരണ്ട് ചലച്ചിത്രങ്ങളും ആറ് ടെലിവിഷൻ പരമ്പരകളും നിർമ്മിച്ചിട്ടുണ്ട്. നാല് കവിതാസമാഹരങ്ങളുടേയും രണ്ടു നോവലുകളുടേയും രചയിതാവു കൂടിയാണ് അദ്ദേഹം. ചലച്ചിത്രങ്ങൾക്കു പുറമേ, ടെലിവിഷൻ പരമ്പരകൾക്കായും സംഗീത ആൽബങ്ങൾക്കായും ശ്രീകുമാരൻ തമ്പി ഗാനരചന നടത്തിയിട്ടുണ്ട്.

ചലച്ചിത്രരംഗത്തെ നിരവധി പുരസ്കാരങ്ങൾക്ക് അർഹനായിട്ടുള്ള ശ്രീകുമാരൻ തമ്പി, ചലച്ചിത്ര-സാഹിത്യരംഗത്തെ സംഘടനകളുടെ നേതൃസ്ഥാനങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. മലയാള സിനിമാരംഗത്തെ സമഗ്ര സംഭാവനകൾക്കായി നൽകപ്പെടുന്ന ജെ.സി. ഡാനിയേൽ പുരസ്കാരത്തിന് ശ്രീകുമാരൻ തമ്പിയെ തെരഞ്ഞെടുത്തിരുന്നു. അഞ്ചുലക്ഷം രൂപയോടൊപ്പം ഫലകവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം 2018 ആഗസ്റ്റ് 18 നു തിരുവനന്തപുരത്ത് നടന്ന സിനിമാ അവാർഡ് ദാനച്ചടങ്ങിൽ അദ്ദേഹത്തിനു സമർപ്പിക്കപ്പെട്ടു. സംസ്ഥാന സർക്കാർ നൽകുന്ന ഏറ്റവും വലിയ പുരസ്കാരമാണിത്.


പി. ജി. തമ്പി (രാഷ്ട്രീയം , സാഹിത്യം), സി. ബി. സി. വാര്യർ (രാഷ്ട്രീയം), ജി. പി. മംഗലത്തുമഠം (രാഷ്ട്രീയം), ഹരിപ്പാട് രാമക്യഷ്ണൻ (കഥകളി), ടി. എൻ. ദേവകുമാർ (രാഷ്ട്രീയം), കെ. മധു (സിനിമ), നവ്യാ നായർ (സിനിമ), ഹരിപ്പാട് സോമൻ (സിനിമ), എം.ജി ശ്രീകുമാർ (സിനിമ), എം.ജി രാധാകൃഷ്ണൻ, കെ ഓമനക്കുട്ടി (സംഗീതം) , അശോകൻ (സിനിമ), അനിൽ പനച്ചൂരാൻ (കവി), പി. ശേഷാദ്രി അയ്യർ രാമൻകുട്ടി (സംഗീതം), മലബാർ ഗോപാലൻ നായർ (സംഗീതം ), ഡോ. വി എസ്സ് ശർമ്മ (സാഹിത്യകാരൻ, വാഗ്മി), ഹരിപ്പാട് കെ.പി. എൻ പിള്ള (സംഗീതം ), ദേവദാസ് (ഗാനരചന), ആർ. ലോപ (സാഹിത്യം) എന്നിവർ പ്രസിദ്ധരായ ഹരിപ്പാട് സ്വദേശികളാണ്.

ഹരിപ്പാടിലെ പ്രശസ്തവ്യക്തികൾ

ശ്രീകുമാരൻ തമ്പി, കെ. മധു, പി. പത്മരാജൻ, ശിവൻ (ഛായാഗ്രാഹകൻ), സന്തോഷ് ശിവൻ, സംഗീത് ശിവൻ, സഞ്ജീവ് ശിവൻ, മല്ലിക സുകുമാരൻ, പഴയ നടി മീന, വി. ദക്ഷിണാമൂർത്തി, മധു മുട്ടം, അശോകൻ (നടൻ), എം.ജി. ശ്രീകുമാർ, എം. ജി. രാമകൃഷ്ണൻ, ചെറിയാൻ കൽപകവാടി, ചെങ്ങാരപ്പളളി നാരായണൻപോറ്റി, സി.ബി.സി. വാര്യർ, ഹരിപ്പാട് രാമകൃഷ്ണൻ (കഥകളി), കലാമണ്ഡലം വിജയകുമാരി (നൃത്തം), ലോപമുദ്ര, സുരേഷ് മണ്ണാറശാല (കവി), പി.വി. തമ്പി (നോവലിസ്റ്റ്), ഏവൂർ പരമേശ്വരൻ (ബാലസാഹിത്യം).