"പി.പി.എം.എച്ച്.എസ്.എസ്. കൊട്ടൂക്കര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 12: | വരി 12: | ||
[[പ്രമാണം:18083ONAM HAPPINESS.jpg||375px| ]] | [[പ്രമാണം:18083ONAM HAPPINESS.jpg||375px| ]] | ||
=== | ===കൊട്ടുക്കരയുടെ ഓണാഘോഷം സുന്ദരമാക്കാൻ കൊട്ടുക്കരയിലെ വിദ്യാത്ഥികൾ ഒരുങ്ങുന്നു === | ||
== ചരിത്രം == | == ചരിത്രം == |
15:10, 18 നവംബർ 2023-നു നിലവിലുള്ള രൂപം
മലപ്പുറം ജില്ലയിൽ പുതുതായി രൂപംകൊണ്ട കൊണ്ടോട്ടി താലൂക്കിൽ, കൊണ്ടോട്ടി ബ്ളോക്കിലാണ് 20.28 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള നെടിയിരുപ്പ് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിൽ 17 വാർഡുകളുണ്ട്.ഈ പഞ്ചായത്തിലെ കൊട്ടുക്കരയിൽ 1976 ൽ മുസ്ലിം എജ്യൂക്കേഷനൽ ട്രുസ്ടിനു കീഴിൽ സ്ഥാപിതമായതാണ് പാണക്കാട് പൂക്കോയ തങ്ങൾ മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂൾ.
അതിരുകൾ
- കിഴക്ക് - മൊറയൂർ ഗ്രാമപഞ്ചായത്ത്
- പടിഞ്ഞാറ് – പള്ളിക്കൽ, കൊണ്ടോട്ടി പഞ്ചായത്തുകൾ
- തെക്ക് - ഊരകം, കണ്ണമംഗലം പഞ്ചായത്തുകൾ
- വടക്ക് – കുഴിമണ്ണ, കൊണ്ടോട്ടി, മുതുവല്ലൂർ പഞ്ചായത്തുകൾ
ഓണാഘോഷം
കൊട്ടുക്കരയുടെ ഓണാഘോഷം സുന്ദരമാക്കാൻ കൊട്ടുക്കരയിലെ വിദ്യാത്ഥികൾ ഒരുങ്ങുന്നു
ചരിത്രം
പൂർവ്വകാലത്ത് നെടിയിരുപ്പ് പ്രദേശം സാമൂതിരി ഭരണത്തിന്റെ കീഴിലായിരുന്നു. ഏറാടി സഹോദരൻമാർ എന്ന പേരിൽ പ്രശസ്തരായിരുന്ന രായമാനിച്ചനും, വിക്രമനുമായിരുന്നു സാമൂതിരി വംശത്തിന്റെ സ്ഥാപകർ. അവസാനത്തെ ചേരമാൻ പെരുമാൾ ഇസ്ലാം മതം സ്വീകരിച്ച്, മുഹമ്മദ് നബിയുടെ സഹ്വാബിയാകാൻ മക്കയിലേക്ക് പുറപ്പെടും മുമ്പ്, സാമന്തൻമാർക്ക് രാജ്യം വീതിച്ചുകൊടുത്തു. അതിൽ മാനിച്ചനും, വിക്രമനും കിട്ടിയത് കോഴിക്കോടും കല്ലായിയുമായിരുന്നു. ഇവരുടെ യഥാർത്ഥ നാട് കോട്ടക്കലായിരുന്നുവെങ്കിലും അമ്മനാട് നെടിയിരുപ്പായിരുന്നു. അതുകൊണ്ടാണ് സാമൂതിരിമാരെ നെടിയിരുപ്പ് സ്വരൂപൻമാർ എന്നും വിളിച്ചുപോന്നിരുന്നത്. “നെടിയിരുപ്പ്” എന്ന് പേരു വന്നത്, അറക്കൽ രാജാവിൽ നിന്നും സാമൂതിരിക്കു വേണ്ടി കുഞ്ഞാലിമരക്കാർ നേടിയെടുത്തതു കൊണ്ടാണെന്നും പറയപ്പെടുന്നുണ്ട്. എന്നാൽ ചില പ്രമുഖ ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നത്, മാനവിക്രമ സഹോദരന്മാർ തലമുറകളായി നേടിയെടുത്ത യുദ്ധമുതലുകൾ സൂക്ഷിച്ചിരുന്നത് നെടിയിരുപ്പ് ഭണ്ഡാരത്തിലായിരുന്നുവെന്നും, നേടിയെടുത്ത സ്വത്തുക്കൾ ഇരുത്തിയതിനെ “നേടിയിരുപ്പ്” എന്ന് വിളിച്ചുവെന്നുമാണ്. പിന്നീടിത് ലോപിച്ച് നെടിയിരുപ്പ് ആയതാണത്രെ.
വാർഡുകൾ
- കാളോത്ത്
- കോടങ്ങാട്
- കുന്നത്തുംപൊറ്റ
- കൊട്ടുകര
- കാരിമുക്ക്
- പൊയിലിക്കാവ്
- വാക്കതൊടി
- പൊത്തെട്ടിപാറ
- ചോലമുക്ക്
- മുസ്ലിയാരങ്ങാടി
- പുല്ലിതൊടി
- എൻ.എച്ച്.കോളനി
- മേലെപറമ്പ്
- കൈതക്കോട്
- ചിറയിൽ
- കുറ്റിയോളം
- മേക്കാട്
സ്ഥിതിവിവരക്കണക്കുകൾ
ജില്ല | മലപ്പുറം |
ബ്ലോക്ക് | കൊണ്ടോട്ടി |
വിസ്തീര്ണ്ണം | 20.28 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 22,376 |
പുരുഷന്മാർ | 10,935 |
സ്ത്രീകൾ | 11,441 |
ജനസാന്ദ്രത | 1103 |
സ്ത്രീ : പുരുഷ അനുപാതം | 1046 |
സാക്ഷരത | 89.78% |
അവലംബം
- http://www.trend.kerala.gov.in
- http://lsgkerala.in/nediyiruppupanchayat
- Census data 2001
ഫലകം:Malappuram-geo-stub ഫലകം:മലപ്പുറം ജില്ലയിലെ ഭരണസംവിധാനം