"ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/ക്ലബ്ബുകൾ/സോഷ്യൽ സയൻസ് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(സാമൂഹ്യശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനം ചെയ്തു.)
No edit summary
 
വരി 1: വരി 1:
== സ്കൂൾ പാർലമെൻറ് ഉദ്ഘാടനം ചെയ്തു. ==
27/007/2023
ചെറുപുഴ ജെ.എം. യു.പി. സ്കൂളിൽ സ്കൂൾ  പാർലമെൻറ് ഉദ്ഘാടനം ചെയ്തു.
[[പ്രമാണം:13951 170.jpg|വലത്ത്‌|ചട്ടരഹിതം|328x328ബിന്ദു]]
പാർലമെന്റ് സംവിധാനത്തിന്റെ ബാലപാഠങ്ങൾ പ്രൈമറി വിദ്യാലയങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി സ്കൂൾ പാർലമെൻറ് സംവിധാനം ചെറുപുഴ ജെ എം യു പി സ്കൂളിൽ ആരംഭിച്ചു. ഓരോ ക്ലാസുകളിൽ നിന്നും പാർലമെൻറ് പ്രതിനിധികളായി കുട്ടികൾ സമ്മേളനത്തിൽ പങ്കെടുത്തു. സ്കൂൾ സംബന്ധമായതും കുട്ടികളെ ബാധിക്കുന്നതുമായ പ്രശ്നങ്ങൾപാർലമെൻറ് യോഗത്തിൽ അവതരിപ്പിക്കുകയും പരിഹാര നിർദ്ദേശങ്ങൾ കണ്ടെത്തുകയും ചെയ്യുന്നു. സ്കൂളിന്റെ വിവിധ മേഖലകൾ വകുപ്പുകളായി തിരിച്ച് ചുമതലകൾ കൈമാറിയത് പ്രകാരം കുട്ടികളുടെ കണ്ടെത്തലുകളും നിർദ്ദേശങ്ങളും ചർച്ച ചെയ്തു. ശ്രീദേവ് ഗോവിന്ദ് യോഗത്തിൽ അധ്യക്ഷത വഹിച്ചു.
പ്രധാനാധ്യാപകൻ പിഎൻ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ സതീഷ് പാർലമെന്റ് നടപടിക്രമ വിശദീകരണം നടത്തി.ടിപി പ്രഭാകരൻ ആശംസകൾ നേർന്നു.
പി ജീന സ്വാഗതവും ആദിയ സജി നന്ദിയും പറഞ്ഞു. സ്പീക്കർ ശ്രീദേവ് ഗോവിന്ദ്, ഡെപ്യൂട്ടി സ്പീക്കർ ആദിയ സജി, അച്ചടക്കം അലക്സ് അബ്രാഹം, അലീന ബി ജോൺ
ആരോഗ്യം ശുചിത്വവും ദിയ ഫർവിൻ, ദേവാനന്ദ് സുനീഷ് ഉച്ചഭക്ഷണം ആദിയ സജി, ആദിത് K ഗതാഗതം അമേയ രവി , ദിൽജിത്ത് രാജ് ജലവിതരണം ശ്രാവൺ ,ആൻ മരിയ ക്ലാസ് റൂം മാനേജ്മെൻറ് വൈഗ വിനോദ്,ഫ്ലവിൻ അലക്സ്വൈദ്യുതി ജോഹൻ മാത്യു ഫാത്തിമത്ത് നാദിയ സ്കൂൾ സുരക്ഷ ശ്രീദേവ് ഗോവിന്ദ്,അനൈന  മേരി എന്നിവരെ തിരഞ്ഞെടുത്തു.
== സാമൂഹ്യശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനം ചെയ്തു. ==
== സാമൂഹ്യശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനം ചെയ്തു. ==
04/07/2023
04/07/2023

09:53, 6 ഓഗസ്റ്റ് 2023-നു നിലവിലുള്ള രൂപം

സ്കൂൾ പാർലമെൻറ് ഉദ്ഘാടനം ചെയ്തു.

27/007/2023

ചെറുപുഴ ജെ.എം. യു.പി. സ്കൂളിൽ സ്കൂൾ  പാർലമെൻറ് ഉദ്ഘാടനം ചെയ്തു.

പാർലമെന്റ് സംവിധാനത്തിന്റെ ബാലപാഠങ്ങൾ പ്രൈമറി വിദ്യാലയങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി സ്കൂൾ പാർലമെൻറ് സംവിധാനം ചെറുപുഴ ജെ എം യു പി സ്കൂളിൽ ആരംഭിച്ചു. ഓരോ ക്ലാസുകളിൽ നിന്നും പാർലമെൻറ് പ്രതിനിധികളായി കുട്ടികൾ സമ്മേളനത്തിൽ പങ്കെടുത്തു. സ്കൂൾ സംബന്ധമായതും കുട്ടികളെ ബാധിക്കുന്നതുമായ പ്രശ്നങ്ങൾപാർലമെൻറ് യോഗത്തിൽ അവതരിപ്പിക്കുകയും പരിഹാര നിർദ്ദേശങ്ങൾ കണ്ടെത്തുകയും ചെയ്യുന്നു. സ്കൂളിന്റെ വിവിധ മേഖലകൾ വകുപ്പുകളായി തിരിച്ച് ചുമതലകൾ കൈമാറിയത് പ്രകാരം കുട്ടികളുടെ കണ്ടെത്തലുകളും നിർദ്ദേശങ്ങളും ചർച്ച ചെയ്തു. ശ്രീദേവ് ഗോവിന്ദ് യോഗത്തിൽ അധ്യക്ഷത വഹിച്ചു.

പ്രധാനാധ്യാപകൻ പിഎൻ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ സതീഷ് പാർലമെന്റ് നടപടിക്രമ വിശദീകരണം നടത്തി.ടിപി പ്രഭാകരൻ ആശംസകൾ നേർന്നു.

പി ജീന സ്വാഗതവും ആദിയ സജി നന്ദിയും പറഞ്ഞു. സ്പീക്കർ ശ്രീദേവ് ഗോവിന്ദ്, ഡെപ്യൂട്ടി സ്പീക്കർ ആദിയ സജി, അച്ചടക്കം അലക്സ് അബ്രാഹം, അലീന ബി ജോൺ

ആരോഗ്യം ശുചിത്വവും ദിയ ഫർവിൻ, ദേവാനന്ദ് സുനീഷ് ഉച്ചഭക്ഷണം ആദിയ സജി, ആദിത് K ഗതാഗതം അമേയ രവി , ദിൽജിത്ത് രാജ് ജലവിതരണം ശ്രാവൺ ,ആൻ മരിയ ക്ലാസ് റൂം മാനേജ്മെൻറ് വൈഗ വിനോദ്,ഫ്ലവിൻ അലക്സ്വൈദ്യുതി ജോഹൻ മാത്യു ഫാത്തിമത്ത് നാദിയ സ്കൂൾ സുരക്ഷ ശ്രീദേവ് ഗോവിന്ദ്,അനൈന  മേരി എന്നിവരെ തിരഞ്ഞെടുത്തു.

സാമൂഹ്യശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനം ചെയ്തു.

04/07/2023

ചെറുപുഴ ജെ എം യു പി സ്കൂളിൽ സാമൂഹ്യശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനം ചെയ്തു. സാമൂഹ്യശാസ്ത്ര പഠനത്തെക്കുറിച്ചും നമ്മുടെ ചുറ്റുപാടും നടക്കുന്ന എല്ലാ കാര്യങ്ങളെയും കുട്ടികൾക്ക് മനസ്സിലാക്കുന്നതിനു വേണ്ടി പ്രവർത്തിക്കുന്ന സാമൂഹ്യശാസ്ത്ര ക്ലബ്ബിൻറെ ഉദ്ഘാടനം സാമൂഹ്യ ചർച്ച നടത്തിക്കൊണ്ട് നടത്തി. മാതൃഭൂമി സർക്കുലേഷൻ മാനേജർ  ശിവൻ തെറ്റത്ത് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വെച്ച് സാമൂഹ്യശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനം ചെയ്തു. സാമൂഹ്യശാസ്ത്രത്തെ കുറിച്ചും ഒരു സമൂഹജീവിയായി എങ്ങനെയാണ് വളരേണ്ടത് എന്നതിനെക്കുറിച്ചും ഉദ്ഘാടകൻ കുട്ടികളോട് സംവദിച്ചു. സ്കൂൾ പ്രധാനാധ്യാപകൻ പി എൻ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സാമൂഹ്യശാസ്ത്ര ക്ലബ്ബ് കൺവീനർ പി ജീന  സ്വാഗതവും സ്റ്റുഡൻറ് കൺവീനർ അലക്സ് അബ്രഹാം നന്ദിയും പറഞ്ഞു.

സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് നടത്തി.

27/06/2023

തികച്ചും ജനാധിപത്യ രീതിയിൽ തന്നെ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് സാമൂഹ്യശാസ്ത്ര ക്ലബ്ബ്ന്റെ നേതൃത്വത്തിൽ നടന്നു . നാമനിർദ്ദേശ പത്രികകൾ സ്വീകരിക്കുകയും സൂക്ഷ്മപരിശോധന നടത്തുകയും ചെയ്തു. സ്ഥാനാർഥികളുടെ പേരും ചിഹ്നവും നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തി . എല്ലാ സ്ഥാനാർഥികളും വോട്ട് അഭ്യർത്ഥിക്കുകയും പ്രചാരണം നടത്തുകയും ചെയ്തു. സ്കൂൾ ലീഡർ സ്ഥാനത്തേക്ക് ശ്രീദേവ് ഗോവിന്ദ് കെ, ദിൽജിത്ത് രാജ് കെ, അൽഫോൻസ് ടോണി, ആദിയ സജി, ഹൃദ്യ സി.എ, അമേയ രവി, എമിലിൻ ജോസ്എന്നിവർ മത്സരിച്ചു. വരണാധികാരിയുടെ മേൽനോട്ടത്തിൽ വോട്ടെണ്ണൽ നടത്തി. 127 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഏഴാം ക്ലാസിലെ ശ്രീദേവ് ഗോവിന്ദ് കെ യും ഡെപ്യൂട്ടി ലീഡറായി ആദിയ സജിയും തെരഞ്ഞെടുക്കപ്പെട്ടു.

സകൂൾ ലീഡർ തെരഞ്ഞെടുപ്പ് : മീറ്റ് ദി കാൻഡിഡേറ്റ്

26/06/2023

സാമൂഹ്യശാസ്ത്ര ക്ലബ്ബിൻ്റെ ആഭി മുഖ്യത്തിൽ നടക്കുന്ന സകൂൾ ലീഡർ / ഡെപ്യൂട്ടി ലീഡർ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി 26.06.23 ന് മീറ്റ് ദി കാൻഡിഡേറ്റ് എന്ന പരിപാടി നടത്തി. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ സ്വയം പരിചയപ്പെടുത്തി. ഹെഡ്മാസ്റ്റർ ശ്രീ പി.എൻ ഉണ്ണികൃഷ്ണൻ മാസ്റ്റർ അധ്യക്ഷനായ നപരിപാടിയിൽ കൺവീനർ ജീന സ്വാഗതവും സ്റ്റുഡൻ്റ് കൗൺസിലർ അലക്സ് അബ്രഹാം നന്ദിയും പറഞ്ഞു.

റിപ്പബ്ലിക് ദിനം ആഘോഷിച്ചു.

26/01/2023

ചെറുപുഴ ജെ എം യു പി സ്കൂളിൽ സാമൂഹ്യശാസ്ത്ര ക്ലബ്ബിൻറെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. കെ സതീഷ് പതാക ഉയർത്തി. ഭരണഘടനാ ശില്പി ബി ആർ അംബേദ്കറുടെ ജീവചരിത്രം പോസ്റ്ററുകൾ ഭരണഘടനയിൽ ചേർത്തിരിക്കുന്ന മൗലിക അവകാശങ്ങൾ എന്നിവ കുട്ടികൾ തയ്യാറാക്കി പ്രദർശിപ്പിച്ചു. പി ജീന, അജിത്ത് കെ എന്നിവർ പ്രസംഗിച്ചു.

സാമൂഹ്യ ശാസ്ത്ര പ്രതിഭാ പരിപോഷണ പരിപാടി

18/11/2022

സാമൂഹ്യ ശാസ്ത്ര പ്രതിഭാ പരിപോഷണ പരിപാടിയുടെ ഭാഗമായി പഠനശിബിരം/ ശില്പശാല നവംബർ 18ന് നടത്തി. സതീശൻ മാസ്റ്റർ ക്ലാസിന് നേതൃത്വം നൽകി.

പഴമയുടെ നന്മ പ്രദർശനം

13/10/2022

ചെറുപുഴ ജാനകി മെമ്മോറിയൽ യുപി സ്കൂളിൽ സാമൂഹ്യ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പഴമയുടെ നന്മ പ്രദർശനം സംഘടിപ്പിച്ചു. പഴയകാല വീട്ടുപകരണങ്ങൾ പ്രദർശനത്തിൽ ഉണ്ടായിരുന്നു. ഒരുകാലത്ത് വീടുകളിൽ ധാരാളമായി ഉണ്ടായിരുന്നതും ഇന്ന് വീടുകളിൽ നിന്ന് ഇല്ലാതായിക്കൊണ്ടിരിക്കുന്നതുമായ നിരവധി ഉപകരണങ്ങൾ പ്രദർശനത്തിന്റെ ഭാഗമായി. പഴയകാല വീട്ടുപകരണങ്ങളെ കുറിച്ച് കുട്ടികൾക്ക് മനസ്സിലാക്കാനും അവരെക്കുറിച്ച് പഠിക്കുന്നതിനും പ്രദർശനം കൂടുതൽ സഹായകരകമായി. പ്രദർശനം സ്കൂൾ പ്രധാന അധ്യാപകൻ പി എൻ ഉണ്ണികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സാമൂഹ്യശാസ്ത്ര കൺവീനർ പി ജീന  അധ്യക്ഷയായി,ടിപി പ്രഭാകരൻ, മുഹ്സീന എന്നിവർ ആശംസകൾ അർപ്പിച്ചു. കെ സതീഷ് സ്വാഗതവും വി ഹരിത നന്ദിയും പറഞ്ഞു.

‘ആസാദി കാ അമൃത് മഹോത്സവ് ’ ഇന്ത്യ @ 75

13/08/2022

ജെ യം യു പി സ്കൂൾ ചെറുപുഴ സാമൂഹ്യശാസ്ത്ര ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ആസാദിക അമൃത മഹോത്സവത്തിന്റെ ഭാഗമായി സ്കൂളിലെ വിദ്യാർഥികളുടെ സൈനികരായ രക്ഷിതാക്കളെ ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റെജി പുളിക്കൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാനാധ്യാപകൻ പി എൻ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു ,സതീഷ് കെ സ്വാഗതം പറഞ്ഞു, സീനിയർ അസിസ്റ്റൻറ് സത്യവതി കെ    വിമുക്തഭടൻ തോമസ് പി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിൽ അജിത്ത് മാസ്റ്റർ നന്ദി അർപ്പിച്ചു സംസാരിച്ചു.