"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 137: | വരി 137: | ||
നന്മയുടെ പാഠം കുട്ടികളിൽ എത്തിക്കുന്നതിനായി ആരംഭിച്ച പദ്ധതിയാണ് 'ഒരു നേരം' വിശപ്പിന്റെ വിലയും സമൂഹത്തിന്റെ നന്മയും കരുതലും അറിഞ്ഞു വളരേണ്ട തലമുറ എന്ന ബോധ്യം അവരുടെ ഉള്ളിൽ ഉണർത്തുന്നതിന് ഈ പദ്ധതി വളരെയധികം സഹായകമാണ്. എല്ലാ വ്യാഴാഴ്ചയും ഉച്ചഭക്ഷണ പൊതി ഡിസ്ട്രിക്ട് ഹോസ്പിറ്റലിൽ വിവിധ വാർഡുകളിൽ വിതരണം ചെയ്തു വരുന്നു. | നന്മയുടെ പാഠം കുട്ടികളിൽ എത്തിക്കുന്നതിനായി ആരംഭിച്ച പദ്ധതിയാണ് 'ഒരു നേരം' വിശപ്പിന്റെ വിലയും സമൂഹത്തിന്റെ നന്മയും കരുതലും അറിഞ്ഞു വളരേണ്ട തലമുറ എന്ന ബോധ്യം അവരുടെ ഉള്ളിൽ ഉണർത്തുന്നതിന് ഈ പദ്ധതി വളരെയധികം സഹായകമാണ്. എല്ലാ വ്യാഴാഴ്ചയും ഉച്ചഭക്ഷണ പൊതി ഡിസ്ട്രിക്ട് ഹോസ്പിറ്റലിൽ വിവിധ വാർഡുകളിൽ വിതരണം ചെയ്തു വരുന്നു. | ||
=='''ഡിസംബർ 22 ക്രിസ്തുമസ് ആഘോഷം'''== | =='''ഡിസംബർ 22 ക്രിസ്തുമസ് ആഘോഷം'''== | ||
മാളവിക എൻ തയാറാക്കിയ അനിമേഷൻ വിഡിയോ കാണുവാൻ [https://youtu.be/FrRJaXnH71s ഇവിടെ ക്ലിക്ക് ചെയ്യുക] | |||
ഗൗരി എം നായർ തയാറാക്കിയ അനിമേഷൻ വിഡിയോ കാണുവാൻ [https://youtu.be/VAZoNMMQPbY ഇവിടെ ക്ലിക്ക് ചെയ്യുക] | |||
[[പ്രമാണം:41068 xmas card ananya.jpeg|thumb|left|അനന്യ സ്വന്തം കലാരൂപം ]] | [[പ്രമാണം:41068 xmas card ananya.jpeg|thumb|left|അനന്യ സ്വന്തം കലാരൂപം ]] | ||
22:00, 25 ഡിസംബർ 2023-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
ദിനാചരണം
പ്രവേശന ഉത്സവം 2023-24
1/6/2023 വിമല ഹൃദയ സ്കൂളിൽ വച്ച് കൃത്യം 10 മണിക്ക് തന്നെ പ്രവേശനോത്സവം ആരംഭിച്ചു. നവാഗതരായ കുട്ടികൾക്ക് ഊഷ്മളമായ സ്വീകരണമാണ് സ്കൂൾ നൽകിയത്. കുട്ടികൾക്ക് മധുരം വിതരണം നൽകി സ്കൂൾ ഓഡിറ്റോറിയത്തിലേക്ക് ആനയിച്ചു. കുട്ടികൾക്ക് എല്ലാ പിന്തുണയും നൽകിക്ലാസ് ടീച്ചർസ് അവരോടൊപ്പം തന്നെ ഉണ്ടായിരുന്നു. കൃത്യം 10 മണിക്ക് തന്നെ ആരംഭിച്ച പ്രോഗ്രാംസിൽ വിശിഷ്ടരായ പല വ്യക്തികളും സദസ്സിനെ അലങ്കരിച്ചു. ബഹുമാനപ്പെട്ട സ്കൂൾ പ്രിൻസിപ്പൽ റോയ് സാർ,ഹെഡ് മിസ്ട്രസ് ജൂഡിത് ലത ടീച്ചർ, നൗഷാദ് സാർ,കുരീപ്പുഴ ശ്രീകുമാർ സാർ,പി ടി എ പ്രസിഡന്റ് ഹംബ്രി സാർ, തുടങ്ങിയവർ പങ്കെടുത്തു. പരിപാടിയുടെ ഉദ്ഘാടന കർമ്മം കുരീപ്പുഴ ശ്രീകുമാർ സാർ നിർവഹിച്ചു .കുട്ടികൾക്ക് വളരെ മനോഹരമായ പ്രസംഗങ്ങളിലൂടെയും രസകരമായ അനുഭവ കഥകളിലൂടെയും ഒരു പുതിയ സ്കൂളാണ് അവർ തുറന്നു കൊടുത്തത്. കുട്ടികളുടെ വിദ്യാഭ്യാസ മേഖലയിൽ ഈ സ്കൂള് നടത്തുന്ന പുരോഗതികളെപ്പറ്റിയും വിജയപഥങ്ങളെ പറ്റിയും വളരെ മനോഹരമായ ഒരു പ്രസംഗം തന്നെ റോയ് സാർ നടത്തുകയുണ്ടായി. അതിനുശേഷം വിമലഹൃദ സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച മനോഹരമായ നൃത്തവും, ഗാനാലാപനവും ഉണ്ടായിരുന്നു.പ്രോഗ്രാം അവസാനിച്ചതിനുശേഷം അഞ്ചാം ക്ലാസിലെ ഓരോ ഡിവിഷനിലെയും കുട്ടികളെ അതാത് ക്ലാസ് ടീച്ചർ പേര് വിളിച്ച് അവരുടെ ക്ലാസ് റൂമിലേക്ക് കൊണ്ടുപോയി. കൃത്യം പതിനൊന്നരയോടെ കൂടി പ്രോഗ്രാം സുകൾ എല്ലാം തന്നെ അവസാനിക്കുകയുണ്ടായി. പ്രവേശനോത്സവദിനത്തിൽ ഉച്ചയ്ക്ക് 12.30 ന് ദേശീയ ഗാനത്തോട് കൂടി കുട്ടികളുടെ ക്ലാസ്സ് അവസാനിക്കുകയുണ്ടായി.
ജൂൺ 5 പരിസ്ഥിതി ദിനം
ജൂൺ 5 പരിസ്ഥിതി ദിനത്തിൽ ബയോഡൈവേഴ്സിറ്റി ക്ലബ്ബിന്റെ ഉദ്ഘാടനം നടത്തുകയുണ്ടായി. കുട്ടികളിൽ പരിസ്ഥിതി സംരക്ഷണവും കൃഷിവൈവിധ്യവും വളർത്തിയെടുക്കുന്നതിന് മുൻകൈയെടുക്കുന്ന ക്ലബ് ആക്ടിവിറ്റികളായിരുന്നു ഇതിന്റെ നേതൃത്വത്തിൽ നടന്നത്. സ്കൂൾ പൂന്തോട്ടത്തിന്റെ പരിപാലനം, പച്ചക്കറി തോട്ടം നിർമ്മാണം പരിപാലനം പ്ലാസ്റ്റിക് വസ്തുക്കൾ നിർമാർജനം പരിപാലിച്ച് വരുന്നു വിമല ഹൃദയ സ്കൂളിൽ ജൂൺ അഞ്ചിന് പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ഹെഡ്മിസ്ട്രസ് സിസ്റ്റർ ഫ്രാൻസിന് മേരി കുട്ടികൾക്ക് പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തുകൊണ്ട് ദിനവുമായി ബന്ധപ്പെട്ട സന്ദേശം നൽകുകയുണ്ടായി. കുട്ടികൾക്കും അധ്യാപകർക്കും വൃക്ഷത്തൈകൾ വിതരണം ചെയ്തു കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
ജൂൺ 19 വായനാദിനം
ഹയർ സെക്കൻഡറി സ്കൂൾ ജൂൺ 19ന് വായനാദിനം ആഘോഷം സംഘടിപ്പിച്ചു.ഹെഡ്മിസ്ട്രസ് സിസ്റ്റർ ഫാൻസിന് മേരി ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ വായനാദിന പ്രതിജ്ഞ പ്രസംഗം കവിതാലാപനം പുസ്തക പരിചയം എന്നിവ നടന്നു പ്രശസ്ത എഴുത്തുകാരൻ വള്ളിക്കാവ് മോഹൻദാസ് സമാപന സമ്മേളനവും സമ്മാനദാനവും നിർവഹിച്ചു അതിനെ തുടർന്ന് ചിത്രരചന,പെയിന്റിംഗ് പദ്യം ചൊല്ലൽ, കവിതാരചന,കവിത ഡിജിറ്റൽ വായന, ബഷീർ കൃതികളിലെ ദൃശ്യാവിഷ്കാരം, തെരുവുനാടകം, സംവാദം, എന്നിവയും സംഘടിപ്പിച്ചു വായനാമാസാചരണത്തിന്റെ ഭാഗമായി ജൂലൈ പതിനെട്ടുവരെ മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു ചിത്രരചന, പെയിൻറിംഗ് , കഥാരചന , കവിത രചന ,പ്രസംഗം, പെൻസിൽ ഡ്രോയിങ് ,ക്വിസ്,നാടൻ പാട്ട് എന്നീ ഇനങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിച്ചു. മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്ക് എച്ച് .എം ഫ്രാൻസീനി മേരി സമ്മാനങ്ങൾ നൽകി.
ജൂൺ 21 യോഗദിനം
ലോക സംഗീത ദിനവും അന്താരാഷ്ട്ര യോഗ ദിനവും സ്കൂളിലെ കലാകായിക വിഭാഗങ്ങളുടെ നേതൃത്വത്തിൽ ആചരിച്ചു. സ്വാതി തിരുന്നാൾ കൃതിയുടെ തില്ലാന വിദ്യാർത്ഥിനികൾ ആലപിക്കുകയും കായിക വിഭാഗത്തിന്.നേതൃത്വം യോഗ പരിശീലനം സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിക്കുകയും ചെയ്തു
ജൂൺ 24 പകർച്ചവ്യാധി പ്രതിരോധിക്കുന്നതിനായി ബോധവത്കരണം
പകർച്ചവ്യാധികളെ പ്രതിരോധിക്കുന്നതിനായി പൊതു വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ നിർദേശങ്ങളെക്കുറിച്ച് സ്കൂൾ ഹെൽത്ത് ക്ലബിലെ കുട്ടികൾക്ക് എച്ച്.എം ഫ്രാൻസീനി മേരി ബോധവത്കരണം നൽകി.തുടർന്ന് സ്കൂൾ ഹെൽത്ത് ക്ലബ് നോഡൽ ഓഫീസർ ശ്രീമതി നാൻസി ജോസ് പകർച്ചവ്യാധികളെ പ്രതിരോധിക്കുന്നതിനായി നാം എന്ത് ചെയ്യണം എന്ന വിഷയത്തെക്കുറിച്ച് സ്കൂൾ അസംബ്ലിയിൽ സംസാരിച്ചു.
ജൂൺ 26 ലഹരി വിരുദ്ധ ദിന റാലി
വിമല ഹൃദയ ഹയർ സെക്കൻഡറി സ്കൂളിൽ യൂണിറ്റ്6 ലഹരി വിരുദ്ധ ദിനമായി ആചരിച്ചു ഹെഡ്മിസ്ട്രൽ സിസ്റ്റർ ഫ്രാൻസിനെ കുട്ടികൾക്ക് ലഹരി വിരുദ്ധ സന്ദേശവും പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു അതിനെ തുടർന്ന് ലഹരി വിരുദ്ധ ഗാനവും ലഹരി വിരുദ്ധ റാലിയും സംഘടിപ്പിച്ചു ക്ഷേമസമിതിയുടെ നേതൃത്വത്തിൽ സന്ദേശം നൽകുന്ന നാടകവും സംഘടിപ്പിച്ചു മാനവരാശിയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ ലഹരി വിരുദ്ധ ദിന പരിപാടികൾ സ്കൂളിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു കാൽനടജാഥ സൈക്കിൾ റാലി എന്നിവ സംഘടിപ്പിച്ചു. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ജൂലൈ 1 ക്ലബ്ബ് ഉദ്ഘാടനം
2023 ജൂലൈ 1 ക്ലബ്ബ് ഉദ്ഘാടനം നടത്തി.ഉദ്ഘാടന പരിപാടി കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ജൂലൈ 1 കൊല്ലം ജില്ലക്ക് പിറന്നാൾ മധുരം
ഇന്ന് നമ്മുടെ കൊല്ലം ജില്ലക്ക് പിറന്നാൾ മധുരം.1949 ജൂലൈ 1 ന് ആണ് നമ്മുടെ ജില്ല രൂപീകൃതമായത്
കേരളത്തിലെ തെക്കുഭാഗത്തുള്ള ജില്ലയാണ് കൊല്ലം. ആംഗലേയ ഭാഷയിൽ മുൻപ് ക്വയിലോൺ (Quilon) എന്നു വിളിച്ചുവന്നിരുന്നെങ്കിലും സർക്കാർ ഉത്തരവു പ്രകാരം ഇപ്പോൾ ആംഗലേയത്തിലും കൊല്ലം (Kollam) എന്ന് തന്നെ വിളിയ്ക്കുന്നു. തെക്ക് തിരുവനന്തപുരം ജില്ലയും, വടക്ക് പത്തനംതിട്ട ജില്ല യും ആലപ്പുഴയും, കിഴക്ക് തമിഴ് നാടും, പടിഞ്ഞാറ് അറബിക്കടലും ആണ് കൊല്ലത്തിന്റെ അതിരുകൾ. കശുവണ്ടി സംസ്കരണവും കയർ നിർമ്മാണവും ആണ് ജില്ലയിലെ പ്രധാന വ്യവസായങ്ങൾ.
കൊല്ലത്തിന്റെ ഏകദേശം 30 ശതമാനം ഭാഗം അഷ്ടമുടി കായൽ ആണ്. ഇന്ത്യയിലെ പ്രശസ്തമായ ഇംഗ്ളീഷ് വാരിക 'ഇന്ത്യ ടുഡെ', കൊല്ലം ജില്ലയെ, ഇന്ത്യയിലെ എറ്റവും മികച്ച ജില്ലയായി തിരഞ്ഞടുക്കുകയുണ്ടായി. നിയമ പരിപാലനവും, സാമൂഹിക സൗഹാർദ്ദവും മാനദണ്ഡമാക്കി ആയിരുന്നു, ഈ തിരഞ്ഞെടുപ്പ്‍. ഇന്ത്യയിലെ ഏറ്റവും പൊക്കമുള്ള രണ്ടാമത്തെ വിളക്കുമാടം സ്ഥിതിചെയ്യുന്നത് ഈ ജില്ലയിലെ തങ്കശേരിയിൽ ആണ്. തെന്മല, ജടായുപ്പാറ, പരവൂർ, പാലരുവി വെള്ളച്ചാട്ടം, പുനലൂർ, മൺറോത്തുരുത്ത് തുടങ്ങിയവ ഇവിടത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്.
തിരുവിതാംകൂർ രാജ്യം നിലനിന്നിരുന്നപ്പോൾ, അതിന്റെ വാണിജ്യ തലസ്ഥാനം കൊല്ലം ആയിരുന്നു. കൊല്ലത്തിനും പുനലൂരിനും മദ്ധ്യേ നിർമ്മിച്ച മീറ്റർ ഗേജ് ലൈൻ ആയിരുന്നു തിരുവിതാംകൂറിലെ ആദ്യത്തെ തീവണ്ടിപ്പാത. രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലേക്ക്, റോഡ് (NH-47, NH-208, NH-101), റെയിൽ ബന്ധങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.
തിരു-കൊച്ചി സംസ്ഥാനം നിലവിൽ വന്നപ്പോൾ 1949 ജൂലായ് 1-നാണു കൊല്ലം, കുന്നത്തൂർ, കരുനാഗപ്പള്ളി, കൊട്ടാരക്കര, പത്തനംതിട്ട, പത്തനാപുരം, ചെങ്കോട്ട, കാർത്തികപ്പള്ളി,മാവേലിക്കര ,തിരുവല്ല, അമ്പലപ്പുഴ, ചേർത്തല എന്നീ താലൂക്കുകൾ ചേർത്തു കൊല്ലം ജില്ല രൂപീകൃമായത്.1956 ൽ കേരള സംസ്ഥാനം രൂപീകൃതമായപ്പോൾ ചെങ്കോട്ട താലൂക്ക് തമിഴ്നാടിനോട് കൂട്ടിചേർക്കപ്പെട്ടു, തിരുവല്ലയുടെ ഒരു ഭാഗം ചെങ്ങന്നൂർ താലൂക്കായി രൂപം കൊണ്ടു, പത്തനംതിട്ടയിലെ റാന്നിയുടെ ഒരു ഭാഗം വനഭൂമി ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിനോടും ചേർത്തു.1957ൽ ആലപ്പുഴ ജില്ല നിലവിൽ വന്നപ്പോൾ കാർത്തികപ്പള്ളി,e പത്തനംതിട്ട ജില്ല നിലവിൽ വന്നു.കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ജൂലൈ 5 വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനം
മലയാള സാഹിത്യത്തിലെ ബേപ്പൂർ സുൽത്താൻ എന്ന ഇമ്മിണി ബല്ല്യ ഒന്നിന്റെ ഉടമയായ ബഷീറിന്റെ ചരമദിനം. ഇതിനോട് അനുബന്ധിച്ച് ബഷീർ കഥാപാത്രങ്ങളെ യുപി വിദ്യാർഥിനികൾ വളരെ മനോഹരമായി അവതരിപ്പിച്ചു. കഥയിലെ കഥാപാത്രങ്ങളെല്ലാം പുസ്തകങ്ങളിൽ നിന്ന് ഇറങ്ങിവന്ന് സംവാദം നടത്തുകയാണെന്ന തോന്നൽ ഉള വാക്കുന്നതായിരുന്നു ആ ദൃശ്യം. അദ്ദേഹത്തിന്റെ പൂവൻപഴം എന്ന ചെറുകഥയുടെ ദൃശ്യാവിഷ്കാരം ഹൈസ്കൂൾ വിഭാഗത്തിലെ വിദ്യാർത്ഥിനികൾ അവതരിപ്പിച്ചു. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ജൂലൈ 7 ചാന്ദ്രദിനാചരണം
ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് സ്പെഷ്യൽ അസംബ്ലി നടത്തുകയുണ്ടായി യുപി,എച്ച്എസ് തലത്തിൽ ഉപഗ്രഹങ്ങളുടെ മോഡൽ നിർമ്മാണം പോസ്റ്റർ നിർമ്മാണം ക്വിസ് കോമ്പറ്റീഷൻ എന്നിവ സംഘടിപ്പിച്ചു ചാന്ദ്രദിനവുമായി ബന്ധപ്പെട്ട വീഡിയോ പ്രദർശനം നടത്തി.
ജൂലൈ 18 മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചു
മഹാത്മാവേ പ്രണാമം.
ജൂലൈ 21 ലോക സംഗീത ദിനവും അന്താരാഷ്ട്ര യോഗ ദിനവും
ഇന്ന് കലാകായിക അധ്യാപകരുടെ നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ ലോക സംഗീത ദിനവും അന്താരാഷ്ട്ര യോഗ ദിനവും ആഘോഷിച്ചു ഇതിനോട് അനുബന്ധിച്ച് അസംബ്ലിയിൽ കുട്ടികളും സംഗീത അധ്യാപികയും ചേർന്ന് ശാസ്ത്രീയ സംഗീതം അവതരിപ്പിച്ചു. യോഗാ ദിനവുമായി ബന്ധപ്പെട്ട് സ്കൂൾ ഓഡിറ്റോറിയത്തിൽ കായിക അധ്യാപകരുടെയും ഹെഡ്മിസ്ട്രസ്സിന്റെയും നേതൃത്വത്തിൽ യോഗ പരിശീലിക്കുന്ന കുട്ടികളെ വിളിച്ച് ഒരു മീറ്റിംഗ് കൂടുകയും യോഗ ദിനത്തെക്കുറിച്ച് എച്ച് എം ഫ്രാൻസീനി മേരി സന്ദേശം നൽകുകയും ചെയ്തു തുടർന്ന് ശ്രീ ബിജു സാർ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് അവബോധം നൽകി. കായിക അധ്യാപകൻ ടെന്നിസൻ സാറിന്റെ നിർദ്ദേശം അനുസരിച്ച് കുട്ടികൾ യോഗ അഭ്യാസപ്രകടനം നടത്തി.
ജൂലൈ 31 പ്രേംചന്ദ് ജയന്തി
ജൂലൈ 31ന് ഹിന്ദി ഉപന്യാസ് സമ്രാട്ട് മുൻഷി പ്രേംചന്ദിന്റെ ജന്മദിന ആഘോഷം സമുചിതമായി ആഘോഷിച്ചു. എച്ച് എം സിസ്റ്റർ ഫാൻസിനെ മേരി അധ്യക്ഷത നിർവഹിച്ച ചടങ്ങിൽ റിട്ടയേഡ് ഹിന്ദി അധ്യാപകനായ ശ്രീ പാട്രിക് മാൽക്കം ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ശ്രീമതി മിനി ടീച്ചർ ആശംസ അർപ്പിച്ചു. പ്രേം ജയന്തി ദിനാഘോഷവുമായി ബന്ധപ്പെട്ട് നടത്തിയ കുട്ടികൾക്കായുള്ള കവിതാരചന,കഥാ രചന,ഉപന്യാസ രചന,ക്വിസ് മത്സരം തുടങ്ങിയിനങ്ങളിൽ സമ്മാനാർഹരായ കുട്ടികൾക്കുള്ള പുരസ്കാരവിതരണവും നടത്തുകയുണ്ടായി. ശേഷം കുട്ടികൾ കുട്ടികൾ പങ്കെടുക്കുന്ന വിവിധ കലാപരിപാടികൾ അരങ്ങേറി.
ഓഗസ്റ്റ് 6 ഹിരോഷിമ നാഗസാക്കി ദിനാചരണം
നാഗസാക്കി ദിനത്തെ സംബന്ധിച്ച് ഒരു അവബോധം കുട്ടികൾക്ക് ജയശീലി ടീച്ചർ നൽകി.ഹിരോഷിമ ദിനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരം യുദ്ധവിരുദ്ധ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പോസ്റ്റർ നിർമ്മാണം, പ്ലക്കാർഡ് നിർമ്മാണം, എന്നിവ.സാമൂഹ്യശാസ്ത്ര അധ്യാപകരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു
ഓഗസ്റ്റ് 14 സ്വാതന്ത്ര്യദിന ക്വിസ്
സ്വാതന്ത്ര്യദിന ക്വിസ് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. 10E യിലെ അഫ്സന ഒന്നാം സ്ഥാനം നേടി.
ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം
രാവിലെ കൃത്യം 8 മണിക്ക് തന്നെ പ്രഥമാധ്യാപിക സിസ്റ്റർ ഫ്രാൻസിനി മേരിപതാക ഉയർത്തുകയും എസ് പി സി എൻസിസി കുട്ടികൾ സല്യൂട്ട് നൽകുകയും ചെയ്തു.സ്വാതന്ത്ര്യ ദിന സന്ദേശം നൽകിക്കൊണ്ട് രാജ്യ പുരോഗതിക്കാൻ യുവതലമുറകളായ നിങ്ങൾ ഓരോരുത്തരുടെയും പങ്കാളിത്തം ഉറപ്പുവരുത്തണമെന്നും പ്രഥമ അധ്യാപിക കുട്ടികളെ ബോധ്യപ്പെടുത്തി. ബാൻഡ് എസ് പി സി ജെ ആർ സി എൻസിസി സ്കൗട്ട് എന്ന യൂണിറ്റുകളിലെ കുട്ടികൾ ജില്ല സ്വാതന്ത്ര്യദിനാഘോഷം നടന്ന ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ പരേഡിനും മറ്റ് പരിപാടികളിലും പങ്കെടുക്കുകയുണ്ടായി.
ഓഗസ്റ്റ് 25 ചന്ദ്രയാൻ 3
-
ചന്ദ്രയാൻ 3 ചാന്ദ്രവിക്ഷേപം വീക്ഷിക്കുന്നു
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഓഗസ്റ്റ് 25 ഓണവില്ല് 2023
2023 വർഷത്തെ ഓണാഘോഷം സമുചിതമായി ആഘോഷിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ഫ്രാൻസ് ധനത്തിന്റെ സന്ദേശം കുട്ടികൾക്ക് നൽകി. യുപി,എച്ച് എസ് സ്ഥലത്തിലെ കുട്ടികളുടെ വിവിധ കലാപരിപാടികൾ ഓരോ ക്ലാസ് തലത്തിൽ നടന്നു. ഒമ്പതാം ക്ലാസിൽ നിന്നും ഒരു കുട്ടി മാവേലിയായി വേഷ ധരിക്കുകയും ഓണത്തിന്റെ ദൃശ്യാവിഷ്കാരത്തിന്റെ അവതരണം ഉണ്ടായിരുന്നു. ഓണപ്പാട്ടുകളുടെ നൃത്താവതരണം, ഓണപ്പാട്ട്,വടംവലിതുടങ്ങിയ പരിപാടികൾ അരങ്ങേറി. കുട്ടികളുടെ പങ്കാളിത്തത്തോടെ കൂടി ഓരോ ക്ലാസിലും ഓണസദ്യ സംഘടിപ്പിച്ചു ഓണ വിഭവങ്ങൾ ഉൾപ്പെടുത്തിയ സദ്യയും പായസത്തിന്റെ മധുരവും ഓണവില്ല് എന്ന പരിപാടി വിജയമായി തീർന്നു.
സെപ്റ്റംബർ 5 അധ്യാപക ദിനം
അധ്യാപക ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പത്താം ക്ലാസിലെ കുട്ടികൾ അധ്യാപകരുടെ വേഷമിട്ട് യു പി വിഭാഗം കുട്ടികളുടെ ക്ലാസ്സിൽ എത്തി അധ്യാപകരായി ക്ലാസ് എടുത്തു . ഇതിനു വേണ്ടി തലേദിവസം തന്നെ അവർ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു.ഇത് കുട്ടികൾക്ക് പുതിയ ഒരു അനുഭവം പ്രധാനം ചെയ്തു
സെപ്റ്റംബർ 14 ഹിന്ദി ദിനം
സെപ്റ്റംബർ 14 ഹിന്ദി ദിനവുമായി ബന്ധപ്പെട്ട സ്കൂളിൽ ഹിന്ദി അസംബ്ലി സംഘടിപ്പിച്ചു ഇതിനോടനുബന്ധിച്ച് ഹിന്ദി ഭാഷയുടെ പ്രാധാന്യത്തെ കുറിച്ചുള്ള പ്രസംഗം,കവിതാലാപനം, ഹിന്ദി ഗാനാലാപനം,എന്നിവ നടത്തുകയുണ്ടായി. ഹിന്ദി ദിനവുമായി ബന്ധപ്പെട്ട് ഹിന്ദി ഭാഷയുടെ പ്രാധാന്യം പ്രമേയമാക്കി പോസ്റ്റർ നിർമ്മാണം കവിതാ രചന കഥാരചന എന്നിവ നടത്തി. വിവിധ മത്സരങ്ങളിലായി അനവധി കുട്ടികൾ പങ്കെടുത്തു.
ഒക്ടോബർ 2 ഗാന്ധിജയന്തി
ഗാന്ധിജയന്തി ദിനാഘോഷം ഒക്ടോബർ രണ്ടിന് സമുചിതമായി ആഘോഷിച്ചു സിസ്റ്റർ ഫ്രാൻസിനെ മേരി അധ്യക്ഷതവഹിച്ച ചടങ്ങിൽ ഗാന്ധിജിയുമായി ബന്ധപ്പെട്ട പ്രസംഗം കുട്ടിക്കവിതകൾ ഗാന്ധി വചനങ്ങളുടെ അവതരണം എന്നിവയും നടത്തുകയുണ്ടായി അതിനോടൊപ്പം പോസ്റ്റർ തയ്യാറാക്കൽ ഗാന്ധിജയന്തി ദിന ക്വിസ് എന്നിവയും സംഘടിപ്പിച്ചു ദിനാചരണവുമായി ബന്ധപ്പെട്ട് എൻ സി സി,എസ് പി സി,ജെ ആർ സി, നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തപ്പെട്ടു.
സെപ്റ്റംബർ 14 ഹിന്ദി ദിനം
സെപ്റ്റംബർ 14 ഹിന്ദി ദിനവുമായി ബന്ധപ്പെട്ട സ്കൂളിൽ ഹിന്ദി അസംബ്ലി സംഘടിപ്പിച്ചു ഇതിനോടനുബന്ധിച്ച് ഹിന്ദി ഭാഷയുടെ പ്രാധാന്യത്തെ കുറിച്ചുള്ള പ്രസംഗം,കവിതാലാപനം, ഹിന്ദി ഗാനാലാപനം,എന്നിവ നടത്തുകയുണ്ടായി. ഹിന്ദി ദിനവുമായി ബന്ധപ്പെട്ട് ഹിന്ദി ഭാഷയുടെ പ്രാധാന്യം പ്രമേയമാക്കി പോസ്റ്റർ നിർമ്മാണം കവിതാ രചന കഥാരചന എന്നിവ നടത്തി. വിവിധ മത്സരങ്ങളിലായി അനവധി കുട്ടികൾ പങ്കെടുത്തു.
ഒക്ടോബർ 1 മുതൽ കരാട്ടേ ക്ലാസ്സ്
നമ്മുടെ സ്കൂളിൽ കുട്ടികൾക്കായി വിവിധതരം കലാ-കായിക പരിപാടികൾ നടത്തി വരുന്നു. അങ്ങനെ കഴിഞ്ഞ ഒക്ടോബർ മാസം മുതൽ കരാട്ടേ ക്ലാസ്സ് ആരംഭിച്ചു. നിലവിൽ 75 കുട്ടികളാണ് ക്ലാസ്സിൽ പങ്കെടുക്കുന്നത്. എല്ലാ ചൊവ്വാഴ്ചയും വ്യാഴാഴ്ചയും വൈകുന്നേരം 3.30 മുതൽ 4.30 വരെയാണ് ക്ലാസ്സ് നടക്കുന്നത്. അഞ്ചാം ക്ലാസ്സ് മുതൽ ഒൻപതാം ക്ലാസ്സ് വരെയുള്ള കുട്ടികളാണ് ക്ലാസ്സിൽ ഉള്ളത്.കുട്ടികളെ കരാട്ടേ പരിശീലിപ്പിക്കാനായി എത്തുന്ന മാസ്റ്ററിന്റെ പേര് ശ്രീകുമാർ എന്നാണ്. കുട്ടികളിലെ കായികക്ഷമത വർദ്ധിപ്പിക്കുകയും അവരിൽ പ്രതിരോധ ശേഷി ഉണ്ടാക്കിയെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ആണ് ഇത്തരം ക്ലാസ്സുകൾ സംഘടിപ്പിക്കുന്നത്.
നവംബർ 1
നവംബർ ഒന്ന് കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് വിമല ഹൃദയഹയർ സെക്കന്ററി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ മലയാള വിഭാഗം വളരെ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ അസംബ്ലിയിൽ കുട്ടികൾ വിദ്യാഭ്യാസമന്ത്രി യുടെ സന്ദേശം വായിച്ചുഭാഷധ്യാപിക മലയാള ഭാഷാ പ്രതിജ്ഞ ചൊല്ലുകയും,കേരള ചരിത്ര വിവരണം അവതരിപ്പിക്കുകയും ചെയ്തു.പ്രഥമ അധ്യാപികസിസ്റ്റർ പ്രാൻസിനിമേരി കേരളപ്പിറവി ദിനാശംസകൾ നേർന്നു. പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാർ മലയാളഭാഷദിനാഘോഷചടങ്ങുകൾ ഉത്ഘാടനം ചെയ്യുകയും കുട്ടികൾക്ക് മനോഹരമായ കവിതകൾ ചൊല്ലി പഠിപ്പിക്കുകയും ചെയ്തു കുട്ടികൾ വരച്ച് വിവിധ വർണങ്ങൾ പകർന്ന കേരള ഭൂപടത്തിന് മുന്നിലായി കേരളം പ്രമേയമായ പരിപാടികളും ഓരോ ജില്ലയുടെയും പ്രാധാന്യത്തെ മുൻനിർത്തിയുള്ള അവതരണവും നടന്നു കേരള ഗാനാലാപനം, കവിതാലാപനം, കേരളം പ്രമേയമായ , ഓരോ ജില്ലകളുടെയും പ്രാദേശിക ഭാഷാശൈലി അവതരണം, അധ്യാപകരുടെ ഗാനാലാപനം വായന മത്സരങ്ങളുടെ സമ്മാനധാനം എന്നിവ കേരളപ്പിറവിദിനാഘോഷത്തെ മിഴിവുറ്റതാക്കി.
നവംബർ 28 ദേശീയ ഉച്ചഭക്ഷണ ദിനം
ദേശീയ ഉച്ചഭക്ഷണ ദിനമായ ദിനമായ നവംബർ 28 ന് സ്കൂൾ അസംബ്ലിയിൽ ഉച്ച ഭക്ഷണ പദ്ധതിയുടെ പ്രാധാന്യത്തെക്കുറിച്ച് ഏഴാം ക്ലാസിലെ ഫാത്തിമ .വി. സന്ദേശം നൽകി.
ഡിസംബർ 7 & 8 ടീൻസ് ക്ലബ്ബ് ബോധവത്കരണ ക്ലാസ്
വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം ക്രിയാത്മക കൗമാരം കരുത്തും കരുതലും എന്ന പദ്ധതിയുടെ ഭാഗമായി വിമല ഹൃദയ ജി എച്ച്, എച്ച് എസ് സ്കൂളിൽ രൂപീകരിച്ച ടീൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ രണ്ട് ദിവസത്തെ(7/12/23,8/12/23) ബോധവൽക്കരണ ക്ലാസ് ഒമ്പതാം ക്ലാസിലെ കുട്ടികൾക്ക് നടത്തുകയുണ്ടായി. ഒന്നാമത്തെ ദിവസത്തെ ക്ലാസ്സ് നയിച്ചത് Dr.എൻ ആർ റീന
(consultant gynecologist government Victoria Hospital Kollam)കുട്ടികളിൽ ഉണ്ടാകുന്ന ശാരീരിക മാറ്റങ്ങളെ കുറിച്ചും, ആർത്തവത്തെക്കുറിച്ചും, എൽ ജി ബി റ്റി എന്നിവയെക്കുറിച്ചും വളരെ വ്യക്തമായി കുട്ടികൾക്ക് മനസ്സിലാക്കാൻ സാധിച്ചു. ഇതുമായി ബന്ധപ്പെട്ട ചർച്ച നടത്തുകയും ചർച്ചയിൽ ഉരുത്തിരിഞ്ഞ ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി നൽകുകയും ജീവിതത്തിൽ അവർ മനസ്സിലാക്കേണ്ട കാര്യങ്ങൾ വളരെ വ്യക്തമായി അവർക്ക് മനസ്സിലാക്കാൻ സാധിച്ചു.
രണ്ടാം ദിവസം ശരീരത്തിന്റെ ആരോഗ്യം പോലെ തന്നെ പ്രാധാന്യം അർഹിക്കുന്നതാണ് മാനസിക ആരോഗ്യം എന്ന വിഷയത്തെ മുൻനിർത്തിയായിരുന്നു ക്ലാസുകൾ നടത്തിയത്. എട്ടാം ക്ലാസിലെ കുട്ടികൾക്ക് 'mental health and awareness programme എന്ന ക്ലാസ്സ് സംഘടിപ്പിച്ചു. ക്ലാസുകൾ നയിച്ചത് ഗ്ലാന്റാ ഫെർണാണ്ടസ് വിക്ടോറിയ ഹോസ്പിറ്റലിലെ കൗൺസിലർ ആയിരുന്നു. സമൂഹമാധ്യമങ്ങളുടെ ചതിക്കുഴിയെപ്പറ്റിയും മാനസിക ആരോഗ്യത്തിന്റെ ആവശ്യകതയെക്കുറിച്ചും വളരെ ആധികാരികമായി ക്രിയാത്മകമായും ചർച്ചകളിലൂടെ ആശയങ്ങൾ കുട്ടികളിലേക്ക് എത്തിക്കാൻ സാധിച്ചു. കുട്ടികൾ തെരഞ്ഞെടുക്കേണ്ട ആപ്പുകളെ കുറിച്ചും വെബ്സൈറ്റുകളെ കുറിച്ചും അവരെ ബോധവാന്മാരാക്കി. കുട്ടികളുടെ പങ്കാളിത്തം ഉടനീളം നിലനിർത്താൻ സാധിച്ചു.
പാഠ്യേതര പ്രവർത്തനങ്ങൾ 2023-24
ശാസ്‌ത്ര മേള യുപി വിഭാഗം
- മുത്തു കൊണ്ടുള്ള ഉൽപ്പന്നങ്ങൾ
അക്ഷര സുരേഷ് സെക്കൻഡ് എ ഗ്രേഡ്
- ഫാബ്രിക് പെയിന്റ്
ആർച്ച ബി ആർ.സെക്കൻഡ് എ ഗ്രേഡ്
- മെറ്റൽ എൻഗ്രേവിംഗ്
അമയാ ഗോമസ്.ഫസ്റ്റ് എ ഗ്രേഡ്
വെജിറ്റബിൾ പ്രിന്റിംഗ്
സ്വെനിത എ എസ്.സെക്കൻഡ് എ ഗ്രേഡ്
- വോളിബോൾ നെറ്റ് മേക്കിങ്
ശിവനന്ദ എസ്.ഫസ്റ്റ് എ ഗ്രേഡ്
- എംബ്രോയ്ഡറി
നിരഞ്ജന എസ്. ബി ഗ്രേഡ്
- ചന്ദനത്തിരി നിർമ്മാണം
ആദിത്യ എസ്.സീ ഗ്രേഡ്
- കോക്കനട്ട് ഷെൽ
ആവണി സജീവ്.എ ഗ്രേഡ്
- പേപ്പർ ക്രാഫ്റ്റ്
ആയിഷ സുഹാന.സീ ഗ്രേഡ്
- വേസ്റ്റ് മെറ്റീരിയൽ
ദുർഗ ആർ.എ ഗ്രേഡ്
ശാസ്‌ത്ര മേള ഹൈസ്കൂൾ വിഭാഗം
വർക്ക് എക്സ്പീരിയൻസ് സബ്ജില്ലാ കോമ്പറ്റീഷൻ ഹൈസ്കൂൾ വിഭാഗം മുത്തു കൊണ്ടുള്ള ഉൽപ്പന്നങ്ങൾ ഫസ്റ്റ് പ്രൈസ് എ ഗ്രേ്‍ഡ
- പാവ നിർമ്മാണം
അക്സ രവി. ഫസ്റ്റ് പ്രൈസ് എ ഗ്രേഡ്
- കയർ കൊണ്ടുള്ള ചവിട്ടി നിർമ്മാണം
ആദിത്യ വി സെക്കൻഡ് എഗ്രേഡ്
- എംബ്രോയ്ഡറി
അൻസിയ എസ്.സെക്കൻഡ് എ ഗ്രേഡ്
- വെജിറ്റബിൾ പ്രിന്റിംഗ്
ഫാത്തിമ എ.ഫസ്റ്റ് എ ഗ്രേഡ്
- വോളിബോൾ നെറ്റ് നിർമ്മാണം
എ ദൈത്യ ഫസ്റ്റ് എ ഗ്രേഡ്
- മെറ്റൽ എൻഗ്രേവിംഗ്
ദേവദാർശിനി ആർ.ഫസ്റ്റ് എ ഗ്രേഡ്
- പ്ലാസ്റ്റർ ഓഫ് പാരീസ് മോൾഡിങ്
അഞ്ജന എസ്.ഫസ്റ്റ് എ ഗ്രേഡ്
- പനയോല കൊണ്ടുള്ള vu ഉൽപ്പന്നങ്ങൾ
അലിഷ ഗ്രീഷൻ ഫസ്റ്റ്
- കോക്കനട്ട് ഷെൽ പ്രൊഡക്ട്
അസിയ എ ഗ്രേഡ്
- സ്റ്റഫ്ഡ്ടോയ്‌സ്
ആലിയ എസ് സീ ഗ്രേഡ്
- പേപ്പർ ക്രാഫ്റ്റ്
എ ഗ്രേഡ്.യുപി വിഭാഗം
ഒരു നേരം
നന്മയുടെ പാഠം കുട്ടികളിൽ എത്തിക്കുന്നതിനായി ആരംഭിച്ച പദ്ധതിയാണ് 'ഒരു നേരം' വിശപ്പിന്റെ വിലയും സമൂഹത്തിന്റെ നന്മയും കരുതലും അറിഞ്ഞു വളരേണ്ട തലമുറ എന്ന ബോധ്യം അവരുടെ ഉള്ളിൽ ഉണർത്തുന്നതിന് ഈ പദ്ധതി വളരെയധികം സഹായകമാണ്. എല്ലാ വ്യാഴാഴ്ചയും ഉച്ചഭക്ഷണ പൊതി ഡിസ്ട്രിക്ട് ഹോസ്പിറ്റലിൽ വിവിധ വാർഡുകളിൽ വിതരണം ചെയ്തു വരുന്നു.
ഡിസംബർ 22 ക്രിസ്തുമസ് ആഘോഷം
മാളവിക എൻ തയാറാക്കിയ അനിമേഷൻ വിഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ഗൗരി എം നായർ തയാറാക്കിയ അനിമേഷൻ വിഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സംസ്ഥാന സ്കൂൾ കലോത്സവം പ്രോമോ വിഡിയോ തയാറാക്കൽ
ക്രിസ്മസ് അവകാലത്തു ലിറ്റൽ കൈറ്റ്സ് കുട്ടികൾ സംസ്ഥാന സ്കൂൾ കലോത്സവം വേണ്ടി പ്രോമോ വിഡിയോ പോസ്റ്റർ എന്നീ തയാറാക്കി പ്രചാരണം നടത്തി.പ്രോമോ വിഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക