"ജി. എച്ച്. എസ്. എസ്. മടിക്കൈ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
==അനുമോദനം(11/01/2024)==
സംസ്ഥാന, ദേശീയ തലങ്ങളിൽ സ്കൂളിന് വേണ്ടി മികച്ച പ്രകടനം കാഴ്ച വെച്ച കലാ കായിക പ്രതിഭകൾക്കുള്ള അനുമോദനം ജനുവരി 11 വ്യാഴം ഉച്ചയ്ക്ക് ശേഷം 3മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. മുഖ്യാതിഥികളായ ശ്രീ ഹബീബാ റഹ്മാൻ( കാസർഗോഡ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്) ശ്രീ വെള്ളിക്കോത്ത് വിഷ്ണു ഭട്ട്( സംഗീതജ്ഞൻ)എന്നിവർ കുട്ടികൾക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ പി ടി എ പ്രസിഡന്റ് ശ്രീ പ്രസന്നൻ അധ്യക്ഷനായിരുന്നു. മടിക്കൈ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ശ്രീ രാജൻ ടി ഹബീബ് റഹ്മാനെയും, വാർഡ് മെമ്പർ ശ്രീ ബാലകൃഷ്ണൻ വിഷ്ണു ഭട്ടിനെയും പൊന്നാട അണിയിക്കുകയും സ്കൂളിന്റെ ആദരം നല്കുകയും ചെയ്തു. ശ്രീ അനിൽ ബങ്കളം( ജില്ലാ സ്പോർട്സ് കൗൺസിൽ അംഗം), എസ് എം സി ചെയർമാൻ ശ്രീ പത്മാനാഭൻ, വികസന സമിതി ചെയർമാൻ ശ്രീ കുഞ്ഞികൃഷ്ണൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. പ്രിൻസിപ്പൽ ശ്രീ വിനോദ് കുമാർ സ്വാഗതവും , ഹെഡ്മാസ്റ്റർ ശ്രീ കെ സന്തോഷ് നന്ദിയും പറഞ്ഞു.
{|
|-
|
[[പ്രമാണം:12017 anumodanam1.jpeg|ലഘുചിത്രം]]
||
[[പ്രമാണം:12017 anumodanam2.jpeg|ലഘുചിത്രം]]
||
[[പ്രമാണം:12017 anumodanam3.jpeg|ലഘുചിത്രം]]
||
[[പ്രമാണം:12017 anumodanam4.jpeg|ലഘുചിത്രം]]
||
[[പ്രമാണം:12017 anumodanam5.jpeg|ലഘുചിത്രം]]
|}
==മോ‍ഡൽ ഇൻക്ലൂസീവ സ്കൂൾ -എക്സ്പോഷർ ട്രിപ്പ്(10/01/2024)==
മോഡൽ ഇൻക്ലൂസീവ് പദ്ധതിയുടെ ഭാഗമായി കുട്ടികൾക്കുള്ള എക്സ്പോഷർ ട്രിപ്പ് 2024ജനുവരി 10ന് നടന്നു. കണ്ണൂർ ജില്ലയിലെ ചൂട്ടാട് ബീച്ച്, പെറ്റ് സ്റ്റേഷൻഎന്നിവടങ്ങളിലേക്കാണ് യാത്ര സംഘടിപ്പിച്ചത്. ഭിന്നശേഷി വിഭാഗത്തിൽ പെടുന്ന 15കുട്ടികളും അവരുടെ രക്ഷിതാക്കളും സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന 10കുട്ടികളുമടങ്ങുന്ന സംഘമാണ് യാത്ര നടത്തിയത്. ശാരദ ടീച്ചർ, സിന്ധുമണി ടീച്ചർ, ജിഷ്മ ടീച്ചർ എന്നിവർ നേതൃത്വം നല്കി
{|
|-
|
[[പ്രമാണം:12017 exposuretrip5.jpeg|ലഘുചിത്രം]]
||
[[പ്രമാണം:12017 exposuretrip.jpeg|ലഘുചിത്രം]]
||
[[പ്രമാണം:12017 exposuretrip1.jpeg|ലഘുചിത്രം]]
||
[[പ്രമാണം:12017 exposuretrip3.jpeg|ലഘുചിത്രം]]
||
[[പ്രമാണം:12017 exposuretrip4.jpeg|ലഘുചിത്രം]]
|}
==മോ‍ഡൽ ഇൻക്ലൂസീവ സ്കൂൾ രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ്സ്==
==മോ‍ഡൽ ഇൻക്ലൂസീവ സ്കൂൾ രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ്സ്==
മോഡൽ ഇൻക്ലൂസീവ് പദ്ധതിയുടെ ഭാഗമായി പ്രത്യേകപരിഗണന അർഹിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ്സ് 16/12/2023 ശനിയാഴ്ച നടന്നു. ശ്രീ പത്മനാഭൻ ഡോക്ടർ ക്ലാസ്സ് കൈകാര്യം ചെയ്തു. കുട്ടികളെ പരിചരിക്കേണ്ട കാര്യങ്ങളെകുറിച്ച് നല് രീതിയിൽ തന്നെ ഡോക്ടർ വിശദീകരിച്ചു. തുടർന്ന് രക്ഷിതാക്കളുടെ സംശയങ്ങൾക്കുള്ള മറുപടി നല്കി. ഹെഡ്‍മാസ്റ്റർ ശ്രീ കെ സന്തോഷ്, മോഡൽ ഇൻക്ലൂസീവ് സ്കൂൾ നോഡൽ ടീച്ചർ ശ്രീമതി ശാരദ, സ്പെഷൽ എഡുക്കേറ്റർ കുമാരി ജിംഷ എന്നിവർ നേത‍ൃത്വം നല്കി. ക്യാമ്പിൽ കുട്ടികളും രക്ഷിതാക്കളും അടക്കം നാല്പതോളം പേർ പങ്കെടുത്തു.

22:35, 11 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

അനുമോദനം(11/01/2024)

സംസ്ഥാന, ദേശീയ തലങ്ങളിൽ സ്കൂളിന് വേണ്ടി മികച്ച പ്രകടനം കാഴ്ച വെച്ച കലാ കായിക പ്രതിഭകൾക്കുള്ള അനുമോദനം ജനുവരി 11 വ്യാഴം ഉച്ചയ്ക്ക് ശേഷം 3മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. മുഖ്യാതിഥികളായ ശ്രീ ഹബീബാ റഹ്മാൻ( കാസർഗോഡ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്) ശ്രീ വെള്ളിക്കോത്ത് വിഷ്ണു ഭട്ട്( സംഗീതജ്ഞൻ)എന്നിവർ കുട്ടികൾക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ പി ടി എ പ്രസിഡന്റ് ശ്രീ പ്രസന്നൻ അധ്യക്ഷനായിരുന്നു. മടിക്കൈ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ശ്രീ രാജൻ ടി ഹബീബ് റഹ്മാനെയും, വാർഡ് മെമ്പർ ശ്രീ ബാലകൃഷ്ണൻ വിഷ്ണു ഭട്ടിനെയും പൊന്നാട അണിയിക്കുകയും സ്കൂളിന്റെ ആദരം നല്കുകയും ചെയ്തു. ശ്രീ അനിൽ ബങ്കളം( ജില്ലാ സ്പോർട്സ് കൗൺസിൽ അംഗം), എസ് എം സി ചെയർമാൻ ശ്രീ പത്മാനാഭൻ, വികസന സമിതി ചെയർമാൻ ശ്രീ കുഞ്ഞികൃഷ്ണൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. പ്രിൻസിപ്പൽ ശ്രീ വിനോദ് കുമാർ സ്വാഗതവും , ഹെഡ്മാസ്റ്റർ ശ്രീ കെ സന്തോഷ് നന്ദിയും പറഞ്ഞു.

മോ‍ഡൽ ഇൻക്ലൂസീവ സ്കൂൾ -എക്സ്പോഷർ ട്രിപ്പ്(10/01/2024)

മോഡൽ ഇൻക്ലൂസീവ് പദ്ധതിയുടെ ഭാഗമായി കുട്ടികൾക്കുള്ള എക്സ്പോഷർ ട്രിപ്പ് 2024ജനുവരി 10ന് നടന്നു. കണ്ണൂർ ജില്ലയിലെ ചൂട്ടാട് ബീച്ച്, പെറ്റ് സ്റ്റേഷൻഎന്നിവടങ്ങളിലേക്കാണ് യാത്ര സംഘടിപ്പിച്ചത്. ഭിന്നശേഷി വിഭാഗത്തിൽ പെടുന്ന 15കുട്ടികളും അവരുടെ രക്ഷിതാക്കളും സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന 10കുട്ടികളുമടങ്ങുന്ന സംഘമാണ് യാത്ര നടത്തിയത്. ശാരദ ടീച്ചർ, സിന്ധുമണി ടീച്ചർ, ജിഷ്മ ടീച്ചർ എന്നിവർ നേതൃത്വം നല്കി

മോ‍ഡൽ ഇൻക്ലൂസീവ സ്കൂൾ രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ്സ്

മോഡൽ ഇൻക്ലൂസീവ് പദ്ധതിയുടെ ഭാഗമായി പ്രത്യേകപരിഗണന അർഹിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ്സ് 16/12/2023 ശനിയാഴ്ച നടന്നു. ശ്രീ പത്മനാഭൻ ഡോക്ടർ ക്ലാസ്സ് കൈകാര്യം ചെയ്തു. കുട്ടികളെ പരിചരിക്കേണ്ട കാര്യങ്ങളെകുറിച്ച് നല് രീതിയിൽ തന്നെ ഡോക്ടർ വിശദീകരിച്ചു. തുടർന്ന് രക്ഷിതാക്കളുടെ സംശയങ്ങൾക്കുള്ള മറുപടി നല്കി. ഹെഡ്‍മാസ്റ്റർ ശ്രീ കെ സന്തോഷ്, മോഡൽ ഇൻക്ലൂസീവ് സ്കൂൾ നോഡൽ ടീച്ചർ ശ്രീമതി ശാരദ, സ്പെഷൽ എഡുക്കേറ്റർ കുമാരി ജിംഷ എന്നിവർ നേത‍ൃത്വം നല്കി. ക്യാമ്പിൽ കുട്ടികളും രക്ഷിതാക്കളും അടക്കം നാല്പതോളം പേർ പങ്കെടുത്തു.

ഭാഷോത്സവം(07/12/2023)

ഒന്നാം ക്ലാസ്സിലെ കുട്ടികളുടെ ഭാഷോത്സവം 2023ഡിസംബർ 7മുതൽ 11വരെയുള്ള തീയ്യതികളിലായി വിവധ പരിപാടികളോടെ നടന്നു. 7-ാം തീയ്യതി കുഞ്ഞുവാർത്തകൾ എന്ന പേരിൽ കുട്ടിപത്രം സ്കൂൾ അസംബ്ലിയിൽ വച്ച് ഹെഡ് മാസ്റ്റർ ശ്രീ കെ സന്തോഷ് പ്രകാശനം ചെയ്തു. തുടർന്ന് 8-ാം തീയ്യതി പാട്ടരങ്ങ്, 9ന് കഥോത്സവം, 11ന് റീഡേഴ്സ് തീയ്യേറ്റർ എന്നിവയും നടന്നു.

സ്കൂളിലെ ചീരകൃഷി

സ്കൂളിലെ ചീരകൃഷി വിളവെടുപ്പ്

സ്കൂൾ പാർലമെന്റ് ഇലക്ഷൻ (4/12/2023)

2023-24അധ്യയന വർഷത്തെ സ്കൂൾ പാർലമെന്റ് ഇലക്ഷൻ ഡിസംബർ4 തിങ്കളാഴ്ച നടന്നു. രാവിലെ ക്ലാസ്സ് ലീഡർമാരുടെ തിരഞ്ഞെടുപ്പും ഉച്ചയ്ക്ക് ശേഷം സ്കൂൾ പാർലമെന്റ് ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. ചെയർപെഴസ്ണായി പ്ലസ് ടു ഹ്യുമാനിറ്റീസിലെ ആർഷ പി ആറും വൈസ് ചെയർപേഴ്സണായി പത്താം തരത്തിലെ വന്ദന പി യും തിരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറിയായി എട്ടാം തരത്തിലെ നവ്യ ജയനും ജോയിന്റ് സെക്രട്ടറിയായി പ്ലസ് ടു സയൻസിലെ നവനീതും തിര‍ഞ്ഞെടുക്കപ്പെട്ടു. കലാവേദി സെക്രട്ടറിയായി പ്ലസ് വൺ സയൻസിലെ ഫാത്തിമത്ത് സനയും കലാവേദി ജോ. സെക്രട്ടറിയായി പത്താം തരത്തിലെ ശ്രേയ സുരേന്ദ്രനും സാഹിത്യവേദി സെക്രട്ടറിയായി മാളവികയും ജോ. സെക്രട്ടറിയായി ജോ സെക്രട്ടറിയായി ശിവപ്രിയയും കായികവേദി സെക്രട്ടറിയായി കേദാർ നാഥും, ജോ. സെക്രട്ടറിയായി ആദിനാഥും തിരഞ്ഞെടുക്കപ്പെട്ടു.

സ്കൂൾ പഠനയാത്ര(2/12/2023)

ഈ വർഷത്തെ സ്കൂൾ പഠനയാത്ര കുടക്, ശ്രാവണബൽഗോല, ഹലിബേഡു, ബാംഗ്ലൂർ വണ്ടർലാ എന്നിവടങ്ങിലേക്ക് ഡിസംബർ 2 മുതൽ 4 വരെയുള്ള ദിവസങ്ങളിലായി നടന്നു. പത്താം ക്ലാസ്സിലെ 32കുട്ടികൾ പങ്കെടുത്തു. സന്തോഷ് മാസ്റ്റർ, പ്രമോദ് മാസ്റ്റർ, രേണുക ടീച്ചർ, ഷിബി ടീച്ചർ എന്നിവർ നേതൃത്വം നല്കുി.

ഊണിന്റെ മേളം(01/12/2023)

നാലാം തരം മലയാളത്തിലെ പഠനപ്രവർത്തനവുമായി ബന്ധപെട്ട് ക്ലാസ്സിൽ ഒരു സദ്യ എന്ന പ്രവർത്തനം നടത്തി.സദ്യയുടെ വിഭവങ്ങളായ സാമ്പാർ, കാളൻ, കൂട്ടുകറി, അവിയൽ, പുളിയിഞ്ചി, പച്ചടി, വറവ്, മോര്, രസം, അച്ചാർ, പഴം, കോവയ്ക്ക ഫ്രൈ, പായസം എന്നിവ കുട്ടികളും അധ്യാപകരും കൊണ്ടുവന്നു. രക്ഷിതാക്കളുടെയും അധ്യാപകരുടെയും പൂർണ്ണ സഹകരണത്തോടെ പരിപാടി വളെ ഗംഭിരമായി നടന്നു.

ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി(28/11/2023)

ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി 2023നവംബർ 28-ാം തീയ്യതി മടിക്കൈ പഞ്ചായത്ത് മുൻ പ്രസിഡന്റ് ശ്രീ സി പ്രഭാകരൻ ഉത്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ശ്രീ പ്രസന്നൻ ചുള്ളിമൂല അധ്യക്ഷനായി. പഞ്ചായത്ത് പൈസ് പ്രസിഡന്റ് ശ്രീ വി പ്രകാശൻ, മടത്തിനാട്ട് രാജൻ, കെ നാരായണൻ, ടി രാജൻ, സി കുഞ്ഞികണ്ണൻ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ ശ്രീ കെ സന്തോഷ് സ്വാഗതം പറഞ്ഞു. മുഴുവൻ ക്ലാസ്സുകളിലും ദേശാഭിമാനി പത്രം വിതരണം തുടങ്ങി.

'ക്രിയാത്മക കൗമാരം കരുത്തും കരുതലും'(2023നവംമ്പർ 22)

ജി.എച്ച്.എസ്സ്.എസ്സ്.മടിക്കൈ'ക്രിയാത്മക കൗമാരം കരുത്തും കരുതലും' പരിപാടിയുടെഭാഗമായി രക്ഷിതാക്കൾക്കുള്ള പിന്തുണാ ക്ലാസ് 22/11/23 ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് നടന്നു. ഡോൺ ബോസ്കോ ഡ്രീം എൻ.ജി.ഒ യിലെ കൗൺസിലർ സൂര്യ സുനിൽ ,പ്രൊജക്ട് കോർഡിനേറ്റർ ഷമ്ന തുടങ്ങിയവർ ക്ലാസുകൾ കൈകാര്യം ചെയ്തു. കൗമാരക്കാരിലെ വിവിധ തരം ആസക്തികൾ, healthy Parenting, മാനസീകാരോഗ്യം എന്നീ വിഷയങ്ങൾക്ക് ഊന്നൽ നൽകിയായിരുന്നു ക്ലാസ്. നോഡൽ ടീച്ചർ വിദ്യ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഡോ. സീമ നന്ദിയും പറഞ്ഞു.

ക്ലാസ്സ് പി ടി എ യോഗങ്ങൾ (2023 നവംമ്പർ 21)

ഒന്ന് മുതൽ പത്ത് പലെയുള്ള ക്ലാസുകളുടെ പി ടി എ യുടെ ഭാഗമായി രക്ഷിക്കളുടെ സംയുക്ത യോഗം ചേർന്നു. സീനിയർ അധ്യാപിക രേണുക ടീച്ചർ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. സ്കൂൾ പി ടി എ പ്രസിഡണ്ട് ശ്രി പ്രസന്നൻ അധ്യക്ഷനായിരുന്നു. ഹെഡ്മാസ്റ്റർ ശ്രീ സന്തോഷ് മാസ്റ്റർ , SMC ചെയർമാൻ ശ്രീ പത്മനാഭൻ , തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. കുട്ടികളുടെ പഠന നിലവാരം അടുത്ത ഒരു വർഷം സ്കൂളിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങളെ കുറിച്ച് പി ടി എ യോഗം സജീവമായി ചർച്ച ചെയ്തു. ശ്രീമതി ഷിബി ഇവാനിയോസ് നന്ദി പ്രകാശിപ്പിച്ചു

മണിചോളം വിളവെടുപ്പ്(2023 നവംമ്പർ 17)

അന്നപോഷൺമാഹ് പദ്ധതിയുടെ ഭാഗമായി എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ മണിചോളം കൃഷിയുടെ വിളവെടുപ്പ് നവംബർ 17വെള്ളിയാഴ്ച നടന്നു. ശ്രീ ടി രാജൻ(ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർാമാൻ, ശ്രീ പ്രമോദ് കുമാർ സി (കൃഷി ഓഫീസർ മടിക്കൈ), ശ്രീ എൻ ബാലകൃഷ്ണൻ (പതിനഞ്ചാം വാർഡ് മെമ്പർ), ശ്രീ എം സന്തോഷ് ചുള്ളിമൂല (യുവ കർഷക അവാർ‍ഡ് ജോതാവ്) എന്നിവർ സന്നിഹിതരായി. പ്രിൻസിപ്പൽ ശ്രീ വിനോദ് കുമാർ, ഖോർഡിനേറ്റർ ശ്രീമതി രാജി എന്നിവർ നേതൃത്വം നൽകി.

പ്രമേഹദിനം(2023 നവംമ്പർ 14)

മടിക്കൈ കുടുംബാരോഗ്യ കേന്ദ്രം , ജി എച്ച് എസ് എസ് മടിക്കൈ എസ് പി സി യൂണിറ്റുമായി ചേർന്ന് പ്രമേഹദിനാചരണത്തിന്റെ ഭാഗമായി കൂട്ടയോട്ടം സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം സമിതി ചെയർമാൻ ശ്രീ ടി രാജൻ ഉത്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ശ്രീമതി വി ശ്രുതി ഫ്ലാഗ് ഓഫ് ചെയ്തു. എൻ ബാലകൃഷ്ണൻ അധ്യക്ഷനായി. ഹെൽത്ത് ഇൻസ്പെക്ടർ എം ചന്ദ്രൻ, ടി കെ പ്രമോദ്, കെ ബി നിഷ, വിവേക്, ടി പുഷ്പജ എന്നിവർ സംസാരിച്ചു.

ശിശുദിനം(2023 നവംമ്പർ 14)

നവംബർ 14ശിശുദിനം കുട്ടികളുടെ വിവിധ കലാപരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. കുട്ടികളുടെ പ്രിയപ്പെട്ട ചാച്ചാജിയുടെ തൊപ്പിയുമണിഞ്ഞ് കുട്ടികൾ അണിനിരന്നു. രാവിലെ നടന്ന ശിശുദിന അസംബ്ലിയിൽ ഹെഡ്മാസ്റ്റർ ശ്രീ സന്തോഷ് ശിശുദിന സന്ദേശം നല്കി. തുടർന്ന് കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.

"സധൈര്യം" കരാട്ടെ പരിശീലന പരിപാടി

ഹൊസ്ദുർഗ് ബി ആർ സിയുടെ നേതൃത്വത്തിൽ ജി എച്ച് എസ് എസ് മടിക്കൈ സ്കൂളിൽ പെൺകുട്ടികൾക്കുള്ള സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു.

2023 ഓക്ടോബർ 13 വെള്ളിയഴ്ച സധൈര്യം കരാട്ടെ പരിശീലനത്തിൽ പങ്കെടുക്കുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ ഒരു യോഗം സ്കൂളിൽ വച്ച് നടന്നു. യോഗത്തിൽ ഇരുപതോളം രക്ഷിതാക്കൾ പങ്കെടുത്തു. സീനിയർ അസിസ്റ്റന്റ് ശ്രീമതി രേണുക ടീച്ചർ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ഇൻ ചാർജ് ശ്രീമതി ഷിബി ടീച്ചർ സ്വാഗതം പറഞ്ഞു. സധൈര്യം കരാട്ടെ പരിശീലനത്തിന്റെ ഉദ്ഘാടനം 20/10/2023 വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് സ്കൂളിൽ വച്ച് നടന്നു. യോഗം വാർഡ് മെമ്പർ ശ്രീ എൻ ബാലകൃഷ്ണൻ ഉത്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ഇൻ ചാർജ് ശ്രീമതി ഷിബി ടീച്ചർ സ്വാഗതം പറഞ്ഞു. പരിശീലക എ യു ചഞ്ചൽ സംസാരിച്ചു. ശ്രീമതി ശാരദ ടീച്ചർ നന്ദി പറഞ്ഞു. തുടർന്ന് 3മണി മുതൽ 4.30വരെ കരാട്ടെ പരിശീലനം നടന്നു. 35കുട്ടികൾ അന്ന് നടന്ന കരാട്ടെ പരിശീലനത്തിൽ പങ്ക് ചേർന്നു. കുട്ടികൾക്ക് വിവിധ പരിശീലന മുറകൾ ആവേശമുണർത്തി. രേണുക ടീച്ചർ, ശാരദ ടീച്ചർ തുടങ്ങിയവർ നേതൃത്വം നല്കി. കുട്ടികൾ ലഘുഭക്ഷണം വിതരണം ചെയ്തു

25/10/2023ന് ആയിരുന്നു രണ്ടാംദിവസ കരാട്ടെ പരിശീലനം. ബിന്ദു ടീച്ചർ, രേണുക ടീച്ചർ എന്നിവർ നേതൃത്വം നല്കുി. 3.30 മുതൽ 4.45വരെ പരിശീലനം തുടർന്നു. പരിശീലനത്തിന് ശേഷം കുട്ടികൾക്ക് ചായയും ലഘുഭക്ഷണവും നല്കി.

സധൈര്യം കരാട്ടെ പരിശീലനത്തിന്റെ മുന്നാം ദിവസം 26/10/2023ന് ആയിരുന്നു. ക്ലാസ്സിൽ വിവിധ പ്രതിരോധ മുറകൾ കുട്ടികൾ പരിശീലിച്ചു. കുട്ടികൾ ആവേശത്തോടെ പരിശീലനത്തിൽ പങ്കെടുത്തു. സുജിത ടീച്ചർ നേതൃത്വം നല്കി. തുടർന്ന് ചായയും ലഘുഭക്ഷണവും നല്കി.

27/10/2023 ന് പരിശീലനത്തിന്റെ നാലാം ദിവസം ശ്രീജ ടീച്ചർ, ശാരദ ടീച്ചർ എന്നിവർ നേതൃത്വം നല്കി. 3.30 മുതൽ ഒന്നേ മുക്കാൽ മണിക്കൂർ പരിശീലനം തുടർന്നു. 35 കുട്ടികൾ ഹാജരായിരുന്നു. കുട്ടികൾക്ക് ലഘുഭക്ഷണവും നാരങ്ങാവെള്ളവും നല്കി. 28/10/2023നായിരുന്നു പരിശീലനത്തിന്റെ അഞ്ചാം ദിവസം. അന്ന് 3.30ന് പരിശാലനം ആരംഭിച്ചു. 4.45വരെ പരിശീലനം തുടർന്നു. സീത ടീച്ചർ നേതൃത്വം നല്കി. തുടർന്ന് കുട്ടികൾക്ക് ലഘുഭക്ഷണം , ചായ എന്നിവ നല്കി. 30/10/2023ന് ആറാം ദിവസത്തെ പരിശീലനത്തിൽ 35കുട്ടികൾ പങ്കെടുത്തു. രേണുക ടീച്ചർ, ശാരദ ടീച്ചർ എന്നിവർ നേതൃത്വം നല്കി. പരിശീലന ക്ലാസ്സിന്റെ ഏഴാം ദിവസം 31/10/2023ന് വൈകുന്നേരം 3.30 മുതൽ5.30വരെ പരിശീലനം തുടർന്നു. 2 മണിക്കൂർ നീണ്ട് നിന്ന പരിശീലനം കുട്ടികളിൽ അവേശമുണർത്തി. തുടർന്ന് ലഘുഭക്ഷണം നാരങ്ങാവെള്ളം എന്നിവ നല്കി.

1/11/2023നായിരുന്നു 8 ആം ദിവസത്തെ പരിശീലനത്തിന് സീത ടീച്ചർ നേതൃത്വം നല്കി. ലഘുഭക്ഷണം നാരങ്ങാവെള്ളം എന്നിവ നല്കി. 2/11/2023 ന് 9 -ആം ദിവസത്തെ കരാട്ടെ പരിശീലനം നടന്നു. ഹാജിറ ടീച്ചര്ർ നേതൃത്വം നല്കി. പരിശാലന പരിപാടി 2 മണിക്കൂർ നീണ്ട് നിന്നു. (3.30മുതൽ 5.30 വരെ). തുടർന്ന് ചായ, ലഘുഭക്ഷണം എന്നിവ നല്കി. 3/11/2023 ന് 10-ാം ദിവസ പരിശീലനം 3.30മുതൽ 5.30വരെ രണ്ട് മണിക്കൂർ നീണ്ട് നിന്നു. ഹാർഷമി ടീച്ചർ, രേണുക ടീച്ചർ, ശാരദ ടീച്ചർ എന്നിവർ നേതൃത്വം നല്കി. ശേഷം ലഘുഭക്ഷണം, നാരങ്ങാവെള്ളം എന്നിവ നല്കി. 3/11/2023 വെള്ളിയാഴ്ചയോടെ പന്ത്രണ്ട് മണിക്കൂറോളം നീണ്ട് നിന്ന സധൈര്യം കരാട്ടെ പരിശീലന പരിപാടി അവസാനിച്ചു.

നാടൻ പഴ വിഭവ മേള

മടിക്കൈ ഗവ: ഹയർ സെക്കന്ററി സ്കൂളിൽ സംഘടിപ്പിച്ച നാടൻ പഴ വിഭവ മേള ഏറെ ശ്രദ്ധയാകർഷിച്ചു. വ്യത്യസ്തയിനം നാടൻ പഴങ്ങളെ പരിചയപ്പെടുന്നതിനും പുതുമയാർന്ന പഴ വിഭവങ്ങൾ മനസ്സിലാക്കുന്നതിനും ഏറെ സഹായകമായി. ക്ലാസ് ക്ലാസ് റൂം പ്രവർത്തനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പഴ വിഭവ മേള മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. എസ് .പ്രീത ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡണ്ട് പി.പ്രസന്നൻ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി.രാജൻ,വാർഡ് മെമ്പർമാരായ എൻ.ബാലകൃഷ്ണൻ , പി.സത്യ , സീനിയർ അസിസ്റ്റന്റ് കെ.രേണുക, എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ വി.രാമചന്ദ്രൻ മാസ്റ്റർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.വി.രാജൻ നന്ദിയും പറഞ്ഞു. വിവിധയിനം നാടൻ പഴങ്ങളുടെ നൂറിൽപരം വിഭവങ്ങളാണ് കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്നത്. ചക്ക, മാങ്ങ, പപ്പായ, നേന്ത്രപ്പഴം, കൈതചക്ക, സപ്പോട്ട, ഫാഷൻ ഫ്രൂട്ട്, നെല്ലിക്ക, പീനട്ട്, നോനിപ്പഴം, ചാമ്പക്ക , റംബൂട്ടാൻ തുടങ്ങിയവ കൊണ്ട് ചക്ക ഉണ്ണിയപ്പം,,പഴം പൊരി, ചക്ക വട്ടയപ്പം, പഴം കുംസ്, ജ്യൂസുകൾ, പച്ചടികൾ, വിവിധരം ചിപ്സ്, ചക്ക പുഴുക്ക്, കസ്റ്റാർഡ്, പഴം പൊരികൾ, വിവിധ പഴ അച്ചാറുകൾ, ചക്ക ഇഡ്‌ഡലി, ചക്ക ഹലുവ, ചക്ക ലഡു, മാംഗോ പുഡ്‌ഡിംങ് ജാമുകൾ കിഴങ്ങ് പൊരി, ചക്കവരട്ടി, പഴം നിറച്ചത് , പഴം കേക്ക്, പഴം ബോണ്ട, പഴം മൂട, ചക്കക്കറി, പഴ ലഡു, ചക്ക ഇഡ്ഢലി, ചക്കക്കുരു സ്ക്വാഷ് ബനാനാ കേക്ക്, ഇങ്ങനെ വ്യത്യസ്തതയാർന്ന ഇനങ്ങളാണ് മേളയിൽ ഒരുക്കിയത്. തുടർന്ന് വിഭവങ്ങളുടെ പ്രദർശനവും നടന്നു.

ലോക ഭക്ഷ്യദിനം(16/10/2023)

ലോകഭക്ഷ്യദിനമായ ഒക്ടോബർ16ന് എസ് പി സി യുമായി ചേർന്ന് നടത്തിയ നാടൻ ഭക്ഷ്യ വിഭവ മേള കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ശ്രീ എം അബ്ദുൾ റഹിമാൻ ഉത്ഘാടനം ചെയ്തു. മടിക്കൈ ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമറ്റി ചെയർമാൻ ശ്രീ ടി രാ‍ജൻ അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് രേണുക ടീച്ചർ സ്വാഗതവും വാ‍ർഡ് മെമ്പർ ശ്രീ എൻ ബാലകൃഷ്ണൻ, പി ടി എ വൈസ് പ്രസിഡന്റ് ശ്രീ പത്മനാഭൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ശ്രീമതി ഹാജിറ ടീച്ചർ നന്ദി പറഞ്ഞു. ചടങ്ങിൽ കുട്ടികൾ വൈവിധ്യമാർന്ന നാടൻ വിഭവങ്ങൾ പ്രദർശിപ്പിച്ചു. മഞ്ഞളട, പ്ലവിലയട, വിവിധയിനം അവലോസുണ്ടകൾ, ചേന ചിപ്സ്, ഇളനീർ രസായനം, തേൻ നെല്ലിക്ക, വിവിധയിനം ഇലക്കറികൾ, ചാമയരികഞ്ഞി, വ്യത്യസ്ത തരം പുഴുക്കുകൾ, തുടങ്ങി നൂറിലധികം വിഭവങ്ങൾ ഉൾപെടുത്തി. രക്ഷിതാക്കളുടെ പരിപൂർണ്ണ സഹകരണം പരിപാടിയുടെ വിജയത്തിന് സഹായകമായി.