"ജി.റ്റി.എൽ.പി.എസ്സ്. ഇടപ്പണ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ.റ്റി. എൽ.പി.എസ്സ്. എടപ്പന/ചരിത്രം എന്ന താൾ ജി.റ്റി.എൽ.പി.എസ്സ്. ഇടപ്പണ/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
21:40, 13 ഡിസംബർ 2023-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
GTLPSഇടപ്പണ കൊല്ലം ജില്ലയിലെ ചിതറ പഞ്ചായത്തിലെ ചടയമംഗലം സബ് ജില്ലയിലെ കൊച്ചരിപ്പ ഗ്രാമത്തിലാണ് .1954 ഇടപ്പണ എന്ന സ്ഥലത്ത് തിങ്കള്മുത്ത് കാണിയുടെ വീട്ടിലെ വയോജന വിദ്യാലയമായിരുന്നു തുടക്കം.ആദ്യ അദ്യാപക൯ ശിവശങ്കര൯കാണിയായിരുന്നു.5 വ൪ഷത്തിനുശേഷം 1959 തില് ഇടപ്പണ സ്കൂളെന്ന പേരില് കൊച്ചരിപ്പ എന്ന സ്ഥലത്ത് അന്നത്തെ മൂട്ടുകാണിയായകൊച്ചുകൃഷ്ണ൯ കാണി വിദ്യാലയത്തിനായി വിട്ടുകൊടുത്ത പുരയിടത്തിലെ കെട്ടിടത്തില് സ്കൂളാരംഭിച്ചു.30 കുട്ടികളാണ് അന്ന് ഉണ്ടായിരുന്നത്.ഇതൊരു വനമേഖലയായിരുന്നതിനാല് കുട്ടികളും അധ്യാപകരും സ്കൂളിലെത്താ൯ നന്നേ ബുദ്ധിമുട്ടായിരുന്നു.പിന്നീട് പുതിയ കെട്ടിടം വരുകയും ധാരാളം കുട്ടികളധ്യയനം നടത്തുകയും ചെയ്തു.ഇൗ മേഖലയിലെ കുട്ടികളുടെ ഏക ആശൃയമായിരുന്നു ഇൗ വിദ്യാലയം.
നിലവില് ഇൗ സ്കൂളില് 1 മുത൯ 4 വരെ ക്ലാസ്സുകളാണുളളത്.അധ്യയന മാധ്യമം മലയാളമാണ്. നാല് ക്ലാസ്സ് മുറികളും ലൈബ്രറിയും അടങ്ങിയ ഷീററുമേഞ്ഞ കെട്ടിടവും,ഓഫീസ് മുറിയും,പാചകപ്പുരയും,ടോയിലററുകളും ചുററുമതിലും അടങ്ങിയതാണ് സ്കൂളി൯െറ കോംപൗണ്ട്.കുടിവെളളത്തിനായി കിണറും പഞ്ചായത്തി൯െറ കുടിവെളളപൈപ്പും സ്കൂളിലുണ്ട്.
ഇപ്പോളിവിടെ ഇടപ്പണ,കൊച്ചരിപ്പ,വഞ്ചിയോട് സെററില്മ൯െറിലെ 29 കുട്ടികളാണ് പഠിക്കുന്നത്.രണ്ട് ക്ലാസ്സ് മുറികളില് പ്രൊജക്ടറുകളും ഒരു ക്ലാസ്സില്ല് ടി.വിയും സജ്ജീകരിച്ചിട്ടുണ്ട്.ICT പഠനത്തിനായി രണ്ട് ലാപ് ടോപ്പുകളുമുണ്ട്.സ്കൂളിനു് സ്വന്തമായി വൈഫൈ കണക്ഷനുമുണ്ട്.
പ്രഥമാധ്യാപികയും രണ്ട് സ്ഥിരാധ്യാപകരും ഒരു താത്കാലിക അധ്യാപികയും ഒരു പാ൪ട്ട് ടൈം സ്ററാഫും ഇവിടെ ജോലിചെയ്തു വരുന്നു.നിലവിലെ ഹെഡ്മിസ്ട്രസ് ശ്രീമതി.എ.കെ.ബീന ആണ്.