"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/സയൻസ് ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/സയൻസ് ക്ലബ്ബ്/2023-24 (മൂലരൂപം കാണുക)
12:23, 15 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
('{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== പ്രവർത്തനങ്ങൾ == | |||
{{Yearframe/Pages}} | {{Yearframe/Pages}} | ||
=== '''ജൂലൈ 21 - ചാന്ദ്രദിനം''' === | |||
മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിൻ്റെ ഓർമ്മയ്ക്കായി ജൂലൈ 21 ചാന്ദ്രദിനമായി ആഘോഷിക്കുന്നു. ആദ്യ ചന്ദ്ര യാത്രയുടെ പ്രസക്തി ഓർമ്മിപ്പിക്കാനും വിദ്യാർത്ഥികളിൽ ഇവ സംബന്ധമായ അവബോധം വളർത്തുന്നതിനുമായി ജൂലൈ 21 ചാന്ദ്രദിനമായി ആചരിച്ചു. കഴിഞ്ഞു പോയതും വരാൻ പോകുന്നതുമായ ദൗത്യങ്ങളെക്കുറിച്ച് കുട്ടികൾക്ക് കൂടുതൽ അറിവ് പകർന്നു നൽകുന്നതിനായി കുട്ടികൾ പ്രബന്ധം അവതരിപ്പിച്ചു. അതോടൊപ്പം അമ്പിളി മാമനെ കൂടുതൽ അടുത്തറിയുന്നതിനു വേണ്ടി കുട്ടികൾക്കായി ചാന്ദ്രദിനം എന്ന വിഷയത്തെ ആസ്പദമാക്കി ചുമർപത്രിക നിർമ്മാണം, പോസ്റ്റർ രചന എന്നിവ നടത്തി വിജയികളെ കണ്ടെത്തി. | |||
=== ഓസോൺ ദിനം === | |||
ലോക ഓസോൺ ദിനമായി സെപ്തംബർ 16 ന് നാം ആചരിക്കുന്നു .ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ ഓസോൺ ദിനാചരണം വിപുലമായി നടത്തി. ഓസോൺ പാളി സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്നും ഓസോൺ ശോഷണത്തിന് കാരണമായ രാസവസ്തുക്കളുടെ ഉപയോഗം കുറക്കേണ്ടതുണ്ട് എന്നതിനെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നതിനായി കുട്ടികൾക്ക് സന്ദേശം നൽകി. കുട്ടികൾക്കായി വിവിധയിനം മൽസരങ്ങൾ സംഘടിപ്പിച്ചു.ചുമർ പത്രിക നിർമ്മാണം., പോസ്റ്റർ നിർമ്മാണം, ഉപന്യാസ രചന എന്നിവ സംഘടിപ്പിക്കുകയും വിജയികളെ കണ്ടെത്തുകയും ചെയ്തു.അതോടൊപ്പം ഫാത്തിമ മാതായിലെ ചുണക്കുട്ടികളായ ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ ഭൂമിക്കൊരു കുട എന്ന പേരിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.ഈ ഫ്ലാഷ് മോബിലൂടെ ഓസോൺ ദിനത്തിന്റെ പ്രാധാന്യം കുട്ടികളിലെത്തിക്കാൻ കഴിഞ്ഞു. | |||
=== '''സംസ്ഥാന ടെക്നിക്കൽ സയൻസ് ആൻഡ് ടെക്നൊളജി ഫെയർ സന്ദർശനം''' === | |||
മൂന്നുദിവസം ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂളിൽ നടന്ന സംസ്ഥാന ശാസ്ത്രോത്സവത്തിൽ ഫാത്തിമ മാത സ്ക്കൂളിലെ മുഴുവൻ കുട്ടികളും സന്ദർശനം നടത്തി. കേരളത്തിലെ മുഴുവൻ ടെക്നിക്കൽ സ്ക്കൂളുകളുടേയും പ്രാതിനിധ്യം ഈ മേളയിൽ ഉണ്ടായിരുന്നു. അവിടുത്തെ ശാസ്ത്ര പ്രതിഭകളുടെ പുതിയ ആശയങ്ങളും അറിവുകളും കുട്ടികളുമായും അധ്യാപകരുമായും അവർ പങ്കു വച്ചു. കുട്ടികൾക്ക് ഒരുപാട് അറിവുകൾ നേടാൻ ഈ അവസരം വളരെ പ്രയോജനകരമായി തീർന്നു. ശാസ്ത്ര സാങ്കേതിക മേഖലയിൽ വിവിധ പ്രകാശങ്ങൾ സൃഷ്ടിക്കുന്ന ആധുനിക കാലഘട്ടത്തിൽ ഇതുപോലുള്ള ശാസ്ത്രോത്സവങ്ങൾ വഴി അവ സാധാരണ ജനങ്ങളിലേക്ക് എത്തിക്കുവാൻ സാധിക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കടന്നുകയറ്റവും ശാസ്ത്രസാങ്കേതികവിദ്യയിലെ നേട്ടവും ചിറകടിച്ചു ഉയരുവാൻ അവരെ സഹായിച്ചു. | |||
ഭൂമിക്ക് ദോഷം ഉണ്ടാക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ കൊണ്ടുപോലും ഉപയോഗപ്രദമായ പല വസ്തുക്കൾ ഈ ചെറിയ പ്രതിഭകൾ നമുക്ക് തെളിയിച്ചു തന്നു.ഐ.എസ് .ആർ ഒ യുടെ സറ്റാൾ ഉൾക്കൊള്ളിച്ചിരുന്ന പ്രദർശന വാഹനം ഈ മേളയുടെ പ്രധാന ആകർഷണം ആയിരുന്നു. ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ മൂന്നിന്റെ ലോഞ്ചിംഗ് അവതരണവും ഐഎസ്ആർഒ യുടെ പ്രവർത്തനങ്ങളും അതുവഴി ഐഎസ്ആർഒ യെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് ലഭിച്ചു. പാഴ് വസ്തുക്കൾ കൊണ്ടു പോലും അതിമനോഹരമായ റോബോട്ട് അവർ കാണികൾക്കായി കാണിച്ചുതന്നു. കുട്ടികൾ നിർമ്മിച്ച ഗതാഗത വാഹനങ്ങളുടെ പ്രദർശനവും ചെറിയ അവതരണവും ഞങ്ങൾക്കായി അവർ സമ്മാനിച്ചു. കാണികൾക്ക് കൗതുകം ഉണർത്തുന്ന ചെറിയ ചെറിയ റേസിംഗ് കാറുകളുടെ വിജ്ഞാനമായ അവതരണശേഖരണം അവിടെ ഞങ്ങൾക്ക് ദൃശ്യമായി. ഇത്രയും വിജ്ഞാനപഥവും ഉപകാരപ്രദവുമായി ഈ ശാസ്ത്രോത്സവം ഞങ്ങൾ ആസ്വദിക്കുകയും ഈ ശാസ്ത്രോത്സവം ഞങ്ങളിൽ കൗതുകം ഉണർത്തുകയും ചെയ്തു .കുട്ടികൾക്ക് വളരെ വിസ്മയാത്മകമായ കാഴ്ച ലഭിക്കാനും അനുഭവിക്കാനും ഈ ശാസ്ത്രോത്സവം വളരെ പ്രയോജനപ്രദമായി തീർന്നു. | |||
=== നിലാകുമ്പിളിൽ ഇന്ത്യ -ചരിത്രം തിരുത്തി സേഫ് ലാൻഡിംഗ് === | |||
ഇന്ത്യയുടെ മൂന്നാമത് ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ -3 വിജയത്തിന് തൊട്ടരികിൽ ആകുന്ന കാഴ്ച . ഓഗസ്റ്റ് 23 ന് ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് ചെയ്യുമെന്ന് ഐ സ് ആർ ഒ അറിയിച്ചതനുസരിച് ഈ ദൃശ്യങ്ങൾ ഐ സ് ആർ ഒ യുടെ ഔദ്യോഗിക വെബ്സൈറ്റ് ലും സോഷ്യൽ മീഡിയ പേജികളിലൂടെയും ടെലിവിഷൻ മുഖാന്തിരവും തത്സമയം കാണാൻ കഴിയുമെന്ന് അദ്ധ്യാപകരെയും കുട്ടികളെയും അറിയിച്ചു. ചന്ദ്രനിൽ ഭാരത ചരിത്രം --ഒക്ടോബർ 23-ാം തീയതി ചന്ദ്രയാൻ -3 സേഫ് ലാൻഡിംഗ് വിജയം ഓരോ ക്ലാസുകളിലും അധ്യാപകരും കുട്ടികളും പ്രൊജക്ടറുകളുപയോഗിച്ച് യൂട്യൂബിൽ വിക്രം ലാൻഡർ ചന്ദ്രനിൽ ഇറങ്ങുന്നത് കണ്ടു ആസ്വദിച്ചു. ഇന്നേ ദിവസം ചന്ദ്രന്റെ ദക്ഷിണ ധ്രുവം തൊട്ട് ഇന്ത്യ വിജയപൂർണിമയിൽ നില കൊണ്ടു. ചന്ദ്രനിൽ ഇറങ്ങുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി.. അമ്പിളി വട്ടത്തിൽ ഇന്ത്യ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുന്ന ആദ്യരാജ്യമായി ഇന്ത്യ ചരിത്രം കുറിച്ച നിമിഷം അദ്ധ്യാപരും കുട്ടികളും വളരെ സന്തോഷത്തോടു അഭിമാനത്തോടും കൂടി കണ്ട് ആസ്വദിച്ചു. | |||
=== ഉപജില്ല,ജില്ല,സംസ്ഥാന സയൻസ് മേളകളിലെ വിജയം === | |||
2023 24 അധ്യയന വർഷത്തെ ശാസ്ത്രമേളയിൽ മുൻ വർഷത്തേതുപോലെതന്നെ ഉന്നതമായ വിജയം കൈവരിച്ച ഫാത്തിമ മാധവിയിലെ കുട്ടികൾ ആവേശത്തോടെ അവരുടെ ജൈത്രയാത്ര തുടരുകയാണ്.സ്കൂൾതല ശാസ്ത്രമേളയിൽ പങ്കെടുത്ത ഒന്നും രണ്ടും സ്ഥാനം കൈവരിച്ച കുട്ടികൾ 31 /10 /23 നമ്മുടെ സ്കൂളിൽ വച്ച് നടന്ന സബ്ജില്ലാ ശാസ്ത്രമേളയിൽ പങ്കെടുക്കുകയും ഉന്നത വിജയം നേടുകയും ചെയ്തു. ദിയാ മോൾ കെ എസ് ജൂബിയ വിനോദ് എന്നീ കുട്ടികൾ ജീവിതശൈലി രോഗങ്ങൾക്ക് മില്ലറ്റ് ഒരു പരിഹാരം എന്ന വിഷയത്തിൽ പ്രോജക്ട് അവതരിപ്പിക്കുകയും ഫസ്റ്റ് എ ഗ്രേഡ് നേടുകയും ചെയ്തു.ഇമ്പ്രൂവൈസ്ഡ് എക്സ്പിരിമെന്റ് ഐറ്റത്തിൽ സ്റ്റാറ്റിക് ഇലക്ട്രിസിറ്റിയുമായി എത്തിയ ആൻഡ്രിയ ജോഷി, എൽകാനാ സിബി എന്നിവർ ഫസ്റ്റ് എ ഗ്രേഡ് കരസ്ഥമാക്കി. സ്റ്റിൽ മോഡലിൽ അഹസന അലിയാർ,മേരി റോസ് എബി എന്നിവർ ഫസ്റ്റ് എ ഗ്രേഡ് നേടി. ഇങ്ങനെ വിവിധയിനങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുരുന്നുകൾ ഫസ്റ്റ് എന്ന സ്വപ്നം സ്വന്തമാക്കി.9 /10/ 23ൽ തൊടുപുഴ എപിജെ അബ്ദുൽ കലാം എച്. എസ് ഇൽ നടന്ന ജില്ലാ മേളയിലും 495 പോയിന്റുകളോടെ മറ്റു സ്കൂളുകളെ പിന്നിലാക്കി ഓവറോൾ സ്കൂൾ ചാമ്പ്യൻഷിപ്പ് നിലനിർത്തി.1/12/23ൽ തിരുവനന്തപുരം സെന്റ് ജോസഫ് എച്ച് എസ് എസ് വച്ച് നടന്ന സംസ്ഥാന ശാസ്ത്രമേളയിൽ 1277 സ്കൂളുകളെ പിന്നിലാക്കി 138 പോയിന്റ് ഓവറോൾ സെക്കൻഡ് നേടി. ഇടുക്കിയുടെ അഭിമാനമായി നമ്മുടെ സ്കൂൾ മാറിയപ്പോൾ ഫാത്തിമ മാതാ ഗൾഫ് ഹയർസെക്കൻഡറി സ്കൂളിന്റെ യശസ് വാനോളം ഉയരുകയായിരുന്നു. എല്ലാ വഴിയിലും വീഴാതെ താങ്ങിയ സർവ്വേശ്വരന് നന്ദി.. | |||
=== ഊർജസ്വലരാകാം ഊർജ സംരക്ഷണ പ്രവർത്തനങ്ങളിലൂടെ === | |||
ഊർജ സംരക്ഷണ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് രൂപീകരിച്ച എനർജി ക്ലബിന്റെ പ്രവർത്തനങ്ങൾ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലും സജീവമായി നടന്ന് വരുന്നു. ഊർജ സംരക്ഷണത്തിനായി ഊർജസ്വലരാകാം എന്ന വാക്യത്തെ അന്യർത്ഥമാക്കികൊണ്ട് ഇ എം സി യുടെ നേതൃത്വത്തിൽ നിരവധി മൽസരങ്ങൾ സംഘടിപ്പിക്കുകയും സ്കൂൾ തലത്തിൽ വിജയികൾ ആയവരുടെ പ്രവർത്തനങ്ങൾ അപ്ലോഡ് ചെയ്യുന്നു. എൽ പി, യു.പി, എച്ച്.എസ് വിഭാഗം കുട്ടികൾക്കായി പെൻസിൽ ഡ്രോയിംഗ്, പോസ്റ്റർ മത്സരം,ഉപന്യാസ രചന മൽസരം ഇവ സംഘടിപ്പിക്കുകയും വിജയികളെ കണ്ടെത്തുകയും ചെയ്തു. ഊർജം നശിപ്പിക്കുകയല്ല സംരക്ഷിക്കുകയാണ് വേണ്ടതെന്ന അവബോധം കുട്ടികളിൽ സൃഷ്ടിക്കാനുതകുന്ന തരത്തിൽ നിരവധി പ്രവർത്തനങ്ങൾ കുട്ടികൾക്കിടയിൽ നടത്തി വരുന്നു. | |||
ഊർജ സംരക്ഷണ ദിനത്തോടനുബന്ധിച്ച് നിരവധി പ്രവർത്തനങ്ങൾ നടത്തി വരുന്നു | |||
<nowiki>*</nowiki> ഊർജ സംരക്ഷണ പോസ്റ്റർ പ്രദർശനം - കുട്ടികൾ തന്നെ രചിക്കുന്ന ഊർജ സംരക്ഷണ മുദ്രാവാക്യങ്ങളും ചിത്രങ്ങളും പ്രദർശിപ്പിക്കുന്നു. | |||
<nowiki>*</nowiki> ഊർജം പാഴാകുന്ന വഴികകളുടെ വാർത്തകളും ചിത്രങ്ങളും പത്രമാധ്യമങ്ങളിൽ നിന്നും കണ്ടെത്തി പോസ്റ്റർ ആക്കി ബോധവൽക്കരണം നടത്തുന്നു' | |||
<nowiki>*</nowiki> വീട്ടിലും സ്കൂളിലും ഊർജം പാഴാകുന്ന മാർഗങ്ങൾ കണ്ടെത്തി പ്രൊജക്ട് തയാറാക്കുന്നു. | |||
<nowiki>*</nowiki> ഏതൊക്കെ മാർഗങ്ങളിലൂടെ വീട്ടിൽ ഊർജം സംരക്ഷിക്കാം- വീട്ടിൽ എല്ലാവരുമായി ആലോചന നടത്തി ഊർജസംരക്ഷണ പ്രവർത്തനങ്ങൾ കണ്ടെത്തി നടപ്പിലാക്കാൻ ഓരോരുത്തർക്കും ചുമതല നൽകുന്നു. ചുമതലകൾ എഴുതി പ്രദർശിപ്പിക്കുന്നു. | |||
=== നാഷണൽ പെയിന്റിംഗ് കോംപറ്റീഷൻ === | |||
ഗാർഹിക മേഖലയിൽ ഊർജ്ജക്ഷമതയെയും ഊർജസംരക്ഷണത്തെയുംക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി കേന്ദ്ര സർക്കാരിനു കീഴിലുള്ള ഊർജമന്ത്രാലയം ദേശിയ അവബോധ കാമ്പയിനിന്റെ ഭാഗമായി യൂ. പി, ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി പെയിന്റിംഗ് കോംപറ്റീഷൻ നടത്തി. നമ്മുടെ സ്ക്കൂളിലും മൽസരങ്ങൾ നടത്തുകയും കുട്ടികൾ വിജയികളാകുകയും ചെയ്തു. |