"ന്യൂതന പ്രവർത്തനങ്ങൾ/സംയോജിത കൃഷിയിടം സന്ദർശിച്ചു." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
 
[[പ്രമാണം:44244 samyojitha.jpg|ലഘുചിത്രം]]
ചീരയും കറിവേപ്പിലയും ജമന്തിപ്പൂവും നൽകി വരവേല്പ്.
ചീരയും കറിവേപ്പിലയും ജമന്തിപ്പൂവും നൽകി വരവേല്പ്.



11:26, 27 നവംബർ 2023-നു നിലവിലുള്ള രൂപം

ചീരയും കറിവേപ്പിലയും ജമന്തിപ്പൂവും നൽകി വരവേല്പ്.

കൃഷിപാഠം അറിയാൻ

നേമം ഗവ.യു.പി.എസിലെ കുട്ടികൾ


ബാലരാമപുരത്തെ ട്രിവാൻഡ്രം സ്പിന്നിംഗ് മിൽ വളപ്പിൽ ബാലരാമപുരം സർവീസ് സഹകരണ ബാങ്ക് ബഹുജന പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന  സുരക്ഷിത സമ്മിശ്ര പച്ചക്കറി കൃഷി നേരിൽ കാണാൻ നേമം ഗവ.യു.പി.എസിലെ കുട്ടികളുടെ സംഘമെത്തി. ചീരയും കറിവേപ്പിലയും ജമന്തി പൂവും നൽകി ബാങ്ക് അധികൃതർ കുട്ടികളെ വരവേറ്റു.

മൂന്ന് , നാല് ക്ലാസുകളിലെ  കുട്ടികളുടെ  സംഘമാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മിൽ വളപ്പിലെ സംയോജിത - ജൈവ പച്ചക്കറികൃഷി കാണാനെത്തിയത്.

1959ൽ സ്ഥാപിച്ച ട്രിവാൻഡ്രം സ്പിന്നിംഗ് മിൽ വളപ്പിലെ ഭൂമി  യാതൊരാവശ്യങ്ങൾക്കും ഉപയോഗിച്ചിട്ടില്ലായിരുന്നു.മാലിന്യക്കൂമ്പാരമായി കാടുകയറിയ ഭൂമി തരിശ് രഹിതമാക്കുന്നതിന്റെ ഭാഗമായാണ് ഹരിത കേരളം പദ്ധതിയുടെ ഭാഗമായി സർവീസ് സഹകരണബാങ്ക്  കൃഷിയിറക്കിയത്. ഗ്രാമപഞ്ചായത്ത് കാർഷിക കർമ്മസേന,  കാർഷിക സർവകലാശാല അഗ്രോണമി വകുപ്പ്  എന്നിവയുടെ മേൽനോട്ടത്തിലാണ് ഭൂമിയെ കൃഷിയ്ക്ക് ഉപയുക്തമാക്കി മാറ്റാനുള്ള ആദ്യ ഘട്ട  പ്രവർത്തനങ്ങൾ നടന്നത്. ഉല്പാദിപ്പിക്കുന്ന പച്ചക്കറികൾ വിളവെടുക്കുന്ന ദിവസം തന്നെ വിറ്റഴിക്കാനുള്ള വിപണന കേന്ദ്രമായ കോപ്മാർട്ട് ബാങ്ക് ഹെഡാഫീസിൽ സ്ഥാപിച്ചു.സംയോജിത കൃഷിയുടെ ഭാഗമായി പശുവളർത്തൽ, ആടുവളർത്തൽ ,പരിപാലനം, മൽസ്യകൃഷി, മുട്ടക്കോഴി വളർത്തൽ , വിവിധയിനം കൃഷികൾ, കമ്പോസ്റ്റ് നിർമാണം  എന്നിവയും തുടങ്ങി. ഇതിനകം

നിരവധി സംസ്ഥാന പുരസ്ക്കാരങ്ങളും ബാങ്കിനെ തേടിയെത്തിയിരുന്നു. പ്രസിഡന്റ് എസ്.രാധാകൃഷ്ണൻ, സെക്രട്ടറി എ.ജാഫർഖാൻ, ഫാം സൂപ്പർവൈസർമാരായ ശ്രീക്കുട്ടി, നിഥിൻ രാജ്, ഡയറക്ടർമാരായ അബ്ദുൽ സലാം, പ്രകാശ് എന്നിവർ ചേർന്ന് കുട്ടികളെയും അധ്യാപകരെയും സ്വീകരിച്ചു. സമീപത്തെ സ്പിന്നിംഗ് മിൽ കുട്ടികൾ സന്ദർശിക്കുകയും പ്രവർത്തന രീതി മനസിലാക്കുകയും ചെയ്തു